അമ്മയ്‌ക്ക് ഒരു കത്ത്

1192  വൃശ്ചികം 19
ദില്ലി


എന്റെ അമ്മയ്‌ക്ക്,

അമ്മയ്ക്കും അച്ഛനും സുഖം തന്നെയാണെന്നറിയാം. എനിക്കിവിടെ സുഖം തന്നെ.
അമ്മ ഒരിക്കലും ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചു കാണില്ല അല്ലെ, ഈ കാലത്തു ആരെങ്കിലും ആർക്കെങ്കിലും കത്തുകൾ എഴുതുമോ, അതും സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട്.

അതെ അമ്മെ. എന്റെ ജീവിതമിന്ന് ആഹ്ലാദപൂർണമാണ്.
സന്തോഷഭരിതമല്ലാത്ത കാലങ്ങൾ ജീവിതത്തിൽ കഴിഞ്ഞുപോയപ്പോൾ അല്ലെങ്കിൽ ഇടയ്ക്കിടക്ക് ഓർമപ്പെടുത്തിയതിനുശേഷം കടന്നുവന്ന ജീവിതത്തിലെ ഈ നല്ലകാലം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു.

അമ്മയുടെയും അച്ഛന്റെയും ജീവിതവും ഇതുപോലെ സന്തോഷത്തോടെതന്നെ മുന്നോട്ടു പോകണം.
അതിനുവേണ്ടി ഒരു മകൻ എന്നനിലയ്‌ക്ക് ഞാൻ എന്ത് ചെയ്യണം എന്ന് ഇത്രയും കാലമായും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായുള്ള ചിന്തകൾ വേരുറയ്ക്കാൻ തുടങ്ങിയ കാലം തൊട്ടേ ഞാനതു ശ്രമിക്കാറുമുണ്ട്.

എന്റെയോ, അനിയന്മാരുടെയോ ഭാവി ജീവിതത്തെകുറിച്ചു അമ്മ വിഷാദാത്മകമായി ചിന്തിക്കാൻ ശ്രമിക്കരുത്, ജീവിതത്തിലെ സന്തോഷകാലങ്ങൾക്കായി പ്രയത്നിക്കാൻ പ്രാപ്തരാകും വിധം തന്നെയാണ് അമ്മയും അച്ഛനും ഞങ്ങളെ വളർത്തിയിട്ടുള്ളത്.
കഴിഞ്ഞകാലയളവിലുണ്ടായ സന്തോഷകരമായ മാറ്റങ്ങളൊക്കെ അമ്മയും കാണുന്നതാണല്ലോ, അല്ലെ?

സാമ്പത്തികമായി മാത്രമാണ് ഇപ്പോഴുള്ള താത്കാലികപ്രശ്നങ്ങൾ, അത് തീർത്തുകൊണ്ടു ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു ചെല്ലാൻ കഴിയാഞ്ഞിട്ടല്ല.
ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിറകേയോടാനുള്ള ധൈര്യവും വിശ്വാസവുമാണ് ഇക്കാലയളവിൽ ഞാൻ നേടിയെടുക്കാൻ ശ്രമിച്ചിട്ടുള്ളത്.
അപകടാവസ്ഥയിലുള്ള ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാവാതെ നോക്കാനുള്ള വിശ്വാസവും അതോടൊപ്പം തന്നെയുണ്ട്. അമ്മ ഒരിക്കലും അതിൽ ഭയപ്പെടരുത്.

എവിടെയോ കേട്ടൊരു കവിതയുടെ നാലുവരികൾ ഇപ്പോൾ ഓർമ്മവരികയാണ്.
"സമയമില്ലൊരു വാക്കിനാലും നെയ്‌തെടുത്ത
വിളക്കിൻ തിരിയാലലിവിൻ സങ്കടം
ജന്മാതാപം ലയിപ്പിക്കും അലങ്കാരങ്ങളിൽ
വർത്തമാനങ്ങളില്ലാതാവും ഭൂതകാലത്തിന്റെ അനർത്ഥങ്ങളിൽ"

പിന്നെ,
കഴിഞ്ഞ ദിവസം എനിക്ക് ഇരുപത്തഞ്ചു വയസ്സ് തികഞ്ഞിരിക്കയാണ്.
പ്രണയ സുരഭിലമായ ഈ ലോകത്തിൽ വളരെ കാവ്യാത്മകമായൊരു പെണ്ണും ഇപ്പോൾ മനസ്സുകൊണ്ട് കൂടെയുണ്ട്; പാറു.
കൂടാതെ കലാപരമായും സാമൂഹികപരമായും ചിന്തകൾ ഉൾക്കൊള്ളാനും സമൂഹത്തിന്റെ ഭാഗമാവാനും ശ്രമിക്കുന്ന കുറെയേറെ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്നുവരുന്നു. മെയ്‌മാസം പൂമരത്തിലെ ചില്ലകളെല്ലാം പൂക്കുന്നതുപോലെ ആഹ്ലാദകരമായ ജീവിതത്തിൽ എല്ലാം സന്തോഷഭരിതമായി മാറുന്നു.

അച്ഛനോടും അന്വേഷണം പറയണം, കത്ത് ചുരുക്കുന്നു.


അമ്മയുടെ മകൻ.
പ്രജി.

നീയുണ്ടായിരുന്നെങ്കിൽ

തോന്നുകയാണല്ലോ പെണ്ണേ നീയുണ്ടായിന്നെങ്കിലെന്ന്.
മുല്ലക്കൊടിനാട്ടിലെ വയലുകൾക്കും,
പുഴക്കരയിലെ കതിരുകൾക്കും
തിരികൾ തെളിയാത്ത കാവിലെ വള്ളികൾക്കും,
തൊണ്ടച്ചനും, കോമരങ്ങൾക്കും,
അമ്പലപ്പറമ്പിലെ അരയാലുകൾക്കും,
ഏഴിമലയിലെ തെയ്യങ്ങൾക്കും,
തോന്നാറുണ്ട് തീയത്തിയെ, നീയുണ്ടായിന്നെങ്കിലെന്ന്.

അർത്ഥമില്ലാത്ത പ്രണയത്തിന്റെ തടവറയിൽ ശ്വാസം മുട്ടുമ്പോൾ
പെണ്ണേ, തീയത്തിയെ,
എനിക്കും തോന്നുവാണല്ലോ നീയുണ്ടായിരുന്നെങ്കിലെന്ന്.

കത്തിയമർന്ന കാടുകൾക്കും,
ചുടുകാട്ടിലെ കരിഞ്ഞുണങ്ങാത്ത കാഞ്ഞരത്തിനും
പാലമരത്തിനും മാത്രമാണല്ലോ ഇന്നു നീ.

എങ്കിലും,
തോന്നുകയാണല്ലോ പെണ്ണേ എൻ തീയത്തിയെ

പുഷ്കർ

ഊരുതെണ്ടികളുടെ കൂടെയിരുന്ന്,
ഒരു ഭാഗത്തു സീതയും മറ്റൊരു ഭാഗത്തു രാമനെയും നിർത്തിക്കൊണ്ട് ബ്രഹ്‌മാവിന്റെ ചിന്തകളിലൂടെയുള്ള മെൽവി ഭാഷയിലെ വരികൾ ഉരുവിടുമ്പോൾ,
രണ്ടു കുപ്പി ബിയറിന്റെ മന്ദിപ്പിൻറെ പുറത്തു എങ്ങോട്ടെന്ന് അറിയാതെ ഇറങ്ങിയത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് നീറി വരുന്നുണ്ടായിരുന്നു.

പ്രിയപ്പെട്ടവളുടെ ഉണങ്ങാത്ത ചുംബനങ്ങൾ എന്നെ അത്രയേറെ മത്തുപിടിപ്പിക്കുന്നതായിരുന്നു.
ഡൽഹി അജ്മീർ ഹേവെയിൽ ഏതെങ്കിലും ഒരു വാഹനത്തിന്റെ സഹായം പ്രതീക്ഷിച്ചു കൈ നീട്ടി നിൽക്കുമ്പോൾ അവളുടെ കരയുന്ന കണ്ണുകൾ മാത്രമായിരുന്നു മനസ്സിൽ.
അതുകൊണ്ടു തന്നെയാവണം എങ്ങോട്ടേക്കെന്നു എല്ലാവരും ചോദിച്ചപ്പോൾ "ജയ്‌പൂർ" എന്ന് പറയേണ്ടി വന്നതും, കിട്ടിയ വാഹനത്തിൽ കയറി ജയ്‌പൂർ, അവിടുന്ന് രാജസ്ഥാൻ ട്രാൻസ്പോർട്ടിൽ കയറി ബാന്ദ്രസിന്ഡറി ഇറങ്ങിയതും.
അത്രയേറെ ഒറ്റപെട്ട നിമിഷങ്ങൾ.

പ്രിയപ്പെട്ടവളുടെ കൈപിടിച്ചു പുഷ്കറിലേക്ക് കിലോമീറ്റർ നടക്കുമ്പോൾ ഞാൻ എന്നെത്തന്നെ മറക്കുകയായിരുന്നു.
മൃഗത്തിന്റെ ചിന്തകൾ വിഗ്രഹമാക്കി വരാഹം എന്ന പേരിൽ അകത്തിരുത്തിയ കല്ലുകൾക്ക് അവൾ തൊഴുതു പ്രാർത്ഥിക്കാൻ കയറിയപ്പോൾ ഞാൻ എന്തുകൊണ്ട് തടഞ്ഞില്ല?
'പുരുഷന് സ്ത്രീയോടുള്ള ആധിപത്യം' അത് ഞാൻ മറന്നുപോയിരിക്കുന്നോ; എന്തൊരു ജന്മമാണിത്.

ഒടുവിൽ ബ്രഹ്‌മാവിന്റെ പത്നിയായ സാവിത്രിയുടെ മുന്നിൽ മണിയടിക്കാൻ അവളുടെ കൈകൾ എത്താതിരിക്കുമ്പോൾ അവൾക്ക് പകരം എന്റെ കൈകൾ മണികളിൽ ശബ്ദം നൽകുകയും, അവളുടെ കൈകൾ എത്തുംവിധത്തിൽ അവളെ ഉയർത്തുകയും ചെയ്തത് ഞാൻ ശ്രീരാമനെക്കാളും വലിയവൻ ആയതുകൊണ്ട് തന്നെയാവണം. അല്ലെങ്കിലും, പുരുഷൻ ഒരിക്കലും ശ്രീരാമനോളം തരാം താഴാൻ ശ്രമിക്കരുത്.

ചുട്ടുപൊള്ളുന്ന മരുഭൂയിലൂടെ ഒട്ടകങ്ങളെപോലെ കുതറിയോടുമ്പോഴും,
അസ്തമയ സൂര്യനെ നോക്കി സരോവരം തടാകത്തിൽ കാൽ നീട്ടി ഇരിക്കുമ്പോഴും,
ഒരു യാത്രയിലൂടെ പ്രണയത്തെയും - ഒരു പ്രണയത്തിലൂടെ യാത്രയെയും - സ്നേഹിക്കുന്നവനായി ഞാൻ മാറുകയായിരുന്നു.
അതുകൊണ്ടു തന്നെയാവണം, ഒരുഭാഗത്തെ രാമനെ ഒഴിവാക്കി അവിടെ - അച്ഛനെന്നോ, കാമുകനെന്നോ, പതിയെന്നോ അറിയാത്ത രാവണനെ രാമാനുപകരം സീതയ്ക്ക് വേണ്ടി വരികളിൽ പ്രതിഷ്ഠിക്കാൻ ഉജ്ജയിനിൽ നിന്നും ഭക്തിയുടെ മറവിൽ യാത്രകളെ സ്നേഹിക്കുന്ന കാവി വസ്ത്രധാരികളോട് പറയേണ്ടിവന്നത്.

പക്ഷെ അവൾ സീത തന്നെയായിരുന്നു.
പുഷ്കറിലെ ബ്രഹ്‌മാവിന്റെ ക്ഷേത്രത്തിനുമുന്നിൽ എല്ലാവരും നൂറുരൂപയുടെ താമരമൊട്ടുകൾ തടാകത്തിൽ എറിയുമ്പോൾ - വിശന്നുവലഞ്ഞ അമ്മയ്ക്ക്, തെരുവ് ഗായകർക്ക്, കയ്യിൽ ആകെയുള്ള പണം കൊണ്ട് ഭക്ഷണം വാങ്ങിക്കൊടുക്കാൻ തയാറായത്,
തിരിച്ചു മരുഭൂമിയിൽ നിന്നും ഇറങ്ങാൻ പണമില്ലാതെ വന്ന കാമുകന്റെ കൂടെ പിച്ചയെടുക്കാൻ ഇരുന്നത്,
മലയാളത്തിലെ കുറത്തിപെണ്ണുകളുടെ വരികൾ ഉജ്ജയിനിലെ നാടൻ സംഗീതത്തിന്റെ കൂടെ കൂട്ടികലർത്തിയത്, അവൾ സീതയായതുകൊണ്ട് തന്നെയാവണം.

ഒടുവിൽ,
ഉജ്ജയിനിലെ ഗായകർക്ക് മുഴുവൻ പണവും നൽകി പുഷ്കറിൽനിന്നുള്ള വറ്റിയ കുന്നുകൾ തിരിച്ചു കയറുന്ന നിമിഷത്തിൽ, കാമുകനുവേണ്ടി കരുതിവച്ച "Siddhartha  - Hermann Hesse " സമ്മാനിക്കുമ്പോൾ രാമനിൽ നിന്നും എന്നിലേക്കും എന്നിൽ നിന്നും ബുദ്ധനിലേക്കുമുള്ള ദൂരത്തെ കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക് അവൾ എന്നെ കൊണ്ടെത്തിക്കുകയായിരുന്നു.

മുബൈയിൽ നിന്നും ആഗ്രയിലേക്കു പോകുന്ന ചരക്കുവണ്ടിക്കകത് ചെതാവണി ബീഡി വലിച്ചിരിക്കുമ്പോൾ "ഒരു തെണ്ടിയുടെ നിലവാരം" എന്ന് സ്വയം വിലയിരുത്തി ബനാറസിലേക്കുള്ള യാത്ര സ്വപ്നം കാണുകയായിരുന്നു.

പാറു, ഈ വർത്തമാനകാലത്തിൽ ഞാൻ നിന്നോളം മറ്റാരെയും പ്രണയിക്കുന്നില്ല എന്ന സത്യം എനിക്ക് മറച്ചുവയ്ക്കാൻ കഴിയുന്നില്ല.


രാത്രിയുടെ കഥ

രാത്രിയെ കുറിച് കഥയെഴുതണം!
അങ്ങനെ പല രാത്രികൾ കഴിഞ്ഞു പോയി, തലക്കെട്ടു മാത്രം എഴുതിവച്ച ഓരോ പേപ്പറും കൊട്ടയിൽ വീണു കൊണ്ടേയിരുന്നു.
ഭ്രാന്തൻ ചിന്തകളിൽ നിന്നും മുക്തി നേടിയ രാത്രികളായിരുന്നു അവയൊക്കെ.
യേശുദാസിന്റെ ശബ്ദം ഭ്രാന്തൻ ചിന്തകളിൽ നിന്നും രക്ഷപെടുത്തി ഉറക്കത്തിലേക്ക് പറഞ്ഞയച്ച രാത്രികൾ.

എല്ലാം പാതിവഴിക്കിട്ട് കിടന്നുറങ്ങാൽ എളുപ്പമാണ്,
പൂർത്തീകരിക്കാൻ മാത്രമാണ് പ്രയാസം.
ആത്മവിശ്വാസവും, ധൈര്യവും ഇല്ലാതെ ജീവിക്കുന്ന ഒരാൾക്ക് പൂർത്തീകരിക്കാൻ കഴിയുന്ന ചിന്തകൾ ഒന്നുമായിരുന്നില്ല കൂട്ടിനുള്ളത്. തെറ്റിപ്പോയ അരിത്മെറ്റിക്സ്!

എന്തൊക്കെ സംഭവിച്ചാലും ഇന്നത്തെ രാത്രിയെകുറിച് കഥയെഴുതും എന്നു തീരുമാനിച്ചതാണ്.
പക്ഷെ, സമയം തെറ്റി വന്നൊരു മഴ!
കസേരയും, പെന്നും പേപ്പറും കുന്ത്രാണ്ടാവുമൊക്കെ എടുത്തകത്തേക്കിട്ടു,
എന്നിട്ടു തലക്കെട്ടും കൊടുത്തു. "ജാർസയിൽ മഴപെയ്തു"

തലക്കെട്ടുഴുതി പുറത്തേക്കു പെയ്യുന്ന മഴയും നോക്കി രണ്ടു സിഗരറ്റ്‌ അടുപ്പിച്ചു വലിച്ചു തീർത്തപ്പോഴേക്കും മഴ നിന്നു.
"ജാർസയിൽ മഴപെയ്തു" അതെ മഴ പെയ്തു.
ഇനി എന്തെഴുതും?

വെറുതേ മുറിക്കുള്ളിൽ തലങ്ങും വിലങ്ങും നടന്നു.
ഉച്ചയ്ക്ക് തന്ന ക്ലിനിക്കിലെ കാർഡ് മുന്നിൽ വന്നു പെട്ടു, രക്തം കൊടുത്താൽ മുന്നൂറു രൂപ കിട്ടുമെത്രെ.

ഈ കാലത്തും രക്തം വിറ്റു ജീവിക്കുന്നവരോ? അതും മലയാളികൾ.
അതെ പോലു.
ജോലി തിരഞ്ഞു വരുന്നവരും, ജോലി നഷ്ടപ്പെട്ടു അടുത്ത ജോലിക്ക് തിരയുന്നവരും, മാസത്തിൽ രണ്ടോ മൂന്നോ തവണ രക്തം വിൽക്കാറുണ്ടെന്നാണ് ക്ലിനിക്കിലെ ചേച്ചി പറഞ്ഞത്.

എന്നാൽ പിന്നെ അവർക്കു നാട്ടിൽ പോയിക്കൂടെ.
ആഹ്, പറഞ്ഞിട്ടു കാര്യമില്ല, ഇല്ലാത്ത ദാരിദ്ര്യം പറഞ് വീട്ടീന്നിറക്കി വിടാൻ കാത്തിരിക്കുവാണ് ചില രക്ഷിതാക്കൾ.

കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് ഉറക്കെ ഒരു "ഇങ്കുലാബ് സിന്താബാദ്" വിളിച്ചുകൊണ്ട് ആ കാർഡ് കീറിചാടി.

കഥയ്ക്ക് വേണ്ടി തിരഞ്ഞു,
പ്രണയത്തെ കുറിച് എഴുതിയാലോ?

"മഴയിൽ മുളച്ചൊരു പ്രണയം" അടുത്ത തലക്കെട്ടെഴുതി.

'നല്ല മഴ, അവളെയും കെട്ടിപിടിച്ചു ഗുൽമോഹർ മരത്തിന്റെ ചുവട്ടിലിരിക്കുന്നു.
അവിടുന്നു കോളേജിന്റെ വരാന്തയിലേക്കും പിന്നെ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്‌മുറിയിലേക്കും, അവിടെ വച്ചു ചുംബനങ്ങൾ കൈമാറുന്നു....'
ശേ! പ്രണയം എഴുതി തുടങ്ങിയാൽ അതാണ് പ്രശ്നം, കാമത്തിൽ ചെന്ന് അവസാനിക്കും.

ഒരു നല്ലൊരു പ്രണയം പോലും ഇല്ലല്ലോ ജീവിതത്തിൽ,
ഒന്നുകിൽ അവള് പറ്റിക്കും, അല്ലെങ്കിൽ തല്ലി പിരിയും!

അങ്ങനെ, കഥകൾക്ക് വേണ്ടി മുറിക്കുള്ളിൽ സിഗരറ്റുകൾ  പുകഞ്ഞു കൊണ്ടേയിരുന്നു.

ഒടുക്കം മുറിക്കുള്ളിൽ പുകകൊണ്ടു ശ്വാസം മുട്ടി ചത്ത രണ്ടു ചിലന്തികൾ ചുവരിൽ തൂങ്ങിയാടുന്നതു കണ്ടു.
അരെ വാഹ്! പുതിയ കഥ! "പുകവലിച്ചു ചത്ത ചിലന്തി"
അങ്ങനെ ചുമച്ചു ചുമച് ഈ ഒരു രാത്രിയിലെ കഥയെഴുതുന്നൊരു ഭ്രാന്തൻ.

ഏഴിമലയിലേക്ക്

ഭാഷയുടെ കടുപ്പം കാരണം ആഗ്രഹിച്ചു വാങ്ങിയ ജാക്ക് കുറുഒക്കിന്റെ 'ഓൺ ദി റോഡ്‌' വായിക്കാൻ പറ്റാത്ത സങ്കടത്തിൽ, എന്നാൽ വായിച്ചു തീർക്കാതെ ഒന്നും ചെയില്ലെന്ന വാശിയിൽ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളും പലരോടും ചോദിച്ചറിഞ്ഞു വായിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ, 
ആരോ ഒരാൾ പറഞ്ഞു; നടന്നു കൊണ്ട് വായിച്ചു തീർക്കേണ്ട യാത്രകളാണ് അതിലെ കടലാസുകൾ നിറയെ എന്ന്.

ഈ കർക്കിട മാസത്തിൽ വീട്ടിലെ നാല് ചുവരുകൾക്ക് വെളിയിൽ എവിടെ പോയിരുന്നു വായിക്കും? എന്ന ചിന്തയിൽ ഓരോ കടലാസും മറിച്ചു നോക്കുന്നതിനിടെ എവിടെയോ കണ്ടു. 

"നതിംഗ് ബിഹൈണ്ട്  മി, എവരിതിംഗ് എഹെഡ് ഓഫ് മി, ഏസ് ഈസ് ഓവർ സൊ ഓൺ ദി റോഡ്‌!"

എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നത് പോലെ മഴ കുറഞ്ഞ ആ ഒരു ദിവസം തന്നെ ഭ്രാന്തമായ ചില ഭ്രാന്തരുടെ ചിന്തകൾ മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുംബോൾ പിന്നെ എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും.
പ്ലാസ്റ്റിക്‌ സഞ്ചിയിൽ ബുക്കും ക്യാമറയും പൊതിഞ്ഞു വീട്ടിന്നിറങ്ങി,
ആദ്യം പറശിനിയും, പിന്നെ പയാംബലവും ഒക്കെ മനസ്സില് വന്നെങ്കിലും പ്രിയപ്പെട്ട ഒരു ഭ്രാന്തന്റെ സഹായത്താൽ ചെന്നെത്തിയത് എഴിമലയിലാണ്.

തനിചിരിക്കാനും, നടക്കാനും ഒന്നും പാങ്ങില്ലാത്ത സ്ഥലം എന്ന് ഒറ്റ നോട്ടത്തിൽ വിലയിരുത്തിയെങ്കിലും തെറ്റ് പറ്റി!

"ആർക്കും ഞങ്ങളെ അറിയില്ല,
അതുകൊണ്ട് തന്നെ ആരുടെ മുന്നിലും അഭിനയിച്ചു തീർക്കേണ്ട ആവശ്യവും ഇല്ല. നടന്നിട്ടോ ഇരുന്നിട്ടോ കിടന്നിട്ടോ നിനക്ക് ഇവിടിരുന്ന്  വായിച്ചു കൂടെ"
കൂടെയുള്ള മറ്റൊരു ഭ്രാന്തന്റെ പൊട്ടിത്തെറിക്കുന്ന ചിന്തകളുടെ കൂടെ ആവുംബോൾ പിന്നെ പിന്നോട്ട് വിളിക്കാത്ത ഒരുതരം ധൈര്യമാണ്.

ഞങ്ങൾ നടന്നു, വായിച്ചു കൊണ്ട് തന്നെ നടന്നു.
അതിനിടയിൽ ആർക്കും വേണ്ടാത്ത ഒരു ഹനുമാൻ ക്ഷേത്രം, പച്ചപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന ഇളം നീല പ്രതിമയും!
വില്ലൻ വില്ലനെ കുറിച് കഥയെഴുതിയപ്പോൾ വില്ലൻ നായകനായി മാറി, വില്ലന്റെ വാലാട്ടി കുരങ്ങ് എല്ലാം പോന്നൊരു ദൈവവും.
അതല്ലേ ഹനുമാൻ!

"അനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗുരു, മറ്റുള്ളവരുടെ വീക്ഷണങ്ങളല്ല" ജാക്കിന്റെ  ഒരു സംഭാഷണത്തിൽ എവിടെയോ വായന തട്ടി നിന്നു.
രാമന്റെ അടിമയായ ഹനുമാന്റെ യാത്രകളിലും, ജാക്കിന്റെ ലഹരികളും, പിന്നെ എന്നോടൊത്ത് ഇറങ്ങി നടക്കുന്ന ജാക്കിന്റെ ഭ്രാന്തൻ ചിന്തകളും ഒക്കെ കൂടി ആകെ ഒരുതരം ഭ്രാന്തമായ അവസ്ഥ.
പുസ്തകം കരി വിളക്കിന്റെ മുകളിൽ വച്ച് ആർക്കും വേണ്ടാത്ത ഈ കല്ലുകളും, കരിവിളക്കുകളും, ചുറ്റി കണ്ടു, അല്ലെങ്കിലും ഓർമ്മകളുടെ ഭാണ്ട കെട്ടുകൾ തുറക്കാൻ പാകത്തിനുള്ള പഴമകൾ ആർക്കും വേണ്ടാത്ത ഇത് പോലുള്ള ക്ഷേത്രങ്ങളിൽ അല്ലാതെ മറ്റെവിടെ കാണാൻ.
നാട്ടിലുള്ള ക്ഷേത്രങ്ങൾ വരെ ഇപ്പോൾ ഹൈട്ടെക്കായ് മാറിയിരിക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഒരു കരിവിളക്ക് കണ്ടതിന്റെ സന്തോഷത്തിൽ, ഹനുമാന്റെ കാൽക്കീഴിൽ കുറേ സമയമിരുന്നു.
'ജനാലകമ്പി എത്തിപിടിച്ച് വലിഞ്ഞു കയറാൻ ശ്രമികുമ്പോൾ പിന്നാലെ വരുന്ന അമ്മയുടെ ചിരട്ട കയിലിൻറെ അടിയൊഴിവാക്കാൻ ഇറങ്ങിയോടിയ ചാണം പാറ്റിയ പഴയ തറവാട്ടു മുറ്റത്ത്‌ ഇതുപോലൊന്ന് ഉണ്ടായിരുന്നു, ബന്ധങ്ങൾ വലുതാവുകയും ബന്ധനങ്ങളുടെ കണ്ണികൾ കൂടുകയും ചെയ്തപ്പോൾ തറവാടും, കരിവിളക്കും ഒന്നും ഇല്ലാതായി."

രാക്ഷസവംശത്തെ ലങ്കയുടെ കൊട്ടാരമോടിയിലേക്കെത്തിച്ച രാവണനെ പറ്റി കള്ളങ്ങൾ വിളിച്ചു പറഞ്ഞത് ഹനുമാനാണ്, ഇയാളുടെ കാൽക്കീഴിൽ ഞാനെന്തിനിരിക്കണം?

പുസ്തകവുമെടുത് നടന്നു,
ഹനുമാൻ ക്ഷേത്രത്തിനു പിന്നിൽ നീണ്ടു കിടക്കുന്ന കൊച്ചു കാട്ടിലേക്ക് ആർക്കും വേണ്ടാതെ വീണു കിടക്കുന്ന കുറേ നെല്ലിക്കകളും ഒരു വലിയ നെല്ലിക്കാ മുത്തശിയും.
ആസ്സാമിൽ എവിടെയോ വച്ച് കണ്ട ലിച്ച് പഴങ്ങളെയും മരതിനെയും ഓർമിപ്പിച്ചു.

കുറച്ചു സമയത്തേക്ക് ജാക്കിന്റെ ഓൺ ദി റോഡിനെ മറന്നു പോയി, അത്രത്തോളം സുന്ദരമായിരുന്നു, സന്ധ്യയോടടുക്കുംപോൾ ചിതറി വീഴുന്ന വെയിലിന്റെ ശാഖകൾ കാട്ടിലെ മരചില്ലകളുടെ കൂടെ വീഴുന്നത് കാണാൻ.
എന്ത് രസമാണ് നമ്മുടെ നാട്, പക്ഷെ അതാസ്വധിക്കാൻ എനിക്ക് കഴിഞ്ഞില്ല ഇത്ര നാളുമെന്ന് അറിയാതെ ചിന്തിച്ചു പോയി.

ഉയർന്നു നിൽക്കുന്ന നെല്ലിക്കാമരം ആദ്യമായി കാണുന്ന ഒരുത്തന്റെ ഭ്രാന്ത് അതിന്റെ മുകളിലേക്ക് എത്തിച്ചു.
കാട്ടിലെ മരച്ചില്ലകളിൽ ഇരുന്നുകൊണ്ട് ഓരോ നെല്ലിക്കയും പറിച്ചു കഴിച്ചുകൊണ്ട് പുസ്തക താളുകൾ മറിച്ചു തീർക്കുമ്പോൾ ജാക്കിന്റെ യാത്രകളിലായിരുന്നില്ല.
അവിടെ എന്റെ യാത്രകളുടെ സൌന്ദര്യം ജാക്കിന്റെ വാക്കുകൾ കൊണ്ട് അനുഭവിക്കുകയായിരുന്നു.

പ്രണയതെയോ, വിരഹതെയോ, അതോ മറ്റെന്തിനെയെങ്കിലും കൂടെ കൂട്ടി ഞാൻ ഇവിടേയ്ക്ക് വന്നിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ആസ്വദിക്കാൻ കഴിയുമായിരുന്നില്ല, ഇത്രയും മനോഹരമായ ദിവസം, ഓർമകളിൽ അടയാളപെടുതുമായിരുന്നില്ല.

ദൂരങ്ങളെയും, സ്ഥലങ്ങളെയും അളക്കാതെയുള്ള യാത്രകളായിരിക്കും എന്നും ജീവിതത്തിനെ മനോഹരമാക്കി മാറ്റുന്നത്.
ചിന്തിക്കാൻ ഒരുപാട് സമയം ഓരോ ദിവസവുമുണ്ട്, പക്ഷെ ആ ചിന്തകളുടെ വേലി തീർച്ചപെടുത്തിയ മതിലുകൾക്കപ്പുറതേക്ക് കടന്നു ചെന്ന്, ഭ്രാന്തമായി ചിന്തിക്കണമെങ്കിൽ, മറ്റൊരു ലോകത്തിൽ എതിപെടണമെങ്കിൽ യാത്രകൾ അനിവാര്യമാണ് ഓരോ ജീവിതത്തിലും.

ഓൺ ദി റോഡിലെ മറക്കാനാവാത്ത വാക്കുകൾ പോലെ!

ചുവന്ന മുറിയിൽ നിന്നും

വഴിതെറ്റി പോയ ഏതോ ഒരു പുരുഷ ബീജത്തിന്റെ ഫലം വർഷങ്ങളായി അനുഭവിക്കുകയാണ്.
ആത്മഹത്യ ചെയാൻ കഴിയില്ല, ഒളിചോടുവാനും.
ജീവിച്ചു തീർക്കേണ്ടതുണ്ട് ആർക്കും വേണ്ടാത്ത ഈ ജീവിതം.

തെരുവുകൾ ശാന്തമാവാൻ തുടങ്ങി,
കാമം തികട്ടിയൊഴുകുന്ന അലർച്ചകളും, സ്ത്രീ ശരീരത്തിന്റെ വില നിശ്ചയിക്കാൻ വേണ്ടി ഉയരുന്ന വാദങ്ങളും കുറഞ്ഞു വന്നു.
അപ്പോഴും കാത്തിരിപ്പ്‌ നീളുകയാണ്.

ആരെങ്കിലും വരുമെന്ന പ്രതീക്ഷകൾ പേറി മണിക്കൂറുകൾ കാത്തു നിൽക്കുന്ന ഒരു സ്ത്രീയുടെ കണ്ണുകളിൽ കാണുന്ന മടുപ്പ് പാർവതിയുടെ കണ്ണുകളിലില്ല, ശീലമാവാം.
ചിലപ്പോൾ, സ്ത്രീ ശരീരം കിട്ടാതെ കാമകണികകൾ സിരകളിൽ അലോസരപെടുതുന്ന പുരുഷന്മാർ ഒടുക്കം എന്റെ ശരീരത്തിന് വില പറയും എന്ന പ്രതീക്ഷയാവാം.
എങ്കിലും, ഇടയ്ക്കൊക്കോ പുച്ഛം കലരുന്ന കണ്ണുകൾ ആട്ടുംബോൾ, മുഖം ചുളിയുന്നത്‌ കണ്ടു.

എന്നും സമയം നഷ്ടപെടുത്താതെ പണത്തിന്റെ മേൽ സംസാരിച്ചു തർക്കികാതെ ഏതെങ്കിലുമൊരു ശരീരവുമായി മുറിയിലേക്ക് പോവുന്ന ശിവൻ,
ആവശ്യത്തിലധികസമയം മണ്ണിൽ ചിത്രങ്ങൾ വരച്ചുകൊണ്ട്‌ ഇന്ന് ഈ തെരുവിലെ ഒരു മൂലയിൽ ഇരിപ്പുണ്ടായിരുന്നു.
ആയിരങ്ങൾ സ്ത്രീ ശരീരത്തിന് നൽകി എല്ലാ രാത്രിയും കാമ ചേഷ്ടകളിൽ താൽപര്യം കണ്ടെത്തുന്ന തെരുവകളുടെ ചിത്രകാരൻ, ഭ്രാന്തൻ.
അയാൾക്കിന്നു ആർക്കും വേണ്ടാത്ത ദ്വിലിംഗ ശരീരത്തിൽ താല്പര്യമോ?
ലഹരിയുടെ കുറവാകാം. അല്ലെങ്കിൽ, സഹാനുഭൂതിയാവം.

എന്തെങ്കിലും ആവട്ടെ,
പണത്തിന്റെ കണക്കുകൾ ആദ്യം തന്നെയുറപ്പിച്ചു കൊണ്ട് പാർവതി അയാളുടെ കൂടെ നടന്നു. എന്നത്തേയും പോലെ ഓട്ടോയിൽ പോകാൻ അയാൾക്ക് താല്പര്യമുണ്ടായില്ല.
അവളുടെ കൈ പിടിച്ച്, പരിചയമുള്ള മുഖങ്ങളോടൊക്കെ ചിരിച്ചുകൊണ്ട് മുന്നോട്ട് നടക്കുംബോഴും, ദ്വിലിംഗതോട് തോന്നിയ അദ്ധേഹത്തിന്റെ താൽപര്യം, പുച്ഛമായി; അയാളുടെ മേൽ പതിയുന്ന എല്ലാ കണ്ണുകളിലുമുണ്ടായിരുന്നു.
ആദ്യമായല്ല പാർവതി ഇത് നേരിടുന്നത്. പക്ഷെ, അയാൾ അതിലൊക്കെ ലഹരികൾ കണ്ടെതുകയായിരുന്നു.
വിലപറഞ്ഞ ശരീരം ഒരു ഭാവമാറ്റവും കൂടാതെ തന്റെ പരിചയ മുഖങ്ങളിൽ നിന്നൊന്നും ഒഴിഞ്ഞുമാറാതെ എല്ലാവരുടെ മുന്നിൽ പ്രധർശിപ്പിചു നടന്നു പോകുന്ന അയാളുടെ രീതിയിൽ പുതുമ തോന്നി. ആശ്ച്ചര്യതോട് കൂടി അയാളുടെ പുഞ്ചിരി നോക്കി കണ്ടു.

തിരക്കുപിടിച്ച തെരുവിലേക്ക് ശിവൻ പാർവതിയുടെ കൈ പിടിച്ച് നടന്നു നീങ്ങി,
എല്ലാം പുതുമയുള്ളതാണ്. എന്നും കേൾക്കാറുള്ള ഹോണ്‌കളുടെ തിരക്കും അരണ്ട വെളിച്ചവും, തിരക്കുള്ള നഗരത്തിൽ നിന്നും ഏതെങ്കിലും മുറികളിലേക്ക് വലിഞ്ഞു നീഴുന്ന പടികളും എല്ലാത്തിലും ഒരു പുതുമപോലെ.
ഒരു ചെറു പുഞ്ചിരിയോടെ അയാള് അവളുടെ മുഖത്തേക്ക് നോക്കി; അടച്ചു പൂട്ടാത്ത മുറിയിലേക്ക് കടന്നു.
ചുവന്ന ഇരുണ്ട മുറി.
ചുവരുകൾ മുഴുവൻ ഭ്രാന്തൻ ചിത്രങ്ങൾ, നാട്ടിലെ ഗ്രിഹാതുരത്വ ചിത്രങ്ങൾ ചില്ലിട്ട് ചുവരുകളിൽ തൂക്കിയിട്ടിരിക്കുന്നു.
ചുവന്ന വിരി വിരിച്ച എന്തൊക്കെയോ വാരി വലിച്ചിട്ട കട്ടിൽ.
ഭ്രാന്തൻ ചിന്തകൾ എഴുതിവച്ച കണ്ണാടി ചില്ല്.
അടുക്കും ചിട്ടയുമില്ലാത്ത അയാളുടെ കട്ടിലിൽ നിന്നും സിഗിരട്ട് പേക്കെടുത്ത് അയാൾ ബാൽക്കണിയിലെക്ക് നീങ്ങി.

'വലിക്കുന്നോ?' ഒരു പുഞ്ചിരിയോടെ അയാൾ അവളെ ബാൽക്കണിയിലെക്ക് ക്ഷണിച്ചു.
'ഇല്ല' സന്തോഷത്തോടെ അവൾ അത് നിരസിച്ചു.

'എങ്കിൽ അവിടെ ഇരുന്നോളു, വെളുത് തുടങ്ങുന്ന ഈ രാത്രികൾ മുഴുവൻ നമുക്കുള്ളതാണ്'

മറുപടിയൊന്നും പറയാതെ, വൃത്തികെട്ട കട്ടിലിന്റെ അരികിൽ അവൾ ഇരുന്നു.

വലിച്ചു കഴിഞ്ഞിട്ടും, തെരുവിന്റെ ഒച്ചപാടുകൾ നോക്കി അയാൾ ബാൽക്കണിയിൽ നിന്ന്‌ എന്തൊക്കെയോ ചിന്തിക്കുന്നു,
മണിക്കൂറുകൾ ശരീരം തേടി വരുന്ന ഒരാളെ കാത്തു നിൽക്കുംബോൾ തോന്നാത്ത മുഷിപ്പ് ഈ ചെറിയ സമയം കൊണ്ട് തോന്നി തുടങ്ങി.
അയാൾ അകത്തേക്ക് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു.

ബാൽക്കണിയിലെ വാതിലടച്ച്‌ അയാൾ അകത്തേക്ക് കടന്നു,
'ഈ അലർച്ച എനിക്ക് ലഹരിയാണ്, ഓർക്കാൻ ശ്രമിക്കുന്ന പലതിനെയും അവ ആട്ടി പായ്ക്കും, അപ്പോൾ അതിനെ വെല്ലുവിളിച് ഞാൻ ഓർക്കാൻ ശ്രമിക്കും. ഞാൻ തന്നെയാണ് തോൽക്കുക എന്ന് അറിയാമെങ്കിലും ഒരു രസം. അത്രയേ ഉള്ളു.'

ഒന്നും മിണ്ടാതെ, അയാളുടെ മുഖത്ത് നോക്കി അവളിരുന്നു.
അയാൾ കട്ടിലിൽ വന്ന് മലർന്നു കിടന്നു, അത് കണ്ടിട്ടെന്നോളം പാർവതി അവളുടുതിരുന്ന കടും നീല സാരി അഴിക്കാൻ ശ്രമിച്ചു.

'വേണ്ട' അയാൾ ഉറക്കെ ദേഷ്യത്തോടെ പറഞ്ഞു.
ആ ശബ്ദത്തിന്റെ തിരയിൽ അവൾ ഭയന്നു കൊണ്ട് ചോദിച്ചു 'പിന്നെ?'

'പ്രണയമുണ്ടാകണം, അല്ലെങ്കിൽ കാമം ചേഷ്ടകളായി മാറും.'

'ഇനി അത് എവിടെപോയി ഉണ്ടാക്കാനാണ്'

'നീ കണ്ടെത്തണം, നിനക്ക് തന്ന പണം അതിനുള്ളതാണ്, എന്നെ പ്രണയിക്കണം, പ്രണയത്തിൽ നീ അറിയാതെ നീ നഗ്നമാവണം, എന്നിട്ട് എന്നെ കാമം കൊണ്ട് വീർപ്പു മുട്ടിക്കണം.'

ദേഷ്യതോടെയുള്ള അയാളുടെ സംസാരം അവൾക്ക് ആരോജകമായി തോന്നി.
ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അവിടെ തന്നെയിരിന്നു.

കട്ടിലിൽ നിന്നും എഴുനേറ്റ് അയാൾ കണ്ണാടിയുടെ മുന്നിലേക്ക് ചെന്ന് നിന്നു,

'ഇങ്ങു വന്നെ' കണ്ണാടിയുടെ മുന്നിൽ തന്നെ നിന്നുകൊണ്ട് അയാൾ അവളെ വിളിച്ചു.
ചിരിച്ചു കൊണ്ടാണ് വിളിച്ചത്, ആ ചിരിയിൽ അയാളോട് തോന്നിയ ദേഷ്യം പൂർണമായും ഇല്ലാതായി.
അവൾ ചെന്നു, അയാളുടെ തൊട്ടരികിലായി എന്തൊക്കെയോ എഴുതി വച്ച ഒന്നും കാണാത്ത കണ്ണാടി ചില്ലിനു മുന്നിൽ നിന്നു.
ഏതോ ഒരു വശത്ത് കൂടി അയാൾ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.
എന്തായിരിക്കും അയാൾ ചിന്തിക്കുന്നത്.
ഭയം കൊണ്ട് നിറഞ്ഞ അവളുടെ കണ്ണുകൾ; ഭീകരമായ അയാളുടെ ചുവന്ന കണ്ണുകളിൽ തറച്ചുനിന്നു.

അവളെ മുന്നിലേക്ക് മാറ്റി നിർത്തി, കഴുത്തിൽ പതിയെ ചുംബിച്ചു.
ഒരു നിമിഷത്തേക്ക് അവൾ ഒന്ന് ഞെട്ടി.
ഇങ്ങനെ ഒരു ചുംബനം അനുഭവിച്ചിട്ടില്ല ഇതുവരെ, എല്ലാം പെട്ടന്ന് തീർത്തുപോയ കാമ ചേഷ്ടകൾ ആയിരുന്നു.
അവളുടെ അരകെട്ടിൽ കൈകൾ ചേർത്ത് വച്ച് അവളുടെ ശരീരത്തെ അയാൾ തന്റെ ശരീരത്തോട് അടുപ്പിച്ചു വയ്ച്ചു.
അവളുടെ കണ്ണുകളിലും ചുണ്ടിലും ഇതുവരെ അറിയാത്ത ഒരു വികാരം. മാറ്റം അവൾക്ക് മനസിലാവുന്നുണ്ടായിരുന്നു.
പക്ഷെ അത് മുഖത്ത് വരാതിരിക്കാനുള്ള അവളുടെ ശ്രമം, പരാജയപ്പെട്ടുകൊണ്ടെയിരുന്നു.

'നിന്റെ വിയർപ്പിന്റെ മണം എനിക്ക് ഇഷ്ടപെടുന്നില്ല'

ശരീരം വൃത്തിയാക്കിവരാൻ അയാൾ ആവശ്യപെട്ടു.
ഞെട്ടിയ കണ്ണുകളോടെ അവൾ നിന്നു, പക്ഷെ അയാൾക്ക് അത് പുതുമയുള്ളതായിരുന്നില്ല എന്ന് തോന്നി.
അലമാരയിൽ തിരഞ്ഞ് എവിടെ നിന്നോ ഒരു കറുത്ത സാരി അയാൾ തിരഞ്ഞുപിടിച്ച്, അവൾക്ക് നൽകി.

'വേണോ?' എന്ന അർത്ഥത്തിൽ അനങ്ങാതെ അവൾ നിന്നു, അത് മനസിലാക്കി കൊണ്ടെന്നോളം, അയാൾ പറഞ്ഞു.
'നിന്റെ ഒരു രാത്രിക്കുള്ള പണം കൂടിയാണ് ഞാൻ നൽകുന്നത്, ശരീരത്തിന് മാത്രമുള്ളതല്ല'

വീണ്ടും കട്ടിലിൽ മലർന്ന് കിടന്ന് കണ്ണുകൾ അടച്ചുകൊണ്ട്‌ എന്തൊക്കെയോ ചിന്തിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ കണ്ണ് തുറന്നു.
തിരിഞ്ഞു നിന്നുകൊണ്ട് വാതിൽ അടക്കുന്ന അവളുടെ വീതിയേറിയ ശരീരം അയാളുടെ കണ്ണുകളെ അവളുടെ ശരീരത്തിൽ തറച്ചുവച്ചു.

'എന്റെ സോപ്പിന്റെ മണം തെറിക്കുന്ന നിന്റെ ഈ പുറം, എന്നെ പ്രണയത്തിലേക്ക് തള്ളിയിടുന്നു'

'ഒരു മണിക്കൂർ പോലും പരിജയമില്ലാത, സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും അറിയാത്ത എന്റെ ശരീരത്തോട് പ്രണയം എന്ന് പറയുന്ന നിങ്ങൾ മറ്റു സ്ത്രീകളോട് എങ്ങനെയൊക്കെ സംസാരിചിട്ടുണ്ടാവും'
അവൾ ചിരിച്ചു.

'മറ്റുള്ള ജീവിതത്തിലേക്ക് നമ്മളെന്തിനു കടന്നു ചെല്ലണം, എനിക്ക് ഇപ്പോൾ നിന്നോട് പ്രണയം തോന്നുകയാണ്.'

'വൃത്തികെട്ട വാക്കുകൾ പറയാതെ, കയ്യിൽ നിന്നും കളഞ്ഞുപോയ പണം മുതലാക്കാൻ ശ്രമിക്കൂ'

'പണം കൊടുത്താലും കിട്ടാത്ത ചില നിമിഷങ്ങൾ'
അയാൾ അവളെ നോക്കി ചിരിച്ചു.
അവളുടെ പുറം ഭാഗത്ത്‌ ചുംബിച്ചു.

'നമുക്ക് പ്രണയിച്ചാലോ?'
'പ്രണയിക്കാലോ, പക്ഷെ എങ്ങനെ പ്രണയിക്കും?'

നീ ഒരു പാട്ട് പാടുമോ?
അവൾ ഞെട്ടലോടെ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്ത്‌ കണ്ണാടിയുടെ മുന്നിലേക്ക് പോയി പൊട്ട് വയ്ക്കാൻ ശ്രമിച്ചു.
പൊട്ട് അവളുടെ കയ്യിൽ നിന്നും വാങ്ങികൊണ്ട്, അവളുടെ നെറ്റിയിൽ വച്ചുകൊണ്ട് അയാൾ വീണ്ടും. ആവർതിച്ചു.

'ഒരു പാട്ട് പാടുമോ? പ്രണയം തിളച്ചു മറിയുന്നൊരു ഗാനം.'

'എനിക്ക് പാടാൻ അറിയില്ല'

ഈണമോ താളമോ അല്ല വേണ്ടത്, നിന്റെ ശബ്ധത്തിൽ എന്നെ പ്രണയിക്കാൻ നീ ഒരുങ്ങുന്നതിനുള്ള ഒരു പാട്ടാണ്.
അവളുടെ കണ്ണുകൾ, അയാളുടെ ചുവന്ന ഇരുണ്ടമുറിയിലെ ചുവരുകളിലേക്ക് കണ്ണുകൾ പായ്ച്ചു,
അയാൾക്ക് പിറകിലായ്‌ അവൾ നടന്നു നീങ്ങി, അയാളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ട് ഉറക്കെ ചിരിച്ചു, അയാൾ അത് ആസ്വദിച്ചു.
തന്റെ കറുത്ത സാരിയുടെ അറ്റം കൊണ്ട് അയാളുടെ കഴുത് വലിച്ചു മുറുക്കി.

അവളുടെ പുറം തഴുകി കൊണ്ടയാൾ പറഞ്ഞു,
'തന്റെ പുറം കൊണ്ട്, ഒരു പുരുഷനെ പ്രണയത്തിൽ വീഴ്ത്തിയവളെ, പ്രണയത്തിനു തുടക്കമാവാൻ ഒരു പാട്ട് പാടു'
അൽപ്പ സമയത്തെ നിശബ്ധതയ്ക്ക് ശേഷം, കട്ടിലിൽ കിടന്ന് കൊണ്ടവൾ രണ്ടുവരികൾ ചൊല്ലി.

'പകലിനെ സ്നേഹിച്ചു കൊതി തീരാത്തൊരു പൂവ്,
പടിഞ്ഞാറ് നോക്കി കരഞ്ഞു.
അവൾ മുഖമൊന്നുയർതാതെ നിന്നു.'

അയാൾ കട്ടിലിൽ അവൾക്ക് എതിർ ദിശയിലായി കിടന്നു, എന്തൊക്കെയോ ആലോചിക്കാൻ ശ്രമിച്ചുകൊണ്ട്‌ സന്തോഷത്തോടെ പലതും ഓർമിക്കാൻ ശ്രമിച്ചുകൊണ്ട്‌ അവളുടെ വിൽപ്പനയ്ക്ക് വച്ച പ്രണയത്തിൽ മയങ്ങികൊണ്ട് കണ്ണുകൾ അടച്ചു.

'ഈ പാട്ടിന്റെ ശീലുകൾ വന്നതെവിടെ നിന്ന് ?'

'നിങ്ങളുടെ ഈ മുറിയിൽ എന്തെന്നില്ലാത്ത ഭാരം അനുഭവപെടുന്നു, മറ്റേതോ ലോകത്തേക്ക് കടന്നു ചെല്ലുന്നപോലെ'
ചുവന്ന മുറിയിലെ വാരി വലിച്ചിട്ട പുസ്തകങ്ങളിലേക്ക് കൈകൾ തഴുകികൊണ്ട്‌ ചുമരിലെ ഭ്രാന്തൻ ചിത്രങ്ങളിലേക്ക് കണ്ണുകൾ പായ്ച്ചുകൊണ്ട്, അവൾ മറുപടി പറഞ്ഞു.

'മറ്റൊരാളുടെ ചിന്തകളിലേക്ക് കടന്നു ചെന്നാൽ, അതിൽ നിന്നും ഇറങ്ങി വരിക എന്നത് വളരെ ഭുധിമുട്ടുള്ള ഒരു കാര്യമാണ്'
എന്റെ ഏകാന്തതയിൽ എനിക്ക് കൂട്ടിരിക്കുന്ന ഒർമ്മകളാണവ, അതിലേക്ക് മനസ്സിനെ കടന്നു ചെല്ലാൻ അനുവധിക്കരുത്.

'താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയം ഏതായിരുന്നു..?'
അയാളുടെ പുസ്തകകെട്ടുകളിൽ നിന്നും കൈ എടുത്തുകൊണ്ട്, മുഖത്തേക്ക് നോക്കി ചോദിച്ചു.

'എന്തൊരു ചോദ്യമാണത്?'

'ഓരോ രാത്രിയിലും ഓരോ പ്രണയം മുളക്കുന്നില്ലേ ഈ ചുവന്ന മുറിക്കകത്ത്'

'പ്രണയമല്ല, കാമ ചേഷ്ടകൾ മാത്രം നടക്കുന്ന മുറിയാണിത്, പ്രണയം ഒരുപാടുണ്ടായിട്ടുണ്ട് പക്ഷെ എണ്ണിയിട്ടില്ല. എങ്കിലും പ്രിയപ്പെട്ടത് എന്ന് പറയാൻ, കൌമാരത്തിൽ എവിടെയോ പുളി മരത്തിന്റെ ചുവട്ടിൽ തീർത്തുവച്ചൊരു പുളിക്കുന്ന പ്രണയമാണ്.
പുളി മരത്തിൽ പന്തലിട്ട ഫാഷൻഫ്രൂട്ടിനു വേണ്ടി കാത്തിരുന്ന സുന്ദരി, സുന്ദരമായ ഓർമകൾ, സുന്ദരമായ പ്രണയം. പുളിക്കുന്ന പ്രണയം.'
അയാൾ ചിരിച്ചു, ഭ്രാന്തനെപോലെ! ഓർമകളിൽ നമ്മളെപ്പോഴും ഭ്രാന്തന്മാർ തന്നെ അല്ലെ.

'ഇന്നത്തെ രാത്രിക്ക് ഒരു പ്രത്യേകതയുണ്ട്'

'എന്ത്?'

'ഞാൻ ശിവനും നീ പാർവതിയും എന്നത് തന്നെ'

'പക്ഷെ എന്റെ ശരീരവും മനസും, സ്ത്രീയുടെതല്ല'

'ശരീരത്തിന് എന്ത് പ്രസക്തിയിരിക്കുന്നു.
പിന്നെ മനസ്സ്, എന്റെ മനസ്സ് പ്രണയിക്കാൻ ഒരുങ്ങിയിരിക്കുന്നു.
നമ്മുക്ക് ഒരു കെട്ടുപാടും മനസ്സിനോടുണ്ടാകരുത്, ചിന്തകൾ കൊണ്ട് വേട്ടയാടി ശീലിക്കണം.'
അയാൾ അവളുടെ പുറത്ത് ചുംബിച്ചു, കൈകൾ രണ്ടും ചേർത്ത് പിടിച്ചുകൊണ്ട് ചുവരിലെ ഭ്രാന്തൻ ചിത്രത്തിനോട് ചേർന്ന് നിന്നു.

'ബാല്യത്തിൽ എവിടെയോ കേട്ടറിഞ്ഞ ഒരു മണമുണ്ട് ഈ മുറിക്കകത്ത്, അതെന്താണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല'

'എന്റെ കരിയുന്ന പ്രണയതിന്റെതായിരിക്കും' അയാൾ ചിരിച്ചു.
പാർവതിയുടെ മുടിയിഴകൾ പതിയെ മുഖതിലേക്കിട്ടുകൊണ്ട് കട്ടിലിലേക്ക് ചെന്നിരുന്നു.

'ഞാൻ ഒരു സ്ത്രീ ആയിരുന്നെങ്കിൽ'

'നീ ഒരു സ്ത്രീയാണ്, മനസ്സ് കൊണ്ട്, അതേ മനസ്സുകൊണ്ട് എന്നെ പ്രണയിച്ചാൽ, ശരീരം കൊണ്ട് നീ സ്ത്രീയായി മാറും. നിനക്കുപോലും ചിന്തിക്കാൻ കഴിയാത്തൊരു മാറ്റം.'

'എന്തെളുപ്പമാണ്‌ അത് പറയാൻ, നിങ്ങൾ ഒരു പുരുഷനാണ്. ഒരു സ്ത്രീയെ പ്രണയിക്കുന്നത്‌ പോലെ എന്നിലേക്ക് വരരുത്, ഒരു സ്ത്രീയോട് സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കരുത്. '
മുടികൾ പിന്നിലേക്ക് തലോടി, അവളുടെ കണ്ണിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി. പതിയെ പുഞ്ചിരിച്ചു.
അവൾ നാണം കൊണ്ട് കണ്ണുകൾ തട്ടി മാറ്റി.

'നീ ഒരു സ്ത്രീയായി മാറുന്നു.'
നാണം കൊണ്ട് സംസാരിക്കാൻ കഴിയാതെ അവൾ മാറി നടന്നു.

'എനിക്ക് മനസ്സിലാവുന്നു, ഞാനറിയുന്നു എന്നിലെ മാറ്റം. പക്ഷെ എന്താണ് മാറുന്നത്, എന്തിലേക്കാണ് മാറുന്നത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.'

'അത് തിരിച്ചറിയേണ്ട ആവശ്യം നിനക്കില്ല, നീ എന്ന സ്ത്രീയെ ഞാൻ പ്രണയിക്കുന്നു. നമുക്ക് പ്രണയിക്കാം. ആകാശംമുട്ടെ പ്രണയിക്കാം.
ഈ ചുവന്ന മുറിയിലെ ഭ്രാന്തൻ ചിന്തകളിലേക്ക് നീ കടന്നു വന്നതുപോലെ, നിറമില്ലാത്ത ഭ്രാന്തൻ പ്രണയത്തിലേക്ക് കടന്നു വരൂ'

'ഒരിക്കലും വരില്ലെന്നറിഞ്ഞ ഒരാളെ കിട്ടിയ സന്തോഷം എന്നിലുണ്ട്, അത് ഞാൻ മറച്ചു വയ്ക്കുന്നില്ല.
പക്ഷെ ഈ രാത്രികൊണ്ട്‌ തീരില്ലേ അതൊക്കെ?'

അയാൾ ഒന്നും മിണ്ടിയില്ല, ഒരു ചെറിയ പുഞ്ചിരികൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.

'നിങ്ങളുടെ പ്രണയത്തിന്റെ ചുവപ്പ് നിറം എനിക്ക് കാണാം, ഇതൊരു ചുവന്ന പ്രണയമാണ്.
നൃത്തം ചെയുന്ന നക്ഷത്രത്തിന് ജന്മം കൊടുക്കുന്ന വിപ്ലവത്തിന്റെ ചുവപ്പ്.
പക്ഷെ, നിങ്ങളുടെ ജീവിതം പോലെ എന്റെ ജീവിതം ചുവന്നിട്ടില്ല ഇതുവരെ,
ഭ്രാന്തമായി ചിന്തിച്ചിട്ടില്ല, അതുകൊണ്ട് തന്നെ പ്രണയത്തോട് നീതി പുലർത്താൻ കഴിയുമോ എന്നെനിക്കറിയില്ല.'

അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
'ഈ സമൂഹത്തിൽ നിന്നോളം ചുവക്കാൻ ആർക്കാണ് കഴിയുക.'

നമുക്ക് ഈ രാത്രികൾ ചുവന്ന പ്രണയത്തോടൊപ്പം, ഈ ചുവന്ന തെരുവ് കീഴടക്കിയാലോ ?'

അവളുടെ ചോദ്യം അയാൾക്ക് ഇഷ്ടപെട്ടെന്നോളം, ഉറക്കെ ചിരിച്ചു.
ദ്വിലിംഗതോടുള്ള പുച്ഛം നിറഞ്ഞ നോട്ടം വക വയ്ക്കാതെ ഇനിയും ചുവക്കാത്ത ചുവന്ന തെരുവിലെ രാത്രികൾ ചുവപ്പിക്കാൻ അവർ പുറത്തേക്കിറങ്ങി,
അടച്ചിടാത്ത ചുവന്ന ഇരുണ്ട മുറിയിൽ നിന്നും.


കാടും പാട്ടും

പോഖാരയിലെ മഞ്ഞു പെയുന്ന കായലിൽ മുങ്ങി താവുന്നതിനു മുന്നേ,
നമുക്ക്, ബോധോതയം വന്ന അശോകനെ വാഴ്ത്തുന്ന ധോളിഗിരിയിലെ ശാന്തി സ്തൂപത്തിൽ പോയി തേങ്ങയുടക്കാം.
ത്രിപുരയിലെ അഗർത്തലയിൽ നിന്നും ഉനക്കൊട്ടി വരെയുള്ള താഴ്വരകളിൽ വിപ്ലവഗാനങ്ങൾ പാടി നാറാണത്ത് ഭ്രാന്തനെ പോലെ,
ശിവനെയും പാർവതിയും കൊത്തിവച്ച കരിങ്കല്ലുകൾ മലകൾക്ക് മുകളിലേക്ക് തള്ളി കയറ്റാം.
ഭക്തി സാന്ദ്രമായ നല്ല നാടൻ വാറ്റു കുടിച് ആർമാധിച് ഏതെങ്കിലും മരത്തിന്റെ മുകളിലെ ഊഞ്ഞാലിൽ കിടന്നുറങ്ങാം.

ബോധം വന്നാൽ,
ഖോനാമയിലെ നാഗ വിലേജിൽ ഒന്ന് പോയി വരാം.
അവിടെ എല്ലാ ഋതുക്കളിലും വിരിഞ്ഞു കിടക്കുന്ന പച്ച പരവതാനിയിൽ കിടന്ന്, കോട മഞ്ഞിന്റെ കൂടെ രാത്രി മുഴുവൻ ചൂട് കായാം.
പ്രഭാതത്തിൽ സൂര്യൻ വരുന്നത് മലകൾക്കപ്പുറത്തു നിന്നും വിളിച്ചു പാടുന്ന ട്രഗോപൻ പക്ഷികളോടൊത് പാട്ട് പാടാം.

'കാടാറു മാസം, നാടാറു മാസം.
കണ്ണീർ കടൽ കരയിൽ താമസം...
ഈ വഴിയംബലങ്ങളിൽ ചിറകറ്റു വീഴും,
വാനംബാടികളല്ലോ ഞങ്ങൾ...'

ഹോ, പാട്ട് പാടി..പാടി ചങ്കു പൊട്ടി ഇരിക്കുംപോൾ നല്ല കട്ടൻ ചായ കുടിച് നാഗ വില്ലേജിൽ നിന്നും തുടങ്ങുന്ന കാട്ടിലേക്ക് നടന്നു നീങ്ങാം.
കാടിനെ ചുവപ്പിക്കുന്ന റോടോണ്ട്രോൺ പുഷ്പങ്ങൾ കാണുംബോൾ,
വീട്ടു മുറ്റത്തെ മെയ്ഫ്ലവർ ഓർമ വരും, പിറകെ മാവും കണ്ണിമാങ്ങയും, പുളിമരവും ഒക്കെ ഓർക്കും.
അപ്പോൾ പിന്നെ നാടിനെ ഓർത്ത് കുറെ സമയം ഇരുന്ന് കരയേണ്ടി വരും.
ഈ യാത്ര വേണ്ടായിരുന്നു എന്ന് തോന്നും.

അപ്പോൾ ഞാൻ പറയും,
"നമ്മള് ഭ്രാന്തന്മാരല്ലേ, അങ്ങനെയൊന്നും തോന്നാൻ പാടില്ല എന്ന്."
എന്നിട്ട് നിനക്കൊരു പാട്ട് പാടിതരും,

'മറക്കും എല്ലാം മറക്കും
ഞാനൊരു മായാ ലോകത്തിൽ എത്തും..
രാജ ശില്പീ നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ..'

എന്നിട്ടും നിന്റെ മൂഡ്‌ മാറിയില്ലെങ്കിൽ, പിന്നെയും പാടും.

'ചിത്തിര തോണിയിൽ അക്കരെ പോകാൻ, എത്തിടാമോ പെണ്ണെ,
ചിരിയിൽ  ചിലങ്ക കെട്ടിയ പെണ്ണേ...'

ആ പാട്ടിൽ, നീ ലയിച്ചു തീരും,
പിന്നെ കാട്ടിലൂടെ ഇതുവരെ കാണാത്ത പുഷ്പങ്ങൾ തേടി പുഷ്പങ്ങളുടെ തെരുവായ ദുസൂക്കൂ വാലിയിലേക്ക് നിന്നെ എന്റെ ചുമലിൽ കയറ്റി, കൊണ്ട് പോകും.
ഒരു രാത്രിയും ഒരു പകലും മുഴുവൻ നാറുന്ന പുഷ്പങ്ങളുടെ കൂടെ കിടന്നുറങ്ങും.
പിന്നീട് നേരെ പോഖാരയിലെക്ക്.
നമ്മുടെ സ്വപ്ന യാത്രയിലേക്ക്, ജീവിതത്തിലേക്ക്.

പോഖാരയിൽ വച്ച് നമ്മൾ അറിയാതെ ഒരുമിച്ചു പാടി പോവും,
'ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
ഇവിടെ കാറ്റിനു സുഗന്ധം...'

വേട്ടയ്ക്കാരനും പേടമാനും

നിലാവിന്റെ വെളിച്ചത്തിൽ പോലും തെളിഞ്ഞു കാണാത്ത എന്റെ കറുത്ത ശരീരം കാത്തിരുന്നവൾ,
പൌർണമിയിൽ പോലു ഉറക്കമൊഴിഞ്ഞ് ശരീരത്തെ തൊട്ടുകൊണ്ടിരിക്കാൻ കണ്ണും നട്ടിരുന്നവൾ, എന്റെ ഒരു നോട്ടം കൊണ്ട്, രതിയുടെ ആഴത്തിലേക്ക് ഇറങ്ങി ചെന്നവൾ.

കണ്ണിലെ കൃഷ്ണമണിയുടെ രുചി എന്റെ നാവിന് അറിയണം എന്ന് തോന്നിയപ്പോൾ ആദ്യം ചെന്ന് പറഞ്ഞത് അവളോടായിരുന്നു,
അവൾ എന്റെ ചോദ്യംകേട്ട് മിഴിച്ചു നിന്നു, പിന്നെ സ്വയം കണ്ണാടി നോക്കി കണ്ണിലെ ഉരുണ്ട ഗോളത്തെ ശ്രദ്ധിക്കാൻ തുടങ്ങി, പകൽ വെളിച്ചത്തിൽ മുഴുവൻ മറ്റൊരു ലോകത്ത് നിശബ്ദമായിരുന്നു.
ചിന്തകളുടെ പരലോകം. ആത്മഹത്യ ചെയ്ത ചിന്തകളിലേക്ക് ഇറങ്ങി, പലതും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടവളിരുന്നു.

രാത്രിയിൽ നഗ്നമായി കാമിക്കാൻ തയ്യാറായി അവളുടെ മുന്നിലേക്ക് ചെന്നപ്പോൾ,
വീണ്ടും പുനർജനിച്ച ഓർമകളെ കൂട്ടുപിടിച്ച് എന്റെ ശരീരത്തെ മാറ്റി നിർത്തി കൊണ്ടവൾ പറഞ്ഞു.

'അമ്പ്‌ കൊണ്ട് പിടഞ്ഞു വീണ മൃഗത്തെ ചവിട്ടി നിൽക്കുന്ന ഒരു വേട്ടകാരന്റെ അഹങ്കാരം പോലെയാണ്, നീ എന്റെ മുന്നിൽ നിൽക്കുന്നതെങ്കിൽ നിന്റെ നഗ്നത നിനക്ക് മറക്കാം'

"എന്റെ അനുരാഗം, അത് ഇനിയാണ് നീ അറിയാൻ പോവുന്നത്, വേട്ടയ്ക്ക് തയാറാവുന്ന ഒരു വേട്ടകാരനായിരുന്നു ഞാൻ ഇതുവരെ, ഇനിയാണ് ഞാൻ വേട്ടയാടുക. അല്ലാതെ വേട്ടയാടി കഴിഞ്ഞ് അതിനെ ഭക്ഷിക്കുന്ന ഒരു കാട്ടാളനായല്ല ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്."

അപ്പോഴും അവളുടെ മുഖത്തെ സന്ദേഹം വിട്ടുമാറിയിട്ടില്ല,
അവളുടെ മുന്നിൽ കണ്ണുകളുടെ മുന്നിൽ തന്നെ ഞാൻ നഗ്നത മറച്ചു,
പതിയെ മറ്റൊരു സ്ത്രീയെ കുറിച്, സോനാഗചിയിലെ തെരുവിലെവിടെയോ കേട്ടറിഞ്ഞ ഒരുവളുടെ കഥ എന്റേത് കണക്കെ പറഞ്ഞു തുടങ്ങി.
അവൾ കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അവളുടെ കണ്ണുകൾ എന്റെ ചുണ്ടുകളിലേക്ക് മാത്രമായിരുന്നു നോക്കികൊണ്ടിരുന്നത്.
എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും.

അവളുടെ കണ്ണിലെ കറുത്ത ഗോളങ്ങളുടെ അനക്കം എന്നെ മത്തുപിടിപ്പിച്ചു, ഞാൻ ചോദിച്ചു,
'"നീ കണ്ണുകളിലെ കറുത്ത ഗോളങ്ങളുടെ രുചിയറിഞ്ഞിട്ടുണ്ടോ?"
എന്റെ ചുണ്ടുകളിൽ നിന്നും അവളുടെ നോട്ടം കണ്ണുകളിലേക്ക് മാറി, രണ്ടു കണ്ണുകളിലേക്കും നോട്ടങ്ങലെറിഞ്ഞു.

'ഈ ഇരുണ്ട ഗോളങ്ങൾക്ക് എന്ത് രുചി?'

"എന്റെ ഇരുണ്ട ശരീരത്തിന്റെ വിയർപ്പിന്റെ രുചി അറിഞ്ഞിട്ടുണ്ടോ?"

കണ്ണുകൾ അടച്ച്, എന്റെ നെഞ്ചിലെ രോമങ്ങൾ പിടിച്ചു വലിച്ചുകൊണ്ട് അവൾ കഴുത്തിലേക്ക് മുഖമമർത്തി കിടന്നു.

"രണ്ടു ശരീരങ്ങളും പരിണമിച്ചു കഴിഞ്ഞ് വിയർതുകൊണ്ടിരിക്കുന്ന ശരീരത്തിന്റെ സുഗന്ധവും,
ഉപ്പു വറ്റിയ ചുണ്ടുകളുടെ രുചിയും, രതിയിൽ കണ്ണടച്ച് നിൽക്കേണ്ടി വന്നവളുടെ വികാരവും തളർന്നുറങ്ങുന്ന തിരമാലകളുടെ മുന്നിൽ നിന്നുകൊണ്ട് അനുഭവുക്കുക - അങ്ങനെ ഒന്ന്; എന്റെ ചുവന്ന കണ്ണുകളിലെ കറുത്ത ഗോളങ്ങൾക്ക് കഴിയും എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ?

കണ്ണുകളിലേക്ക് മാറി മാറി അവൾ നോക്കി കൊണ്ടിരുന്നു,
ചുണ്ടുകൾ വറ്റി തുടങ്ങിയപ്പോൾ നാവു കൊണ്ട് നനവേകി, സിരകളിൽ പൊട്ടി തെറിക്കുന്ന കാമത്തിന്റെ കണികകളെ അവൾ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
പതിയെ നാവു പുറത്തേക്കിട്ട് ഇരതേടുന്ന പാംപുകളെ പോലെ എന്റെ കണ്ണിലേക്കവൾ കുതിച്ചു വന്നു.
ഞാൻ കണ്ണുകളടച്ചു.
നാവു പിൻവലിഞ്ഞപ്പോൾ വീണ്ടും കണ്ണുകൾ തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി,
അവൾ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു, കറുത്ത ഗോളങ്ങളെ നാവുകൊണ്ടൊന്ന് സ്പർശിക്കുവാൻ.

എന്റെ കണ്ണുകൾ, അത് അടഞ്ഞുകൊണ്ടേയിരുന്നു.

"വേട്ടയാടി ക്ഷീണിചിരിക്കുന്നവനാണ് ഞാൻ എന്ന് പ്രിയപ്പെട്ടവൾ മൊഴിഞ്ഞിരിക്കുന്നു,
ആ ക്ഷീണത്തിന്റെ ഉറക്കം തികട്ടി വരുന്നുണ്ട്."

മൂക്കിൻ തുമ്പത്ത് വരെ ആ കോപം കാണാമായിരുന്നു ഒരു മറുപടിയെന്നോളം.

'പ്രണയത്തിൽ എവിടെയോ, എന്തോ നഷ്ടപെട്ടത് പോയതുപോലൊരു തോന്നൽ, എന്നോട് ക്ഷമിക്കുക. പുനർജനിച്ച ഓർമകളുടെ പ്രതികാരം.'

"ക്ഷമ, മാപ്പ് ഇതൊന്നും നമ്മുടെ പ്രണയത്തിലില്ല. ഞാനൊരു വേട്ടക്കാരനും, നീ കുതിച്ചോടുന്ന പേടമാനും തന്നെയാണ്, എന്റെ പ്രണയത്തിൽ നിന്നും നീ കുതിചോടുക, കാമത്തിന്റെ മരുന്ന് പുരട്ടിയ അമ്പുകൾ തറിക്കാതെ ഒഴിഞ്ഞുമാറുക. പരസ്പരം മത്സരിച്ചുകൊണ്ട് നമുക്ക് പ്രണയിക്കാം,
ചത്തുകിടക്കുന്ന ഇരയുടെ മേലെ കാലെടുത്തുവച്ച, വിജയിച്ചൊരു വേട്ടക്കാരനായി ഞാനും, വേട്ടക്കാരനെ ഓടി തോൽപ്പിച്ച പേടമാനായി നീയും മാറരുത്.
എന്റെ അനുരാഗത്തെ നീ കൊല്ലരുത്."

'അപ്പോൾ കണ്ണിലെ കറുത്ത ഗോളങ്ങളുടെ രുചി?'

"നീ അത് കണ്ടെത്താൻ ശ്രമിച്ചോളൂ, അതിനു നിനക്ക് കഴിയുന്നില്ലെങ്കിൽ,
എന്റെ നഗ്നമായ ശരീരത്തെ അറിയുക, കാമം കൊണ്ടും, നിനക്കിഷ്ടപെട്ട ചേഷ്ടകൾ കൊണ്ടും.
പതിയെ പതിയെ നമുക്ക് രുചിചെടുക്കാം.
വേട്ടയ്ക്കിറങ്ങിയ ഒരു മൂർഖനാണ് നീയിപ്പോൾ, വാലുകൾ അറുത്തുമാറ്റി പിടഞ്ഞോടുന്ന പല്ലിയായി എന്റെ കണ്ണുകൾ നിന്നെ പരിഹസിക്കും.'
ഇതിനിടയിൽ എപ്പോഴോ താളം തെറ്റി വരുന്ന രതിമൂർചയും, പ്രഭാതവും.
ദിവസങ്ങൾ മുഴുവൻ മത്തുപിടിച്ച രണ്ടു വേട്ട മൃഗങ്ങളും രണ്ടു കാട്ടളന്മാരുമായി സ്വയം മാറി കൊണ്ടിരിക്കുന്ന അനുരാഗവും."

ഒരാൾ

തലയണകൾ മുഖത്തോട് ചേർത്ത് വച്ച് ശബ്ദം പുറത്തേക്ക് വരാതെ കരഞ്ഞിട്ടുണ്ടോ?
വിശപ്പ്‌ സഹിച്ച്, മൂന്നു ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതെ ജീവിച്ചിട്ടുണ്ടോ?
സ്വപ്നങ്ങൾ ചുറ്റുമുള്ളവർക്ക് വേണ്ടി അടക്കി വയ്ക്കേണ്ടി വന്നിട്ടുണ്ടോ?
പഠിക്കണം എന്ന ആഗ്രഹവുമായി ജോലിക്ക് ഇറങ്ങിയിട്ടുണ്ടോ?
രാവിലെ ആറു മണി മുതൽ രാത്രി പതിനൊന്നു മണി വരെ ദിവസവും കൂലിക്ക് പണിക്ക് പോയി തളർന്നു വന്ന് ഉറങ്ങിയിട്ടുണ്ടോ?
ജോലി ഭാരം താങ്ങാൻ കഴിയാതെ, കുഴഞ്ഞു വീണിട്ടുണ്ടോ?
സിമന്റ് കൊണ്ട് കൈകൾ പൊള്ളിയിട്ടും, ചോര പൊടിയുന്ന കൈകളുമായി ജോലി ചെയ്തിട്ടുണ്ടോ?

ഇല്ലെങ്കിൽ നിങ്ങൾ എന്നോട് സംസാരിക്കരുത്, നിങ്ങൾക്കൊരിക്കലും എന്റെ ഭാഷ മനസിലാവില്ല, അതൊരു വിചിത്രമായ ഭാഷയാണ്‌. കണ്ണീരിന്റെയും വിയർപ്പിന്റെയും ഉപ്പ് ചേർത്ത് പാകിചെടുതൊരു വൃത്തികെട്ട ഭാഷ.


കരയുംപോൾ കണ്ണീർ തുടച്ചുതന്ന പ്രണയിനി ഉണ്ടായിട്ടുണ്ടോ?
പ്രണയം കൺ മുന്നിൽ, ആശുപത്രി കിടയ്ക്കയിൽ ഇല്ലാതാവുന്നത് കണ്ടിട്ടുണ്ടോ?
ഒരുമിച്ച് ജീവിക്കാൻ തുനിഞ്ഞവൾക്ക് സ്മശാനത്തിൽ വച്ച്, അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ നിന്നിട്ടുണ്ടോ?

കണക്കുകളുടെ എണ്ണം എടുത്ത് കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്ന പ്രണയം അനുഭവിച്ചിട്ടുണ്ടോ?
പ്രണയത്തിൽ ഒറ്റപെട്ടു എന്ന കുറ്റം ചുമത്തി നിന്നിട്ടുണ്ടോ?
കരഞ്ഞു വറ്റി തീർന്ന കണ്ണുകളെ വീണ്ടും വീണ്ടും കരയിപ്പിക്കാൻ ശ്രമിക്കുന്ന പ്രണയത്തിൽ ജീവിച്ചിട്ടുണ്ടോ?
പ്രിയപ്പെട്ടതൊക്കെ വലിച്ചെറിഞ്ഞ് പ്രണയത്തെ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുണ്ടോ?

ഇല്ലെങ്കിൽ, എന്നെ പ്രണയിക്കാൻ ശ്രമിക്കരുത്. നിങ്ങൾക്കെന്റെ പ്രണയം വിൽപ്പനയ്ക്ക് വച്ച വസ്തു പോലെ. തോന്നിയേക്കാം. പ്രണയത്തിന്റെ ആഴത്തിലേക്ക് ഒരുമിച്ച് കൈ പിടിച്ച ഇറങ്ങാൻ കഴിയാതെ പോയേക്കാം.


പണത്തിന്റെ പേരിൽ സ്വപ്നങ്ങൾക്ക് ചങ്ങല പൂട്ടിടെണ്ടി വന്നിട്ടുണ്ടോ?
സ്വപ്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടോ?
സ്വപ്നം കാണുംപോൾ, പ്രിയപ്പെട്ടവരുടെ വിശപ്പിന്റെ നിലവിളി കാതിൽ മുഴങ്ങിയിട്ടുണ്ടോ?
ചതിയൻ സ്വപ്നങ്ങളെ സ്നേഹിച്ചുപോയിട്ടുണ്ടോ?

ഇല്ലെങ്കിൽ, എന്റെ ഏകാന്തതയിലേക്ക് കൈ കടതാതിരിക്കുക സ്വപ്നങ്ങളിൽ പോലും.
ഞാൻ ഒരാൾ ആണ്. ഒറ്റയ്കാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഒറ്റയ്കല്ലെന്നു വിശ്വസിക്കാൻ ശ്രമിക്കുന്ന ഒരാൾ.

നാണം

കടലിന്റെ സംഗീതം കേട്ടിട്ടുണ്ടോ? എന്ന് ഉക്കു ചോദിച്ചത് തൊട്ടുള്ള ആഗ്രഹമാണ് മനുഷ്യന്റെ കുശുകുശുക്കൽ കേൾക്കാത്ത സമയത്ത് കടൽതീരത്ത് പോയി അൽപ്പ സമയം കിടക്കണം എന്നുള്ളത്, അത് കൊണ്ട് തന്നെയാണ് ഉറക്കം അളച്ച് ഇന്ന് ഈ കടൽ തീരത്തെ മണലിൽ നഗ്നമായി നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതും.
കടലിൽ തിരമാലകൽ തീർക്കുന്ന സംഗീതം കേൾക്കാൻ എന്ത് രസമാണ്. കൂട്ടിനു ചീവിടുകളുടെ നാദവും.
ലഹരികളില്ല, ആലോസരപെടുതുന്ന ഒരു ചിന്തകളുമില്ല. ഒറ്റയ്ക്കായിരുന്നിട്ട്  കൂടി ഞാൻ വളരെ സന്തോഷവാനാണ്.
കണ്ണടച്ച് അൽപ്പ നേരം കിടന്നു.
തിരമാലകൾ! അവയുടെ സംഗീതത്തിനു ഇത്രയും സൗന്തര്യം ഉണ്ടെന്ന് ഞാൻ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഉറക്കത്തിലേക്കു വീഴും എന്ന് തോന്നിയപ്പോൾ തിരമാലകൾക്ക് മുന്നിൽ ഞാൻ നഗ്നമായി ചുവടുകൾ വച്ചു, 'എ നേകട്  ഡാൻസ്'. ഡൽഹിയിലെ പ്രിയപ്പെട്ട വേശികൾ പഠിപ്പിച്ചു തന്ന നൃത്ത ചുവടുകൾ.
ഈ മനോഹരമായ നിമിഷത്തെ ഉറക്കം കൊണ്ട് നശിപ്പിക്കാൻ എനിക്ക് ആഗ്രമുണ്ടായിരുന്നില്ല. ചുവടുകൾക്ക് ശേഷം ഈ നിലാവിനെയും, തിരമാലകളെയും, ഈ മനോഹര സൌന്ദര്യ നിമിഷത്തെയും അടക്കി ഭരിക്കുന്നവൻ എന്ന അഹങ്ങാരതോട് കൂടി തിരമാലകൾക്ക് മുന്നിലൂടെ നടക്കാൻ തുടങ്ങി.
എന്റെ നഗ്നത, അതെന്നിൽ നാണം എന്ന വികാരത്തെ കൊണ്ട് വന്നു. പല സ്ത്രീകളുടെയും മുന്നിൽ നഗ്ന നൃത്തം ചെയ്ത പുരഷന് സ്വന്തം നഗ്നത കാണുംപോൾ നാണം. എനിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇതുപോലോ നാണം തോന്നിയത് കുറച്ചു മാസങ്ങൾക്ക് മുന്നേ ആണ്.

പ്രണയം തീഷ്ണമായി തിളങ്ങി നിൽക്കുന്ന സമയത്ത് മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെ എന്നെ തേടി അവൾ വന്ന ദിവസം, അന്ന് രാത്രി കുളി കഴിഞ്ഞു എന്റെ മുന്നിലേക്ക് വന്ന പാറുവിന്റെ മണം, ''മഴ പെയ്ത കവുങ്ങിൻ തോപ്പിലെ വാഴയിലകളിൽ നിന്നും പുറത്തേക്കു വരുന്ന ഒരു മണമുണ്ട്, ചീഞ്ഞ അടക്കയുടെയും വാഴയുടെയും മണ്ണിന്റെയും ഒക്കെ കലർന്ന ഒരുതരം അടിമപെടുന്ന മണം." എന്റെ സിരകളിൽ ഞാൻ അടക്കി വച്ച എന്തിനെയോക്കോ എനിക്ക് മറക്കേണ്ടി വന്നു.

എന്റെ ഇരു കൈകളും അവളുടെ നനഞ്ഞ മുടികളോട് ചേർത്ത് അവളുടെ ചെവികൾ അടച്ചു പിടിച്ചു, അവൾ പിന്നിലേക്കായ് നീങ്ങി,
അപ്പോഴും എന്റെ കണ്ണുകൾ ഉടയ്ക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ടേയിരുന്നു.

അവൾ ചുവരിൽ തട്ടി നിന്നു, കണ്ണുകൾ ഉടക്കി, നോട്ടം ചുണ്ടുകളിലേക്ക് കേന്ദ്രീകരിച്ചു.
ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു, കണ്ണുകൾക്ക്‌ വിറയ്ക്കുന്ന ചുണ്ടുകളെ അധികനേരം നോക്കിയിരിക്കാൻ കഴിഞ്ഞില്ല, എന്റെ കരിപിടിച്ച ചുണ്ടുകൾ അവയ്ക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ഞങ്ങൾ ചുംബിച്ചു കൊണ്ടേയിരുന്നു. അവളുടെ ചുണ്ടുകളുടെ വിറയൽ മാറിയ നിമിഷം, കാമം എന്ന വികാരത്തിൽ നിന്നും രതിയിലെക്ക് ചെന്നെത്താൻ കൊതിക്കുന്ന അവളുടെ ശരീരത്തെ ഞാൻ മുറുകെ ചേർത്ത് പിടിച്ചു.
എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്കും മാറിടതിലെക്കും ഒഴുകിയിറങ്ങി,
കഴുത്തിൽ നിന്നും മുലകളിലെക്ക് വിയർതൊഴുകുന്ന ഓരോ തുള്ളി വിയർപ്പും എന്റെ നാവുകളിൽ വിസ് ഫോടനങ്ങൾ സൃഷ്ടിച്ചു.
ഇരു ശരീരങ്ങളും പിണഞ്ഞു ചേർന്നു,
കണ്ണുകൾ അടച്ച് എന്റെ കഴുതിലേക്ക് മുഖംചേർത്ത് ചുംബിച്ചു കൊണ്ടിരിക്കുന്ന അവളുടെ നഖങ്ങൾ, എന്റെ പിൻ കഴുത്തുകളെ മാന്തി തുടങ്ങിയിരുന്ന നിമിഷം,
ഞാൻ നഗ്നമാവാൻ ശ്രമിച്ചു.
നഗ്നത മറച്ച അവസാനത്തെ അടിവസ്ത്രവും കൂടി വലിച്ചെറിഞ്ഞു കളഞ്ഞപ്പോൾ, അവൾ എന്റെ ശരീരത്തിലേക്ക് ഒരു ഭ്രാന്തിയെപോലെ ഇറങ്ങി നടന്നു.
ഒടുവിൽ അവളുടെ മുലകൾക്കിടയിൽ എന്റെ മുഖം ചേർത്ത് വച്ച്‌ അൽപ്പ നേരം കിടന്നു.

പ്രതീക്ഷിക്കാതെ നിശബ്ദമായി കിടക്കുന്ന ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം നഗ്നത കണ്ടു നാണിച്ചു നിന്നു.
അവൾ നാണം കൊണ്ട് കണ്ണുകൾ അടച്ചു, എന്റെ നെഞ്ചിൻ രോമങ്ങളിൽ ഒളിച്ചിരുന്നു, എനിക്കും കണ്ണുകൾ അടയ്ക്കേണ്ടി വന്നു.

ഈ തിരമാലകൾക്ക് മുന്നിലും അതെ നാണതോട് കൂടി ഞാൻ നിൽക്കുകയാണിപ്പോൾ.
ചിലപ്പോൾ സംഗീതം കൊണ്ട് അവ എന്നെ കാമിക്കാൻ ശ്രമിച്ചു കാണും, എന്റെ നൃത്ത ചുവടുകളിൽ അവരുടെ നിയന്ത്രണം വിട്ടുപോയി കാണും.

നടത്തത്തിനിടയിൽ വന്നു ചേർന്ന നാണം.
അതെ, ഒരു മനുഷ്യൻ നാണിക്കുംപോൾ കുന്നി കുരുവോളം ചെറുതായി പോവുകയാണ്.
നിലാവിനെയും, തിരമാലകളെയും, ഈ മനോഹര സൌന്ദര്യ നിമിഷത്തെയും അടക്കി ഭരിക്കുന്നവൻ എന്ന എന്റെ അഹങ്കാരം കടൽ കൊണ്ട് പോയിരിക്കുന്നു.

നാണം കൊണ്ട് തുടർന്ന് നടക്കാൻ കഴിഞ്ഞില്ല,
തിരമാലകൾ നനച്ച മണലിൽ കണ്ണുകൾ അടച്ചു കിടക്കേണ്ടി വന്നു.

ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു, എങ്കിലും നാണം കൊണ്ട് ചെറുതായി പോയ ഒരു പുരഷനു നിവർന്നു നിൽക്കാൻ കഴിയുന്നതെങ്ങനെ, നഗ്ന നൃത്ത ചുവടുകൾ വയ്ക്കാൻ കഴിയുന്നതെങ്ങനെ.
മണലിൽ മുഖം ചേർത്ത് വച്ചു, അവളുടെ മുലകൾക്കിടയിലെന്നപോലെ.

പാറു, ഇന്നെനിക്ക് ഒരു സ്വപ്നമുണ്ട്.
നമുക്ക് നഗ്നമായി ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കി തിരമാലകൾക്ക് മുന്നിലൂടെ കൈ പിടിച് നടക്കണം. തിരമാലകളുടെ മുന്നിൽ അവ തീർക്കുന്ന സംഗീതത്തോടൊപ്പം നഗ്ന നൃത്ത ചുവടുകൾ വയ്ക്കണം.
മരണം വരെ പ്രണയിക്കാം എന്ന വാക്കുകൾ പരസ്പരം കൈമാറണം.

ആർക്കും വേണ്ടാത്തൊരു ജീവൻ

ദേവയാനി,

എന്തിനു വേണ്ടിയായിരുന്നു നീ എന്നിൽ നിന്നും ഒളിച്ചോടിയത്‌?
എന്റെ പ്രണയം; അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?
നിന്റെ മാറിൽ മുഖം ചേർത്ത് ഞാൻ കിടക്കുംപോഴൊക്കെ ഞാനൊരു ഭാരമായിരുന്നോ നിനക്ക്?
നിന്റെ ശരീരം മുഴുവൻ ചുംബിചപ്പോഴും, നിന്റെ നഗ്നമായ ശരീരത്തെ എന്റെ കറുത്ത ശരീരത്തോട് ചേർത്ത് വച്ചപ്പോഴും കാമം മാത്രമായിരുന്നോ എന്റെ കണ്ണുകളിൽ നീ കണ്ടത്?
ആൾക്കൂട്ടത്തിന്റെ നടുവിലൂടെ നിന്റെ കൈ കോർത്ത്‌ നടന്നപ്പോഴും, ഇരുണ്ട മുറിയിൽ നിനക്കായ് കവിതകൾ ചൊല്ലി കേൾപ്പിച്ചപ്പോഴും നീ എന്റെ മനസ്സ് വായിചെടുതതെങ്ങനെയാണ്? അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?

എന്റെ പ്രണയം; അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?
നിന്റെ മുലകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ ചുണ്ടുകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ വിരലുകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ മുടികളോട്, കണ്ണുകളോട്, മൂക്കിൻ തുംബിനോട്, ശ്വാസതോട്, ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം, അതൊക്കെ കാട്ടികൂട്ടൽ ആയിരുന്നുവോ?

എനിക്കറിയാം,
ഒരു സ്ത്രീയെയും പ്രണയിക്കാൻ കഴിയാത്തവനാണ് ഞാൻ,
എന്റെ ചിന്തകളെ പുറത്തേക്ക് വലിചിട്ട് വേദനിപ്പിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ,
ചുംബിക്കുമ്പോൾ ചുണ്ടുകളിലെ പുകയുടെ ഗന്ധം നിന്നെ ആലോസരപെടുതിയിട്ടുണ്ടാവും,
മാറിടത്തിൽ തല ചായ്ച് കിടന്നപ്പോഴൊക്കെ നരച്ച മുടിനാരുകൾ നിന്നെ ശല്യം ചെയ്തിട്ടുണ്ടാവണം, താടി രോമങ്ങൾ മുലകണ്ണുകളിൽ വേദനിപ്പിചിട്ടുണ്ടാവണം,
കൈ കോർത്ത്‌ നടന്നപ്പോഴൊക്കെ എന്റെ വേഗതിനോത് നിനക്ക് നടക്കാൻ കഴിയാതെ, കാലുകൾ പതറിയിട്ടുണ്ടാവണം
എന്റെ പ്രണയം, അതൊരു കാട്ടികൂട്ടൽ തന്നെയായിരുന്നിരിക്കണം.

എങ്കിലും,
ജീവിതത്തിൽ തനിച് ആണെന്നറിയുംപോൾ, സങ്ങടങ്ങൾ പങ്കു വയ്ക്കാൻ ആരുമില്ലാതെ ഒറ്റപെടുംപോൾ, തലയണയിൽ മുഖം ചേർത്ത് കരയാൻ ശ്രമിക്കുംപോൾ,
ഒറ്റപെടലുകൾക്കിടയിൽ നിന്നും ഒളിച്ചോടാൻ ഒരു വേശിയെ തേടി നിന്റെ അരികിലെത്തിയ ആ പഴയ ജിഹമയയായി ഞാൻ മാറുകയാണ്.
ഇണക്കങ്ങളും പിണക്കങ്ങളുമയി തല്ലു പിടിച്ച ഇരുണ്ട മുറിയിലെ വരാന്തയും, നഗ്നമായി കിടന്ന ചുവന്ന വിരിയുള്ള ഇരുണ്ട മുറിയിലെ കട്ടിലുകളും, പുക ചുരുളുകൾ കൊണ്ട് ഓർമകളുടെ ഭാണ്ടകെട്ടുകൾ പൊട്ടിച്ചെറിഞ്ഞ ചുവരുകളും, പിണക്കങ്ങൽക്കൊടുവിൽ കൈവിരലുകൾ കോർത്ത്‌ നടന്ന വേശ്യാ തെരുവും അപ്പോൾ എന്റെ മുന്നിൽ പ്രത്യക്ഷപെടും.

ജീവിതത്തിൽ തനിച്ചായി പോയവനാണ് ഞാൻ,
വെഋക്കപെട്ടവനാണ് ഞാൻ,
പ്രണയിക്കപെടാൻ പോലും അർഹതയില്ലാതവൻ,
പക്ഷെ ഞാൻ ചെയ്ത തെറ്റെന്തെന്നു മാത്രം എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.

എല്ലാവരെയും സ്നേഹിച്ചു,
ബന്ധങ്ങൾക്ക് വേണ്ടി സ്വപ്‌നങ്ങൾ അടുപ്പിലേക്ക് വലിച്ചെറിഞ്ഞ് ഭാരം മുഴുവൻ തോളിലേറ്റി അധ്വാനിച്ചു, ഇന്നവരൊക്കെ ജീവിതത്തിൽ പരാജയപ്പെട്ടുപോയവനെ പരിഹസിക്കുന്നു,

ചിലരെ വിശ്വസിച്ചു കൂടെ നിർത്തി,
പണത്തിന്റെ കണക്കെടുപ്പ് നടത്തുംപോൾ ഒന്നുമില്ലാതവനെന്നറിഞ്ഞവർ അകന്നു നിൽക്കുന്നു.

ചിലരെ പ്രണയിച്ചു,
കാരണങ്ങൾ പറയാതെ എന്റെ പ്രണയം, അതൊരു കാട്ടി കൂട്ടലാണെന്നു പറഞ്ഞ്  ജീവിതത്തിൽ അൽപ്പം സന്തോഷം നൽകി അവരൊക്കെ എങ്ങോ യാത്രയാവുന്നു.

പക്ഷെ, ഞാൻ ചെയ്ത തെറ്റ്? അത് മാത്രം ആരും പറഞ്ഞ് തരുന്നില്ല.
ചിലപ്പോൾ ഇതൊക്കെ തന്നെയാവാം അത്.

ഓർമകളിലേക്ക് കടന്നു ചെന്ന് ഇനി കണ്ണീർ വാർക്കാൻ എനിക്ക് കഴിയില്ല, തളർന്നു പോയിരിക്കുന്നു. കൈ വിരലുകളുടെ വിറ മാറുന്നില്ല.
ഇനി മറ്റൊരാളെ പ്രണയിക്കാൻ വയ്യ, സ്വയം പ്രണയിക്കാൻ ശീലിച് കൂടെയുള്ള ശരീരത്തെ കൊന്നുകൊണ്ട് ജീവിക്കുക.
അത്രത്തോളം മടുത്തു പോയിരിക്കുന്നു ഈ ജീവിതം.
അത്രത്തോളം വെറുത്തു പോയിരിക്കുന്നു ഈ ജീവിതം.

ആ പ്രണയം

പ്രണയം തോന്നുകയാണ്,
മനുഷ്യനോടല്ല എല്ലാം മറക്കാൻ കഴിയുന്ന ആത്മഹത്യയോട്.
ഈ നിമിഷം വരെ എനിക്ക് പ്രണയം മറ്റൊന്നിനോടായിരുന്നു, എൻറെ പാറുവിനോട്. അല്ല, എൻറെയല്ല, മാറ്റാരുടെയോ ആവാൻ കൊതിക്കുന്ന എൻറെതെന്നു ഞാൻ തെറ്റിദ്ധരിച്ച പാറുവിനോട്.

ഈ രാത്രിയിൽ എനിക്ക് തിരിച്ചറിവുണ്ടാവുകയാണ്, എത്രത്തോളം മൂടപ്പെട്ട മനസുമായാണ് ഞാൻ ജീവിച്ചിരുന്നതെന്ന്, യാധിസ്ഥിതികമല്ലാത്ത  ചിന്തകളെ പേറിയാണ് ഈ ജീവിതം ജീവിച്ചു തീർക്കുന്നതെന്ന്. ഒരു മാറ്റം അതെനി എളുപ്പമല്ല, പകരം ചെയാൻ കഴിയുന്നത്‌ ഒരു സ്ത്രീയോടും അടുക്കാതിരിക്കുക എന്ന് മാത്രം.

പാറു, എനിക്ക് നിന്നോട് വല്ലാത്തൊരു ഇഷ്ടമാണ്.

"മറ്റൊരു പുരുഷനെ എൻറെ സാഹചര്യം, അല്ലെങ്കിൽ ഏകാന്തതയിൽ നിന്നും ഒളിച്ചോടാൻ എനിക്ക് പ്രണയിക്കേണ്ടി വന്നു. ലഹരിയിൽ ഭോധമില്ലാതെ വീണു കിടക്കുമ്പോൾ എൻറെ കന്യകാത്വം നഷ്ടപെട്ടു, എൻറെ ഭൂതകാലത്തെ എനിക്ക് മായ്ച്ചു കളയാൻ സാധിക്കില്ല, നിനക്ക് തീരുമാനിക്കാം എന്നെ നിൻറെ ജീവിതത്തിൻറെ ഭാഗമാക്കണോ വേണ്ടയോ എന്ന്."

നിൻറെ ശരീരമല്ല ഞാൻ പ്രണയിച്ചത്, വാക്കുകൾ കൊണ്ട് അതിനെ വിശധീകരിക്കുക അസാധ്യം.
എങ്കിലും ഭൂതകാതിൻറെ പരിശുദ്ധി നോക്കി സ്ത്രീയുടെ മാനത്തിന് വിലപറയുന്ന പുരുഷനെ നീ എന്നിൽ കണ്ടുവെന്നത് എന്നിൽ അത്ഭുതം ഉളവാക്കുന്നു.

"എന്നിട്ടും, എൻറെ ഭൂതകാലത്തെ വീണ്ടും വീണ്ടും എൻറെ മുന്നിൽ വലിചിട്ട് നീ രസിക്കുന്നു.
ഞാൻ ആവർത്തിക്കുന്നു, ജീവിതത്തോടുള്ള നിരാശയിൽ എനിക്ക് പറ്റിയ തെറ്റായിരുന്നു ആ പ്രണയം. ഇന്ന് ഞാൻ സന്തോഷവതിയാണ് വരും വരായ്കകൾ ചിന്തിക്കാതെ നിൻറെ കൂടെ ജീവിച്ചു തീർക്കുമ്പോൾ, നിന്നെ പ്രണയിക്കുന്ന ഓരോ നിമിഷവും, തുറക്കാത്ത പുസ്തക താളിലെ സുഗന്ധം പോലെ ഞാൻ പരിശുദ്ധമായി മാറുകയാണ്. "

പ്രിയപ്പെട്ടവളുടെ, ഭൂതകാല ചരിത്രം തിരഞ്ഞു അതിലെ കാമ കേളികളെ തിരഞ്ഞുപിടിച്ച് സങ്ങൽപ്പതിൽ അതിനെ ചിത്രീകരിച്ചു സ്വയം ഭോഗിച് കാമം തീര്ക്കേണ്ടി വന്ന വൃത്തികെട്ട ഒരു പുരുഷനാണ് ഞാൻ,
ഏതൊക്കെയോ വൃത്തികെട്ട നിമിഷങ്ങളിൽ നിൻറെ ഭൂതകാലം നിന്നോടുള്ള പ്രണയത്തിൻറെ ഒഴുക്കിൻറെ മേൽ തടസ്സം സൃഷ്ടിക്കുന്നു,
നിന്നോളം ഞാൻ മറ്റൊന്നിനെയും കൊതിച്ചിട്ടില്ല, എങ്കിൽ കൂടിയും എൻറെ ഉള്ളിൽ എന്തൊക്കെയോ ഭയങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

"കഴിഞ്ഞ പ്രണയത്തെ പോലെ വലിച്ചെറിഞ്ഞു, നിന്നിൽ നിന്ന് ഞാൻ അകന്നു പോകുമോ എന്ന് നീ ഭയപ്പെടുന്നു."

ചിലപ്പോൾ, അങ്ങനെയാവാം.
നിരാശയുടെ മേൽനിന്നും നിൻറെ ഒളിച്ചോട്ടമാണ് കഴിഞ്ഞു പോയ പ്രണയമെങ്കിൽ, ആ തെറ്റ് നീ പൂർണമായും മറക്കെണ്ടാതുണ്ട്.
എങ്കിലും അതേ കാലത്തെ കലാലയ ജീവിതത്തെ കുറിച്ചൊക്കെ  നീ വർണിക്കുമ്പോൾ, അതിലോന്നും നിരാശയോടെ ജീവിച്ചിരുന്ന ഒരു സ്ത്രീയെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല, ശോഭനമായ ഭാവത്തോടെ തുള്ളി ചാടി നടക്കുന്ന ഒരു കൌമാരകാരി മാത്രമാണ് നിൻറെ വർണനകളിൽ എൻറെ മുന്നിലേക്ക് തെളിഞ്ഞു വന്നത്.
എന്നിട്ടും നീ പറയുന്നു, നിരാശയുടെ പടുകുഴികളിൽ നിന്നും രെക്ഷപ്പെടാൻ നീ കണ്ടെത്തിയ മർഗമായിരുന്നു ആ പ്രണയം എന്ന്.

"ആ പ്രണയം എനിക്കൊരിക്കലും തെറ്റായി തോന്നിയിരുന്നില്ല, എനിക്ക് എത്രത്തോളം ഉയരാനും താഴാനും പറ്റുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ പ്രണയത്തിലായിരുന്നു. ഒന്നുമല്ലാതിരുന്ന എനിക്ക് പല അനുഭവങ്ങളും നൽകിയത് അതേ പ്രണയമായിരുന്നു. ആ പുരുഷ ൻറെ നിർഭന്തത്തിനു മുന്നിൽ എനിക്ക് നഗ്നമാവേണ്ടി വന്നു, ശരീരം പങ്കുവേക്കേണ്ടി വന്നു. അതൊന്നും എനിക്കൊരിക്കലും തെറ്റായി കാണാൻ കഴിയില്ല,
സന്തുഷ്ടമായ ഒരു പ്രണയം തന്നെയായിരുന്നു അത്. എൻറെ ജീവിതമാണിത്, അത് ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു തീർക്കും അൽപ്പം പോലും നിരാശയില്ലാതെ, എൻറെ ആദ്യ പ്രണയമേ, നിനക്ക് നന്ദി!
നിങ്ങൾക്കെന്നെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം,"

നിൻറെ ഓരോ വാക്കുകളും എൻറെ ഹൃദയം കീറിമുറിച്ചുകൊണ്ട് കടന്നു പോവുകയാണ്.
നിൻറെ ഓരോ വാക്കുകളും വിഭിന്നമായി മാറുകയാണ്.
നിൻറെ ഓരോ വാക്കുകളും എന്നോടുള്ള പ്രണയത്തിൻറെ ആഴം പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു.
നിൻറെ ഓരോ വാക്കുകളും എന്നിൽ സംശയത്തിന്റെ കണികകൾ പാകുന്നു.
നിൻറെ ഓരോ വാക്കുകളും എന്നിൽ ഭയപ്പാടുകൾ സൃഷ്ടിക്കുന്നു.

പ്രിയപ്പെട്ടവളെ,
എനിക്കിപ്പോൾ നിന്നോട് പ്രണയമില്ല, ആ പ്രണയം നീ വാക്കുകൾ കൊണ്ട് കുത്തികീറിയ ഹൃദയം വഴി പുറത്തേക്ക് പോയിരിക്കുന്നു.
ഇന്നെനിക്ക് പ്രണയം ആത്മഹത്യയോടാണ്, ചിരിച്ചു കൊണ്ട് ആത്മഹത്യചെയാൻ ഒരവസരം ഞാൻ കാത്തിരിക്കുകയാണ്.

എങ്കിലും പുരുഷാ, നിൻറെ മനസ്സും വികാരവും മാത്രമാണ് നിൻറെ ബലഹീനത എന്ന് നീ തിരിച്ചറിഞ്ഞിരുന്നെങ്കിൽ - സ്ത്രീക്കും, മരണത്തിനും മുന്നിൽ തോറ്റു കൊടുക്കാതെ ഈ ജീവിതം ജീവിച്ചു തീർക്കാമായിരുന്നില്ലേ.


ദാരിദ്ര്യം

സമയം തെറ്റാതെ പത്തുമണിയോടടുക്കുംപോൾ തന്നെ അമ്മ ഫോണിൽ വിളിച്ചു,

"മോനെ, ചോറ് കഴിച്ചോ?"
ഉം
"കിടക്കാറായില്ലേ, അതോ പുസ്തകവും പിടിച്ചുകൊണ്ട് ഇരിപ്പ് തന്നാണോ?"
"കിടക്കാൻ നോക്കുന്നു"
കൂടുതലൊന്നും പറയാൻ തോന്നിയില്ല,
'അമ്മ കിടന്നോ, ഞാൻ കിടക്കാൻ നോക്കല'
എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത്, ആസ്ട്രെയിൽ വലിച്ചു തീർത്ത സിഗരറ്റ് കുറ്റികളിൽ നീളമുള്ള സിഗരറ്റ്കുറ്റിക്ക് വേണ്ടി തിരഞ്ഞു.
കൈയിലെ പണം മുഴുവൻ തീർന്നിട്ട് ആഴ്ചകളായി, സ്ഥിരം കടം തരാറുള്ള കടക്കാരൻ മുഴുവൻ പറ്റും തീർക്കാതെ ഇനി സാധനങ്ങൾ ഒന്നും തരില്ലെന്ന് പറഞ്ഞു, അത് കൊണ്ട് തന്നെ ഇന്ന് എല്ലാം കൊണ്ടും പട്ടിണി തന്നെ.
കടം വാങ്ങിയ പണം തിരിച്ചു തരാനുള്ളവരെ പലതവണ വിളിച്ചു, എല്ലാവർക്കും പറയാനുള്ളത് ഒന്ന് തന്നെ "ദാരിദ്ര്യം."
ഫോണിലെ പൈസയും കഴിഞ്ഞു, നെറ്റ്വർക്ക് കാരിൽനിന്നും പത്തുരൂപ കടമെടുത് പലരെയും വിളിച്ചു, മറുപടികളൊക്കെ ഒന്ന് തന്നെ.

ആസ്ട്രെയിൽ നിന്നും കിട്ടിയ രണ്ടു മൂന്നു കുറ്റികൾ വലിച് ചുണ്ട്ടുകളിൽ തീ പടർത്തി കൊണ്ട് ബാൽക്കണിയിൽ കാലും നീട്ടിയിരുന്നു.
പുറത്ത് നല്ല മഴയുണ്ട്. ചിന്തകൾ നാല് വർഷം പിറകിലേക്ക് നീങ്ങി, സ്വപ്നങ്ങൾക്ക് പരിധികൾ ഇല്ലാതിരുന്ന കൌമാരതിലെക്ക്. ഇതേ ദാരിദ്ര്യം അവിടെയും.
സ്വപ്നങ്ങളൊക്കെ അണഞ്ഞ അടുപ്പിലേക്ക് വലിച്ചെറിഞ്ഞ് ജീവിതത്തോട് പൊരുതാൻ പുറപ്പെട്ട പതിനേഴുകാരനിൽ നിന്നും ഞാൻ ഒരുപാട് മാറിപോയിരിക്കുന്നു.
അന്നനുഭവിച്ച ദാരിധ്ര്യത്തിന്റെ ഒരംശം പോലും ഇന്നില്ല, എന്ന ചിന്തയിലിരിക്കെ മഴത്തുള്ളികൾ മുഖത്തേക്ക് തെറിക്കാൻ തുടങ്ങി ആരുടെയോ സ്പർശനം പോലെ.
പരിധികളിൽ നിന്നുകൊണ്ട് മാത്രം സ്വപ്നം കാണണം എന്ന് കൊമാരത്തിലെ ദാരിദ്ര്യം പഠിപ്പിച്ചതാണ്, പരിധികളിൽ നിന്നുകൊണ്ട് സ്വപ്നം കണ്ടിട്ടും അവയും എന്നെ വഞ്ചിച്ചു കടന്നു കളയുന്നു. നോക്ക് കുത്തിയായി തനിച്  നിൽക്കേണ്ടി വരുന്നു.

മരണത്തിനു പോലും വിട്ടു കൊടുക്കാതെ എന്നും കൂടെയുണ്ടാവും എന്ന് വീംബുപറഞ്ഞ പ്രിയപ്പെട്ടവൾ പോലും രണ്ടു ദിവസം ഫോണിൽ ബാലൻസ് ഇല്ലാത്തതിനാൽ അകന്നു നിൽക്കുന്നു, പിന്നെയാണോ സ്വപ്‌നങ്ങൾ എന്ന് ആശ്വസിക്കുംപോഴും അറിയാത്തൊരു നീറ്റൽ ചങ്കിൽ ഇടയ്ക്കിടയ്ക്ക് കടന്നു വരുന്നു.
ഡാൻസ് ബാറിൽ ചെന്ന് ലഹരികളുമായി ആനന്ദമാസ്വധിക്കാൻ എന്നും കൂടെ വരാറുള്ള ആരും വിളികുന്നില്ല, ചിലപ്പോൾ തിരിച്ചു തരാനുള്ള പണം തിരികെ ചോദിച്ചതിന്റെ അമർഷതിലാകാം.

എന്തിരുന്നാലും,
ചില നിമിഷങ്ങളുണ്ട്, സ്വയം തിരിച്ചറിയുന്ന നിമിഷങ്ങൾ,
ഒറ്റപെട്ട് ജീവിതത്തോട് തന്നെ വെറുപ്പ് തോന്നുന്ന നിമിഷങ്ങൾ,
ഒന്നിനും, ഒരു ബന്ധങ്ങൾക്കും സ്ഥായിയായ നിലൽപ്പില്ലെന്ന സത്യം തിരിച്ചറിയുന്ന നിമിഷങ്ങൾ.
അപ്പോഴൊക്കെ കൂട്ടിനുണ്ടാവുന്നത് ദാരിധ്ര്യവും കണ്ണുനീരും മാത്രം.

ഈ ദാരിധ്ര്യത്തിനു അൽപ്പം ദിവസങ്ങൾ കൂടി മാത്രമേ ആയുസുള്ളൂ, ശംബളം കയിൽ വന്നാൽ തീരും ഈ അവസ്ഥ.
പക്ഷെ, ഈ സന്ദർഭം പഠിപ്പിക്കുന്ന ജീവിത പാഠങ്ങൾ എന്നും ഒരു നീറ്റലായി ചങ്കിൽ എവിടെയോ കുടുങ്ങി കിടക്കും, കൌമാരത്തിൽ ആത്മഹത്യ ചെയ്ത സ്വപ്‌നങ്ങൾ വന്നു കരയിപ്പികാറുള്ളത് പോലെ അവ തനിചിരിക്കുംപോഴൊക്കെ ചിന്തകളിലേക്ക് കടന്നു വരും.
പിന്നിട്ട വഴികളും, കരഞ്ഞു തീർത്ത കൌമാരത്തെയും ഓർമിപ്പിച്ചുകൊണ്ട് കടന്നു പോവും, കൂടെ ജീവിതത്തിൽ കുറേ പാഠങ്ങളും പഠിപ്പിച്ചു തരും.

എന്റെ ദാരിധ്ര്യമേ നിനെക്കെന്നോട് ഇത്രമാത്രം സ്നേഹമുണ്ടായിരുന്നുവോ?

ആത്മഹത്യ ചെയ്തൊരു പ്രണയം

അരണ്ട വെളിച്ചത്തിൽ ശരീരത്തെ മൂടി പുതച്ച പുതപ്പെടുത്ത് കളഞ്ഞ് നഗ്നമായി ബാൽക്കണിയിലെ ചാര് കസേരയിൽ കാൽ നീട്ടി ഇരുന്നു,
പാക്കറ്റിൽ നിന്ന് ഒരു സിഗരെറ്റെടുത്ത്‌ കത്തിച്ചു, പുക ചുരുളുകൾ കണ്മുന്നിൽ നൃത്തം ചവിട്ടുന്നു. അതിനിടയിലൂടെ ഹൈവേയിൽ കൂടി പോകുന്ന വാഹനങ്ങളുടെ മഞ്ഞ വെളിച്ചം തട്ടി തെറിക്കുന്നു. നിശബ്ദമായി നോക്കി കാണാൻ ഈ ലോകം എന്ത് സുന്ദരം.

പ്രിയപ്പെട്ടവളുടെ കണ്ണുകൾ പുതപ്പിനടിയിൽ നിന്നും എന്റെ ശരീരത്തെ ബലാൽക്കാരം ചെയുന്നു.
പകുതി മാത്രം വലിച്ചു തീർന്ന സിഗരറ്റ് ആസ്ട്രെയ്ക്ക് മുകളിലായി കിടത്തി വച്ച്, വീണ്ടും പുതപ്പിനിടയിലെക്ക്, അവളുടെ മാറുകളിലേക്ക്.

സിഗരറ്റിന്റെ മണം അവൾക്കിഷ്ടമല്ല, എന്നിൽ നിന്നും അൽപ്പം അകലെയായി അവൾ മാറി കിടന്നു.
ഒറ്റപെടലിന്റെ വേദനയാണത്, കൂടെ പ്രിയപ്പെട്ടവൾ ഉണ്ടായിട്ടുകൂടി, ഒറ്റപെടുകയാണ്. ചിലപ്പോൾ മുഖം വീർപ്പിച് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് തോന്നുന്നതായിരിക്കാം.

എരിഞ്ഞു തീരാറായ സിഗിരറ്റ് കുറ്റി എടുത്തു വലിച്ചു, ചുണ്ടുകളിൽ അഗ്നി പടർന്നിറങ്ങി.
വേദനയോടെ ബാൽക്കണിയിൽ നിന്നു.

പിറകിലൂടെ വന്നവൾ എന്റെ അടിവയറ്റിൽ കൈകൾ കൊണ്ട് പിണയാൻ ശ്രമിച്ചു.
അവളുടെ കൈകൾ എടുത്തു മാറ്റി, കണ്ണുകളെ എന്റെ കണ്ണുകൾക്കടുതായി ചേർത്ത് വച്ച് ഞാൻ അവളോട്‌ പറഞ്ഞു.

"എന്റെ പ്രതീക്ഷകൾ ഓരോ നിമിഷവും എന്നെ കാർന്നു തിന്നുന്നു,
രണ്ടു ശരീരങ്ങൾ തമ്മിൽ പിണഞ്ഞിരിക്കുംപോൾ അവിടെ പ്രണയമുണ്ടാവണം, ആ പ്രണയത്തിൽ അവർ മതിമറന്നു രാത്രിയെയും പകലിനെയും മറക്കണം.
വിശപ്പ് സാങ്കൽപ്പികം മാത്രമാകണം.
അല്ലെങ്കിൽ അത് വെറും കാമം മാത്രമാണ്.
രണ്ടു ശരീരങ്ങളിൽ ഏതെങ്കിലും ഒരു ശരീരത്തിന്റെ ചേഷ്ടകൾക്കിടയിൽ മറ്റൊരു ശരീരം വീർപ്പുമുട്ടുന്നെന്നർത്ഥം."

നിശബ്ദമായി അവൾ കട്ടിലിൽ മലർന്നു കിടന്നു, അവൾ കരയുകയാണ്.
നനഞ്ഞ കണ്ണുകൾ ഒപ്പിയെടുത് കൊണ്ട് ഞാൻ പറഞ്ഞു.
"ഈ ലോകത്തിൽ എന്നെ സന്തോഷിപ്പിക്കാൻ കെൽപ്പുള്ളത് നിനക്ക് മാത്രമാണെന്ന്"

അവളുടെ ചുണ്ടുകൾ തണുത്തു,
കണ്ണുകൾ പുഞ്ചിരിക്കുന്ന ഭാവത്തോടെ എന്നെ നോക്കി.

എന്റെ സ്വത്വം മരിക്കുകയാണ്,
പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് സ്വപ്‌നങ്ങൾ കണ്ടിട്ടും, അവയ്ക്ക് ബലിചോറ് ഉണ്ടാക്കി കൊണ്ടിരിക്കയാണ് ഞാൻ.

അവൾ സന്തോഷവതിയാണ്,
എന്റെ പ്രിയപ്പെട്ടവൾ.
ഒരു പുരുഷന് ഇതിൽ കൂടുതൽ മറ്റെന്തു ചെയാൻ കഴിയും.

നിശബ്ധതയാർന്ന മണിക്കൂറുകൾ.
മനസ്സ് ചിലക്കാതെ, ചിന്തകൾ കൊണ്ട് അവളുടെ ആഗ്രഹങ്ങൾ കീറി മുറിക്കാതെ, വാക്കുകൾ കൊണ്ട് കുത്തി നോവിക്കാതെ!

അവൾക്ക് മുഷിഞ്ഞു കാണണം എന്റെ ഈ നിശബ്ധത.
എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്നേഹിക്കാൻ തുടങ്ങി.
പതിയെ ചുണ്ടുകൾ കഴുത്തിലൂടെ മാറിടതിലെക്ക് ഇഴഞ്ഞു നീങ്ങി.
അവളുടെ കണ്ണുകൾ വികാരം കൊണ്ട് അടഞ്ഞിരിക്കയാണ്, ഭാഗ്യം എന്റെ കണ്ണുനീർ അവൾ കാണില്ലല്ലോ.
പൊട്ടികരയും എന്ന ഗട്ടമായപ്പോൾ അവളുടെ മുലകൾക്കിടയിൽ ചേർന്ന് കിടന്നു.

കൈകൾ മുടികളെ തലോടും എന്ന് പ്രതീക്ഷിച്ചു, ഇല്ല! അവൾ വികാരത്തിന്റെ കൊടുമുടികളിൽ നിന്നും ഇറങ്ങി വന്നിട്ടില്ല.
എനിക്ക് ഓർമ വരികയാണ്, ദേവയാനി എന്ന വേശിയുടെ മുലകൾ,
പൊട്ടി കരഞ്ഞപ്പോൾ എന്റെ കണ്ണുകൾ മാറിടതോട് ചേർത്ത് വച്ച് നീ സുരക്ഷിതനാണ് എന്ന് പറഞ്ഞ ദേവയാനിയുടെ മുലകൾ.

അവളുടെ തണുത്ത ശരീരത്തിൽ നിന്നും വേർതിരിഞ്ഞ്‌ തനിച്ചായി കിടന്നു.
അവൾ എന്റെ നെഞ്ഞിനെ തേടി വന്നു, ചെക്കി പൂവിന്റെ മണമുള്ള അവളുടെ മുടിയിഴകൾ മുഖതേക്കിട്ട്, കൈകൾ കൊണ്ട് രോമങ്ങളിൽ തഴുകി എന്റെ നെഞ്ചത്ത് ചാഞ്ഞു കിടന്നു.
പ്രിയപ്പെട്ടവൾ, എനിക്കേറ്റവും പ്രിയപ്പെട്ടവൾ.

അവളുടെ മുടിയിഴകളിൽ പതിയെ തലോടികൊണ്ട് എന്റെ വാക്കുകൾ അവളെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു.

"പ്രിയപ്പെട്ടവളെ, നീ എന്നെ മറ്റെന്തിനെകാളും ഏറെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ, അതൊന്നും എന്നിലേക്ക് വന്നു ചേരുന്നില്ലെന്ന സത്യം നീ മനസിലാക്കേണ്ടിയിരിക്കുന്നു.
നിന്റെ ശരീരത്തിനും, മനസ്സിനും എന്റെ ശരീരത്തെയും, എന്റെ വാക്കുകളെയും മാത്രമേ കാണാൻ കഴിയുന്നുള്ളൂ. വീർപ്പ്‌ മുട്ടുന്ന മറ്റെന്തോ എന്നിൽ തിളച്ചു മറിയുകയാണ്, അതെന്തേ നിനക്ക് കാണാൻ കഴിയാതെ പ്രിയേ."

'ഞാൻ സ്നേഹിക്കുന്നതിലേറെ നിന്നെ മറ്റാരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?'

"ഇല്ല, അങ്ങനെ ഒരാൾ ഈ ഭൂമിയില ജനിചിട്ടുണ്ടാവില്ല. നീ എന്നെ മനസിലാക്കിയിരിക്കുന്നു, മറ്റൊരാൾക്കും കഴിയാത്തത്."
ഇങ്ങനെ ഒരു മറുപടി പറയുംപോഴും, ദിവസങ്ങൾക്ക് മുന്നേ പരിചയപ്പെട്ട കൂട്ടുകാരിയുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളും, ദേവയാനിയുടെ സമയത്തെ കൊല്ലുന്ന കണ്ണുകളും എന്റെ മുന്നിലേക്ക് വന്നു പോയിക്കൊണ്ടേയിരുന്നു..

ഇവൾ, എന്റെ പ്രിയപ്പെട്ടവളാണ്.  ഞാൻ പ്രണയം കൈമാറിയിട്ടുള്ള ഒരേഒരു പെൺകുട്ടി.

പ്രിയപ്പെട്ടവളെ,
എനിക്ക് നിന്നോട് പറയാതിരിക്കാൻ വയ്യ, നീ സ്വാർതയാണ്. ഞാനെന്ന പുരുഷന്റെ സ്വത്വത്തെ കൊലപെടുതിയവൾ. 
ഒരിക്കലെങ്കിലും നീ എന്നെ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് പുകച്ചുരുളുകൾക്കിടയിൽ ജീവിതം എരിഞ്ഞു തീരുംബോൾ ഞാൻ ആഗ്രഹിക്കാറുണ്ട്.

മറ്റേതോ വിരഹത്തിൽ നിന്നും ഒളിച്ചോടാൻ വേണ്ടി എന്നെ പ്രണയിക്കുംപോൾ നീ അത് എപ്പോഴെങ്കിലും ആലോജിചിട്ടുണ്ടോ?

രണ്ടു ശരീരങ്ങൾ പിണയുംപോൾ ഒരു ശരീരത്തിൽ കാമത്തിന്റെയും മറ്റൊരു ശരീരത്തിൽ വീർപ്പുമുട്ടലിന്റെയും കണികകൾ പെരുകുംപോൾ
പ്രണയം തളിർക്കുന്നതെങ്ങനെ?
പതിനൊന്നു മിനുട്ടിൽ തീരാവുന്ന ഭ്രാന്തമായ കാമം ഈ ജീവിതത്തെ സന്തോഷബരിതമാക്കില്ല എന്ന സത്യം തിരിച്ചറിയാൻ വൈകുന്നിടത്തോളം കാലം നാം തിരിച്ചറിയപെടാത്ത അകലങ്ങളിൽ തന്നെയായിരിക്കും.
നെറ്റിയിലെ ഒരു തലോടൽ, കരയുംപോൾ ചേർത്ത് പിടിച്ചൊരു ആശ്വാസ വാക്ക്, കണ്ണീർ മനുഷ്യ കുലത്തിൽ ജനിച്ച ഏതൊരാൾക്കും സ്വാഭാവികം എന്ന തിരിച്ചറിവ്. ഇതൊക്കെ അത്യാഗ്രഹങ്ങളുടെ പട്ടികയിൽ ചേർത്ത് വച്ചതാണെങ്കിൽ കൂടിയും.

പ്രതീക്ഷിക്കാത്ത ഏതെങ്കിലും ഒരു നിമിഷം എന്റെ പ്രണയം ആത്മഹത്യ ചെയപെട്ടേക്കാം, നിന്നെ സന്തോഷിപ്പിക്കുന്ന, നിന്നെ മാത്രം സന്തോഷിപ്പിക്കുന്ന മറ്റൊരു പ്രണയം തേടി പറക്കുവാൻ ചിറകു നെയ്ത് തുടങ്ങുക നീ.

നീ വായിക്കില്ലെങ്കിൽ കൂടിയും ആത്മഹത്യാ കുറിപ്പിൽ ഞാൻ എഴുതി വയ്കും,


"എന്റെ ജീവിതം നിനക്കും,
ആത്മഹത്യയ്ക് തയാറെടുക്കുന്ന നമ്മുടെ പ്രണയത്തിനും
ഇടയിൽ നൃത്തം ചെയുംപോഴും
പ്രിയപ്പെട്ടവളെ,
എന്റെ നെഞ്ചിൽ തലവച്ചു കിടന്ന, 
കണ്ണീർ മറച്ചു വെച്ച കണ്ണുകൾ കണ്ണാടി ചില്ലിനു മുന്നിൽ ഇമവെട്ടാതെ നോക്കി നിന്നതുമായ,
നിമിഷങ്ങളാണ്
ഈ ജീവിതത്തിൽ എനിക്ക്
ഏറ്റവും പ്രിയപ്പെട്ടത്."

അവൾ - പ്രതീക്ഷ

ഇന്ന് ഞാനൽപ്പം മദ്യപിച്ചു, അൽപ്പമല്ല ധാരാളം തന്നെ മദ്യപിച്ചു.
ലഹരിയിൽ അടിമപ്പെട്ട മനസ്സിനെ തിരിച്ചു കൊണ്ട് വരാൻ ശരീരത്തിൽ അൽപ്പം ലഹരി ആവശ്യമാണെന്ന് തോന്നി.

ശരീരത്തെ മറച്ചു വച്ച വസ്ത്രങ്ങൾ ഊരി എറിഞ്ഞ്, നിരാശ നിറഞ്ഞ ജീവിതത്തിൽനിന്നും ഒളിച്ചോടി വന്നവളെ എന്റെ രോമം നിറഞ്ഞ നെഞ്ചോടു ചേർത്ത് വച്ചു, നിശബ്ധത നിറഞ്ഞ ഹോട്ടൽ മുറിയിലെ ചുവന്ന സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ
അവളുടെ നെറ്റിതടത്തിലൂടെ മുടിയിഴകളിൽ പതിയെ തലോടി, വറ്റിയ തൊണ്ടയിൽ നിന്നും ഉമിനീർ താഴ്ന്നു പോകുന്ന ശബ്ദം കാതുകളിൽ പതിഞ്ഞപ്പോൾ ചന്ദന നിറമുള്ള, കാവിലെ ചെക്കി നിറത്തിന്റെ ഗന്ധമുള്ള, അവളുടെ വിറക്കുന്ന ശരീരത്തെ ചാരനിറമുള്ള എന്റെ ശരീരത്തോട് ചേർത്തുവച്ചു. വിറക്കുന്ന കഴുത്തിൽ എന്റെ ചുണ്ടുകളാൽ സ്പർശിച്ചു.
ശരീരം മുഴുവൻ ചുംബനങ്ങളാൽ എന്റെ ഇരു ചുണ്ടുകളും പെയ്തിറങ്ങി. ഒടുക്കം കന്നിമാസത്തിലെ മഴപോലെ ചുവന്ന എന്റെ കണ്ണുകൾ ഇരുണ്ടു, ആരവത്തോടെ പെയ്തിറങ്ങി.
അറിയില്ലായിരുന്നു, ഞാൻ ഇത്രമേൽ അവളെ പ്രണയിക്കുന്നുണ്ടായിരുന്നെന്ന്. പ്രണയത്തിന്റെ ആഴം എന്തായിരുന്നെന്ന്.

എന്റെ കണ്ണുകളിലെ നനവ്‌ അവളുടെ കാഴ്ച്ചകൾക്ക് മുന്നിൽ പെടാതിരിക്കാൻ ഞാൻ മാറി നിന്നു,
അവളുടെ മുഖം ചുവന്നു, കണ്ണുകൾ നിറയാനും തുടങ്ങി. നിരാശയുടെ ആഴങ്ങളിലേക്ക് വീണ്ടും.

എനിക്കാവില്ല,
മൈലുകൾ താണ്ടി ഒരുവൾ എന്റെ പ്രണയത്തെ വിശ്വസിച്ച് വന്നിരക്കയാണ്, അവളെ നിരാശയുടെ പടുകുഴിയിലേക്ക് വീണ്ടും തള്ളി വിടാൻ.
അതെ, എനിക്ക് ഓർമ്മകളുടെ അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യം നേടി തന്നവൾ, ഞാൻ അവളെ പ്രണയിക്കുകയാണ്‌.

ചിത്ര ശലഭങ്ങളുടെ ചുംബനം എന്റെ കൺ പീലികൾ കൊണ്ട് അവളുടെ ഇരുണ്ട മുലകണ്ണുകൾക്ക് പകർന്നു നൽകി.
അവളുടെ ചെവികളെ എന്റെ പല്ലുകൾ സ്നേഹിക്കാൻ തുടങ്ങി. വീണ്ടും, ശരീരം മുഴവൻ ചുണ്ടുകൾ പെയ്ത്തിറങ്ങി.
അവൾക്ക് എന്നെ ഞാൻ നൽകുകയായിരുന്നു.
അവൾ നിരാശയുടെ ലോകത്തിൽ നിന്നും തിരിച്ചു വന്നു, അവളുടെ സൌന്ദര്യത്തെ കുറിച് വർണിച്ചു കൊണ്ടേയിരുന്നു, അവളുടെ പ്രതീക്ഷകളെയും ഭാവിയെയും കുറിച് സ്വപ്‌നങ്ങൾ നെയ്തു.

മനസ്സിന്റെ നിയന്ത്രണം നഷ്ടപെട്ടിരിക്കുന്നു, മദ്യ കുപ്പികൾ കാലിയായി, ലഹരിക്കടിമപ്പെട്ട മനസ്സിനെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
ഇപ്പോഴും കഴിഞ്ഞ ദിവസങ്ങളിലെ ചില ഓർമ്മകൾ ആവർത്തന വിരസതയോടെ തികട്ടി വരുന്നു, വരും കാലത്തിൽ ഓമനിക്കാൻ വേണ്ടി മാത്രമുള്ള ചില ഓർമ്മകൾ.

മനസ്സിനെ ലഹരികൾ കൊന്നുകൊണ്ടിരിക്കുന്നു, ഇപ്പോൾ ശരീരത്തെയും.
ലഹരികൾക്കിടയിൽ ഞാൻ കാണുന്നു, അവൾ യാത്രയാവുന്നത്.
കണ്ണുകൾ നിറഞ്ഞുരിയാടാൻ കഴിയാതെ ഞാൻ മാറി നിന്നു, കൈകൾ കൊണ്ടെന്തോ ആങ്ങ്യം കാണിച്ച് അവൾ യാത്രയായി.

അടുത്ത കുപ്പി കൊറോണ ബിയർ തുറന്നിരിക്കുന്നു,
ഇത് തലച്ചോറിന്റെ നിയന്ത്രണം പൂർണമായും നശിപ്പിക്കും, അതിനു മുന്നേ എനിക്കെന്റെ മനസ്സിനോട് പറയണം.

കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കരഞ്ഞപ്പോഴൊക്കെ,
കാഴ്ചകൾ കണ്ടു നടക്കുന്ന അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കൊന്നു നോക്കിയിരുന്നെങ്കിൽ,
നെറ്റിയിൽ ഒന്ന് തലോടിയെങ്കിൽ,
എന്നെ ഒന്ന് ചുംബിചിരുന്നെങ്കിൽ
ബാധ്യതകൾക്കിടയിലെ മറ്റൊരു ബാധ്യതയായി മാറാതെ എനിക്കൊരു തണലായി മാറിയേനെ,

ഇപ്പോൾ ഞാൻ ഒന്നുമില്ലാതായിരിക്കുന്നു, സ്വന്തം മനസ്സ് പോലും കൂടെ ഇല്ല.
ഒന്നുറക്കെ കരയുവാൻ കൂടി കഴിയാതെ മറ്റാർക്കോ നൽകിയ എന്റെ മനസ്സിനെ തേടി കൊണ്ടിരിക്കുന്നു.
പൊട്ടി കരയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു.

ചിലപ്പോൾ ലഹരിയുടെ തോന്നലാവാം.
എന്തുമായി കൊള്ളട്ടെ,  ഞാനൊരു ഭാഗ്യം കെട്ടവനാണ്, പ്രണയിക്കപെടാൻ കൂടി അർഹത ഇല്ലാത്തവൻ.
മിഥ്യകളിൽ നിന്നും യാധാർത്യതിലേക്ക് ഇറങ്ങി വന്നതെന്റെ തെറ്റ്, മരണം തേടി അലയുന്നവനാണെന്ന് ഓർമ പെടിതിയവൾക്കൊരുപാട് നന്ദി.

പക്ഷെ അവൾ ഒരുനാൾ അറിയും,
അവളുടെ ചുണ്ടുകളിലെ ആ ചിരി അത് എന്റെ സമ്മാനമാണെന്ന്.

ഞാൻ മരിച്ചു.
ഇനി ഒന്നിലും പ്രസക്തിയില്ല.
കരയുന്ന കണ്ണുകൾ പോലും ചോദിക്കുന്നു, ഏന്തിനു വേണ്ടി എന്ന്.
എല്ലാം എന്റെ തെറ്റ്
പ്രതീക്ഷകളായിരുന്നു കണ്ണ്നീരിനെ എന്റെ കൂട്ടുകാരനാക്കിയത്, അതേ പ്രതീക്ഷകളായിരുന്നു എന്റെ മനസ്സിനെ കീറി മുറിച്ചതും.
ഇന്നും, അതേ പ്രതീക്ഷകൾ തന്നെയാണല്ലോ എന്റെ മരണത്തെ എനിക്ക് കാട്ടി തന്നത് എന്നോർക്കുംപോൾ സന്തോഷം!

ഹിമാലയം കണ്ടുറങ്ങിയവൻ

ഗോവയിൽ നിന്നും നാട്ടിലേക്കുള്ള വഴി, ആവശ്യത്തിലധികം മദ്യപിചിട്ടുണ്ട്. ബർത്തിൽ കയറി കിടന്നത് മാത്രമാണ് ഓർമ.
ബോധം വന്നപ്പോൾ, ഏതു സ്റ്റെഷൻ ആണെന്നറിയാൻ വേണ്ടി മാത്രം എഴുനേറ്റു, പയ്യന്നൂർ എത്തിയിരിക്കുന്നു, ഇനി കഷ്ടിച് ഒരു മണിക്കൂർ മാത്രം കണ്ണൂരേക്ക്. അതുകൊണ്ടുതന്നെ ബർത്തിലേക്ക് വലിഞ്ഞ് കയറാൻ നിൽക്കാതെ പുറത്തെ ചാറ്റൽ മഴയും കൊണ്ട് ഗ്രിഹാതുരത്വം അയവിറക്കി വാതിൽക്കൽ തന്നെ നിന്നു.

ബാത്രൂമിൻറെ വശത്ത് നിന്നും മുഷിഞ്ഞ കാവി വേഷം ധരിച് നീളൻ താടിയുള്ള ഒരാള് വന്നു ചോദിച്ചു,
"കണ്ണൂര് എത്താൻ ഇനി എത്ര നേരമെടുക്കും.?"
കഷ്ടിച് ഒരു മണിക്കൂർ എന്ന് പറഞ്ഞു.
കുളിചിട്ട് ഒരു മാസമെങ്കിലും കഴിഞ്ഞു കാണും, നാറ്റം സഹിക്കാൻ വായ്യാത്തതിനാൽ തൊട്ടടുത്ത കംബാർട്ട്മെന്റിലേക്ക് മാറി, വീണ്ടും മുറിഞ്ഞു പോയ ഗ്രിഹാതുരത്വം അയവിറക്കി.
പക്ഷെ, അപ്പോഴൊക്കെ ഗ്രിഹാതുരത്വതെ മുറിവേൽപ്പിച്ചു കൊണ്ട് ആ മനുഷ്യൻറെ നാറ്റവും, മുഖവും മാത്രം മനസ്സിൽ തങ്ങി നിന്നു.
ഒരു മണിക്കൂർ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി.

വീട്ടിലെത്തി ഉമ്മറത്തുള്ള കണ്ണാടിയിലേക്ക് നോക്കി, വൃത്തികെട്ടൊരു രൂപം. അയാളെകാളും ദുർഗന്ധം എൻറെ ശരീരത്തിനുണ്ടായിരുന്നു.
പെട്ടന്ന് തന്നെ കുളിച്ചു മാറി.
കുളിച്ചു കഴിഞ്ഞപ്പോൾ ഇതുവരെ ശീലമില്ലാത്ത ഗന്ധവും , അറിയാത്ത രൂപവും.
കഴുകികളഞ്ഞ ദുർഗന്ധം തന്നെയല്ലേ ഏറ്റവും വലിയ തിരിച്ചടയാളം എന്ന് തിരിച്ചറിയുകയായിരുന്നു.
അയാളെ പഴിച്ച എൻറെ മനസ്സിനെ, ശപിക്കാൻ തോന്നിയ മനസ്സിൻറെ മുഖം മൂടിയെ പഴിച്ചു കൊണ്ടിരിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.

ഇടയ്ക്കിടയ്ക്ക്‌ ഇന്നലെ കുടിച്ച മദ്യം വയറ്റിൽ നിന്നും ശബ്ധമുണ്ടാക്കുന്നുണ്ട്, പക്ഷെ തലയ്ക് ശക്തിയില്ലാത്തതിനാൽ ഞാൻ എഴുനേൽക്കാൻ മുതിർന്നില്ല. പതിയെ ശബ്ധത്തിൽ വച്ച പഴയ ഗാനങ്ങളുടെ അകംബടിയോടെ മയക്കത്തിലേക്ക് വഴുതി വീണു.

മുത്തശി മുറ്റമൊക്കെ അടിച്ചു വാരി ചാണക വെള്ളം തെളിക്കുകയായിരുന്നു, ചാണക വെള്ളം തെളിച്ച മുറ്റതിലൂടെ കൊച്ചുവും ഇചിലുവും ഓടി കളിച്ചുകൊണ്ടിരിക്കുന്നു.
അമ്മ ആദ്യം എന്നെ കുളിപ്പിച്ചതുകൊണ്ട് എനിക്ക് ഇറങ്ങാൻ കഴിയില്ല, ഇറങ്ങിയാൽ കയിൽ പിടിയുടെ കല അതേപടി ചന്തിക്ക് വീഴും.
ഇചിലുവിനെ കൂട്ടി അമ്മ കിണറ്റിൻ കരയിലേക്ക് നീങ്ങി, പിന്നാലെ കൊച്ചുവും.
കൈ കഴുകി  മുത്തശി എന്റെ അടുത്ത് വന്നിരുന്നു.

തോട്ടിൻ വക്കതുകൂടെ പോകുന്ന ഗോവിന്ദൻ സാമിയെ മുത്തശി നീട്ടി വിളിച്ചു,

"എങ്ങോട്ട ഗോവിന്ദ ഇത്ര തിരക്കിട്ട്?"
'സന്ധ്യ മയങ്ങിയില്ലെ ജാനുവേട്ടത്തി, കുളിച് വിളക്ക് കത്തിച് വെക്കണ്ടേ, രാത്രിയെക്കുള്ള വകയും നോക്കണം.'

കാവി വസ്ത്രംധരിച്ച്, കഴുത്തിൽ ആവശ്യത്തിലധികം മാലയും തൂക്കി നാട് മുഴുവൻ അലയുക, കയിലെ കാശ് തീർന്നാൽ തിരിച്ചു വന്ന് കുറച്ചു കാലം ക്ഷേത്രത്തിലെ വല്ല ജോലിയും ചെയും, ആവശ്യത്തിനു കാശായെന്നു തോന്നിയാൽ വീണ്ടും യാത്ര.
നംബീശന്റെ തെങ്ങിൻ തോപ്പിൽ ഒരു ചെറിയ കൂരയുണ്ട്, അവിടെയാണ് ഗോവിന്ദൻ സാമിയുടെ താമസം. വീട്ടിന്റെ ഉമ്മറതിരുന്നാൽ ആ കട്ട പുര വൃത്തിയായി കാണാം.
ഇവിടുള്ള ദിവസം സന്ധ്യാനേരം വൃത്തിയായി അടിച്ചു വാരി മുറ്റത് സ്ഥാപിച്ച കരിങ്കൽ തൂണിൽ ആറു തിരികൾ കത്തിച്ചു വയ്ക്കാറുണ്ട്.
തിരികളുടെ വെളിച്ചം ദൂരെയുള്ള തെങ്ങുകളിൽ തട്ടി മുന്നിലേക്ക് എത്തുന്നത്‌ കാണാൻ നല്ല ഭംഗിയാണ്,  ഇറയത് പഠിക്കാൻ ഇരുന്ന സമയത്ത് തെളിഞ്ഞു നിൽക്കുന്ന തിരികളും നോക്കി പലപ്പോഴായി നിന്നിട്ടുണ്ട്.
തോട് മുറിച്ചു കടക്കേണ്ടത് കൊണ്ട് മാത്രമാണ് അവിടേക്ക് പോകുവാൻ തുനിയാതിരുന്നത്.

ഗോവിന്ദൻ സാമി മുത്തശിയുടെ താഴെ ചവിട്ടു പടിയിലായി ഇരുന്നു,
"എന്തുണ്ട് ഗോവിന്ദ വിശേഷം?"
'റിഷികേശ് വരെ ഒന്ന് പോയി വരണം എന്നുണ്ട്, പക്ഷെ വണ്ടി കൂലിക്കുള്ള കാശ് തികഞ്ഞില്ല, ഈ വാരം തന്നെ കയറണം.'
"നീ എത്തിപെടാത്ത ദേശം വല്ലത് ഇനി ഒഴിവുണ്ടോ, ഗോവിന്ദ?"
ഗോവിന്ദൻ സാമി ചെറുതായി ഒന്ന് ചിരിച്ചു, വിളക്ക് കൊളുതാനുള്ള തിരക്കിൽ, കൂടുതൽ വർത്തമാനത്തിനു നിൽക്കാതെ പോവുകയും ചെയ്തു.

ഹിമാലയം മുഴുവൻ സഞ്ചരിച് വന്ന വേറെ ആരുണ്ട്, ഇവിടെ നിന്നും ധനുഷ്കൊടിയോളം നടന്നിട്ട്  പോവാൻ ഗോവിന്ദനല്ലാതെ വെരാർക്കാ കഴിയുക ഈ നാട്ടിൽ, എല്ലാം ഒരു ഭാഗ്യ.
എന്റെ മുഖതേക്ക് നോക്കി മുത്തശി ആത്മഗതം പറഞ്ഞു.

കഴിഞ്ഞ വർഷം നളിനി ടീച്ചർ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു, തനിച് യാത്രകൾ ചെയ്യുന്ന സഞ്ചാരികളെ കുറിച്ചും, ഹിമാലയത്തിലെ മഞ്ഞു വീഴ്ചയിലും കൂസലില്ലാതെ നടക്കുന്ന സന്യാസിമാരെ കുറിച്ചുമൊക്കെ.
സഞ്ചാരി എന്ന് പറയുംപോൾ ഇപ്പോൾ മനസ്സിൽ തെളിയുന്നത് ഗോവിന്ദൻ സാമിയുടെ മുഖമാണ്.
ഞാൻ ആകെ പോയിട്ടുള്ളത് അച്ഛന്റെ കൂടെ കടപ്പുറത്തും, പിന്നെ ഒരിക്കൽ കണ്ണിൽ രക്തം കട്ട പിടിച്ചപ്പോൾ  മംഗലാപുരത്ത് ആശുപത്രിയിലും മാത്രം.
ഒരിക്കൽ ഹിമാലയം കയറണം, കഴിഞ്ഞ പാഠത്തിലെ സമരങ്ങൾ ഒക്കെ നടന്ന കൊൽക്കത്ത തെരുവുകളും മഞ്ഞുമഴ പെയുന്ന ഉത്തരാഗണ്ടിലെ മലകളും ഒക്കെ കാണാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ പോകും. ഇത് വരെ ട്രെയിനിൽ കയറിയിട്ട് പോലുമില്ല.
അതെ എല്ലാം ഒരു ഭാഗ്യ. മുത്തശിയുടെ ആത്മഗതം ഞാനും ഓർത്തു.
ഗോവിന്ദൻ സാമി ഭാഗ്യവാന, ഹിമാലയം മുഴുവൻ സഞ്ചരിച് വന്ന വേറെ ആരുണ്ട് ഈ നാട്ടിൽ.

ഇനി ഇവിടുതേക്ക് വരുംപോൾ, ഗോവിന്ദൻ സാമി പോയിട്ടുള്ള സ്ഥലങ്ങളെ കുറിച്ചൊക്കെ ചോദിച്ചറിയണം, എത്ര കാശാകും എന്ന് ചോദിച്ച് ഇനി മുതൽ കുടുക്കയിൽ അത്രയും കാശ് ശേഖരിച്ചു തുടങ്ങണം. എന്നിട്ട് ഒരുനാൾ എനിക്കും ഒരുപാട് യാത്രകൾ ചെയ്യണം. ഹിമാലയത്തിലെ മഞ്ഞു പൊഴിയുംപോൾ ഇറങ്ങി നടക്കണം.

പിന്നീടുള്ള ദിവസങ്ങളിൽ
രാത്രി കിടന്നുറങ്ങുംബോഴൊക്കെ ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന ഗോവിന്ദൻ സാമിയുടെയും, പിന്നിലായി മഞ്ഞു മഴകൊണ്ട് ഹിമാലയം കയറുന്ന എന്നെയും, മഞ്ഞിൽ വിരിയുന്ന നീല നിറത്തിലുള്ള പൂക്കളും, സ്വപ്നം കണ്ടു കൊണ്ടേയിരുന്നു.
അതൊരു ഹരമായിരുന്നു.
എനിക്ക് ഹിമാലയത്തിൽ പോകണം എന്ന് പറഞ്ഞപ്പോഴൊക്കെ അവിടെ മനുഷ്യർക്ക് പോകുവാൻ കഴിയില്ലെന്ന് പറഞ്ഞു അമ്മ കളിയാക്കി.
മനുഷ്യർക്ക് പോകുവാൻ കഴിയാതിടത്ത് പോയ ഗോവിന്ദൻ സാമി ഒരു വീര പുരുഷനായി മാറുകയായിരുന്നു.

ഓരോ സന്ധ്യാ നേരത്തും കട്ട പുരയ്ക്കു മുന്നിലായി തെളിയുന്ന തിരികൾ കാണുമെങ്കിലും ഗോവിന്ദൻ സാമിയെ കാണാൻ കഴിഞ്ഞില്ല. ദിവസങ്ങൾ കുറച്ച കഴിഞ്ഞു പോയി.
ഗോവിന്ദൻ സാമിയുടെ വീട്ടിൽ തിരി തെളിയാത്തത് കൊണ്ട് മുത്തശിയോടു ചോദിച്ചു.

ഗോവിന്ദൻ സാമി എവിടെയാ പോയെ മുത്തശി?

"അവൻ റിഷികേശു പോയി കാണും."

തിരിച്ചു വരുന്ന ഗോവിന്ദൻ സാമിയെ നോക്കി, തെളിയുന്ന തിരികൾ നോക്കി,  കുറേ ദിവസം വീട്ടു പടിക്കൽ തന്നെയിരുന്നു, പിന്നീടേതോ നിമിഷത്തിൽ മനസ്സ് വേറൊരു വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി.
വർഷങ്ങൾക്കു ശേഷം തെങ്ങിൻ തോപ്പിലുള്ള കട്ടപുര, നംബീശന്റെ ജോലിക്കാർ പൊളിച്ചു മാറ്റുംപോൾ വീണ്ടും റിഷികേശിൽ നിന്നും തിരിച്ചു വരാത്ത, ഒരു ഭാണ്ട കെട്ടുമായി ഹിമാലയം കയറുന്ന ഗോവിഗോവിന്ദൻ സാമിയെ ഓർത്തു.


തലേന്ന് അകത്തു ചെന്ന മദ്യം തുടരെ തുടരെ വയറ്റിൽ ബഹളങ്ങൾ സൃഷ്ടിക്കുന്നു. സംഗീതത്തിന്റെ ശബ്ദം അൽപ്പം ഉയർത്തി, കമിന്ന് കിടന്നു, അപ്പോഴും എഴുനേൽക്കാനുള്ള മടി തന്നെ കാരണം.

മഞ്ഞു മഴയിലൂടെ ഹിമാലയം കയറുന്ന ഗോവിന്ദൻ സാമി വീണ്ടും കിനാവിലേക്ക് കടന്നു വന്നു, കൂടെ ട്രെയിനിൽ ഒരുമാസമായി കുളിക്കാതെ നാറുന്ന നീളൻ താടിക്കാരനും,
രണ്ടു പേരും അടഞ്ഞ കണ്ണിന്റെ മുന്നിലേക്ക് മാറി മാറി വരുന്നു.
ഇനി ഒരു പക്ഷെ ഗോവിന്ദൻ സാമിയായിരിക്കുമോ അത്, എന്നിലെ യാത്രാ ബ്രമതിന് ആവേശമായ ഊര് തെണ്ടി.
ജോലി തേടി, ഡൽഹിയിലേക്ക് ട്രെയിൻ കയറാനും, ഹിമാലയത്തിലെ മഞ്ഞു മഴയിൽ പുറത്തിറങ്ങി നിൽക്കാനും എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച സഞ്ചാരി, മാസികയ്ക്ക് വേണ്ടി ഫോടോ എടുക്കാൻ ലോകം മുഴുവൻ സഞ്ചരിക്കുംബോഴൊക്കെ ഞാൻ ഗോവിന്ദൻ സാമിയെ ഓർക്കും, മുന്നിൽ ആറു തിരികൾ തെളിയും. എന്റെ ജീവിതത്തിനു നേർക്ക്‌ തെളിഞ്ഞ ആദ്യത്തെ തിരികൾ.
ഗോവിന്ദൻ സാമി ആയിരിക്കില്ല, ഞാൻ വിശ്വസിച്ചു, വൃതിയില്ലാതെ നാറുന്ന വേഷത്തിൽ ഒരിക്കലും ഗോവിന്ദൻ സാമിയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.

ഹിമാലയത്തിലെ മഞ്ഞു പാളികൾക്കിടയിൽ തന്റെ മരണത്തെ ഞാൻ കണ്ടെത്തുമെന്ന് ഗോവിന്ദൻ സാമി മുത്തശിയോടു പറഞ്ഞിരുന്നു. അതെ, മരണത്തെ കണ്ടെത്തുന്നത് വരെ മഞ്ഞുപാളികൾ ഓരോന്നായി കയറികൊണ്ടിരിക്കുകയാവും അയാൾ.
ഹിമാലയത്തിന്റെ സുഗന്ധം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആർക്കാണ് തിരിച്ചു വരാൻ തോന്നുക, മനുഷ്യരുടെ കാതടുപ്പിക്കുന്ന ശബ്ദങ്ങൾ ഇല്ലാതെ, ചിതറി കിടക്കുന്ന പഞ്ചസാരകളിലെ ഉറുംബിനെ പോലെ അവർ അവിടെ ഇഴഞ്ഞു കൊണ്ടേയിരിക്കും, ഒടുക്കം ഏതോ ഒരു മഞ്ഞു പാളിയുടെ ഇടയിൽ മരണത്തെ കണ്ടെത്തും, ചിരിച്ചു കൊണ്ട് അവസാനമായി കണ്ണുകളടയ്കും

കണ്ടതാണ്, കുടുംബം എന്ന ചങ്ങല കണ്ണികൾ പൊട്ടിച്ചെറിഞ്ഞു തനിപ്പാട്ട് ഉറക്കെ ആലപിച്ചു മലകളും മരുഭൂമിയും നടന്ന് തീർതവരെ.
കഴിഞ്ഞ തവണ ലടാക്കിലുള്ള ഹെമിസ് ഫെസ്റ്റിവെലിന്റെ ഫോട്ടോസ് എടുക്കാൻ പോയപ്പോൾ നാടും വീടും കുടംബവും വിട്ട് സഞ്ചാരം ഒരു ധ്യാനമായി കണ്ട് ഇറങ്ങി തിരിച്ചു വന്നവരെ, അനുഭവങ്ങളുടെ നേർക്കാഴ്ചകൾ മാത്രമാണ് അവർ തേടുന്നത്, അനുഭവിക്കുക, ഈ ലോകവും പ്രക്രതിയും നമുക്ക് തന്നിട്ടുള്ളതൊക്കെ അനുഭവിച്ചു തീർക്കുക.
ലഹരികളിൽ മുഴുവൻ മനസ്സിനെ നിയന്ത്രിച്ച്‌ ഓരോ നിമിഷവും പുതതായി അനുഭവങ്ങൾ നേടിയെടുക്കാനുള്ള ത്വരയുമായി ഇറങ്ങി തിരിച്ചവരെ.

ഗോവിന്ദൻ സാമിയുടെ ജീവിതവും ഇതേ രീതിയിൽ തന്നെയാണല്ലോ, ചിലപ്പോൾ എവിടെ നിന്നെങ്കിലും യാത്രചെയ്ത് എത്തി ചേർന്നതായിരിക്കാം എന്നും കാണാറുള്ള ആ കട്ടപുരയിലെക്ക്. ഹിമാലയത്തിലെ ഏതെങ്കിലും ആപ്പിൾ മരങ്ങൾക്കിടയിലോ, കുന്നിൻ ചെരുവുകളിലോ മറ്റാരെങ്കിലും പുതിയൊരിടം സമ്മാനിച്ചു കാണും, അങ്ങനെയെങ്കിൽ പിന്നെന്തിന് നിശബ്ധമല്ലാത ഈ ഗ്രാമത്തെ കുറിച് ചിന്തിക്കണം.
അദ്ധേഹത്തെ കുറിച് ആർക്കും ഒന്നും അറിയില്ല. അൽപ്പമെങ്കിലും അറിയാവുന്നത് ക്ഷേത്രത്തിലെ നംബീശനും, മുത്തശിക്കും മാത്രം. അല്ലെങ്കിലും സ്വന്തമായി ഒരു നാടില്ലാതാവനെ കുറിച് അറിഞ്ഞിട്ടെന്തുകാര്യം.

മദ്യത്തിൻറെ കെട്ട് മാറി മുത്തശിയെ  കാണാൻ വൈകുന്നേരം തറവാട്ടിലേക്ക് ചെല്ലുംപോൾ, മതിലുകൾ കൊണ്ട് വേർതിരിച് വച്ച നട വഴിയിയ്ക് മുന്നിലായി നിന്ന് ഉയർന്നു വന്ന വീടുകൾക്ക് മുന്നിൽ, ട്രെയിനിൽ കണ്ട ആ കാവി വസ്ത്രക്കാരൻ എന്തോ തിരയുന്നുണ്ടായിരുന്നു.
തെങ്ങിൻ തോപ്പിലെ തന്റെ കട്ട പുരയിൽ സന്ധ്യാ നേരം തിരി തെളിയിക്കാൻ വന്ന ഗോവിന്ദൻ സാമി ആയിരിക്കുമോ അത്, ആയിരിക്കില്ല.
വൃതിയില്ലാതെ നാറുന്ന വേഷത്തിൽ ഒരിക്കലും ഗോവിന്ദൻ സാമിയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.

പിൻഗാമി

ആരാണ് ഞാൻ?
സ്വന്തം നിഴലിനെ നോക്കി ഇങ്ങനൊരു ചോദ്യം ചോദിക്കാത്ത ദിവസമില്ല ആ അരവട്ടൻ.

മൂളിക്കൊണ്ട് മറുപടി കേൾക്കുന്നത് പോലെ അൽപ്പ നേരം അങ്ങനെ നിന്ന് ഉറക്കെ ഉറക്കെ അയാൾ ചിരിക്കും, അങ്ങനെ അയാൾ സമൂഹത്തിൽ അറിയപെടുന്ന ഒരു വട്ടനായി മാറി.

പക്ഷെ കഥ അങ്ങനെയല്ല എന്നാൽ കേട്ടോ,
നിഴൽ മറുപടി പറയുന്നത് അയാൾക്ക്‌ മാത്രമേ കേൾക്കാൻ കഴിയു, അതറിയാതെ വിഡ്ഢികളായ സമൂഹ വാസികൾ അയാളെ വട്ടൻ എന്ന് വിളിക്കുന്നു, സമൂഹ വാസികൾ മുഴുവൻ വിഡികളാണെന്ന്  അയാൾക്കറിയാം; അത് കൊണ്ടാണല്ലോ വട്ടൻ എന്ന് വിളിക്കുമ്പോഴൊക്കെ വിളിക്കുന്നവരെ നോക്കി കണ്ണുകളിൽ പരിഹാസം കലർത്തി അയാൾ ഉറക്കെ ചിരിക്കുന്നത്.

ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു,
അങ്ങനൊരു ചോദ്യത്തിനു സ്വന്തം നിഴൽ നിങ്ങൾക്ക് എന്ത് മറുപടിയാണ് തരുന്നത്?

ആരാണ് ഞാൻ? അയാൾ പതിയെ പറഞ്ഞു,
ആരാണ് ഞാൻ? അയാൾ മുകളിലേക്ക് കൈകൾ ഉയർത്തി ഉറക്കെ ചോദിച്ചു,

മുന്നിലെ ചുവരിൽ തെളിയുന്ന സ്വന്തം നിഴലിലേക്ക് വിരൽ ചൂണ്ടി അയാൾ വീണ്ടും പതിയെയായി ചോദിച്ചു "ആരാണ് ഞാൻ"

അയാളുടെ ശബ്ധത്തിൽ ഇപ്പോൾ അതെനിക്ക് കേൾക്കാം, ആരോ പറയുന്നത് ഏറ്റു പറയുന്നത് പോലെ അയാൾ പറഞ്ഞു.

"നീ പിൻഗാമി,
മറ്റാരുടെയോ നിശ്വാസം വലിച്ചെടുത്ത്‌, മുൻഗാമികളുടെ രണ്ടു രേതെസ്സാൽ തീർത്ത ശരീരവുമായി, ആരൊക്കെയോ ചവച്ചു തുപ്പിയ വാക്കുകൾ വീണ്ടും വീണ്ടും ഉരുവിട്ട്, യാതൊരുവിധ തീരുമാനങ്ങളുമില്ലാതെ ജീവിതത്തിലെവിടെയോ നടന്നകലുന്നവൻ."

ആർക്കും മനസിലാവാത്ത വാക്കുകൾ എൻറെ മുഖത്തേക്ക് ചവച്ചു തുപ്പി ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ, ആ വട്ടൻ, സ്വന്തം നിഴലിനു മുന്നിലേക്ക് നടന്നെത്താൻ ശ്രമിക്കുന്നു.


പ്രിയപ്പെട്ട വേശ്യ

ഒറ്റ മുറിയിലെ ഇരുട്ട് എൻറെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ പുറത്തേക്കിറങ്ങി വഴിയരികിലെ ഭിക്ഷാടകരുടെ കൂടെയും, ചോളം കച്ചവടകാരുടെ കൂടെയും ഒരുമിച്ചിരുന്നു സംസാരിച്ചു, മനസ്സിലെ പിരിമുറക്കത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ചിന്തകൾ മുഴുവൻ പുറത്തേക്ക് തികട്ടിയോഴുകി.
സന്ധ്യ മയങ്ങും മുന്നേതന്നെ ഡാൻസ് ബാറിൻറെ അരണ്ട വെളിച്ചത്തിലേക്ക് കടന്നു ചെന്നു.
ആൾക്കൂട്ടത്തിൽ ഒറ്റപെടുന്നവന് അതല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.
ഇരുട്ടിനെ കീറിമുറിച് ഇടയ്ക്കിടയ്ക്ക് കണ്ണിലേക്ക് കടന്നുവരുന്ന നിറമുള്ള വെളിച്ചം ലഹരിയായി മാറി, ആരുടേയും സഹായമില്ലാതെ ഞാൻ തന്നെ ക്യാബിനിൽ ചെന്ന്‌ ഗ്ലാസും മുഴു ബോട്ടിൽ വിസ്കിയും എടുത്ത് മേശയ്ക്കരികിൽ ചെന്നു.

പിന്നീടങ്ങോട്ട് യുദ്ധമായിരുന്നു, ലഹരിയും ചിന്തകളും തമ്മിലുള്ള യുദ്ധം.
നാല് പെഗ് അകത്തു ചെന്നത് ഓർമയുണ്ട്, തുണിയഴിച് കൾട്ട് സംഗീതത്തിനു നൃത്ത ചുവടുകൾ വയ്ക്കുന്ന, മൂന്നാം ക്ലാസ് വേശികളുടെ കൂടെ ബലമില്ലാത കാലുകൾ കൊണ്ട് നൃത്ത ചുവടുകൾ വയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ, മുഖം കാണിക്കാതൊരുവർ കഴുത്തിൽ ശക്തിയായി പിടിച്ചു, അവൾ എൻറെ കണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കി, അതെൻറെ സിരകളിലെ രക്തയോട്ടം വർധിപ്പിച്ചു, എൻറെ കൈകൾ പിടിച്ചു വലിച്ചു ബാറിലെ അരണ്ട വെളിച്ചം കടന്നു വരാത്ത പൂർണമായും ഇരുട്ട് നിറഞ്ഞ മൂലയിലെ സോഫയിലേക്ക് അവൾ എന്നെയും കൊണ്ട് ചെന്നു.

എതിർക്കാനോ, ആസ്വധിക്കാനോയുള്ള ഭോധം എന്നിൽ ഉണ്ടായിരുന്നില്ല, അവൾ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, പക്ഷെ എല്ലാം കൾട്ട് സംഗീതത്തിൻറെ ഇടയിൽ പെട്ട് തട്ടി തെറിച്ചു, എൻറെ കാതുകൾക്ക് അതൊന്നും കേൾക്കാനുള്ള ശക്തി ഇല്ലെന്ന ഭോധം അവൾ തിരിച്ചറിഞ്ഞു.
അല്ലെങ്കിലും അവൾ എന്ത് ചോദിക്കാൻ, ശരീരത്തിൻറെ വില നിർണയിക്കുക എന്നല്ലാതെ മറ്റൊരു സംഭാഷണങ്ങൾക്കും ഇവിടെ പ്രസക്തിയില്ല.

അൽപ്പ സമയം എൻറെ അടയുന്ന കണ്ണുകളിലേക്ക് നോക്കി അവളിരുന്നു, അനുവാദം കൂടാതെ എൻറെ ചുണ്ടുകളെ അവൾ ചുംബിക്കുവാൻ തുടങ്ങി.

കന്നി മഴ പെയ്ത വരണ്ട പാടത്ത് കൂടി ഞാൻ നടന്നു, കാലുകൾ ചളി പശകൾ ഒട്ടിപിടിച്ചു നടക്കാൻ കഴിയാതെയായി, വരമ്പിൻ കൂനയിൽ തളർന്നിരുന്നു, മഴ അത് എനിക്ക് ചുറ്റും മാത്രമാണ് പെയുന്നത്, അതെനിക്ക് കാണാം. ദൂരെയുള്ള തെങ്ങിൻ തോപ്പുകളിലോ, പാടത്തിൻറെ അറ്റത്തുള്ള പുഴയിലോ മഴ പൊടിയുന്നു പോലുമില്ല. ആരോടെങ്കിലും എനിക്കിത് ഉറക്കെ വിളിച്ചു പറയണം, എനിക്ക് വേണ്ടി മാത്രം പെയുന്നൊരു മഴ.
അല്ലെങ്കിലും എൻറെ സന്തോഷങ്ങളുടെ കൂടെ ചിരിക്കാൻ മനുഷ്യ കുലത്തിൽ പിറന്ന ആരും ഇതുവരെയുണ്ടായിട്ടില്ല.

പക്ഷെ കാലിൽ ഒട്ടി പിടിച്ച ചളിയുടെ ഭാരം കാരണം ഒരടി മുന്നോട്ടേക്ക് പോലും നീങ്ങാൻ കഴിയാതെ വരമ്പത്ത് ഇരിക്കേണ്ടി വന്നു. മഴ കാരണം മണ്ണിൻറെ ഉള്ളറകളിലെ ചൂട് സഹിക്കാൻ കഴിയാതെ ജീവികൾ ഓരോന്നായി പുറത്തേക്കിറങ്ങി വന്നു തുടങ്ങി, എൻറെ മുന്നിൽ നിരന്നു നിന്ന് അവർ എന്നെ തൊഴുന്നു, ഈ ഭൂമിയിൽ മഴ പെയ്യിച്ചത് ഞാനാണെന്ന തെറ്റി ധാരണയിൽ ആയിരിക്കാം.
അവരുടെ സന്തോഷ ന്രിതങ്ങളിൽ ഞാനും പങ്കു ചേർന്ന് നൃത്ത ചുവടുകൾ വച്ചു, പാടത്തെ ഉണങ്ങി കരിഞ്ഞ കതിരുകൾ തളിർത്തു, കൊച്ചകൾ കതിരുകൾ കൊത്തി തിന്നാൻ സംഗീതവുമായി ഞങ്ങൾക്ക് ചുറ്റും കാത്തിരുന്നു. ആസ്വാദ്യകരമായ നിമിഷങ്ങൾ; ഞാൻ മാത്രമാണല്ലോ ദൈവമേ ഇത് കാണുന്നുള്ളൂ.
ചുവടുകൾക്കിടയിൽ കാലിലെ ചളി പശകൾ ഓരോന്നായി അഴിഞ്ഞു പോയി, മഴയുടെ ശബ്ദം പൂർണമായും നിന്നു. ചുറ്റും ചുവടുകൾ വച്ചവരൊക്കെ മണ്ണിനടിയിലേക്ക് തിരിച്ചു.

അവളുടെ ചുംബനമായിരുന്നുവോ അത്! എന്റെ പ്രിയപ്പെട്ട വേശ്യ...!

ഭോധം തിരിച്ചു വരാൻ തുടങ്ങിയിരിക്കുന്നു, അവളുടെ മുഖം, അനന്തതയാർന്ന ചുംബനങ്ങൾക്കിടയിൽ മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു പോയിരുന്നു.
ഒരു മുഴു ബോട്ടിൽ വിസ്കി കൂടി കൈലെടുതുകൊണ്ട്, പൂർണമായും അഭോധാവസ്തയിലേക്ക് വീഴാതെ, പ്രിയപ്പെട്ട വേശ്യയ്ക്ക് താൽക്കാലിക പ്രണയം നൽകാനുള്ള ബോധം എൻറെ ശരീരത്തിലും മനസ്സിലും നിലനിർത്തി അവളെ ഞാൻ തിരയാൻ തുടങ്ങി.

ലഹരി തലയ്ക്കു പിടിച്ചു ഭ്രാന്തമായി വേശികൾക്ക് പ്രണയം കൈമാറാൻ മധ്യവയസ്കർ തിരക്ക് കൂട്ടുന്ന ഇരുണ്ട മുറിയിലെ സോഫയുടെ അറ്റത് ഒരുവൾ കരഞ്ഞു കൊണ്ടിരിക്കുന്നു, അതെ അവൾ തന്നെ, എൻറെ പ്രിയപ്പെട്ട വേശ്യ.
അവളുടെ അടുത്ത്ചെന്നിരുന്നു, മുഖം ഇരു കൈകൾ കൊണ്ടും മറച്ചുപിടിച് അവൾ കരയുകയാണ്, ആ കൈകൾ തട്ടി മാറ്റി അവളുടെ ചുണ്ടുകൾ ഞാൻ സ്വന്തമാക്കി. അല്ലെങ്കിലും വേശ്യകളുടെ കണ്ണ്നീരിൻറെ കാരണം ആരെങ്കിലും അന്വേഷിക്കുമോ? പക്ഷെ, ചുംബനം എന്നിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ല, സിരകളിലെ രക്തയോട്ടം പതിവിലും മന്ദഗതിയിൽ ആയാതായി തോന്നി.

അവളുടെ കൈവിരലുകൾ ഓരോന്നായി എൻറെ കൈവലയങ്ങൽക്കുള്ളിലാക്കി, ആ ശരീരത്തെ മുഴുവൻ പരിരംഭണം ചെയ്തു, അവൾ ഉറക്കെ പൊട്ടി കരഞ്ഞു, അപ്പോഴും അതിൻറെ കാരണങ്ങൾ ഞാൻ തിരഞ്ഞില്ല.
ബോട്ടിലിൽ ബാക്കിയുണ്ടായിരുന്ന മദ്യം മുഴുവൻ അവളുടെ നനവ്‌ തീർത്ത കണ്ണുകളിലേക്കു നോക്കി പതിയെ കുടിച്ചു തീർത്തു. ഇറങ്ങി വരാൻ അവൾ തയാറായി നിൽക്കുന്നത് പോലെ എനിക്ക് തോന്നി. എൻറെ ഇരുണ്ട ഒറ്റ മുറിയിലേക്ക് ഞാൻ അവളെ സാഗതം ചെയ്തു.
ക്യാബിനിൽ ബില്ലും ഏൽപ്പിച്ച് അവളെയും കൂട്ടി എൻറെ ചിന്തകൾ ചിതലരിച്ചു കിടക്കുന്ന മുറിയിലേക്ക് കൊണ്ട് ചെന്നു.

"പ്രിയപ്പെട്ടവളെ, ശരീരം പങ്കു വയ്ക്കുന്നതിനു മുന്നേ എന്ത് പേര് വിളിച്ചാണ് ഞാൻ നിന്നെ അഭിസംബോധന ചെയുക?"

എൻറെ വാക്കുകളുടെ ശൈലി, അവളെ അമ്പരപെടുത്തി എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാം.

"നിനക്ക് എന്ത് വേണമെങ്കിലും വിളിക്കാം"

നീ തന്നെ പറയു, ഈ രാത്രി മുഴുവൻ പ്രണയിച്ചു തീർക്കേണ്ടാവരാണ് നമ്മൾ.

"ദേവയാനി എന്ന് വിളിക്കാം"

നീ ഏറ്റവും വെറുക്കപെടുന്ന ഈ പേര് എവിടെ നിന്നാണ് നീ കേട്ടത്

ഉത്തരം ഒരു മൌനത്തിൽ ഒതുക്കി അവളെൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, മേശയ്ക്കു ഇരുപുറവുമായി ഞങ്ങളിരുന്നു, അവളെ കിടക്കയിലേക്ക് ക്ഷണിക്കാനുള്ള എൻറെ ധൈര്യം മുഴുവൻ ചോർന്നു പോയിരുന്നു.

താൻ എവിടുന്നു വരുന്നു? വിറയ്ക്കുന്ന ചുണ്ടുകളുടെ സഹായത്തോടെ ഞാൻ ചോദ്യങ്ങൾ ഉരുവിടാൻ ശ്രമിച്ചു.

"താങ്കൾ എന്തിനാണ് വിറയ്ക്കുന്നത്?" അവളുടെ ചോദ്യം.

പ്രണയം ഭയമായി മാറുന്ന നിമിഷത്തിൽ, ഭയം ഒളിപ്പിച്ചു വയ്ക്കാൻ സിഗിരറ്റ് കത്തിച്ചു പുകമറകൾ തീർത്തു.
ചോദ്യങ്ങൾ ഇടറും എന്ന് ഉറപ്പുള്ളത് കൊണ്ട് അത് ആവർത്തിക്കാൻ ഞാൻ തയാറായില്ല.
എൻറെ ഭയം തിരിച്ചറിഞ്ഞിട്ടാവണം, അവൾ ബാഗിൽ നിന്നും ഒരു കറുത്ത ചുരുട്ട് എൻറെ നേർക്ക് നീട്ടി.

"വേണെമെങ്കിൽ ഇത് വലിയ്ക്കൂ"

"എന്താണിത്?"

അവൾ തന്നെ കൊളുത്തി, പുക വലിച്ചെടുത്ത് കണ്ണടച്ച് അവൾ കുറച്ചു സമയം മുകളിലേക്ക് നോക്കിയിരുന്നു. പുകയുടെ മണം, എന്നെയും വലിക്കാൻ നിർഭന്തിച്ചു.

ആദ്യ പുക എൻറെ ശിരസ്സിലെക്ക് ഞാൻ ആഞ്ഞെടുത്തു..
ഞാനും അൽപ്പ സമയം കണ്ണടച്ചിരുന്നു. വീണ്ടും അത് തന്നെ ആവർത്തിച്ചു.
വിറയലും ഭയവും ഒക്കെ ഒരു നിമിഷം കൊണ്ടില്ലാതായ്, മാറ്റാരിലേക്കോ പരകായ പ്രവേശം ചെയ്തതുപോലെ.

എന്താണിത്.. അത് പറയു?
"അമുഗ്ബൊ"
അമുഗ്ബൊ?
അതെ, പക്ഷെ ഇ നഗരത്തിൽ ഇതിനെ ചിലർ "കറുത്ത പരിമളം" എന്ന് വിളിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്.

വില കൂടിയ പല പുകകളും ഞാൻ വലിച്ചിട്ടുണ്ട്.. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ്.
ഞാൻ പതുക്കെ എഴുനേറ്റു, ബാൽക്കണിയിൽ പോയ്‌ അൽപ്പ സമയം ആകാശത്തേക്ക് നോക്കി നിന്നു..
എന്നും ഒരേ നിറത്തിൽ കാണുന്ന നക്ഷത്രങ്ങൽക്കിന്നു പല നിറങ്ങൾ, അവ എന്തൊക്കെയോ ചോദിക്കുന്നു..
എന്നും അമിത വേഗത്തിൽ മാത്രം ഓടി കൊണ്ടിരിക്കുന്ന റോഡിൽ, ഇപ്പോൾ വാഹനങ്ങൾ ഒച്ചിനെ പോലെ ഇഴയുന്നു.. ആൾക്കാർ ഒരേ വേഗത്തിൽ ഓടുകയും നിൽക്കുകയും ചെയുന്നു.

ഇ ലോകത്തിനു ഭ്രാന്താണ്, അവളോട് ഞാൻ പതുക്കെ പറഞ്ഞു,
"താങ്കൾക്കും,"അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

തനിക്കിത് എവിടുന്നു കിട്ടി?

"ഹരിദ്വാർ.. എന്നെ പോലെ പ്രായം കുറഞ്ഞവർക്ക്, യുവാക്കളെ മയക്കാൻ ഉപദേശം തരുന്ന നേപ്പാളിയായ ഒരു വൃദ്ധ തന്നതാണ്."

പക്ഷെ ഞാൻ അവിടെ ചെന്നപ്പോഴൊന്നും ഇതുവരെ ഇതിനെ പറ്റി കേട്ടിരുന്നില്ല.

ഇത് വലിക്കുമ്പോൾ തനിക്കെന്താണ്‌ തോന്നുന്നത്?

"വേദന അറിയാതിരിക്കാൻ ഇതിലും വലിയ മരുന്ന് ഞാൻ കണ്ടിട്ടില്ല" അവൾ ഒരു പുക ആഞ്ഞു വലിച്ചതിന് ശേഷം മറുപടി പറഞ്ഞു.

എൻറെ ചിന്തകളിൽ പൊട്ടിത്തെറികൾ സംഭവിക്കാൻ തുടങ്ങി, പുക ചുരുളുകൾ ചിന്തകൾക്ക് മോക്ഷം നൽകുന്നു.
ഞാൻ നിലത്ത് ഉരച്ചു കെടുത്തിയ സിഗിരറ്റു കുറ്റികളും, തീപെടി കോലുകളും എനിക്ക് ചുറ്റുമായി ഭ്രമണം ചെയുന്നു, ചുറ്റുമുള്ള വസ്തുക്കളൊക്കെ അതിൻറെ കൂടെ കറങ്ങി കൊണ്ടിരിക്കുന്നു. ഞാൻ അതിൻറെ നടുവിൽ മരം പോലെ ജീവനോടെ എല്ലാം നോക്കി കാണുന്നു.
ഇന്നലെ വരെ ദിവസവും കേട്ട് കൊണ്ടിരുന്ന ഫോക് ഗാനങ്ങൾ കാതിൽ ഉറക്കെ മുഴങ്ങുന്നു.
ആർപ്പു വിളിയോടെ ചായം പൂശിയ തെയകോലങ്ങൾ മുന്നിൽ ചുവടു വെയ്ക്കുന്നു. കാവുകളിലെ ചെണ്ട മേളവും, വയലിലെ കൊയ്ത്തു പാട്ടും ഈ ഇരുണ്ട മുറിയിൽ ഞാൻ കേൾക്കുന്നു.
ഓരോ വർണ്ണങ്ങൾ തെളിയുന്ന തീ ചുരുളുകൾ മുന്നിലേക്ക്‌ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
ഞാൻ നരഗത്തിൽ അകപെട്ടിരിക്കുന്നു, മോക്ഷം കിട്ടാത്ത പ്രേതാത്മക്കൾ അട്ടഹസിക്കുന്നു. ഭയം, അത് വീണ്ടു കടന്നാക്രമിക്കാൻ തുടങ്ങിയിരിക്കുന്നു.

പ്രിയപ്പെട്ട വേശ്യ...

ഞാൻ പൊട്ടി കരയാൻ തുടങ്ങിയപ്പോഴേക്കും, പരിഹാസ രീതിയിൽ ഉറക്കെ ചിരിച്ചു കൊണ്ട്, അവൾ എന്നെ മാറോടു ചേർത്ത് വച്ചു.
'നീ സുരക്ഷിതനാണ്.' അവൾ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

അവൾ കിടയ്ക്കയിൽ എൻറെ കൂടെ ചേർന്നിരുന്നു, അവളുടെ മാറിനോട് ചേർന്ന് കണ്ണടച്ച് ഞാനും കിടന്നു, മണിക്കൂറുകൾക്കു ശേഷം ലഹരികൾ ഓരോന്നായി മസ്തിഷ്കത്തിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു.
അപ്പോഴും അവളെന്നെ മാറിനോട്ചേർത്ത് കിടക്കയിൽ കിടന്നിട്ടുണ്ട്,
അതെ ഞാൻ സുരക്ഷിതനാണ്.

ദേവയാനി, നിൻറെ മാറുകൾക്കിടയിലാണ് ഞാൻ ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവിചിട്ടുള്ളത്‌ എന്ന സത്യം എനിക്ക് നിന്നോട് പറയാതെ വയ്യ.

അവളെൻറെ കണ്ണുകളെ ശ്രദ്ധിക്കുന്നു.

"നിൻറെ കണ്ണുകളിൽ വിരിയുന്ന പ്രണയം എനിക്ക് കാണാം, പക്ഷെ കാമത്തിൻറെ കണികകൾ രക്തത്തിൽ കലരാതിരിക്കുന്ന സമയം വരെ മാത്രമാണ് എനിക്ക് ഇവിടെ സുരക്ഷിതത്വം. കാമം നിന്നിലെ പ്രണയത്തെ ഒരു മൃഗമാക്കി മാറ്റും.

നിനെക്കെന്നെ പ്രണയിക്കാൻ കഴിയുമോ?
അവളുടെ കണ്ണുകൾ നോക്കി മറ്റൊരു ചോദ്യം എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല.
അവൾ നിശബ്ദമായി, അല്ലെങ്കിലും ഒരു വേശിയെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് ഭോഗങ്ങൾക്കിടയിലെ വെറും മൽപ്പിടുത്തങ്ങൾ മാത്രമായിരിക്കാം.

ദേവയാനി, നിൻറെ മാറിടത്തിൽ ചേർന്ന് കിടക്കുകയും, കണ്ണടച്ച് കൊണ്ടുള്ള നിൻറെ ചുംബനങ്ങൾക്കും അപ്പുറമായി നിന്നിൽ നിന്നും ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല, അതാണ്‌ ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രണയവും.

അവൾ എൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, അവളുടെ കണ്ണുകൾ നനയാൻ തുടങ്ങിയിരിക്കുന്നു,
ഒരു വേശിക്ക് വിധിക്കപെട്ട പ്രണയത്തിൻറെ അതിർവരമ്പുകളെ കുറിചോർതായിരിക്കാം ആ കണ്ണുകൾ ഇപ്പോൾ നനഞ്ഞു കാണുക.

നിമിഷങ്ങൾ നീണ്ട മൌനതിനൊടുവിൽ ഞാൻ കിടയ്ക്കയിൽ നിന്നും എഴുനേറ്റു, ഇരുണ്ട മുറിയിലെ ജനാലകൾ ആദ്യമായി ഞാൻ തുറന്നു, അത് വഴി കിഴക്ക് നിന്നുള്ള സൂര്യ പ്രകാശം ഇരുണ്ട മുറിയിലേക്ക് തറച്ചു കയറി.
പ്രകാശത്തിൻറെ രശ്മികൾ മുഖത്തേക്ക് വീണപ്പോൾ അവൾ കൂടുതൽ സുന്ദരിയായി.

ഒരു രാത്രിക്ക് നീ ഈടാക്കുന്ന പണം എത്രെയെന്നു വച്ചാൽ അത് നിനക്കെടുക്കാം. പക്ഷെ ഭോഗങ്ങൾക്കിടയിൽ ശ്വാസം മുട്ടുമ്പോൾ, പ്രണയത്തിൻറെ കണികകൾ വേണമെന്ന് തോന്നുമ്പോൾ നിനക്ക് ഈ മുറിയിലേക്ക് വരാം, അനുവാധങ്ങൾക്ക് കാത്തുനിൽക്കാതെ കടന്നു വരിക.

"ഈ ഒരു പകലും രാത്രിയും, നിൻറെകൂടെ ചിലവഴിക്കാൻ എന്നെ അനുവദിക്കുമോ?"

ഈ ചോദ്യം, അത് തുറന്നു ചോദിക്കാനുള്ള ഭയമാണ് എന്നിൽ തിളച്ചുമറിയുന്നത്. നിൻറെ മുഖത്തെ ചായം കഴുകി കളയൂ. വരൂ, നമുക്ക് പകൽ വെളിച്ചത്തിൽ ഈ തെരുവുകളിലൂടെ കൈപിടിച്ച് നടക്കാം.

"ഞാനൊരു വേശിയാണെന്ന് ഈ നഗരത്തിനു മുഴുവനറിയാം, അവർ നിന്നെ നോക്കി പല്ലിളിക്കും."

എൻറെ കൈകൾ മുറുകെ പിടിക്കുക, വരൂ നമുക്ക് നടക്കാം. ആൾക്കൂട്ടങ്ങൾ നിറഞ്ഞ തെരുവിൽ ഒറ്റപെടാതിരിക്കാനാണ് ഞാൻ നിന്നെ ക്ഷണിക്കുന്നത്, അത് തള്ളികളയാതിരിക്കുക. നിൻറെ കൈകളിലൂടെ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന പ്രണയത്തിൻറെ കണികകൾ എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നു.

ദേവയാനി, നീ പ്രണയിച്ചിട്ടുണ്ടോ? ശരീരം നോട്ടുകെട്ടുകൾക്ക് വേണ്ടി മറ്റൊരുവന് ഭോഗിക്കാൻ വിട്ടു കൊടുക്കുമ്പോൾ, നീ എപ്പോഴെങ്കിലും പ്രണയത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

"അതെൻറെ അമ്മയുടെ പേരാണ്, ഞാൻ ഏറ്റവും കൂടുതൽ വെറുക്കപെടുന്ന പേര്. ഇനി നീ ആ പേര് ഉപയോഗിക്കാതിരിക്കുക."

പിന്നെ ഞാൻ നിന്നെ എന്ത് വിളിക്കും.

"അൽക്ക, അതാണെൻറെ പേര്."

എന്റെ പ്രിയപ്പെട്ട അൽക്ക, നിൻറെ നനഞ്ഞ കണ്ണുകളും, ചായം തേച്ചു ചുവപ്പിചെടുത്ത ചുണ്ടുകളും, ഏതൊരു പുരുഷനെയും പോലെ എന്നെയും കീഴ്പെടുത്താൻ ശ്രമിക്കുന്നുണ്ട്, പക്ഷെ!

"അതെന്താണ്"

അറിയില്ല, നീ പ്രണയിച്ചിട്ടുണ്ടോ പെണ്ണേ?

"എൻറെ മനസിനുള്ളിൽ ഇപ്പോഴും സത്യമായ ഒരു പ്രണയമുണ്ട്, പക്ഷെ ഇതുവരെ എന്നെ ഭോഗിച്ച ഒരാൾക്കും, ആ പ്രണയത്തെ മുറിപെടുതാൻ കഴിഞ്ഞിട്ടില്ല, അവർ മുറിപ്പെടുതിയതൊക്കെ എൻറെ ശരീരത്തെ മാത്രമാണ്. എൻറെ പ്രണയം അത് ഇപ്പോഴും പരിശുധമാണ്."

നീ തീർത്ത ചുംബനങ്ങൾ പറയുന്നുണ്ടായിരുന്നു, നീ പ്രണയത്തിൻറെ തടങ്കലിൽ നിന്നും മോക്ഷം കിട്ടാതവളാണെന്ന്. പ്രണയത്തിൻറെ തടവറയിൽ നിന്നും നിനക്ക് ഞാൻ മോക്ഷം നേടിതരാം, പക്ഷെ ആ പ്രണയത്തെയും വ്യബിചരിച്ച്‌ നീ ഈ നഗരത്തിലെ മറ്റു കാമുകിമാരെപൊലെ തന്ത്രങ്ങൾ മെനയരുത്.

വരൂ, നമുക്ക് മുറിയിലെ ചുവരുകളിലേക്ക് തന്നെ മടങ്ങാം, നിൻറെ വഴികാട്ടിയായ വൃദ്ധ തന്ന പുക ചുരുളുകൾ കൊണ്ട്, ഒരു യാത്രാ പോവാം, ശരീരം അനങ്ങാതെയുള്ള യാത്ര. ഓർമകളിലേക്ക് വഴുതി വീണ് കണ്ണീരു പൊഴിച്ച് കൊണ്ടൊരു യാത്ര. ആ യാത്രകളിൽ നിനക്ക് ഞാനെൻറെ ബാല്യവും, കരഞ്ഞു തീർത്ത കൌമാരവും വരച്ചു തരാം. അതിനുശേഷവും എന്നെ ഒരു ഭയപ്പാടില്ലാതെ കാണാൻ കഴിയുന്നുവെങ്കിൽ നമുക്ക് പ്രണയിക്കാം.
ഗുൽമോർഗ് മല നിരകളിലെ ദേശാടന പക്ഷികളെകാളും ഭംഗിയായി ഈ ജീവിതം നമുക്ക് പ്രണയിച്ചു തീർക്കാം.

രതി

ഇനി നമുക്ക് പ്രണയിക്കാം, മിഥ്യാ പ്രണയങ്ങൾക്കപ്പുറം കടന്നുചെല്ലാതതൊക്കെ ഭ്രാന്തമാണ്.

എങ്കിൽ മിഥ്യാ പ്രണയത്തിനു വിടനൽകാം, നിന്നെ പ്രണയിക്കാം ഞാൻ.
പക്ഷെ അപരിചിതമായ വാക്കുകളും രീതികളും നിന്നെ മുറിവേൽപ്പിചേക്കാം.

"നിൻറെ വിരലുകൾ എൻറെ വിരലുകളുമായി കൊരുതുവച്ച്‌ നമുക്ക് ഈ വഴിയോരങ്ങൾ പതുക്കെ നടന്നു തീർക്കാം, സന്ധ്യ മയങ്ങി തുടങ്ങുമ്പോൾ ചുവക്കുന്ന കണ്ണാടികൂടുകൾക്ക് താഴെ  തിരകളുടെ ശാന്തമായ താളം ആസ്വദിച് നിന്നെ ഞാൻ നെഞ്ചോടു ചേർത്തുകൊണ്ട് വാരിപുണരാം.
ഇരുട്ടി തുടങ്ങുമ്പോൾ ഇരുണ്ട മുറിയിൽ നമുക്ക് ശരീരം പങ്കു വെയ്ക്കാം, എൻറെയും നിൻറെയും മാംസങ്ങൾ ഉരസി ദുർഗന്ധം വമിക്കുന്നതുവരെ നമുക്ക് കാമിച്ചുതീർക്കാം."

അതുകഴിഞ്ഞാൽ?

ഇവിടെ നീയും ചിന്തിക്കെണ്ടിയിരിക്കുന്നു, ഇതിൻറെ ആവർത്തനങ്ങൾ മാത്രമാണ് ഇനി അങ്ങോട്ടുള്ള ജീവിതം.
എന്നെ പോലെതന്നെ അപ്പോഴത് നിനക്കും മടുതിരിക്കും. സത്യത്തിൽ ഇതാണോ പ്രണയം, ഇതായിരുന്നില്ല ഞാൻ കണ്ട സ്വപ്നങ്ങളിലെ പ്രണയം.

നഖങ്ങള്‍ കൊണ്ട് മാന്തിയും, പല്ലുകള്‍ കൊണ്ട് കടിച്ചു കീറിയും നടത്തുന്ന സ്നേഹത്തിന്‍റെ ഭ്രാന്തന്‍ യുദ്ധങ്ങളാണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെങ്കിൽ നിനക്ക് തെറ്റി.
പാറു, ഇതാണ് നീ മനസ്സിൽ കാണുന്ന പ്രണയമെങ്കിൽ എൻറെ ശരീരത്തിലെ അവസാന ഭാഗത്ത്‌ ചുംബിക്കുന്നതോടൊപ്പം നിന്നിലെ പ്രണയം അലിഞ്ഞ് ഇല്ലാതാവും. എൻറെ ചാര നിറമുള്ള ശരീരവും, കരിപിടിച്ച ചുണ്ടുകളും നിനക്ക് മടുക്കും.

പുരുഷൻറെ ശരീരത്തെ ചോദ്യങ്ങളുടെ വിരസതയില്ലാതെ അവളുടെ മുലകൾക്കിടയിൽ ചേർത്ത് വയ്ക്കാൻ, പുക ചുരുളുകൾക്കിടയിലും കണ്ണുകളടയ്ക്കാതെ അവൻറെ കരിപിടിച്ച ചുണ്ടുകളെ  ചുംബിക്കുന്ന, രോമങ്ങൾ നിറഞ്ഞ അവൻറെ ശരീരത്തിൽ മുഴുവൻ തലോടിക്കൊണ്ട് കണ്ണുകൾ തമ്മിൽ നിശബ്ധതയിലൂടെ വാക്കുകള കൈമാറി, ശാന്തമായ ദിനരാത്രങ്ങൾ അവനു സമ്മാനമായി നൽകുന്ന; ഞാൻ കണ്ട സ്വപ്നത്തിലെ യാത്രക്കാരനു കുന്നിൻചെരിവിൽനിന്നും വീണു കിട്ടിയ കാമുകിയെ പോലെ, നിനക്ക് പെരുമാറാൻ സാധിക്കുമെങ്കിൽ മാത്രം നമുക്ക് പ്രണയിച്ചു തുടങ്ങാം.

"പ്രണയം, അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണോ?"

ഒരിക്കലുമല്ല,

"പിന്നെ? നീ പറയുന്നതിന്റെ പൊരുൾ എന്താണ്?"

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു, ചാര നിറമുള്ള ഒരു സ്ത്രീ എൻറെ തോളിൽ ചേർന്ന് കിടന്നു പുഴയിലേക്ക് കാൽ നീട്ടിയിരിക്കുന്നു, അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പുഴയിലേക്ക് പകുതി താഴ്ന്നു കിടക്കുന്ന സൂര്യനെ സാക്ഷിയാക്കി നെറ്റിയിലെ കറുത്ത വലിയ പൊട്ടിൽ എൻറെ കണ്ണുകള കൊണ്ട് ചുംബിച്ചുകൊണ്ട് മരണം വരെ അവളുടെകൂടെ ഉണ്ടാകുമെന്ന ഉറപ്പ് നൽകുന്നു, അപ്പോഴവൾ പതിയെ ചിരിച്ചു.
അവളുടെ ചുവന്ന ചുണ്ടുകളും ചാര നിറമുള്ള മുഖവും  ചുവന്ന സൂര്യൻ കണ്ണാടിയിൽ പതിഞ്ഞ പോലെ; എൻറെ കണ്ണുകളുടെ നിയന്ത്രണം പാടെ എടുത്തു കളഞ്ഞു. ചുവന്ന ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടുകളോട് ചേർത്ത് വച്ചു, അരക്കെട്ടുകൾ മുറുക്കെപിടിച് എൻറെ ശരീരത്തിൽ ചേർത്ത് വച്ചു. സൂര്യൻ പുഴയിലേക്ക് താഴുന്നതുവരെ ചുംബിച്ചു കൊണ്ടേയിരുന്നു.
ഒടുക്കം, ഇരുട്ടിൽ അവൾ കരയാൻ തുടങ്ങുമ്പോൾ അവളുടെ കണ്ണുകൾ എൻറെ വിരലുകൾ കൊണ്ട് മൂടി, പുരികത്തിനു മേലെ ചുംബിച്ചു, ആ നിമിഷം, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്ന നിമിഷം; അവളെ കൈകൾ ചേർത്ത് പിടിച്ച് പുഴക്കരിയിലെക്ക് ചെന്ന് തോണിയുടെ  കെട്ടഴിച്ച്   അവൾക്കിഷ്ടമുള്ള നക്ഷത്രങ്ങളെ ഒരു രാത്രി മുഴുവൻ ഇമ വെട്ടാതെ നോക്കിയിരിക്കാൻ പുഴയ്ക്ക് നടുവിലേക്ക് തുഴഞ്ഞുചെന്നു.

"ഇതാണോ പ്രണയം?"

എനിക്കറിയില്ല, പക്ഷെ സ്നേഹത്തിൻറെ മല്ലൻ യുദ്ധങ്ങൾ എന്നിലെ പ്രണയത്തിൽ നിനക്ക് കാണാൻ കഴിയില്ല, ചുണ്ടുകൾ കടിച്ചു കീറി ചോര തെറിക്കുന്ന പൊള്ളുന്ന ചുംബനങ്ങളും, അർത്ഥങ്ങളില്ലാത്ത വർണ്ണനകളും എനിക്ക് നൽകാൻ കഴിയില്ല.

"ഇത് ഭ്രാന്താണ്, ഇപ്പോൾ നമുക്കതുമറക്കാം, നിൻറെ ശരീരത്തെ എനിക്ക് നൽകുക, കാമത്തിൻറെ വിസ്‌ഫോടനങ്ങൾ  സിരകളിൽ സൃഷ്ടിച്ച് എൻറെ കണ്ണുകളിൽ നോക്കീയിരിക്കുക അൽപ്പ നേരമെങ്കിലും."

ഭ്രാന്തമായിരിക്കാം, പക്ഷെ എന്നോട് ക്ഷമിക്കുക, ഒരു സ്ത്രീയുടെ ശരീരത്തെ അറിയുന്ന നിമിഷം ഞാൻ അവളുടെതായി മാറും, അങ്ങനെ മാറുന്ന നിമിഷത്തിനു മുന്നേതന്നെ പ്രണയം കൈമാറിയിരിക്കും.
വരൂ, നമുക്ക് സ്വപ്നങ്ങളെ കുറിച്ചുള്ള കവിതകൾ പാടാം, ആസ്ടിൻറെയും,ഇമിലിയുടെയും, ദിവ്യ പ്രണയത്തെ കുറിച് വായിക്കാം, അപ്പോഴേക്കും നീ എന്നിൽ നിന്ന് മടുപ്പ് അനുഭവിച് തിരിച് പോകുവാൻ സ്വമേധ്യയാൽ തയാറായികൊള്ളും.