ഇനി കാഞ്ഞങ്ങാട്ടേക്കോ കാനത്തൂർക്കോ വട്ടക്കണ്ടതോ ഏഴിമലേക്കോ ഞാനില്ല. അവിടെ പോയി എഴുതിയതെല്ലാം പിഴച്ചു പെറ്റുപോയി, അങ്കമാലിയിലും കൊച്ചിയിലും പെറ്റു. 
അച്ഛനെ മറന്നുപോയൊരു കല.

ഇനി ഞാൻ ഇവിടെ അരിമ്പ്രയിൽ ഇരുന്ന്, ഞാൻ പറയും അവിടെ എന്ത് നടന്നെന്ന്.

എവിടെ?

ഞാൻ പറയുന്നത് എവിടെയോ; അവിടെ.

ഇവിടിരുന്ന്. ഈ മന്ദാരത്തിന് പകരം ഗോൾഡൻ ബാംബൂ വന്ന ബാൽക്കണിയിൽ.

എന്നെ മരുഭൂമിയിലേക്ക് പറിച്ചു നടല്ലേ എന്റെ ദൈവങ്ങളെ ...!
ഇതല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല ദൈവങ്ങളെ.