
അല്ലേൽ എന്നെ കെട്ടിപിടിച്ചു കൊണ്ട് ഒന്ന് കരയു...
ഇതെന്നെ വല്ലാതെ വേദന പെടുത്തുന്നു, നിനക്ക് മുന്നേ ഞാൻ മരിക്കുന്നതായി എനിക്ക് തോന്നുന്നു.
"എനിക്ക് പേടിയാവുന്നു....എന്നെ പഴയ ജീവിതത്തിലേക്ക് കൊണ്ട് പോവുമോ "
എങ്ങനെ..എങ്ങനെ കഴിയും എനിക്ക്.
" വേദന കൊണ്ട് പൊട്ടുന്നത് പോലെ എന്റെ ഹൃദയം...ഞാൻ നിന്നെ സ്നേഹിക്കുന്നു..ഹൃദയം കത്തി തീരാവുന്നത്ര ഞാൻ സ്നേഹിച്ചു.. ഒരു മരുന്നുകൾക്കും മാറ്റാൻ പറ്റാത്ത വിധം അത് കത്തി തീർന്നിരിക്കുന്നു.
ചുട്ടു പോള്ളുകയാണ് ഹൃദയം.."
അൽപ്പ നേരത്തേക്ക് വേണ്ടി എന്തിനു ഞാൻ നിന്നെ സ്നേഹിച്ചു, നിന്നെ നഷ്ടപെടുത്താൻ എനിക്കാവില്ല .. ഇത് വെറും അസുഗമാണ്.
മഴ പെയ്യുകയാണ്, ഇ മഴയ്ക്ക് പോലും . എന്റെ സ്നേഹത്തെ തണുപ്പിക്കാൻ കഴിയില്ല .
ഇ മഴയിൽ, ഒരു മണിക്കൂറെങ്കിലും നീ സ്വപ്നം കണ്ട മുഴുവൻ ജനാലകൾ പതിച്ചുള്ള വീട് കിട്ടുകയാണേൽ..ഞാൻ നിന്നെ രണ്ടുകൈകളിലും എടുത്തു ചുംബിക്കുമായിരുന്നു...
ഞാനത് മുന്നേ ചെയ്തിട്ടുണ്ടെങ്കിൽ കൂടിയും.
സ്വപ്നങ്ങളിലും നീ എന്നെ പിന്തുടർന്ന് കൊണ്ടിരിക്കുന്നു, എപ്പോഴെല്ലാം രാത്രി കാലങ്ങളിൽ മൂടൽ മഞ്ഞിന്റെ സുഗന്ധം നിന്റെ കൂടെ ഞാൻ ആസ്വദിച്ചോ, അപ്പോഴെല്ലാം ഞാൻ തിരിച്ചറിയുകയായിരുന്നു..ഓരോ ദിവസത്തിന്റെയും സ്പർശം.
പക്ഷെ ഇപ്പോഴെനിക്കറിയാം, കണ്ണുകൾ അടങ്ങുകയാണെങ്കിൽ കൂടിയും നിനക്കതു കാണാൻ സാധിക്കുമെന്ന്.
വിഡ്ഢീ, നിന്നോട് ഞാൻ പറഞ്ഞതല്ലേ, ഞാൻ കാത്തിരിക്കുന്നുണ്ടെന്ന്, എന്നീട്ടും.
" എനിക്കറിയില്ല ഒന്നും...ഒരുപക്ഷെ ഇതൊക്കെ വായിക്കുന്നതിനു മുന്നേ ഞാൻ മരിച്ചേക്കാം"
എപ്പഴാണ് നീ ആദ്യമായി ചുംബിച്ചത്..?
" എനിക്കറിയില്ല...പക്ഷെ അത് നിയായിരുന്നു"
നിനക്കറിയോ..എന്തുകൊണ്ട് ആ സമയം നീ കണ്ണുകൾ അടച്ചു പിടിച്ചതെന്ന്..?
" അത്രത്തോളം ധീപ്തമായിരുന്നു..നിന്റെ സ്നേഹം.."
ആ നിമിഷങ്ങളിൽ എന്റെ കണ്ണുകളും അടഞ്ഞിരുന്നു..എനിക്ക് നീ നഷ്ടപെടുകയാനെന്നോർത്തു...
"എപ്പോഴായിരുന്നു..?"
എന്ത് ?
"നീ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്...?"
നീ എന്റെ മുന്നിൽ ആദ്യമായി വന്നത് തൊട്ട്.....പക്ഷെ എനിക്ക് കഴിഞ്ഞില്ല നിനെ മടക്കി കൊണ്ടുവരാൻ.
" വിഡ്ഢി, നിയെന്റെ സന്തോഷം കളയരുത്..ഇ തണുപ്പിൽ നിൻറെ മടിയിൽ കിടന്നു കൊണ്ട് ... ഒരു നിമിഷത്തേക്ക് ഞാനൊന്നുറങ്ങട്ടെ...
ഉം..
ഇ മഞ്ഞുകൾക്ക് ഇത് ആധ്യമായിരിക്കും... കിടക്കാം..പക്ഷെ മൂന്നു നിമിഷം മാത്രം.
-പ്രജീഷ്