ഇരുണ്ട പ്രണയം

ഇഷ,
ദിവസങ്ങളുടെ വേഗതയോടൊപ്പം വളരുന്ന ഇ സൗഹൃദതെ ഞാൻ ഭയക്കുന്നു. ഞാൻ വെറും ഒരു പുരുഷനാണ്,ഭാധ്യതകളുടെയും ആകുലതകളുടെയും നെടുവീർപ്പിൽ ഇരുട്ടിനെ സ്നേഹിച്ചു കൊണ്ട് കണ്ണടച്ചിരിക്കാൻ ഇഷ്ടപെടുന്നവൻ. കാമത്തെ വേർതിരിച് കാണാൻ കഴിയാത്തവൻ.
എന്റെ തോളിൽ ചാരി നിന്ന് ജോലി കാര്യങ്ങൾ നീ പറയുംബോഴും സംശയങ്ങളും നൊംബരങ്ങളും പങ്കു വെയ്ക്കുമ്പോഴും നീയും ഞാനുമറിയാതെ വളർന്നൊരു സൌഹൃദം ഞങ്ങൾക്കിടയിലുണ്ട്. ആ സൗഹൃദതെ നീയും ഭയപെടെണ്ടിയിരിക്കുന്നു.
നിൻറെ വറ്റിയ ചുണ്ടുകളിൽ നിന്നും വീഴുന്ന ഈ ചെറു പുഞ്ചിരി തുടക്കം മുതലേ എന്നിൽ പ്രണയം മുളപ്പിച്ചിരുന്നു, പക്ഷെ അതർഹിക്കാൻ, നിന്റെ സ്നേഹത്തെ അനുഭവിക്കാൻ മാത്രം യോഗ്യത എനിക്കില്ല എന്ന സത്യം നീ തിരിച്ചറിയണം.
പ്രണയവും സൌഹൃദവും എല്ലാം എനിക്കിന്ന് അന്യമാണ്, നിന്റെ കരങ്ങൾ എന്റെ ദേഹത് തൂവൽ സ്പർശമായ് പതിക്കുംബോൾ എന്നിൽ കത്തി പടരുന്നത് പ്രണയമല്ല, സിരകളിൽ പടരുന്ന കാമാഗ്നിയുടെ കണികകൾ നിന്റെ ശരീരത്തെ തേടി വരുന്നതാവം.

 "ആ കാമത്തിന്റെ കണികകൾ എന്നെ സ്പർശിക്കുന്നത് ഞാനറിയുന്നു, അതെനിക്ക് ഇഷ്ടമാണ്. ഒരു പക്ഷെ സ്നേഹത്തിലും ഉപരി, പ്രണയത്തിന്റെ കൊടുമുടികൾക്കും അപ്പുറം എനിക്കും നിന്നോട് തോന്നുന്നത് ഇതേ കാമം തന്നെയാണോ?"

അൽപ്പം മാത്രമുണ്ടായിരുന്ന സ്വപ്‌നങ്ങൾ, എരിയും ചിതയിലേക്ക് ഇടറി വീണ ആ നിമിഷങ്ങൾ എന്നിലേക്ക് തിരിച്ചു കൊണ്ട് വരുന്നു നിൻറെ ഓരോ സ്പർശവും.
ഇംബം ദാബത്യതിൽ  മാത്രം മതിയെന്ന് എന്നോ തീരുമാനിച് ഉറപ്പിച്ചതാണ് എങ്കിൽ കൂടിയും എന്നിലെ സിരകളിൽ ഒഴുകുന്ന പുരുഷ രക്തം നിന്നെ കാമിക്കാൻ പ്രേരിപ്പിക്കുകയാണ്. പക്ഷെ ചിതയിൽ വെന്തെരിഞ്ഞ ആദ്യ പ്രണയത്തിനു ഞാൻ കൊടുത്ത വാക്ക്, എന്നോടൊത്ത് ദാമ്പത്യം എന്നൊന്ന് സ്വപ്നം കണ്ടവൾ.

 "ആ വെന്തെരിഞ്ഞവളുടെ മനസ്സ് പരകായ പ്രവേശം ചെയ്ത ശരീരമാണിത് എന്ന്  നീ തിരിച്ചറിയണം, നിന്നോടോതുള്ള ദാമ്പത്യം എന്റെ മനസ്സ് എന്നെ തുടങ്ങി കഴിഞ്ഞു. പക്ഷെ എന്തിനാണ് നിന്റെ സിരകളിൽ ഒഴുകുന്ന വികാരത്തെ നീ പിടിച്ചു നിർത്തുന്നത്, അല്ലെങ്കിൽ മൂടി വെയ്കുന്നത്."

അതൊരു പ്രതീക്ഷയാണ്, എന്നെങ്കിലും ആദ്യ പ്രണയത്തിന്റെ മൊട്ടുകൾ ആവർത്തിക്കും എന്ന പ്രതീക്ഷ

 "എനിക്കറിയാം, സ്നേഹവും, പ്രണയവും കാമവും കഴിഞ്ഞ് മറ്റെന്തോ ഒരു ഭ്രാന്ത് ആയിരുന്നു നിനക്കവളോട്  അല്ലെ?"

ആ ഭ്രാന്ത് തന്നെയാണ് എനിക്കവളോട് തോന്നിയ പ്രണയം. അതേ ഭ്രാന്തിലെക്ക് തന്നെയാണ് വീണ്ടും നീ എന്നെ പിടിച്ചു വലിക്കുന്നത്.

 "ഏയ്‌ പുരുഷാ - എനിക്ക് നിന്നെ വേണം, നീ തരുന്ന സുരക്ഷിതത്വം വേണം, നിന്നിലെ ചൂടറിയണം"

അതുകൊണ്ട് തന്നെയായിരുന്നു ഇഷ ഞാൻ നിന്നെ ഭയപ്പെട്ടത്.
ഒരേ കൂരയ്ക് കീഴിൽ ഇത്രയും കാലം രണ്ടു ശരീരങ്ങളായ്  ജീവിച്ചിട്ടും നിൻറെ ശരീരത്തെ അറിയാനുള്ള ഭ്രമം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു, എന്നോ നഷ്ടപെട്ട ആ പഴയ കാല പ്രണയത്തിന്റെ സ്മരണകൾ മാത്രമായിരുന്നു നിൻറെ സാനിദ്ധ്യം.

പക്ഷെ ഇന്ന്
പാട വരംബുകളിലും തെങ്ങിൻ തോപ്പുകളിലു കാമമെന്തെന്നറിയാതെ എന്നോ ചെറുപുഞ്ചിരിയും പിണക്കവുമായ്  അലിഞ്ഞു തീർന്ന ആ മനോഹര പ്രണയത്തിന്റെ ഓർമകൾക്ക് പോലും നിൻറെ ശരീരത്തെ സ്വന്തമാക്കാനുള്ള ഭ്രമതിനു ഭംഗം വരുത്താൻ കഴിയുന്നില്ല.

ഇഷ, നിൻറെ ശരീരത്തെ ഞാനും പ്രണയിക്കുന്നു, നിന്റെ തലോടലുകൾക്കായ്‌ ഞാനും കൊതിക്കുന്നു.

 "നിന്റെ മനസ്സിന്റെ കെട്ടഴിച്ചു വിടൂ.. ആ കയ്കളിൽ പിടയാൻ മാത്രമാണ് ഞാൻ ഇന്ന് കൊതിക്കുന്നത്."

അതെ ഇഷ നീയും പ്രണയിക്കുകയാണ് എന്നെ പോലെ, നമ്മൾ തമ്മിലാണ് ചേരേണ്ടത് നമ്മൾ തമ്മിൽ മാത്രം. നമുക്ക് പ്രണയിക്കാം മതി മറന്ന്.
നമുക്ക് മാത്രം പരസ്പരം കാണാൻ പറ്റുന്ന ഈ ഇരുട്ടിൽ നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം, പക്ഷെ രതി കെട്ടഴിഞ്ഞിറങ്ങുമ്പോൾ 'നീ ആര്?' എന്ന് അവളെ പോലെ നീയും ചോദിക്കരുത് എന്ന് മാത്രം.

നംപൂതിരിയും നംപീശനും പിന്നെ ദുർയക്ഷിയും

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു, നിറമാല്യം കഴിഞ്ഞ് ഭക്തർക്ക് കൊടുത്ത പ്രസാദവും മറ്റും നിറച്ച പാത്രങ്ങൾ വൃതിയാക്കാതെ  കിണറ്റിന്റെ അരികെതന്നെ കിടയ്ക്കുന്നു, ആൾമറയില്ലാത്ത ആ ചെറിയ കിണറ്റിലേക്ക് എല്ലാം വലിച്ചെറിയാൻ നംപൂതിരിക്ക് തോന്നി. എന്തൊക്കെയോ പിറുപിറുതുകൊണ്ട് കീഴ് ശാന്തിയെ വിളിച്ചു.

'നംപീശ.. എടാ നംപീശ'

നിറമാലയ്ക്ക് വേണ്ടി തെളിയിച്ച നൂറ്റൊന്നു തൂക്കു വിളക്കുകൾ അഴിച് അകതെടുത്തു വയ്കുന്ന തിരക്കിൽ നിന്നും നമ്പൂതിരിയുടെ ദേഷ്യം കലർന്ന വിളി കേട്ട് നംപീശൻ കിണറ്റിൻ കരയിലെക്കോടി വന്നു.

'എന്തെ?' നംപീശൻ അൽപ്പം ദൂരെ നിന്ന് ചുറ്റും വീക്ഷിച്ചു കൊണ്ടൊരു ചോദ്യം.

'ഇ പാത്രങ്ങളൊക്കെ വൃത്തിയാക്കി അകതോട്ടു കൊണ്ടുവയ്ക്കാൻ ഉദ്ദേശം ഇല്ലേ ആവോ എന്നറിയാൻ വിളിച്ചതാണ്.'

'ഉണ്ട്, അടിയനൽപ്പം സമയം തന്നാലും തംബ്ര'

നംപീശൻ ഒരു കളി സ്വരത്തിൽ മറുപടി പറഞ്ഞ് പാത്രങ്ങൾ തൽക്കാലത്തേക്ക് കഴുകി വെക്കുന്നതിലെക്ക് ശ്രദ്ധ തിരിച്ചു, നംപീശനും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

നംപൂതിരിയെ കളിയാക്കുന്നതിൽ ഒരു പ്രത്യേക സുഖം കണ്ടെത്തിയ ആളായിരുന്നു നംപീശൻ. ഒരു കുഴി മടിയൻ, എങ്ങനേലും വയ്കിട്ട് ഗോപാലന്റെ ചാപ്പയിൽ ചെന്ന് ചെത്ത്‌കള്ള് കുടിച് പാട്ടും പാടി നടക്കണം, അല്ലെങ്കിൽ ആരെയെങ്കിലുമൊക്കെ ചീത്തവിളിച് നിരതിലോ കാട്ടിലോ കിടക്കണം. പക്ഷെ എവിടെ കിടന്നാലും എത്ര കുടിച്ചാലും പുലർച്ചെ ആറുമണിക്ക് നംപീശൻ ക്ഷേത്രത്തിൽ ഹാജറാവും.

'മതി ..ഇന്നിത്രയോക്കെ മതി..ഇനിയുള്ളത് നാളെ ലീല വന്ന് കഴുകി വച്ചുകൊള്ളും, അവൾക്കെന്ത ഈട വേറെ പണി'
പിറുപിറുതുകൊണ്ട് കൊണ്ട് പാത്രങ്ങളൊക്കെ നംപീശൻ അകത്തു കൊണ്ട് ചെന്ന് വച്ചു. തൂക്കു വിളക്കുകൾ എണ്ണി തിട്ടപെടുത്തി അകത്തുള്ള പട്ടികയിൽ കൊളുത്തി ഗോപാലന്റെ ചാപ്പയിൽ എത്താനുള്ള തിരക്കിൽ താക്കോലും  എടുത്ത് പുറത്തേക്കിറങ്ങി.

'നംപൂര്യേ..ഞാൻ ഇറങ്ങി'

"നിൽക്ക്യ, എന്നെ അത്രേടം വരെ ഒന്ന് കൊണ്ട് ചെന്നാക്ക്യ"

എത്രേടം വരെ? ദേഷ്യത്തിൽ നംപീശന്റെ ചോദ്യം.
എങ്ങനെയേലും ചെത്ത്‌കാരൻ ഗോപാലന്റെ ചാപ്പയിൽ എത്താനുള്ള തിരക്കിനിടയിൽ നംപൂതിരിയുടെ ആജ്ഞ നംപീശനെ ചൊടിപ്പിച്ചു.

നേരം ഇരുട്ടിയത് കാണുന്നില്ല എന്നുണ്ടോ?  ഇല്ലം വരെ കൊണ്ട് ചെന്നാക്ക്യ ഇല്ലാന്നു വച്ച ആ കാവിന്റെ പിറകിൽ വരെ.
ടോർചെടുക്കാൻ മറന്നിരിക്കന്നു.
നംപൂതിരി പറഞ്ഞത് കേട്ടില്ല എന്ന ഭാവത്തിൽ, കുപ്പായം തോളിലിട്ട് നംപീശൻ ഇറങ്ങി.

നേരം ഇരുട്ടി തുടങ്ങിയാൽ ഒറ്റയ്ക് ഇറങ്ങി നടക്കാൻ നംപൂതിരിക്ക് പേടിയാണ്, വയസ്സ് പത്തു മുപ്പത് ആയെങ്കിലും.
ഇരുട്ടിനെ മാത്രല്ല നായയും, പൂച്ചയെയും, എന്തിനേറെ പറയുന്നു അന്പല കുളത്തെ വരെ നംപൂതിരിക്ക് പേടിയാണ്. അത് കൊണ്ടുതന്നെ അരിംബ്ര പറംപിലെ ഒട്ടുമിക്കവരും നംപൂതിരിയെ കുരങ്ങു കളിപ്പിക്കുന്നതിൽ ഹരം കണ്ടെത്തിയവരായിരുന്നു. ഉടുത്ത കോണകം വെളിയിൽ കാണുന്ന നേരിയ മഞ്ഞ നിറത്തിലുള്ള മുണ്ട് മാത്രം ധരിച് രോമം നിറഞ്ഞ കുടവയറോട് കൂടി അരിംബ്ര പറംപിലെ മുരുകന്റെ അന്പലത്തിൽ  നേരം വെളുതുതുടങ്ങിയാൽ നമ്പൂതിരി നടന്നെതും, എത്തിയാലുടനെ കിണറ്റിലെ വെള്ളത്തിൽ കുളി കഴിച് അന്പല കുളത്തിൽ നിന്നും പേരിനു കുറച്ചു വെള്ളം കയ്കൊണ്ട് കോരി തല നനയ്ക്കും, കുളത്തിൽ നിന്നും കുളി കഴിഞ്ഞേ ശാന്തിക്കാരൻ പൂജ തുടങ്ങാവു എന്നൊരു നിബന്ധന ഉള്ളത് കൊണ്ട് മാത്രം.

നേരം രാത്രിയായി, എന്ത് ചെയണം  എന്നറിയാതെ നംപൂതിരി ആകെ പരിബ്രമിചിരിക്കുന്നു,
അന്പലത്തിന്റെ ഭാഗത്തേക്ക് ആരെങ്കിലുമൊക്കെ നടന്നു വരുന്നുണ്ടോ എന്നും നോക്കി ഇറങ്ങി ഇരു വശത്തേക്കും നോക്കി കൊണ്ടിരുന്നു.
സമയം കടന്നു പോയി കൊണ്ടിരുന്നു ആരും വന്നില്ല, ഇനിയും ഇവിടെ നിന്നാൽ കൂരിരുട്ടിൽ അന്പലത്തിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വരും നംപൂതിരിയുടെ ആദി കൂടി.

അന്പലത്തിൽ നിന്നും ഇല്ലത്തേക്ക് ചുറ്റുപറമ്പും, അയ്യപ്പൻ കാവും, മതിയാഴ്തെ കാടും കഴിഞ്ഞ് വേണം എത്താൻ.
നംപൂതിരിയുടെ നെഞ്ജിടിചൽ കൂടി, രോമ കൂപങ്ങളിൽ നിന്നും വിയർതൊഴുകാൻ തുടങ്ങി, തോളത്തിട്ട തോർത്ത്‌ കൊണ്ട് മുഖവും ദേഹവും തുടച്ചു.
പുറമംന്പലത്തിൽ കടന്ന് ഒരു ചിരട്ടയിൽ മെഴുകുതിരി കത്തിച്ചു പതിയെ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.
ദേഹം മുഴുവൻ വിയർത്ത് കുളിച്ചിരിക്കുന്നു, ഹൃധയമിടിപ്പ് പുറത്തു കേൾക്കാം, ഇടയ്ക്കിടയ്ക്ക് തോർത്ത്മുണ്ട് കൊണ്ട് മുഖം ഒപ്പി വേഗത്തിൽ തന്നെ നടന്നു.
ചുറ്റുപറമ്പ് കടന്നിരിക്കുന്നു, നംപൂതിരി തിരിഞ്ഞു നോക്കി ആശ്വാസ ശ്വാസം ഉള്ളിലേക്ക് വലിച് നെടുവീർപ്പിട്ടു. പക്ഷെ മുന്നിലെ അയ്യപ്പൻകാവ് ഹൃദയമിടിപ്പിന്റെ ശബ്ദവും വേഗം കൂട്ടി,
മുഴുവൻ വള്ളികളും, കാടും മൂടി കിടക്കുന്ന സർപ്പങ്ങളുടെയും കുറുക്കൻമാരുടെയും ആവാസ കേന്ദ്രം. കുറുക്കന്മാരുടെ ഓരി നംപൂതിരിയുടെ നടത്തത്തിന്റെ വേഗതയെ നിയന്ത്രിച്ചു.
കാവിലേക്ക് കടന്നതും കണ്ണുമടച് ശരവേഗത്തിൽ നമ്പൂതിരി നടന്നു, ഒരു ഇല നിലത്തു വീണാൽ കൂടി ഞെട്ടി തിരിഞ്ഞ് നോക്കി കൊണ്ട്.
കീരാൻകിരുങ്ങുകളുടെയും, കാറ്റിൽ ഉലയുന്ന വള്ളികൾ തട്ടിയുണ്ടാവുന്ന ശബ്ദവും നമ്പൂതിര്യുടെ ചെവിയിൽ ഭീകരമായ ശബ്ദം പോലെ പതിഞ്ഞു.

പേടിപ്പിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ
'ഹരേ മുരുകാ.. ഹരേ മുരുകാ'  ഉച്ഛത്തിൽ ജപിച്ചുകൊണ്ട് നമ്പൂതിരി മെഴുകുതിരി വെളിച്ചത്തിൽ കാണുന്ന വഴിയിലൂടെ നടന്നു, കണ്ണുകൾ തുറന്നു വഴിയിലൂടെ തന്നെ നടത്തം എന്നുറപ്പ് വരുത്തി വീണ്ടും കണ്ണുകൾ അടയ്കും, ജാതി ഇലകൾ ചില്ലകളിൽ തട്ടി നിലത്തു വീഴുന്ന ശബ്ദം തുലാവർഷത്തെ ഇടിയും മഴയും പോലെ തോന്നി.
കാറ്റിൽ ആടികൊണ്ടിരിക്കുന്ന വള്ളി - ഇല്ലതെത്താനുള്ള വെപ്രാളത്തോട നടക്കുന്ന നംപൂതിരിയുടെ  ദേഹത്ത് ചെറുതായ് ഒന്നുരസി, പക്ഷെ വേരിളകി തലയിൽ വീഴുന്ന ആൽമരം പോലെ  ഞെട്ടി വിറച്ചു കൊണ്ട് നംപൂതിരി തിരുഞ്ഞു നോക്കി, ആ ഞെട്ടലിൽ കയിലുള്ള ചിരട്ട താഴെ വീണു മെഴുകുതിരി അണഞ്ഞു.

എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഒന്ന് പകച്ചു, അയ്യപ്പൻ കാവ് കടന്നു കിട്ടാൻ ഇനി ഏകദേശം രണ്ടു നാഴിക ദൂരം. അത് കഴിഞ്ഞാൽ കോരന്റെ പുരയിൽ നിന്നും തീ വാങ്ങാം, പക്ഷെ ആ പുലയന്റെ പുരയിൽ കയറി തീ ചോധിക്കുന്നതെങ്ങനെ.

'ഇതിലും ഭേദം ഒരെട്ടടി മൂർഖന്റെ വിഷം തീണ്ടുന്നതാണെന്റെ മുരുകാ'
നംപൂതിരി സ്വയം ആകാശത്ത് നോക്കി പറഞ്ഞു.

തോർത്തുമുണ്ട് കൊണ്ട് മുഖവും ദേഹവും മുഴുവൻ ഒപ്പിയെടുതോന്നു പിഴിഞ്ഞു.
മരങ്ങൾക്കിടയിലൂടെ പാതി മറഞ്ഞുള്ള നിലാവിന്റെ വെളിച്ചത്തിൽ നംപൂതിരി മുന്നോട്ട് നീങ്ങി, കുറുക്കന്മാർ അലമുറ ഇടുംബോഴൊക്കെ അതിലും ശബ്ധത്തിൽ നിലവിളിച്ചു,
'രാമ ഹരേ കൃഷ്ണ ഹരേ' ഉറക്കെ തന്നെ ചൊല്ലി.

കുറച്ചു കൂടി മുന്നോട്ട് നീങ്ങി, കാതിൽ കൊലുസിന്റെ ശബ്ദം പതിയുന്നത് പോലെ നംപൂതിരിക്ക് തോന്നി, കാലു മുതൽ മുടിവരെ വിറച്ചുകൊണ്ടിരുന്നു.
അയ്യപ്പനെ മോഹിപ്പിക്കാൻ വന്ന മാളികപുറതമ്മയാണോ? അതോ കാവിലെ പാലകളിൽ നിന്നും രാത്രിയിറങ്ങി വരുന്ന ദുർയക്ഷിയോ, നമ്പൂതിരിയുടെ ചങ്കിടിപ്പ് കൂടി.
'ഹരേ മുരുകാ.. ഹരേ മുരുകാ' ഉറക്കെ ചൊല്ലി കൊണ്ടിരുന്ന നമ്പൂതിരി മാറ്റി ചൊല്ലി,
'സ്വാമി അയ്യപ്പോ ശരണമയ്യപ്പോ'

വിറയുന്ന കാലുകൾകൊണ്ട് വേഗത്തിൽ നടക്കാൻ നംപൂതിരിക്ക് കഴിയാതെയായി,
വീണ്ടും വീണ്ടും കൊലുസിന്റെ ശബ്ദം കാതുകളിൽ പതിഞ്ഞു കൊണ്ടിരിക്കുന്നു, അപസ്രുതികളിൽ ഒഴുകുന്ന സംഗീതവും കേൾക്കാൻ തുടങ്ങി.
ഇത് ദുർയക്ഷി തന്നെ നംപൂതിരി ഉറപ്പിച്ചു.
കീർത്തനങ്ങളുടെ ജപവും നംപൂതിരിയുടെ ശബ്ദവും ഉയർന്നുവന്നു, വിറയുന്ന കാലുകളാൽ കണ്ണടച്ചുകൊണ്ട് മുന്നോട്ടേക്ക് നടക്കാൻ ശ്രമിച്ചു.

പെട്ടന്ന്,
നംപൂതിരിയുടെ അലർച്ച കേട്ട് നിലത്തു വിരിച്ച തുണികളും കയ്കളിൽ വാരിയെടുത് നംപൂതിരിയുടെ മുന്നിലൂടെ നഗ്നമായൊരു ശരീരം ഒരു മിന്നായം പോലെ ഓടി മറഞ്ഞു.

'ദുർയക്ഷി.. ദുർയക്ഷി..' അലറിവിളിച് നംപൂതിരി വിറങ്ങലിച് അവിടെ ഭോധം കെട്ട് വീണു.

രാവിലെ, ഭോധം തെളിയുമ്പോൾ ഇല്ലതെ കട്ടിലിൽ ചുറ്റും ഒരു വിചിത്ര ജീവിയെ നോക്കുന്നത് പോലെ കുറെ മുഖങ്ങൾ കണ്ടുകൊണ്ടാണ് നംപൂതിരി ഉണരുന്നത്.
'ദുർയക്ഷി.. ദുർയക്ഷി.. നമ്പൂതിരി അലറി വിളിച്ചു'
ഒന്നും മനസ്സിലാവാതെ ഇല്ലത്തുള്ള ആൾക്കാർ മുഴുവൻ ചുറ്റും മുഖത്തോട് മുഖം നോക്കി. അതിനിടയിൽ, ആരോ മൊഴിഞ്ഞു നംപൂതിരിയുടെ ധേഹത് ഗുളികൻ കൂടി

പക്ഷെ പിറ്റേ ദിവസം രാത്രി ഗോപാലന്റെ ചെത്ത്‌ പുരയിൽ നിന്നും ഒരു ചിരട്ട കള്ള്  മോന്തികൊണ്ട് കൊണ്ട് നംപീശൻ പാടി

'കാവിൽ പെട്ടൊരു നംപൂരി
ഗുളികനേറ്റു വീണല്ലോ,
കിഴക്കേലെ അമ്മിണിയെ?
എന്ന് കിട്ടി നിനക്ക് ഈ ഗുളികൻ വേഷം,
ആരു തന്നെടി ഇ ഗുളികൻ വേഷം...'
....

നിർവികാരികത

നഷ്ടങ്ങൾ ഒരുപാടുണ്ട്, ചെയ്ത തെറ്റുകളും.
കൂടപ്പിറപ്പിനു നൽകാതെ ഒളിപ്പിച്ചു വച്ച പേരയിൽ തീർത്ത സ്വാർഥത മുതൽ ഉറ്റ കൂട്ടുകാരിയുടെ ശരീരത്തോട് തോന്നിയ കാമം വരെ ഉണങ്ങാത്ത മുറിവുകളാണ്.
ഒരു യാത്രയ്ക്ക്ക് നീ തയാറെടുക്കണം, ആ യാത്രയിൽ ചെയ്‌ത തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കണം.
പക്ഷെ അതെല്ലാം ന്യായീകരിക്കപെടേണ്ടതാണോ?
അല്ലെന്നുള്ള തിരിച്ചറിവുണ്ടാകുമ്പോൾ യാത്രയുടെ അവസാനനാൾ കുറിക്കണം. 
തെറ്റുകൾ സ്വന്തം മനസ്സിനോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിച് മാപ്പ് പറയണം.

ഓർമകളിൽ ചിതലരിച്ചവയും; ഓർമകളിൽ തങ്ങി നിൽക്കാതെ കുത്തൊഴുക്കിൽപെട്ട് നഷ്ടപെട്ടുപോയവയും തിരഞ്ഞു കണ്ടെത്തണം, മുന്നോട്ടുള്ള യാത്രയിൽ അവയെ കൂടെ കൂട്ടണം, മനസ്സിന്റെ കോണുകളിൽ നിന്നും നഷ്ടപെട്ടു പോയ ബാല്യവും, കൌമാരവും, കൂടപിറപ്പുകളുടെ സ്നേഹവും, സൌഹൃധങ്ങളും മനസ്സിലേക്ക് തിരിച്ചു കൊണ്ട് വരണം, നിന്നെ നീയാവാൻ കാത്തിരുന്ന മനസ്സുകളെ വീണ്ടും ഒർത്തെടുക്കണം.

ജന്മം മുതൽ യാത്രയുടെ അവസാനം വരെ തട്ടി മുറിവേൽപ്പിച്ച കരിങ്കൽ പാറകളെയും , മുറിവുണക്കിയ പച്ച മരുന്നുകളെയും തരംതിരിച് മാറ്റി നിർത്തണം. നീ എന്തായിരുന്നു എന്ന്, നിന്റെ കാപട്യങ്ങൾ എവിടെയായിരുന്നു എന്ന് നിനക്ക് ഭോധ്യമുണ്ടാവണം.

യാത്രയ്ക്കൊടുവിൽ -
സ്ത്രീയുടെ ശരീരത്തിന്റെ സഹായമില്ലാതെ മറ്റൊരു മനുഷ്യൻ ജന്മമെടുക്കണം, മലകളെയും പൂക്കളെയും മുറിവുണക്കിയ പച്ച മരുന്നുകളെയും നീ സ്നേഹിക്കണം, അവയ്ക്‌ തണലാവണം.
മിഥ്യയായ ആകാശത്തെയും മുറിവേൽപ്പിച്ച കരിങ്കൽ പാറകളെയും ആ കണ്ണുകളിൽ നിന്നും അകറ്റി നിർത്തണം.
യാത്രയവസാനിപ്പിച് ഈ മണ്ണിലേക്ക് വീണ്ടും തിരിച്ചു വരിക; നീ കണ്ടെത്തിയ നിന്നെ ഭ്രമണം ചെയ്യുന്ന മറ്റുള്ളവർക്ക് വേണ്ടി.

വർത്തമാനം

അരണ്ട വെളിച്ചം, മാർട്ടിൻ ഗാരിക്സിന്റെ ഡിജെ മ്യുസിക്, അപ്ഡേറ്റ് ചെയ്യാത്ത ഫേസ് ബുക്ക് വാൾ, എല്ലാം എഴുതാനുള്ള എന്റെ ആന്ധരിക തൃഷ്ണയെ വലിച്ചു പുറത്തേക്കിടുന്നു.

അവളുടെ മടിയിൽ നിന്നും എഴുനേറ്റ് ലാപ്പുമായി ഫ്ലാറ്റിന്റെ വരാന്തയിൽ ഒരു ചാര് കസേരയിട്ട് നഗരത്തിലെ വ്യത്യസ്ത നിറങ്ങളിൽ പരന്നുകിടക്കുന്ന വെളിച്ചം നോക്കി കുറെ സമയം ഇരിന്നു,
തലച്ചോറിൽ തങ്ങി കിടക്കുന്ന ക്ഷോഭിക്കുന്ന നുണകളെ എനിക്ക് ന്യായീകരിക്കണമായിരുന്നു,ചെയ്യുന്നതൊക്കെ ശെരി ആണെന്ന് എനിക്ക് എന്നെ ഭോധിപ്പിക്കണമായിരുന്നു, അത് കൊണ്ട്  എഴുതണം, പക്ഷെ എന്തെഴുതും?
എല്ലാവർക്കും, എന്റെ സത്യങ്ങളെകാളും ഇഷ്ടം എന്റെ നുണകളോടാണ്, അവൾക്കു പോലും.

ഹാങ്ങോവറിൽ തികട്ടി വരുന്ന രണ്ടു ദിവസത്തെ ഓർമ്മകൾ,
എല്ലാം കൊണ്ടും ദരിദ്രനായ ഞാൻ ജീവിക്കുന്ന രീതി, എന്റെ ചുറ്റുപാടുകൾ, നാട്ടിലെ ആർക്കും വേണ്ടാത്ത ഗ്രിഹാതുരത്വ ഓർമ്മകൾ...  ഒന്നും മനസ്സിലേക്ക് വരുന്നില്ല, ചാര് കസേരയിൽ കാല് മുകളിലേക്ക് കയറ്റി വച് ഒരു സിഗ്രട്ട് ആഞ്ഞു പുകച്ചു.

അവളുടെ മുന്നിൽ ഞാനൊരു എഴുതുകാരൻ ആയി മാറാൻ ശ്രമിക്കുകയാണ്.
ഭൂതം ഇനി വേണ്ട, വർത്തമാനം തന്നെ ആവാം, പക്ഷെ എവിടെ തുടങ്ങും?
എന്തായാലും ഞാനൊരു പകൽ മാന്യൻ അല്ലെ, എല്ലാം അങ്ങനെ പുറത്തു പറയാൻ പറ്റുമോ,

ലാപ്‌ടോപ്‌ താഴെ വച്ചു,
മതി, ആന്ധരികത്രിഷ്ണയോടു പോയ്‌ നാളെ വരാൻ പറഞ്ഞു.
അവളുടെ ശരീരത്തെ ഞാൻ സ്വന്തമാക്കി,
ഞാൻ അവളെ നെഞ്ചോടു ചേർത്ത് പരിരംബനം ചെയ്തുകൊണ്ട് എന്റെ സ്നേഹം പ്രകടിപ്പിച്ചു,
അവളുടെ കണ്ണുകൾ നിറഞ്ഞുനിൽക്കുന്നു, സിന്ദൂരം വീണ ചുണ്ടുകൾ കമ്പനം ചെയ്യുന്നു, ആ നനഞ്ഞ മുടികൾ ഞാൻ എന്റെ മുഖത്തോട് ചേർത്ത് വച്ചു, വിയർപ്പിന്റെ മധുരം നുണഞ്ഞു, മയിലാഞ്ചി പുരട്ടിയ അവളുടെ വിരലുകൾ എന്റെ ശരീരം മുഴുവൻ  നൃത്തം ചെയ്യാൻ തുടങ്ങി,

എന്നെ പോലെ മുഷിഞ്ഞ ചാര നിറമായിരുന്നില്ല അവളുടെ ശരീരത്തിന്, മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി മാത്രം കാണാൻ കഴിഞ്ഞേക്കാവുന്ന മഞ്ഞു കട്ട പോലെ തണുത്തുറഞ്ഞ ആ ശരീരം കുറെ സമയം നെഞ്ചോടു ചേർത്ത് വച്ചു, എന്റെ വാക്കുകൾ അവളെ മുറിവേൽപ്പിക്കും ഞാൻ വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിച്ചു,
അവളുടെ കണ്ണുകൾ ചുവന്നു, ആ കണ്ണീർ എന്റെ ചുണ്ടുകളിലേക്ക് വീണു നെറ്റിയിലെ സിന്ദൂരത്തിനു താഴെ ഞാൻ ചുംബിച്ചു, എന്റെ ചുണ്ടുകളിൽ ഒട്ടിയ സിന്ദൂരത്തിന്റെ മധുരം ഞാൻ അവൾക്ക് അറിയിച്ചു!

കാലഹരണപെട്ട് പോയ പ്രണയം പോലെ ഈ നിമിഷങ്ങളും മാറും എന്ന് എനിക്കറിയാമായിരുന്നു.

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു, സ്ത്രീ അപലയും  ചപലയുമാണ്,  പക്ഷെ അതവൾക്ക് സമ്മതിച്ചു തരാൻ കഴിഞ്ഞില്ല, അവൾ വാദിച്ചു,
പക്ഷെ ആ ചുണ്ടുകൾ പതുക്കെ എന്റെ ചുണ്ടുകളുമായ് മുട്ടിച്ചപ്പോൾ അവളുടെ വാദം നിന്നു. എന്റെ ബുദ്ധിജീവി പ്രതിച്ചായ കളയാൻ എനിക്ക് തോന്നിയില്ല. സ്ത്രീ അപലയും  ചപലയും തന്നെയാണ്, ഞാൻ അവളെ വിശ്വസിപ്പിച്ചു.
പക്ഷെ എന്റെ ഡയറിയിൽ ഉള്ള ഓരോ നിമിഷവും ഇവളുടെ വാക്കുകളും സ്വപ്ന ദർശനങ്ങളും മാത്രമാണ്, എന്റെ ഡയറിയിൽ ഇടം നേടിയ ആദ്യ സ്ത്രീ!

ഇരുണ്ട മുറിയുടെ വാതിൽപടികൾ പിന്നിടാൻ അവൾ ശ്രമിച്ചു പക്ഷെ ഈ ഒരു രാത്രി അവളെ തനിച്ചു വിടാൻ എനിക്ക് തോന്നിയില്ല,
അവളുടെ സാന്നിധ്യം എപ്പോഴും എന്നെ എഴുതാൻ പ്രേരിപ്പിച്ചു, ഞാനും അവളും കിടക്കയിൽ ചേർന്നിരുന്നു, എന്റെ വിരലുകൾ വീണ്ടും അവളുടെ കഴുത്തിലേക്ക്‌ പതിയെ നടന്നു, അവളുടെ ഹൃദയത്തിൽ സത്യത്തിന്റെയും വിശ്വാസത്തിന്റെയും കണികകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ശബ്ദം ഞാൻ കേട്ടു

നാലുവാതിൽ പടികൾ

അലക്കാൻ തോട്ടിൻ കരയിലേക്ക് ബക്കറ്റും തുണികളുമായി പോകുന്ന അമ്മയുടെ കൂടെ ഇറങ്ങാൻ വാശി പിടിച്ചത് കൊണ്ടാണ് അവനെ കാണാതെ പുറത്തേക്കിറങ്ങി അമ്മ വാതിലടക്കാൻ ശ്രമിച്ചത്, പക്ഷെ, നാല് കതകുള്ള അടുക്കള വാതിലിന്റെ കട്ടില പടിയിൽ വിരൽ ഇറുങ്ങി ചതഞ്ഞപ്പോൾ ഉയർന്ന ശബ്ദത്തിനു അവനെക്കളും ഭാരമുണ്ടായിരുന്നു, അല്ലെങ്കിലും വേദന കൊണ്ട് പുളയുന്ന ശബ്ദത്തിനു ഗാംബീര്യം കൂടും.
അവൻ കരയുന്ന ശബ്ദം കേട്ടാൽ അടുത്ത് വന്ന ആശ്വസിപ്പിക്കുവാൻ അന്ന് ഒരുപാടാളുകൾ ചുറ്റുമുണ്ടായിരുന്നു, അതുകൊണ്ടാണല്ലോ വിളക്കുകൾ തുടച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മൂമ്മയും, താടിയും മുടിയും കണ്ണാടിയിൽ നോക്കി വൃത്തിയാക്കുന്നതിനിടെ ഇളയച്ചനും ഓടി വന്നത്.
ഒടുക്കം കയിലുണ്ടായിരുന്ന വിളക്കുതിരിയെടുത് അമ്മൂമ്മ ചോരപാടുകൾ തുടച്ചു കളഞ്ഞ് വിരലിൽ ചോര പോടിയാതിരിക്കാൻ മുറ്റത്തെ തുളസി ചതച് മറ്റൊരു തുണികൊണ്ട് അമർത്തി കെട്ടി തന്നു.
അപ്പോഴും അവനു തോട്ടിൻ വക്കതെക്കൊടാനുള്ള തിരക്കായിരുന്നു, പീടികയിലേക്ക് ഇറങ്ങാൻ നിന്ന ഇളയച്ചൻ തോട്ടിൻ വക്കത് വരെ അവനെ കൊണ്ട് ചെന്നാകി, ആഗ്രഹങ്ങളെ ഒരിക്കലും നിയന്ത്രിച് നിർത്തരുത് എന്നുമാത്രമേ അന്ന് മുഖത്ത് നോക്കി ഇളയച്ചൻ പറഞ്ഞിരുന്നുള്ളൂ.

അമ്മ തോട്ടിലെ വെള്ളത്തിൽ തുണികൾ ഓരോന്നായ് എടുതലക്കാൻ തുടങ്ങിയപ്പോഴേക്കും; കമ്മ്യൂണിസ്റ്റ് പച്ചയെ നീളമുള്ള ഒരു വടികൊണ്ട്  തേജോ വധം ചെയ്തും, കാഞ്ഞിരത്തിന്റെ കായ പിറക്കി വെള്ളത്തിലേക്ക് എറിഞ്ഞും , അവൻ മറ്റ് എന്തിലോക്കെയോ മുഴുങ്ങി സമയം കളഞ്ഞു കൊണ്ടിരുന്നു.
തോട്ടിൻ കരയിലേക്കടിക്കുന്ന പാലപ്പൂക്കളുടെ സുഖന്ധവും, ചുറ്റുകാവിൽ നിന്ന് വരുന്ന ചന്ദന തിരികളുടെ സുഖന്ധവും എല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ -
മുടന്തിയായ ഒരു സ്ത്രീ ബക്കറ്റും തുണിയുമായ് വരുന്നത് അവൻ ശ്രദ്ധിച്ചു, കൂടെ ബസ്മകുറി തൊട്ട് കുളിച് സുന്ദരിയായ ഒരു പെണ്‍കുട്ടിയും,
ആ സ്ത്രീയുടെ കയ് പിടിച് എന്തൊക്കയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്, ആ സ്ത്രീ തോട്ടിലേക്ക് തുണികളുമായി ഇറങ്ങിയ സമയം ഉടുപ്പ് ഒതുക്കി അവൾ അതിനടുത്തുള്ള ഒരു കല്ലിന്റെ മേൽ ഇരിന്നു.
അവളുടെ കവിൾ തടങ്ങളും, വെളിച്ചെണ്ണയുടെ മണം തെറിക്കുന്ന പിണഞ്ഞു കെട്ടിയ മുന്നിലേക്കിട്ട കാർകൂന്തലിന്റെ ചാരുതയും നോക്കി എത്ര സമയം ശ്വാസം വിടാതെ നിന്ന് എന്ന് അവനു പോലും ഇന്ന് ഓർമയില്ല. തോട്ടിൻ വക്കത് വിരിഞ്ഞ തൊട്ടാവാടി പൂക്കൾ പോലും ആരും തൊടാതെ തന്നെ അവളുടെ വശ്യതയുള്ള നോട്ടത്തിനു മുന്നിൽ താഴ്ന്നു കൊടുത്തു.

പക്വതയുള്ള ഒരു സുന്ദരിയെ അവൻ കാണുന്നത് ആദ്യമായാണ്, പിന്നീട് ദാംബത്യതിലെക്ക് കടന്നു വരാനുള്ള സ്ത്രീ രൂപത്തെ കുറിച് ചിന്തിക്കുമ്പോഴൊക്കെ മുന്നിലേക്ക് പിഴഞ്ഞിട്ട കറുത്ത കൂന്തലും എന്തിനെയും ക്ഷമയോടെ കാത്തിരിക്കാനുമുള്ള ആ സുന്ദരിയുടെ മുഖമായിരുന്നു അവന്റെ മനസ്സ് വരച്ചത്.

പിന്നീടെപ്പോഴോ,
ഏതോ നഗരത്തിന്റെ കുടക്കീഴിൽ ചെന്ന് പെട്ടത് മുതൽ ആ രൂപം പാടെ മായ്ച്ചു കളഞ്ഞു കാണണം. അതുകൊണ്ടല്ലേ അവന്റെ മനസ്സിൽ ഏതു പെരുവഴിയിൽ വച്ചും തന്റെ പുരുഷനെ കെട്ടിപിടിച്ച് ചുംബിക്കാൻ ധയിര്യം കാണിക്കുന്ന , ആൾക്കൂട്ടങ്ങളെ ഭയന്നു വിറയ്ക്കാത, കൂടെ ഇരുന്ന് മദ്യം സേവിക്കുന്ന അൽപ്പ വസ്ത്ര ധാരിയായ ഈ നൂറ്റാണ്ടിന്റെ  സ്ത്രീ രൂപത്തെ കുറിച്ച് അവൻ ചിന്തിച്ചത് അല്ലെങ്കിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
കാരണം തോടുകളും, വിളക്കുതിരികളും, ചെളി പുരണ്ട് മഴ നനഞ്ഞ ഓർമകളും അവനിന്ന് അന്യമാണ്. വേദന വന്നാൽ കൂടി ഒന്നുറക്കെ അവനിന്ന് കരയാറില്ല. ചുറ്റും ഓടിവരാറുള്ള ആരുടേയും നിഴലു പോലും അവന്റെ ഓർമകളിൽ ഇന്നില്ല.
ആ വലിയ ലോകം അവനു നഷ്ടപെട്ടു, സിരകളിൽ രതികൾ നിറച്, മദ്യം അരങ്ങു തകർക്കുന്ന വേദികളിൽ നിന്നും അവന്റെ പര്യടനം തുടർന്ന് കൊണ്ടിരിക്കുന്നു.

ശരീരം നഷ്ടപെട്ടോരാത്മാവ് പോലെ!

ചുംബനം

ജോലി ഭാരത്താൽ വീർപ്പ് മുട്ടി നില്ക്കുന്ന ആ രാത്രിയിലാണ് അവൾ പബിലെക്കുള്ള ടികറ്റുമായി അവന്റെ റൂമിലേക്ക് ചെന്നത്, അവളുടെ കൂടെ ചെല്ലുംബോൾ മാത്രം കിട്ടുന്ന ചില സന്തോഷങ്ങൾ ഉള്ളത് കൊണ്ടാവണം അവൻ അവളുടെ കൂടെ ഇറങ്ങിയതും.
ഒടുക്കം പബിലെ തിരക്കും വൃത്തികെട്ട പല കാഴ്ചകളും വീണ്ടും അവനെ വീർപ്പ് മുട്ടിച്ചു, 'കാശ് മുടക്കിയത് എല്ലാം മറന്നു ആഗോഷിക്കനല്ലേ' എന്നും പറഞ്ഞ് കയിലുള്ള ആ പുക അവൾ അവന്റെ നേർക്ക്‌ നീട്ടി, ഒരിക്കൽ ഒഴിവാക്കിയ ആ ലഹരി; ഈ സമയത്ത് എല്ലാം മറന്ന് കിട്ടാൻ എളുപ്പ വഴി ഇതാണ് എന്ന് അവനും തോന്നി കാണണം.

പിറകിൽ കേൾക്കുന്ന ആവേശത്തിന്റെ സംഗീതത്തിനു പോലും തരാൻ പറ്റാത്ത ഊർജം അവന്റെ സിരകളിലേക്ക് കടന്നു ചെന്നത് കൊണ്ടാവാം പിന്നീട് അങ്ങൊട്ട് കുറച്ചു സമയത്തേക്ക് നടന്ന ചില സംഭവങ്ങൾ ഒഴിച് മറ്റൊന്നും ഓർത്തെടുക്കാൻ പറ്റാത്തത്.
പക്ഷെ, തളർന്നു ഏതോ ഒരു മൂലയിൽ ഇരിക്കുമ്പോൾ അമർത്തി അവന്റെ ചുണ്ടിൽ അവൾ ചുംബിച്ചതും, ആ ചുംബനത്തിന്റെ ഉപ്പു രസവും അവൻ ഇന്ന് ഓർക്കുന്നുണ്ട്,
അവളുടെ കണ്ണിൽ നിന്നും ഇടതടവില്ലാതെ വീണു കൊണ്ടിരിക്കുന്ന കണ്ണീരിന്റെ ഉപ്പ് രസം.
ആ കണ്ണീരിന്റെ കാരണങ്ങൾ തിരക്കാതെ അവൻ അവളെ അമർത്തി ചുംബിച്ചു, ചുംബിച്ചു കൊണ്ടേയിരുന്നു

കരീംക്ക

ഞ് എന്ത് കനവാണ്ട  കാണണ്?
'ഒന്നുല്ല കരീംക്ക'

ശേ, ഇന്റെ പ്രായം കയ്ഞ്ഞല്ലേ നമ്മ വന്നത് ഞി പറാന്ന്.

'കനവൊന്നുഅല്ല കരീംക്ക ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നത.'

കനവോന്നും ഇല്ലാഞ്ഞിട്ടാണ ഞി അമ്മാവൻ മരിചൂന്നും പറഞ്ഞ് ക്ലാസ്സിന്ന് ഇറങ്ങി, സിമന്റിലും മണ്ണിലും പെരങ്ങി ഇ പൊരി വെയിലത് ഇങ്ങനെ മലർന്ന് കിടക്കണത്.

'അത്... കൊറേ പ്രശ്നങ്ങളുണ്ട് കരീംക്ക അതൊന്നും ഇങ്ങക്ക് മനസിലാവുല.'

ഞി പറ ഞമ്മക്ക് മനസിലാവുഒ ന്ന് നോക്കാലോ.

'എനിക്ക് ഇ കോളേജ് പഠിത്തം പൂർത്തിയാക്കാൻ പറ്റുംന്ന് തോന്നണില്ല കരീംക്ക. അച്ഛൻ ഇപ്പൊ പണിക്കൊന്നും പോന്നില്ല അമ്മയുടെ പണ്ടങ്ങൾ തേച്ചും സഹകരണ ബാങ്കില, ഉള്ള വീടും സ്ഥലവും ആണേൽ ജില്ലാ ബാങ്ക് കാരുടെ കയിലും. താഴെ രണ്ടെണ്ണം ഉണ്ട്, അവറ്റകൾ നന്നായി പഠിക്കണമെങ്കിൽ  എന്റെ പഠിത്തം വേണ്ടാന്നു വെച് നല്ല കൂലി കിട്ടണ പണിക്കും ഇറങ്ങേണ്ടി വരും. ഞ്ഞിങ്ങളെ പോലെയല്ല കരീംക്ക മ്മളെ വീട്ടിലെ സ്ഥിതി. '

ഇന്ക്ക് മ്മളെ പോരെലെ സ്ഥിതി എന്തേലും അറിയോ?
പതിനാലാം ബയസ്സിൽ ബാപ്പ മയതായപ്പോ  ഇ സിമന്റും മണലും പെരങ്ങാൻ തുടങ്ങ്യോന മ്മള് , ഇപ്പൊ അമ്പതന്ജ് ആയി. അന്നേരം കണ്ട കിനാക്കളെല്ലാം ബാപ്പെടെ മയ്യത്തിന്റെ കൂടെ മൂടി. പടച്ചോൻ എന്നേം നേരത്തെ അങ്ങ് ബിളിച്ചാ മതിയായിന്. ഇൻഷ അള്ളാ.'

കരീംക്ക അപ്പൊ പഠിക്കാനൊന്നും പോയില്ലേ?

നാല്  ഇത്താത്ത മാരായിരുന്നു, ഇളയ അയിറ്റിങ്ങൾ  മൂന്നും. നാലിനെം കെട്ടിച്ചയച്, അവരൊക്കെ അങ്ങ് ദുബായില പുയ്യാപ്പിളമാരുടെ കൂടെ.
ഇളയ രണ്ടെണ്ണം നല്ല പഠിപ്പൊക്കെ കയ്ഞ് സ്വത്തുള്ള പോരെന്നു തന്നെ നിക്കാഹ് കയ്ച്ചപ്പോ അവരുടെ ബീവിമാർക്ക് ഓടിട്ട പോരെ കൂടാൻ ആവുലന്നും പറഞ്ഞ രണ്ടു പേരും ബീവിമാരുടെ പോരെലെക്ക് താമസം മാറി. പിന്നെ ഇ സിമന്റ് പണിക്കാരന്റെ അനിയന്മാരാണെന്ന് പറയാനും ഇപ്പൊ അവർക്ക് മടി കാണും.

'അപ്പൊ ഇളയ ഒരാളുണ്ടല്ലേ കൂടെ?'
അവനു നടക്കാനും ഓടാനും ഒന്നും പറ്റുല, അഞ്ചാം ബയസ്സിലെ തളർവാദം പിടിച്ചത. മയത്ത്  പോലെ കട്ടിലിൽ കെടപ്പ, മൂത്രം ഒഴിക്കണേൽ പോലും ഞാൻ അടുത്ത് ബേണം.

'അപ്പൊ ഇക്ക കല്ല്യാണം കയ്ചില്ലേ?'

നന്നായി,
ഇതാതമാരുടെ നിക്കാഹിന്റെ കടം വരെ വീടീല , ഇളയ രണ്ടെണ്ണവും പഠിച്ച കടവും ഇപ്പൊ എന്റെ തലേല. കിട്ടുന്നത് ഇതൊക്കെ അടക്കാൻ ഈട തികയുന്നില്ല അപ്പഴ.

'ഇക്കാക്ക് ബെശ്മോന്നുല്ലേ?'

എന്തിന്?, പടച്ചോൻ മ്മളെ അയച്ചത്  കൂടെ പിറപ്പുകളെ നന്നാക്കാന, സ്വയം ജീവിക്കാൻ അല്ലാലോ. ഞാൻ അത്രേ കരുതീട്ടുള്ളൂ, പടച്ചോന് പോലും ഇഷ്ടല്ലാതൊരു ജന്മം.
എന്നാലും രാഗവേട്ടൻ തൂങ്ങിയ മാവ് കാണുമ്പോ ഇടയ്ക്ക് മ്മളൊന്നു  പതറും, അപ്പൊ കിടപ്പിലായ സുബയറിനെ ഓർമ വരും, മ്മ്ളല്ലാതെ ബേറെ ആരാ ഓന്.

'കരീംക്ക?'
ഉം..
പണി തൊടങ്ങണ്ടേ.

ചില ജീവിതങ്ങൾ അങ്ങനാണ്, ആർക്കും തിരിച്ചറിയാൻ പോലും പറ്റില്ല. സ്നേഹം അത് അനുഭവിച് തന്നെ അറിയണം. അനുഭവിച്ചതിനു ശേഷം വലിച്ചെറിയപെടുന്ന ജീവിതങ്ങളെ കാണുമ്പോൾ ഇപ്പൊ നെഞ്ജിന്നൊരു പിടച്ചില. 

ഗ്രിഹാതുരത്വവും മൂന്നാംകിട പുരോഗമനവും

കർക്കിടത്തിൽ മാനം മുഴുവൻ പെയ്തിറങ്ങുമ്പോൾ കുറ്റ്യാര പടിലിരുന്നു വിളിച് പറയും,
"ചെക്കാ പോയ്‌ ഒരു വെത്തില വാങ്ങി വാടാ, പൊടിക്ക് പോലും ഒന്നും എടുക്കാനില്ല."

ഇ മഴയത്തോ, ഇപ്പൊ പോയ പനി വരും അമ്മമ്മേ
ബബിൾക്കം വാങ്ങാൻ പൈശ തരുഒ? എന്നാ ഞാൻ പോവാ, അനിയൻ ഓടി വന്ന് ചോദിക്കും.

ആ, നീ രണ്ട് ബബിൾക്കം വാങ്ങിക്കോ, അച്ചച്ചന്റെ കട്ടിലിന്ടടിയിൽ പഴയ വളയൻകാല് കൊട ഉണ്ടാവും അതെടുതോ, എന്നിട്ട് പെട്ടന്ന് പോയിറ്റ് വാ.

'എന്നാ രണ്ട് കഷണം സോപ്പ് വാങ്ങിക്കോ, ഒരുജാലയും.' അമ്മ അടുക്കളയിൽ നിന്നും ഓടി വന്ന് കൊണ്ട്.

അപ്പൊ പൈസയോ?
അച്ഛന്റെ പേരില് എഴുതാൻ പറഞ്ഞാ മതി.

ഓട്ട വീണ ചുവന്ന പിടിയുള്ള വളയൻകാല് കൊടയും പിടിച്ച് കുടുക്കില്ലാത്ത കുപ്പായവും ഇട്ട് അനിയന്റെ തോളത് കയും വച്ച് വീട്ടിന്ന് ഇറങ്ങും.
കുത്തനെ ഒലിച്ചു പോകുന്ന വെള്ളത്തിൽ ചെരുപ്പ് ഒഴുക്കി വിട്ട് അതിന്റെ പിറകെ ഓടി, ആ കുടയിൽ നിന്നും രണ്ടാളും മാറും, പിന്നെ കുട വീശി ഇല്ലി മുകളിലോട്ടും താഴോട്ടും ഓടിച്ചു വച്ച തോട്ടിലെ ഒഴുകുന്ന വെള്ളം കുടകൊണ്ട്‌ തേവാൻ തുടങ്ങും. അങ്ങനെ പീടികയുടെ മിന്നിൽ വിറച്ചു നിന്ന് കൊണ്ട് അമ്മമ്മയ്ക്ക് വേണ്ടി വെതിലയും, അമ്മയ്ക്ക് വേണ്ടി രണ്ട് കഷണം അലക്കുന്ന സോപ്പും ഉജാലയും വാങ്ങി അരക്കിറക്കും.

പിന്നെ വീട്ടിൽ എത്തുംബോൾ ഏതെങ്കിലും ഒരാള് കരയുന്നുണ്ടാവും, എന്നാലും ഒരേ കൊടയിൽ കൂടിക്കൊണ്ട് തോളത് കയും കെട്ടി കൊണ്ടായിരിക്കും.

ഇന്ന് കാലം മാറി, രീതികളും, ചെറിയ പ്രായത്തിൽ തന്നെ പണത്തിനു വേണ്ടി നാടിനെ അന്യമാക്കി യാത്രയാവും. ചെന്നെത്തുന്നത് പ്രവാസമൊ അല്ലെങ്കിൽ മറ്റേതെങ്കിലും മെട്രോ നഗരങ്ങളും ആയിരിക്കും. പേരിനു ഇടയ്ക്കുള്ള നാട്ടിലേക്ക് വരും, ആരെയൊക്കെയോ ഭോധ്യപെടുതാൻ ഗ്രിഹാതുരത്വം അയവിറക്കും.

ഒടുക്കം പെണ്ണും കെട്ടി ഭാര്യയെ കൂട്ടി ആ നഗരത്തിലെ ശ്വാസം വലിക്കാൻ കൂടി സൌകര്യമില്ലാത്ത ചെറിയ ഒറ്റമുറി വീട്ടിലേക്ക് താമസം മാറും, ഭാര്യ ഗർഭിണിയാവുമ്പോൾ നാട്ടിൽ അമ്മയെ വിളിച് എന്നും ഇല്ലാത്തതിനെകാളും നന്നായി സ്നേഹം വാരിക്കോരി കൊടുക്കും, ഭാര്യ പ്രസവിക്കാനുള്ള ഗട്ടം  ആയി എന്ന് തോന്നിയാൽ അമ്മയെയും നാടുകടത്തി കൊണ്ട് വരും.
അങ്ങനെ ആ കുഞ്ഞ് അവിടെ വളരും, മണ്ണിനെ അറിയാതെ, മഴയെ അറിയാതെ.

കുഞ്ഞുങ്ങളെ വെറുതെ വിടുക, അവർ മണ്ണിൽ ചവിട്ടി നടക്കട്ടെ, മഴയെ അറിയട്ടെ. വീട്ടിന്റെ പിറകിൽ നിന്നും കൂവുന്ന പൂവൻ കോഴികളുടെ കൂടെ ഓടട്ടെ, അവർ ജീവിക്കട്ടെ ഞങ്ങളെ പോലെ തന്നെ.
അതിനിടയിൽ മൂന്നാം കിട കൊച്ചമ്മമാരുടെ ഇടയിൽ മാത്രം കണ്ടിരുന്ന  പുരോഗോമന വാദം എന്തിനാണ്.

ഓണം

ഫ്ലാറ്റിന്റെ താഴെയുള്ള മലയാളികളൊക്കെ ഇന്നലെ പൂക്കൾ വാങ്ങി കൊണ്ട് വച്ചിട്ടുണ്ട്, തിരക്ക് കാരണം വാങ്ങാൻ പറ്റിയില്ല ഏതായാലും അവളെയും കൂട്ടി ഇന്ന് മാർക്കറ്റിലെക്ക് ഇറങ്ങാം, ഓണമായിട്ട് ഒരു പൂക്കളം പോലും ഇട്ടില്ലേൽ...എന്നൊക്കെ ചിന്തിച്ചു കൊണ്ട് നേരെ ഫ്ലാറ്റിലേക്ക് ചെന്നു.
ഐ പാഡിൽ എന്തൊക്കെയോ കാര്യാമായ്  നോക്കുകയായിരുന്നു പ്രിയതമ.

വേഗം തയാറാവു നമുക്ക് പൂക്കളും പച്ചക്കറിയും വാങ്ങാൻ പോവാം.

'എന്തിനു? ഇവിടെയുള്ള മലയാളി അസോസിയേഷൻ നടത്തുന്ന പൂക്കള മത്സരത്തിനു ഞാനും പേര് കൊടുത്തിട്ടുണ്ട്, അതുകൊണ്ട് പൂക്കളം ഞങ്ങൾ ഒരുക്കിയാൽ ശെരിയാവില്ല.' പ്രിയതമയുടെ മറുപടി.

പൂക്കൾ വാങ്ങാതെ നീ എന്തിനാ പേര് കൊടുത്തെ?

ഐ പാടുമായി മുന്നിൽ വന്നു കൊണ്ട് കുറേ ഓപ്ഷനിൽ ഉള്ള പൂക്കളം കാണിച്ചു തന്നിട്ട് പറഞ്ഞു, ഇതിൽ ഏതു വേണം എന്ന് സെലക്ട്‌ ചെയ്‌താൽ മാത്രം മതി, നാളെ അവർ ഇവിടെ കൊണ്ട് വന്നു ഇട്ടു തരും.

എന്നാലും ഓണത്തിന് നമ്മൾ തയാറാക്കുന്ന പൂക്കളവും, വില കൊടുത്തു വാങ്ങുന്ന പൂക്കളവും ഒരു പോലെ ആണോ? എന്ത് രസം ഉണ്ടാവും രാവിലെ എഴുനേറ്റ്  പൂക്കളം ഒക്കെ ഇട്ട്, സ്വന്തമായി പാചകം ചെയ്ത് ഓണം ആഘോഷിച്ചാൽ.

ഏയ്‌ മനുഷ്യ, ഫ്ലാറ്റിലെ മത്സരത്തിൽ  വിജയിക്കണമെങ്കിൽ ഇങ്ങനെ ചെയുന്നത ഭുദ്ധി, പിന്നെ ഇങ്ങക്ക് പൂക്കളം ഇടണം എന്നുണ്ടെൽ, നമുക്ക് അടുത്ത ഞായറാഴ്ച ഇടാലോ.. ഏതായാലും ഓണത്തിന് നമുക്ക് ഓർഡർ ചെയ്യം.
താഴത്തെ ഫ്ലാറ്റിലെ സുമിത നാളെ പൂക്കളത്തിന്റെ ഫോടോ ഫേസ്ബുകിൽ  ഇടും എന്നാ പറഞ്ഞെ, എനിക്കും ഇടണം അതിനു നല്ല പൂക്കളം തന്നെ വേണ്ടേ.
ഇങ്ങള് ഇതിന്ന്‌ വലിയ ഒന്ന് സെലക്ട്‌ ചെയ്തെ...

ശരിയാണ്, എന്നാൽ നീ ഏതായാലും ഓർഡർ  ചെയ്തോ.

പുത്തനുടുപ്പും, ചെങ്ങായിമാരുമായി എല്ലാ വീട്ടിലും കയറി ഇറങ്ങി ലോഹ്യം പറച്ചിലുമായി നേരം കൂട്ടി, കുടംബകാരോടും നാട്ടുകാരോടും ഒത്ത് ആഘോഷിചിരുന്ന ആ പഴയ ഓണക്കാലത്തെ ഓർമിച്ചു കൊണ്ട് അയാൾ അതിൽ നിന്നും വലിയൊരു പൂക്കളം പ്രിയതമയ്ക്ക് വേണ്ടി ഓർഡർ  ചെയ്തു.
*
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

മരണം

നീ പുക വലിക്കുന്ന ഫോട്ടോ ഞാൻ കണ്ടല്ലോ?
"അതിന് ഇപ്പൊ എന്താ?"
എന്തിനാ ഇങ്ങനെ നശിക്കുന്നെ കുട്ട്യേ...?
ഞാൻ മദ്യപിക്കും..പുകയും വലിക്കും... എനിക്ക് വേണ്ടത് അനുഭവങ്ങളാണ്,
അതിന് വേണ്ടി ഒരുപാട് യാത്രകൾ ചെയ്യും, മദ്യം തലച്ചോറിലേക്ക് വാരിയോഴിക്കും, പുകയെ മനസ്സിലേക്ക് കടത്തി വിട്ട് മറകൾ തീർക്കും.
പല ജീവിതങ്ങളിലേക്കും എതിനോക്കണമെങ്കിൽ മദ്യവും പുകയും ഇല്ലാതെ എങ്ങനെയാ മാഷെ.

എന്തിനാ ഇങ്ങനെയൊക്കെ കാട്ടണേ,  പെറ്റ തള്ളയെയും കഷ്ടപെട്ട് കുടുംബം നയിക്കുന്ന അച്ഛനെയും ഇങ്ങനെ കണ്ണീരു കുടിപ്പിക്കണോ.

'എന്റെ വേദനകൾ മനസിലാക്കാൻ ഇവിടെ ആരുമില്ല, അതുകൊണ്ട ഞാൻ ഇങ്ങനൊക്കെ ആയത്.'

ആദ്യം നീ പോയി പെറ്റ തള്ളയുടെ വേദന മനസിലാക്ക്, ആ കണ്ണീർ ഒന്ന് ഒപ്പി കൊടുക്കുകയെങ്കിലും ചെയ്യ്. അപ്പൊ നിന്റെ വേദനകളൊക്കെ ആരെങ്കിലും കാണും.
സ്വയം നശിക്കാൻ എളുപ്പാണ്, കൂടെ നിന്ന് വെടക്ക് കാട്ടി തരാനും ഇ പ്രായത്തിൽ ഒരുപാട് പേരുണ്ടാകും, എന്ന കയിൽ കാശില്ലെങ്കിലോ ഒരു പട്ടിക്കും വേണ്ടി വരുല, ഇത്രയേ എനിക്ക് പറയാനുള്ളൂ.

'എന്ന ശെരി മാഷെ, അങ്ങനെ ഒരു കാലം വന്നാൽ ഞാൻ മാഷെ ഓർക്കാം.'

മരണത്തെ എല്ലാവരും വെറുക്കുന്നു, എന്നാൽ മരണം കണ്ടവരാരും ജീവിതം എന്ന ഇ വൃത്തികെട്ട അവസ്ഥയിലേക്ക് കടന്നു വന്നിട്ടില്ല, അതിന് ഒരു കാരണമേ ഉള്ളു. "മരണം" അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
അത് പോലെ സുന്ദരമായ എന്തോ ഒന്ന് ഇപ്പോൾ ദിവസവും ചെറുതായി എത്തി നോക്കുന്ന പോലൊരു തോന്നൽ, അതുകൊണ്ടാവണം ഓർത്തെടുക്കാൻ മറന്ന പലതും അനുഭവങ്ങളിലൂടെ ഓർമിപ്പിക്കുന്നത്.

ലഹരികൾ ഇനിമുതൽ വെറും ഓർമ്മകൾ മാത്രമാകുന്നു.

മൂന്നാം കാമം

സ്നേഹവും വിശ്വാസവും ഒന്നും ലഭിക്കാതെ പരിഹാസപാത്രങ്ങളായ് പകലു മുഴുവൻ എവിടെയോ ഒളിച് രാത്രി നിവർത്തി കേടുകൊണ്ട് വിശപ്പിനെ പൊരുതി തോൽപ്പിക്കാൻ തെരുവുകളിലേക്ക് ലൈംഗീക തൊഴിലാളിയായി ഇറങ്ങുന്ന ഹിജടകളോട്  വെറുപ്പും ദേഷ്യവും കലർന്ന വികാരമായിരുന്നു ഇന്നലെ വരെ.

ഇന്നലെ ജോലി കുറവായത് കൊണ്ട് ഓഫിസിൽ നിന്നും വീട്ടിലേക്ക്  പോകുന്ന വഴി കുറച്ചു സമയം "ഇഫ്കൊ ചോവ്കിലെ" പാർക്കിൽ കയറി ഇരുന്നു.
പാർക്കിൽ ആരുടേയും ശല്യമില്ലാതെ കുറച്ചു സമയം അടുത്ത മാസത്തെ നിയന്ത്രിക്കാൻ പറ്റാത്ത ചിലവുകളെ ഓർത്തുകൊണ്ട് മുകളിലേക്ക് നോക്കി കിടന്നു, അറിയാതെ ഒന്ന് മയങ്ങുകയും ചെയ്തു.

ആരോ വന്നു തൊട്ടു വിളിച്ചതിനാലാണ് ഞെട്ടി എഴുനെറ്റത് ,പുരുഷനായി ജനിച്ച് വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ കൊതിക്കുന്നൊരു മനുഷ്യ രൂപം, അറിയാതെ മനസ്സിലെ വെറുപ്പ് കാരണം എന്നെ തൊട്ടതിന്റെ പേരിൽ ഒരുപാട് ദേഷ്യപെട്ട് അലറി.

നേരം ഇത്രയും ഇരുട്ടായി എന്നറിയുന്നത് ആ ഞെട്ടലിൽ മാത്രമായിരുന്നു.
ചുറ്റും അതുപോലെ ഒരുപാട് രൂപങ്ങൾ, എന്താണ് ഇ കുറഞ്ഞ സമയം കൊണ്ട് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇത്രയും നേരം ആരുമ്മിലാതെ വിജനമായി കിടന്ന സായാഹ്നം മാറി ഓട്ടോ റിക്ഷകളും ഭിക്ഷകാരാലും നിറഞ്ഞ ഒരു വൃത്തികെട്ട തെരുവിന്റെ പ്രതീതി.

ഞാൻ ബാഗും എടുത്ത് ആ കൂട്ടങ്ങൾക്കിടയിൽ നിന്നും അകലാൻ ശ്രമിച്ചു, പക്ഷെ പിന്നാലെ ഓരോരുത്തരായി എന്റെ അടുത്തേയ്ക്ക് വന്നു കൊണ്ടിരിക്കുന്നു, ഞാൻ പെട്ടന്ന് തന്നെ പുറത്തു കടന്നു, ഗെയ്റ്റിന്റെ പുറത്ത് അതുവരെ അവിടെ ഇല്ലാതിരുന്ന ഒരു ചോളം കച്ചവടകാരൻറെ  അടുത്ത് പോയി നിന്നു.

ഇതെന്താ ഇവിടെ ഇത്രയും നേരം ഇല്ലാത്ത ആൾക്കാർ?
"അതങ്ങനെയാ." അദ്ധേഹത്തിന്റെ മറുപടി.
"എന്ന് വച്ചാൽ" ഞാൻ തിരിച്ചു ചോദിച്ചു.
രാത്രിയായാൽ ഹിജടകൾ മുഴുവൻ ഇവിടെയാണ്‌ വരിക.
അതെന്തിന്?
"അവർക്കും ജീവിക്കണ്ടേ?
വേശ്യാലയങ്ങളും വേശ്യ തെരുവുകളും ദിനം പ്രതി കൂടി വരുന്ന ഇ തലസ്ഥാന നഗരിയിൽ, ജീവിക്കാനുള്ള പെടാ പാടുകൾക്കിടയിൽ, പകൽ മുഴുവൻ ഏതെങ്കിലും പാലത്തിന്റെ അടിയിൽ കഴിച്ചു കൂട്ടി, രാത്രിയാവുമ്പോൾ ഇ പാർക്കിലേക്ക് അവർ വരും. ആർക്കും വേണ്ടാത്ത ആ ശരീരം വിറ്റെങ്കിലും കാശാക്കാൻ.
കാമം മൂത്ത് നിൽക്കുന്ന ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത, തെരുവ് വാസികൾ, ദാരിദ്ര്യം കൊണ്ട് തെണ്ടി നടന്നു പണമുണ്ടാക്കുന്നവർ, ഇവർക്ക് ശരീരം വിറ്റ് കിട്ടുന്ന ഇരുപതോ, അമ്പതോ രൂപയാണ് ഓരോ ഹിജടയുടെയും ഇവിടങ്ങളിലെ വരുമാനം."

എന്നോട് ചോളം കച്ചവടക്കാരാൻ വിശദീകരിച്ചു തരുന്നത് കേട്ടുകൊണ്ട് തൊട്ടടുത്ത്‌ നിന്ന് ഒരു ഹിജഡ ചിരിക്കുന്നുണ്ടായിരുന്നു, നിസ്സഹമായ ചിരിയോടെ  അവർ എന്നെ പരിചെയപെടാൻ വന്നു.
കേരളത്തിൽ നിന്നാണെന്ന് കേട്ടപ്പോൾ  ഒന്ന് ഞെട്ടി, കാരണം ഹിജടയും ഒരു മലയാളിയായിരുന്നു.

നിങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ട ആവശ്യമുണ്ടോ? തിരിച്ചു കുടുംബങ്ങളിലേക്ക്‌ ചെന്നാൽ നിങ്ങളെ സ്വീകരിക്കില്ലെ?
എന്റെ ചോദ്യത്തിനു ചിരിച്ചുകൊണ്ടാണ് അവർ ഉത്തരം തന്നത്.

ഇവിടെ നിന്ന് മാറി നാട്ടിലേക്ക് പോകാൻ ഞങ്ങൾക്കും ആഗ്രഹമില്ലഞ്ഞിട്ടല്ല, നാട്ടിൽ പോയാൽ സ്ത്രീയായി ജീവിക്കാൻ ഞങ്ങളെ വീട്ടുകാരോ നാട്ടുകാരോ സമ്മതിക്കില്ല, കുടുംബങ്ങളിൽ നിന്നും തെരുവിലേക്ക് എത്തിപെട്ട ഹിജടകളെ എൻറെ അറിവിൽ ഉള്ളു, തെരുവുകളിൽ നിന്നും കുടുംബങ്ങളിലേക്ക് പോയവരാരും എന്റെ അറിവിൽ ഇല്ല. അദ്ദേഹം മറുപടി നല്കി.

നാട്ടുകാർ പെണ്ണായി ജീവിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ താങ്കൾക്കു ആണായി ജീവിച്ചു കൂടെ?

"ആണിന്റെ രൂപം ഉണ്ടെന്നല്ലാതെ, ഒരു പുരുഷന്റെ വികാരവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, എന്റെ മനസ്സ് ഒരു സ്ത്രീയുടെതാണ്.
കേരളത്തിൽ ഒരുപാട് ഹിജടകൾ ഉണ്ട്, കുറേപേർ അവിടുന്ന് പുറത്തു കടക്കുന്നു, മറ്റുള്ളവർ പുറത്തു കാണിക്കാതെ ഒളിച്ചു ജീവിക്കുന്നു.
ആണും പെണ്ണും അല്ലാത്ത ഞങ്ങൾക്ക് ആരെങ്കിലും ജോലി തരുമോ?"
അദ്ദേഹം തിരിച്ചു ചോദിച്ചു, പക്ഷെ ഞാനൊന്നും മിണ്ടിയില്ല.
ലൈംഗിക തൊഴിലാളികളായിട്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. പിന്നെ ഭിക്ഷ യാചിക്കും. കുട്ടികള്‍ ജനിക്കുമ്പോള്‍ അവരെ അനുഗ്രഹിക്കുന്നതിനുവേണ്ടി(ബതായ്) ഞങ്ങള്‍ വീടുകളില്‍ കയറി ചെല്ലും.. ഇതൊക്കെ കേരളത്തിലെ പ്രബുദ്ധ സമൂഹത്തിനു ഗ്രഹിക്കുമോ?
വെറും പരിഹാസ കഥാപാത്രങ്ങൾ മാത്രമല്ലേ ഞങ്ങൾ" എന്നും പറഞ്ഞു പാർക്കിലേക്ക് കടന്നുവരുന്ന ഏതോ ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തേക്ക് ആ ഹിജഡ അമ്പതു രൂപയുടെ പോലും വിലയില്ലാത്ത ആ ശരീരം വിൽക്കാൻ പോയി.

നഗരത്തിൻറെ ഓരോ കോണിലും ഓരോ മുഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്, കഷ്ടപാടുകളും വേദനകളും മറച്ചു വെയ്ക്കുന്ന മുഗങ്ങൾ, അതൊക്കെ അറിയാതിരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പോകും ചില സമയങ്ങളിൽ.

അപ്പിൾ മരങ്ങൾക്കിടയിലെ പെണ്‍കുട്ടി

കുത്തനെയുള്ള കിലോമീറ്റർ നീണ്ട ഹിമാലയ എക്സ്പ്രസ്സ്‌ ഹയ് വേ എന്ന ഷിംല ചുരത്തിലൂടെ കോടമഞ്ഞ്‌ വീണു റോഡ്‌ മൂടും മുന്നേ നാർഗണ്ടയിൽ നിന്നും ഷിംല കടന്നു കിട്ടാനുള്ള വെപ്രാളത്തിൽ അടിമറഞ്ഞു വീണ വാഹനങ്ങൾ,
ഒരു വശത്തുള്ള വലിയ താഴ് വരകളിൽ നിന്നും നിറങ്ങളാൽ അലങ്കരിച്ച വസ്ത്രങ്ങൾ ധരിച്ച നാടോടി സുന്ദരികൾ പുറത്തു കെട്ടി വെച്ച വലിയ കൊട്ടയിൽ വിറകു ശേകരിക്കുന്ന അപൂർവ കാഴ്ച,

ഭയവും ആകാംഷയും ഒരു പോലെ മനസിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്ന നിമിഷങ്ങളിലാണ് കോട മഞ്ഞിനാൽ മൂടപ്പെട്ടു മുന്നോട്ടേക്ക് പോവാൻ പറ്റാതെ ഞങ്ങൾ വണ്ടി മലയുടെ ഒരു വശത്തേക്ക് നിർത്തിയത്.

ഒരു ഭാഗത്ത്‌ വലിയ കരിങ്കൽ മല നിരകളും, മറ്റൊരു ഭാഗത്ത്‌ നിറയെ ആപ്പിൾ മരങ്ങളും. ആപ്പിൾ മരത്തിന്റെ മുകളിലായി വലിയ പായകൾ കൊണ്ട് മറച്ചു വച്ചിട്ടുണ്ട്. അരികിലായ് വലിയൊരു വടിയും പിടിച് ആപ്പിൾ പറിക്കുന്നത്‌ തടയാനൊരു വൃദ്ധനും.

കോട മാറികിട്ടാനുള്ള കാത്തു നിൽപ്പ് മുഷിപ്പായതിനാൽ ഞങ്ങൾ ആപ്പിൾ തോട്ടത്തിലേക്ക് ആ വൃദ്ധന്റെ കണ്ണ് വെട്ടിച് ഇറങ്ങി.
ഒരു ചെറിയ ഇട വഴി മാത്രമാണ് അതിന്റെ ഇടയിൽ ഉണ്ടായിരുന്നത്. അൽപ്പം മുന്നോട്ട് നീങ്ങിയതോടെ ഒരു പശുകുട്ടി ഞങ്ങളെ കണ്ട ഭയത്തിൽ എങ്ങോട്ടേക്ക് ഓടണം എന്നറിയാതെ നിൽക്കുന്നുണ്ടായിരുന്നു.
വിവേക് ഒരു വടിയെടുത്തു വീശി, പശുകുട്ടി ഭയത്തോടെ മുന്നോട്ടെക്കോടി.
കയ്യിലുള്ള ഭാഗിലെക്ക് അവൻ ആപ്പിളുകൾ പറിച്ചു നിറയ്ക്കാൻ തുടങ്ങി. ഞാൻ മുന്നോട്ടേക്ക് അൽപ്പം നടന്നു ആ മല നിരകളിൽ കോട മഞ്ഞു വീണു മറയുന്ന കാഴ്ചകളും നോക്കി.

"യെ ആപ് കോ ദേക് കെ ഭാഗ ത? (പശുക്കുട്ടി താങ്കളെ കണ്ടിട്ടാണോ ഓടിയത് )"
ഒരു കുട്ടിയുടെ ശബ്ദം കേട്ട് വിവേക് ഓടുന്നത് കണ്ടാണ്‌ ഞാൻ ആ മരങ്ങൾക്കിടയിലേക്ക് നോക്കിയത്. ഒരു വലിയ മുഷിഞ്ഞ ചൂടൻ കുപ്പായവും ധരിച് ഒരു കൊച്ചു പെണ്‍കുട്ടി.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, ആ പശു കുട്ടിയുടെ അതെ മണമായിരുന്നു അവൾക്കും, ചിലപ്പോൾ അത് ആ മുഷിഞ്ഞ വസ്ത്രങ്ങളുടെതായിരിക്കാം.
നെറ്റിയിൽ ചെറുതായ് ചുവന്ന കുറി വലിച്,  മുഗം തുടുത് ചുവന്ന്,മങ്ങിയ മുക്കുതിയുമായി ആ മരങ്ങളിലെ ആപ്പിളുകൾ പോലെ ഒരു കൊച്ചു പെണ്‍കുട്ടി.

"യെ ആപ് കോ ദേക് കെ ഭാഗ ത? യെ കിസ്ക ഹെ?"
അവളുടെ ചോദ്യങ്ങൾ വീണ്ടും.

"എനിക്കറിയില്ല, നീ ഈ കാട്ടിൽ എങ്ങനെ എത്തി പെട്ടു" ആ കൊച്ചു കുട്ടിയെ  തനിച് അവിടെ കണ്ടത് കൊണ്ട് ഞാൻ ചോദിച്ചു.

"ദേഖ് മേരാ ഗർ " എന്നും പറഞ്ഞു മണ്ണും കട്ടകൊണ്ട് കെട്ടി പൊക്കിയ കുത്തനെയുള്ള ഒരു വീട് അവൾ ചൂണ്ടി കാട്ടി ഒന്ന് പൊട്ടി ചിരിച്ചു, നനുത്ത മഞ്ഞു തുള്ളികൾ കണ്‍പീലികളിൽ  സ്പർശിക്കും പോലെ.
ഞങ്ങൾ തമ്മിലുള്ള സംഭാഷണം നീണ്ടു, ഈ കാട്ടിൽ ഒരാള് പോലും കൂടെയില്ലാതെ  അപരിചിതനായ ഒരാളുമായി സംസാരിക്കാനും ചോദ്യം ചെയ്യാനുമുള്ള ആ ധൈര്യവും നിഷ്കളങ്ങതയും എന്നെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആ പശുക്കുട്ടി ഞങ്ങള്ക്കിടയിലൂടെ മുകളിലേക്ക് ഓടി.. ഒരു വടിയും എടുത്ത് അവളും അതിനു പുറകെ.

കോട നീങ്ങി ചെറുതായ് മഞ്ഞു കട്ടകൾ വീഴാൻ തുടങ്ങി, ചാറ്റൽ മഴ പോലെ.
മുകളിലുണ്ടായിരുന്ന കുറേ വണ്ടികളെയും ആൾക്കാരെയും കണ്ടത് കൊണ്ട് അവൾക്ക് മുകളിലേക്ക് പോവാനുള്ള ധൈര്യം വന്നില്ല,
തിരിച്ചു വരുന്ന വഴി ഞാൻ അവളെ വാക്കുകൾ കൊണ്ട്  ഭയപ്പെടുത്തി, ചിരിച്ചു നിൽക്കുന്ന മുഖം ഭയത്തിലേക്ക് മാറാൻ അത്ര നേരം വേണ്ടി വന്നില്ല, ഒടുക്കം അവൾ കരഞ്ഞു, എന്നെ തള്ളി മാറ്റി ആ അപ്പിൾ മരങ്ങൾക്കിടയിലേക്ക് ഓടി.

ഞാൻ ഉറക്കെ ചിരിച്ചു, കോട പൂർണമായും മാറി കഴിഞ്ഞു, ഇരുട്ടുന്നതിനു മുന്നേ നാർഗണ്ട യിലേക്ക് എത്തുന്നതിനായ് ഞങ്ങൾ അവിടുന്ന് പെട്ടന്ന് തന്നെ പുറപ്പെട്ടു, രാത്രി ആകുമ്പോഴേക്കും നാർഗണ്ടയിൽ എത്തിച്ചേർന്നു.
നാർഗണ്ടയിലെ മൂടൽ മഞ്ഞും, അവളുടെ ഭയം നിറഞ്ഞ മുഖവും എന്നെ ഒരു പോലെ ഉറക്കം കെടുത്തി. പക്ഷെ രാവിലെയുള്ള യാത്രകളിൽ എവിടെയോ അവൾ മാഞ്ഞു പോയ്‌.

രണ്ടു ദിവസങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ്, എല്ലാവരെയും പോലെ കോട മൂടി വഴിയിൽ അകപെട്ടു പോകാതിരിക്കാൻ അമിത വേഗത്തിലായിരുന്നു., ഇടതു വശത്തെ കൊക്കയോട് ചേർന്ന്, ഒരു ചെറിയൊരു അശ്രദ്ധ മാത്രം മതി ജീവിതം എന്നന്നേക്കുമായി ഇല്ലാതാവാൻ.

ആ വെപ്രാളയോട്ടത്തിൽ  ഇന്നലെ മുതൽ മനസ്സിൽ കയറികൂടിയ ആ മുഖം ഞാൻ കണ്ടു. അതേ മുഷിഞ്ഞ വസ്ത്രങ്ങൾ,
ആദ്യം കണ്ട സന്തോഷം കൊണ്ട് പ്രസന്നമായ മുഖമായിരുന്നില്ല അവൾക്ക് അപ്പോൾ, ഭയന്ന് വിറച്ച പേടമാനിനെ പോലെയുമല്ല.
ചിതറി കിടയ്ക്കുന്ന ചോര പുരണ്ട വിറകിനരികെ  വിറകു കൂട പുറകിൽ കെട്ടി വെച്ച ഒരു സ്ത്രീ ശരീരം, ചുറ്റും രക്തത്തിന്റെ മണം ആസ്വദിച്ചു നിൽക്കുന്ന ഒരു വലിയ ആള്ക്കൂട്ടത്തിന് നടുവിൽ പകച്ചു നിൽക്കുകയായിരുന്നു അവൾ.

ഒരു പാട് ചോദ്യങ്ങൾ ഉണ്ടെങ്കിലും, ഒന്നും ചോദിക്കാനുള്ള ധൈര്യം ഞങ്ങൾക്കില്ലായിരുന്നു, ആ സ്ത്രീ അവളുടെ ആര്? ഇ രക്ത കറകൾ?..
ഒരു കാര്യം ഉറപ്പാണ്, ആ പകച്ചു നിൽക്കുന്ന കണ്ണുകൾ ഏതോ ഒരു നഷ്ട വേദനയെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നുണ്ട്.

ആ അപ്പിൾ മരങ്ങളുടെ ഇടയിലെ ചിരിക്കുന്ന മുഖമായ്‌ ആപ്പിളു പോലൊരു പെണ്‍കുട്ടിയായ്  ഓർമിക്കാനാണ് എനിക്കിഷ്ടം. ആൾക്കൂട്ടങ്ങൾക്കിടയിൽ ആരുടെയോ കൂടെ അവളും ഞങ്ങളുടെ കണ്‍വെട്ടത്  നിന്ന് മാറിയതിനു ശേഷം ഞങ്ങളും മൂടൽമഞ്ഞുകൽക്കിടയിലൂടെ, തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ.

ജലോരി പാസ്സിലെക്ക്

നാട്ടിലെ ആഗോഷങ്ങളുടെ ബഹളങ്ങളിൽ നിന്നും മാറി, ഒറ്റമുറി ജീവിതം അനുഭവിക്കാൻ തുടങ്ങിയ കാലം തൊട്ടാണ് സിനിമകളെയും പുസ്തകങ്ങളെയും സ്നേഹിച്ചു തുടങ്ങിയത്. ഭാഷകളുടെയും രാജ്യങ്ങളുടെയും അതിർവരമ്പ്‌ ഭേദിച് സിനിമകളെ സ്നേഹിക്കാൻ തുടങ്ങി.
ഒടുക്കം കഥാപാത്രങ്ങളെ ഞാൻ തന്നെ സൃഷ്ടിക്കാൻ തുടങ്ങി, ആ കഥാപാത്രങ്ങളായി ജീവിക്കാനും.

180 Degrees South,  Into the Cold: A Journey of the Soul,  Into the Wild,  The Painted Veil,  The Way
തുടങ്ങിയ സിനിമകൾ കൂടുതൽ ഇഷ്ടപെട്ടത് കൊണ്ടും, കുട്ടിക്കാലത്ത് യാത്രകൾ ചെയ്തു ശീലിച്ചതുകൊണ്ടും ആവാം എന്റെ കഥാപാത്രങ്ങൾക്കൊക്കെ യാത്രകൾ ബ്രാന്തമായിരുന്നു. കഥാപാത്രങ്ങളുടെ കൂടെയുള്ള യാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗവും.

എന്തിനോ വേണ്ടി ആരോ നടത്തിയ തിരച്ചിലാണ് എന്നെ കുടജാദ്രിയുടെ ഇരുട്ട് നിറഞ്ഞ ഗുഹയിൽ നിന്നും ധാരാവിയിലെ ചേരികളിലൂടെ നടയ്ക്കാൻ പ്രേരിപ്പിച്ചത്.
പിന്നെ ഭുദ്ധനെ കൂട്ട് പിടിച്ച് മധ്യപ്രദേശിലെ സാഞ്ചി വരെ, പാതി വഴിയിൽ മസൂരിയിൽ വച്ച് നിർത്തി വെച്ച ഹിമാലയ യായ്ത്ര, അങ്ങനെ അൽപ്പം.

നാളെ ഒരു യാത്രപോവുകയാണ്,  ആകാശത്തെ തൊട്ടുരുമ്മി കിടക്കുന്ന ജലൂരി പാസ് മല മുകളിലേക്ക്. ഷോജ, കുളു, നാർകണ്ട, ഷിംല, ബഞ്ഞാർ  തൊട്ടറിഞ്ഞു കൊണ്ട് അൽപ്പ ദിവസം നീളുന്ന ഒരു ടൂ വീലർ സവാരി, കൂടെ ഇ അടുത്ത കാലത്തായി വീണു കിട്ടിയ അൽപ്പം നല്ല സുഹ്ര്തുക്കളും.

കോട മഞ്ഞിന്റെ നനുത്ത സ്പർശം പ്രണയമായി ശരീരത്തെ അറിയട്ടെ,
മല മുകളിൽ ദേശാടന കിളികളുടെ ആഗോഷ തിമിർപ്പിൽ വീണുപോയ നഗക്ഷതങ്ങൾ കണ്ടറിയട്ടെ,
കണ്ണും കാതും പ്രകൃതിയെ തൊട്ടുരുമട്ടെ, താറുമാറുകൾ  പിടിച്ച ചിന്തകളുടെ വേരുകൾ പിഴുതെറിയട്ടെ,
ചിതൽ പിടിച്ച വാക്കുകൾ തുടചെടുക്കട്ടെ..

സ്വപ്നങ്ങളിൽ ചോരയുടെ ഒരു നീർകണം

അടുത്ത മാസത്തെ ശംബളം കയിൽ വരുബോൾ ആരുടെയൊക്കെ കടം തീർക്കണം, ബാങ്ക് കാരുടെ പലിശ പെട്ടിയിലേക്ക് എത്ര കൊണ്ടിടണം എന്നൊക്കെ കണക്കു കൂട്ടി വയ്ക്കുംപോൾ ആഗോഷങ്ങൾക്ക് വേണ്ടിയും അൽപ്പം തുക മാറ്റി എഴുതും.
പക്ഷെ ശംബളം കയിൽ കിട്ടിയാൽ ആ തുക കൂടെ ചേർത്ത് വീട്ടിലേക്ക് അയക്കും. ഇത് എന്റെ മാത്രം ആയിരിക്കില്ല, അന്യദേശത്തു ജോലിചെയയാൻ വിധിച്ച എല്ലാരുടെയും ജീവിതം ഇങ്ങനെ തന്നെ ആയിരിക്കും.

മുന്നേ ഒക്കെ ആണെങ്കിൽ പണിയെടുത് അവസാനം ശനിയാഴ്ച കിട്ടുന്ന അഞ്ഞൂറ് രൂപയുമായി വീട്ടിലേക്ക് വരുംപോൾ അമ്മ അതിൽ നിന്നും ഒരു വിഹിതം ചോദിക്കും. വരാൻ ഇരിക്കുന്ന ഉത്സവ പരിപാടികൾക്ക് കുപ്പി വാങ്ങാനുള്ള ഷെയറും, റിലീസ് കാത്തിരിക്കുന്ന പടങ്ങളുടെ കണക്കും ഓർത്ത് നോക്കി അമ്മയ്ക്ക് കൊടുക്കാതെ ഒളിപ്പിച്ചു വയ്ക്കും.

ഒരു അഞ്ചു ഓണം മുന്നേ, സിനിമാ പഠിത്തം മോഹിച് ചെന്നയിലുള്ള SRS ഇൽ മാനേജുമെന്റിന്റെ കാലു പിടിച് ഡൊണേഷൻ  ഒഴിവാക്കി കിട്ടി, എന്നാലും കൊടുക്കണം അഡ്മിഷൻ ഫീയും ഒരു വർഷത്തെ ഫീസും ഒക്കെ ചേർത്ത് ഒരു വലിയ തുക , അതിനു ആവശ്യമായ സമയവും അവർ തന്നു. വീട്ടിൽ നിന്നും ആ ഒരു കാലം അഞ്ചുരൂപ പോലും കിട്ടില്ല. രാവിലെ കൊണ്ഗ്രീറ്റ് പണിക്കും രാത്രി ലോഡിങ്ങിനും പോയി മത്സരിച് പണം ഉണ്ടാക്കുന്ന സമയം.

ഓണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ നാട്ടിൽ എല്ലാവരും ലീവെടുത്ത് ആഗോഷങ്ങൾ തുടങ്ങും.
അത് കൊണ്ട് ഓണത്തിന് തലേ ദിവസം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ഇന്ന് ജോലി എടുക്കേണ്ട തിരിച്ചു  പോവാം എന്ന് മേസ്തരി പറഞ്ഞപ്പോൾ എന്റെ നിർഭന്ധം കൊണ്ട് മാത്രം ജോലിയെടുത്തു, അത് കൊണ്ട് തന്നെ നന്നായ് കഷ്ടപെടെണ്ടിയും വന്നു.
വയ്കുന്നേരം ജോലി കഴിയുംബോഴെക്കും സിമന്റും മണലും ഉരസി, ഉള്ളം കയുടെ തോല് മുഴുവൻ ഉരഞ്ഞ് പൊള്ളിയ അവസ്ഥ, വലതു കയുടെ തോല് മുഴുവൻ ചെതിപോയ് ചോര വാർന്നൊലിക്കുന്നതു മേസ്തരി കണ്ടു.

"നീ അതൊന്നു ഒരു തുണി എടുത്ത് കെട്ട്യെ.. എന്നെരേ പറഞ്ഞതാ ഇന്ന് എടുക്കണ്ട എടുക്കണ്ട ന്ന്."
അത് സാരില്ല എന്നും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറി വന്നു.
നാളെ ഓണം ആയതു കൊണ്ട്  കൂലി അൽപ്പം കൂട്ടി മുതലാളി തന്നെ എന്റെ പോക്കറ്റിൽ വച്ച് തന്നു.
സന്തോഷത്തോടെ ഓണം ആഗോഷിക്കാനുള്ള ചിന്തകളുമായി  വീട്ടിലേക്ക് വരുംപോൾ, രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല എന്നും പറഞ്ഞൊരു പോസ്റ്റ്‌ കാർഡ് എന്നെ നോക്കി മേശയുടെ മുകളിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു കയിൽ  ഞാൻ ആ പോസ്റ്റു കാർഡും എടുത്ത് ഇറയത് ഇരുന്നു, രണ്ടു മൂന്നു തവണ ഒന്ന് വായിച്ചു.
ചോര പറ്റിയ വലത്തേ കയ്കൊണ്ട് മേസ്തരി കീശയിൽ വച്ച് തന്ന ആ നോട്ടുകൾ വെറുതെ എണ്ണി നോക്കി, രണ്ടായിരം രൂപ. സത്യം പറഞ്ഞാൽ എന്റെ മുഖത്ത് ചിരിയാണ് വന്നത്.
അന്ന് ആ ഉപകാരമില്ലാത്ത നോട്ടിൽ നിന്നും ഒരു കുപ്പി മദ്യത്തിനു വേണ്ട പൈസ മാത്രം എടുത്ത് ബാക്കി ഞാൻ അമ്മയ്ക്ക് കൊടുത്തു.

പണത്തിനു വേണ്ടി ഒരുപാട് കഷ്ടപെടേണ്ടി വന്നിട്ടുണ്ട്, പക്ഷെ ഇതുവരെ പണത്തെ സ്നേഹിച്ചിട്ടില്ല.
മനുഷ്യർക്കിടയിൽ അയിത്തം സൃഷ്ടിക്കുന്ന, കുടുംബങ്ങളിലും ബന്ധങ്ങളിലും അഹംഭാവം വർധിപ്പിക്കുന്ന ആ നോട്ടുകെട്ടുകളെ സ്നേഹിക്കുന്നിടത് ഒടുങ്ങുന്നു ഓരോ മനുഷ്യന്റെയും പ്രതിപത്തി നിറഞ്ഞ ജീവിതം.

കറുത്ത പരിമളം

(പുകയിലയും മദ്യപാനവും ആരോഗ്യത്തിനു ഹാനീകരം)

ഹലോ മിസ്റ്റർ കാണ്ടി, അടുതാഴ്ച്ചതെ വീക്ക്‌ലി  റിപ്പോർട്ടിൽ വേശ്യകളെ കുറിച്ചാണ് താങ്കൾ എഴുതേണ്ടത്, വേശ്യകളുമായി ഇടപെഴുകാനുള്ള എല്ലാ സൌകര്യവും ഇന്ത്യൻ ഓഫിസിൽ നിന്നും ഏർപ്പാട് ചെയ്തു തരും.

"സാർ എന്നോട് ക്ഷമിക്കണം, എനിക്കതിനുള്ള പകുവത  ഉണ്ടെന്നു തോന്നുന്നില്ല. എന്നെ ദയവായി ഒഴിവാക്കു."

ഇന്ന് രാത്രി ഞാൻ പറയുന്നിടത്ത് താങ്കൾ ഒന്ന് പോകു.. മറ്റുള്ള കാര്യങ്ങൾ ഒക്കെ നമുക്ക് പിന്നീട് സംസാരിക്കാം.

രാത്രി ഏകദേശം എഴുമണിയായി കാണും. ഞാൻ അവിടെയെത്തി,
ഒരു വിദേശി എന്റെ അടുത്ത് വന്നു ചോദിച്ചു..
"ആർ   യു മിസ്റ്റർ കാണ്ടി?"
അതെ..
മെൽവിൻ പറഞ്ഞ പോലെ എല്ലാം ചെയ്തിട്ടുണ്ട്, എന്തെങ്കിലും ആവശ്യം വരികയാണേൽ ചോദിച്ചു കൊള്ളൂ.
എന്റെ ഭയവും വിറയലും മാറ്റാൻ എനിക്കൽപ്പം മദ്യം വേണം, ഞാൻ ആവശ്യപെട്ടു.
പക്ഷെ ചിരിച്ചു കൊണ്ടയാൾ പറഞ്ഞു," മദ്യത്തിന്റെ മണം വേശികൾ ചൂഷണം ചെയും  എന്നറിയില്ലേ?"
ഇല്ല, ഞാൻ ആധ്യമായിട്ടാണ് ഒരു വേശിയുടെ മുന്നിൽ പോകുന്നത്.
ഒന്നും പറയാതെ അയാൾ റൂമിലേക്കുള്ള വഴി പറഞ്ഞ് തന്നിട്ട് എങ്ങൊട്ടെക്കൊ പോയി.

ഒരു മേശയുടെ ഇരുപുറമായി വച്ച രണ്ടു കസേരയിൽ ഒരു പെണ്‍കുട്ടി ഇരിക്കുന്നു, മറ്റേ കസേരയിൽ ഞാനും ഇരുന്നു.

"താൻ എവിടുന്നു വരുന്നു?" ഞാൻ പതുക്കെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"താങ്കൾ എന്തിനാണ് വിറയ്ക്കുന്നത്?" അവളുടെ ചോദ്യം.

കുറച്ചു സമയത്തേക്ക് ഞാൻ ഒന്നും മിണ്ടാതെ സിഗരറ്റ് പുകയിൽ എന്റെ ഭയം ഒളിപ്പിക്കാൻ ശ്രമിച്ചു,
ചോദ്യങ്ങൾ ഇടറും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ അതിനു മുതിർന്നില്ല.
എന്റെ ഭയം കണ്ടിട്ടാവണം, അവൾ ബാഗിൽ നിന്നും ഒരു കറുത്ത ചുരുട്ട് എന്റെ നേർക്ക് നീട്ടി.
"വേണെമെങ്കിൽ ഇത് വലിയ്ക്കൂ"
"എന്താണിത്?"
അവൾ തന്നെ അത് കൊളുത്തി, പുക വലിച്ചെടുത്ത് കണ്ണടച്ച് അവൾ കുറച്ചു സമയം മുകളിലേക്ക് നോക്കി ഇരിക്കുന്നു.
പുകയുടെ മണം, എന്നെയും വലിക്കാൻ നിർഭന്തിച്ചു.

ആദ്യ പുക എന്റെ ശിരസ്സിലെക്ക് ഞാൻ ആഞ്ഞെടുത്തു..
ഞാനും അൽപ്പ സമയം കണ്ണടച്ചിരുന്നു. വീണ്ടും അത് തന്നെ ആവർത്തിച്ചു.
വിറയലും ഭയവും ഒക്കെ ഒരു നിമിഷം കൊണ്ടില്ലാതായ്, മാറ്റാരിലേക്കോ പരകായ പ്രവേശം ചെയ്തതുപോലെ.

എന്താണിത്.. അത് പറയു?
"അമുഗ്ബൊ"
അമുഗ്ബൊ?
അതെ, പക്ഷെ ഇ നഗരത്തിൽ ഇതിനെ ചിലർ "കറുത്ത പരിമളം" എന്ന് വിളിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്.

വില കൂടിയ പല പുകകളും ഞാൻ വലിച്ചിട്ടുണ്ട്.. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ്.
ഞാൻ പതുക്കെ എഴുനേറ്റു, ബാൽക്കണിയിൽ പോയ്‌ അൽപ്പ സമയം ആകാശത്തേക്ക് നോക്കി നിന്നു..
എന്നും ഒരേ നിറത്തിൽ കാണുന്ന നക്ഷത്രങ്ങൽക്കിന്നു പല നിറങ്ങൾ, അവ എന്തൊക്കെയോ ചോദിക്കുന്നു..
എന്നും അമിത വേഗത്തിൽ മാത്രം ഓടി കൊണ്ടിരിക്കുന്ന റോഡിൽ, ഇപ്പോൾ വാഹനങ്ങൾ ഒച്ചിനെ പോലെ ഇഴയുന്നു.. ആൾക്കാർ ഒരേ വേഗത്തിൽ ഓടുകയും നിൽക്കുകയും ചെയുന്നു.

ഇ ലോകത്തിനു ഭ്രാന്താണ്,അവളോട് ഞാൻ പതുക്കെ പറഞ്ഞു,
താങ്കൾക്കും,അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

തനിക്കിത് എവിടുന്നു കിട്ടി..
ഹരിദ്വാർ.. എന്നെ പോലെ പ്രായം കുറഞ്ഞവർക്ക്, യുവാക്കളെ മയക്കാൻ ഉപദേശം തരുന്ന നേപ്പാളിയായ ഒരു വൃദ്ധ തന്നതാണ്.
"പക്ഷെ ഞാൻ പോയപ്പോൾ ഇതുവരെ ഇതിനെ പറ്റി കേട്ടിരുന്നില്ല.."

ഇത് വലിക്കുമ്പോൾ താങ്കൾക്കെന്താണ് തോന്നുന്നത്?
"വേദന അറിയാതിരിക്കാൻ ഇതിലും വലിയ മരുന്ന് ഞാൻ കണ്ടിട്ടില്ല" അവൾ ഒരു പുക ആഞ്ഞു വലിച്ചതിന് ശേഷം മറുപടി പറഞ്ഞു.

ഇ ചെറിയ പ്രായത്തിൽ താങ്കൾക്കെന്തു വേദനയാണ്, ഇ ഒരു രാത്രി സംസാരിക്കുന്നതിനു വേണ്ടി മാത്രം പത്തായിരം ഇന്ത്യൻ രൂപ താങ്കൾക്കു നല്കി എന്നാണ് മെൽവിൻ പറഞ്ഞത്.
ഇത്രയും വലിയ വരുമാനം ഉണ്ടായിട്ടും...

അവൾ ചിരിച്ചു കൊണ്ട് അകത്തുള്ള കസേരയിൽ ഇരുന്നു.

പതുക്കെ കയിലുണ്ടായിരുന്ന ഫോണ്‍ താഴെ വച്ചു, പക്ഷെ അത് മേശയുടെ മുകളിൽ നിൽക്കുന്നില്ല വായുവിൽ പറന്നു കളിക്കുന്നു..
അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്, ഞാൻ നിലത്ത് ഉരച്ചു കെടുത്തിയ സിഗിരറ്റു കുറ്റികളും, തീപെടി  കോലുകളും എനിക്ക് ചുറ്റുമായി ഭ്രമണം ചെയുന്നു, ചുറ്റുമുള്ള വസ്തുക്കളൊക്കെ അതിന്റെ കൂടെ കറങ്ങി കൊണ്ടിരിക്കുന്നു. ഞാൻ അതിന്റെ നടുവിൽ മരം പോലെ ജീവനോടെ എല്ലാം നോക്കി കാണുന്നു.
ഇന്നലെ വരെ ദിവസവും കേട്ട് കൊണ്ടിരുന്ന ഫോക് ഗാനങ്ങൾ എന്റെ കാതിൽ ഉറക്കെ മുഴങ്ങുന്നു.
ആർപ്പു വിളിയോടെ ചായം പൂശിയ തെയകോലങ്ങൾ മുന്നിൽ ചുവടു വെയ്ക്കുന്നു.

ആരുടെയൊക്കെയോ സങ്കടങ്ങൾ ഞാൻ അറിയാതെ എനോട് തന്നെ ചോദിക്കുന്നു..
ഓരോ വർണ്ണങ്ങൾ തെളിയുന്ന തീ ചുരുളുകൾ എന്റെ മുന്നിലേക്ക്‌ ഇടയ്ക്ക് വന്നും പോയും കൊണ്ടിരിക്കുന്നു..

ഈ അധ്ഭുധങ്ങൾ ഒക്കെ കണ്ട് ഞെട്ടൽ മാറാതെ ഞാൻ എല്ലാം ആസ്വധിക്കുംബൊഴും, എന്റെ മുഗതേക്ക് മാത്രം നോക്കിക്കൊണ്ട് അവൾ എന്റെ മുന്നിലെ കസേരയിൽ ഇരിക്കുന്നുണ്ട്..

ആ വലിയ ലോകത്ത് നിന്നും പതുക്കെ ഞാൻ തിരിച്ചു വരുന്ന പോലൊരു തോന്നൽ,
ക്ലോക്കിലെ സൂചികൾ അനങ്ങുന്ന ശബ്ദം ഒഴിച്ച് മറ്റെല്ലാം നിശബ്ദമായി കഴിഞ്ഞു, എനിക്ക് ചുറ്റും ഭ്രമണം ചെയ്തിരുന്ന വസ്തുക്കളെല്ലാം വീണ്ടും പഴേ സ്ഥാനത്തേക്ക് വന്നു.

മുന്നിൽ അതെ കസേരയിൽ അവൾ എന്നെയും നോക്കി കൊണ്ടിരിപ്പാണ്.
അവളെ കൂടുതലായി പഠിക്കാനാണ് ഞാൻ വന്നത്.
ഞങ്ങൾക്കൊന്നു പുറത്തേക്ക് ഇറങ്ങി നടന്നാലോ, അവളോട്‌ ചോദിച്ചു.
വരൂ.. എന്നും പറഞ്ഞു ബ്രാന്ധമായ ആൾക്കാരുടെ ഇടയിലേക്ക് ഞങ്ങൾ ഇറങ്ങി ചെന്നു.

റോഡു സൈഡിൽ അടികൂടുന്ന ഒരു സ്ത്രീയെ ചൂണ്ടികാട്ടി, "അതെന്താണ്?" ഞാൻ ചോദിച്ചു.

ഇത് വ്യവസായത്തിന്റെ മാത്രം നഗരമല്ല, ലഹരികളുടെയും കാമത്തിന്റെയും നഗരമാണ് , അവൾ മറുപടി നൽകി.

മരണം

മകൻറെ ആട്ടും തുപ്പും കേട്ട് ജീവിതത്തോട് മടുപ്പ് തോന്നി ഈ കുളത്തിന്റെ പടികളിൽ നിന്ന് കൊണ്ട് അവസാന നിമിഷം നോക്കി കാണുമ്പോൾ, ശരീരം കൊണ്ട് അക്ഷരങ്ങൾ എഴുതി സ്നേഹം പങ്കിടുന്ന പരൽമീനുകൾക്ക് ആരുടെയൊക്കെയോ മുഖച്ഛായ ഉണ്ടായിരുന്നു.

കല്ല്യാണം കഴിഞ്ഞ ശേഷം, ഭാര്യയുടെ പിടി വാശിയുടെ മേൽ,
സ്വത്തിനു തർക്കിച്ചതും.. കുടുംബക്കാരെ അകറ്റിയതും, ഞാൻ ചെയ്ത വലിയൊരു തെറ്റായ്‌ ഇന്ന് അവശേഷിക്കുന്നു.

"എവിടേക്ക കിളവ, വയസ്സുകാലത്ത് ഇവിടെങ്ങാനം അടങ്ങി ഇരുന്നാൽ പോരെ. മാരണം."
ഞാനും വര മോനെ കൂടെ, ദാഹിച്ചാൽ ഒരു ഗ്ലാസ് വെള്ളം എടുത്തു തരാൻ പോലും ആരുമില്ലാതെ ഇവിടെ ഞാൻ..

"നിങ്ങളെയും നോക്കി ഇരിക്കലല്ലേ.. എനിക്ക് പണി.
ഇവിടെങ്ങാനും ചുരുണ്ട് കൂടി കിടന്നാപോരെ, ഇനി വെള്ളം കുടിക്കണം ന്നു വച്ച ആ കുളത്തിലേക്ക് ഇറങ്ങി ചെന്നോ.. അതാവുമ്പോ വേണ്ടോളം വെള്ളം കുടിച് തന്നെ ചാവാം."
ഭാഗം വയ്ക്കലിന് ശേഷം എന്റെ കൂടെ ഇറങ്ങാനിരുന്ന അച്ഛനോട് പറഞ്ഞ വാക്കുകളൊക്കെ ഇന്ന് നെഞ്ചിൽ പൊള്ളുകയാണ്.

ശരീരം മുഴുവൻ വീർത്ത്, ഈ പടികൽക്കുമേൽ ശവം വന്നടിഞ്ഞപ്പോൾ, മരിച്ചാലും സമാധാനം തരാത്ത ഒരു വൃത്തികെട്ട രൂപമായാണ് അച്ചനെ മനസ്സിൽ കണ്ടത്.
അവസാനം ജന്മം നൽകിയതിൻറെ പേരിൽ മാത്രം ആ ആത്മാവിനു വേണ്ടി അന്ധ്യ കർമ്മം ചെയ്തു തിരിച്ചു വരുമ്പോൾ ആരോക്കൊയോ പറയുന്നുണ്ടായിരുന്നു, അവസാന കുറെ നാളുകളിൽ അച്ഛൻ ദിവസവും ഇവിടെ വന്നിരിക്കാരുണ്ടായിരുന്നു എന്ന്.
ഒടുവിൽ അച്ഛൻ മകൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ജീവിതം ഒടുക്കി.

അച്ഛന്റെ അവസാന ശ്വാസം ഇ വെള്ളത്തിനടിയിൽ നിന്നും ഉയരുമ്പോൾ, ആ കുമിളകൾക്ക് ചുറ്റും പരമീനുകൾ വട്ടമിട്ടു കറങ്ങിയതും, ആരും കാണാത്ത ആ മനസ്സിന്റെ കെട്ടഴിച് പരമീനുകൾ കൊതിയെടുതതിൽ , മകനോടുള്ള മൂടിവെച്ച സ്നേഹവും , എന്നോ പാതി ചിതലരിച്ചു തീർത്ത സ്വപ്നങ്ങളും ആയിരുന്നുവെന്ന്, ഇന്ന് ഇ പടികളിൽ ഇരുന്നു കൊണ്ട് മരണം നോക്കി കാണുമ്പോൾ എനിക്ക് കാണാം.

അടുക്കളപുറം

കരിഞ്ഞ വിളക്ക് തിരിയുടെ മണം തെക്കുനിന്നടിച്ച സ്മശാനത്തിലെ കാറ്റിന്റെ കൂടെവന്നു മൂക്കിലേക്കടിച്ചു കയറിയപ്പോൾ, ഓർമകളുടെ ഭാണ്ടകെട്ടിൽ നിന്നും ഉത്തരം കിട്ടാതെ, മടക്കി വച്ച പല ചോദ്യങ്ങളും ഉയർന്നു വരുന്നപോലൊരു തോന്നൽ.

പുതിയ വീട്ടിന്റെ ഇറയത്തിരുന്നുകൊണ്ട് അടച്ചിട്ട തറവാട്ടിലേക്ക് നോക്കി, ആരോ ആ വാതിൽ തള്ളി തുറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു, ചിലപ്പോൾ ബാല്യകാല സ്മരണകൾ ആവാം.

അടുക്കളയിൽ ചാണം തേച്ചുപിടിപ്പിച്ച നിലത്ത് മരപലയിലിരുന്ന് ഒരു കോപ്പ നിറയെ ചക്കയും മണത്തു കൊണ്ട് എളെമ്മ വെച്ചുകൊണ്ടിരിക്കുന്ന മീൻ കറിയും കാത്തു നിൽക്കുമ്പോൾ, പടിഞ്ഞിറ്റകതു നിന്നും അമ്മമ്മയുടെ വിളി,

പിള്ളേരെ, മിറ്റത്ത്‌ തിരി തെളിയിക്കെട.!

കോപ്പയും താഴെ വച്ച്, പടിഞ്ഞിറ്റകതെക്ക് പോയി, സകല ദൈവങ്ങളുടെയും ചിത്രത്തിന് മുന്നിൽ അമ്മമ്മ തെളിയിച്ച തൂക്കു വിളക്കിലെ അഞ്ചു തിരികളിൽ നിന്നും ഒരു തിരി ഏന്തി വലിഞ്ഞെടുത്തുകൊണ്ട്, മുറ്റത്തുള്ള ചെറിയ കരിങ്കല്ലിന്റെ മുകളിൽ രാമനെയും ജപിച്ചു തെളിയിച്ചു.
ഇറയത്തെ കുറ്റ്യാരതിനു  മുകളിൽ ഒരു വലിയ കുപ്പി നിറയെ കള്ളും ചാക്കണയും കൊണ്ട് സായംസന്ധ്യ ആഘോഷിക്കുന്ന അച്ഛാച്ചന്റെ അടുത്ത് ഒട്ടിപിടിച് നിന്ന് കള്ള് വാങ്ങി കുടിക്കുന്ന കുട്ടൂനെയും, കൊട്ടാപ്പിയെയും ഇചുലുവിനും തലയ്ക്കിട്ടൊരു മേട്ട് കൊടുത്ത് അടുക്കളയിലേക്ക് പോയി.

നിലത്തു വച്ച കോപ്പയും എടുത്ത് അടുപ്പ് കല്ലിന്റെ അടുത്ത്  പോയി എളെമ്മയോട് ചോദിച്ചു, എന്തിനാ എളെമ്മ മിറ്റത് തിരി വെക്കണേ ദൈവങ്ങളൊക്കെ ആതെ ചുമരിൽ അല്ലെ ഉള്ളെ?

എളെമ്മ കേക്കാത്ത പോലെ എന്തൊക്കെയോ പണി എടുക്കുകയായിരുന്നു.
വീണ്ടും മാക്സി പിടിച് വലിച്ചു കൊണ്ട് ചോദിച്ചു; എന്തിനാ തിരി വെക്കണേന്നു..?

ഞാൻ ഇന്റെ ചോദ്യതിനുള്ള ഉത്തരം അന്വേഷിക്കണോ.. അതോ ഇങ്ങക്കെല്ലാർക്കും ഉള്ള ചോറ് വെക്കണോ..?

ഞാൻ ആപ്പനോട് ചോയ്ക്കും  എന്നും പറഞ്ഞു അടുക്കള വളപ്പിലെ വളപ്പിൽ നിന്നൊക്കെ പറിച്ചു കൊണ്ടന്ന കുഞ്ഞി കുറുന്തോട്ടി അമ്മിയിലിട്ട് അരച്ച് തലയ്ക്കു പിടിപ്പിക്കുന്ന ആപ്പനോട് പോയി ചോയ്ച്ചു.

എന്തിനാ ആപ്പ മുറ്റത്ത്‌ തിരി വെക്കണേ?

ആരാ ഇപ്പം മുറ്റത് തിരി വെച്ചേ..? ആപ്പന്റെ മറു ചോദ്യം.

ഞാൻ.?

'എന്നിട്ടാണോ എന്നോട് വന്നു ചോയ്ക്കുന്നെ' എന്നും പറഞ്ഞു തോർത്തും ചുറ്റി ആപ്പൻ വളപ്പിലേക്ക് പോയി.

ഇന്ന് ഒരു ദൈവം കൂട്ടില്ലാതെ, ഒരു വിളക്കിന്റെ വെട്ടം വേണ്ടാതെ, വലിയ സോഫയുടെ അരികിൽ ആ ചാര് കസേരയിൽ  അച്ഛാച്ചന്റെ ഓർമകളുമായി ഇരിക്കുന്ന അമ്മമ്മയുടെ കയ്യിൽ ഇചുലു അവളുടെ കുഞ്ഞിനെ കൊടുത്ത് ഒരു ഗ്ലാസ് ചായയുമായി പുറത്ത് വന്നു.

'എന്താ ഏട്ടാ ആലോചിക്കണേ?'

ആ പഴയ തിരി തെളിയിക്കണ കരിങ്കല്ലെവിടെ?

ഓ, അതോ!
അതൊക്കെ ഈ വീടിന്റെ മതില് കെട്ടുമ്പോൾ പൊളിച് മാറ്റി. ഇചുലുവിന്റെ മറുപടി.

മനുഷ്യൻ ഇന്ന് സ്നേഹിക്കുന്നത് മതിലുകളെയാണ്, എല്ലാരിൽ നിന്നും അകന്നു, സ്വാർതനായി, മതിലുകൾ കൊണ്ട് വേർതിരിച്ച ബന്ധനങ്ങൽ ഇല്ലാത്ത ജീവിതത്തെയും.. അവിടെ ദീപങ്ങൾക്കും തിരികൾക്കും എന്ത് പ്രസക്തി.

ശരീരം വെള്ളപുതച്ചു കിടത്തുമ്പോൾ, എവിടെയോ തെളിയുന്ന ആ രണ്ടു തിരികൾ മാത്രമാണ്, ഇന്ന് എല്ലാരുടെയും കാഴ്ചകളിൽ മുഴുവൻ.

ഏട്ടൻ എന്താ ഇ പറയുന്നേ..?

'നിനക്കിതൊന്നും മനസ്സിലാവില്ല ഇചിലു' എന്നും പറഞ്ഞു ആരൊക്കെയോ  കാത്തിരിക്കുന്ന ആ കറുത്ത നിറമുള്ള എന്തോ തേടി നടന്നു.

ഗ്രിഹാതുരത്വം.

അവന് അച്ഛൻ വാങ്ങി കൊടുത്ത ചീഞ്ഞ ചാമ്പങ്ങ അവൻ വലിച്ചെറിഞ്ഞപ്പോൾ   വന്നു വീണത്‌ എൻറെ മേത്തേക്ക്, ഞാൻ വെറുതെ  ഒരു കഷണം കടലാസും കൂട്ടി പിടിച് ആ ചീഞ്ഞ ചാമ്പങ്ങ കയ്യിൽ എടുത്തു, അതിന്റെ പുറത്തൊരു സ്റ്റിക്കരും ഉണ്ടായിരുന്നു, രൂപ പത്ത് എന്ന്.

നീല ട്രൌസറും ചെളി പുരണ്ട വെള്ള കുപ്പായവും ഇട്ട്, ഉച്ച കഞ്ഞീടെ കൂടെ പയറും വാങ്ങി കൃഷ്ണേട്ടന്റെ  പീടിയയിലെ അച്ചാറും കൂട്ടി ആ വലിയ മരത്തിന്റെ ചുവട്ടിൽ കഞ്ഞീം കുടിച്  പാത്രം കഴുകാൻ അടുത്തുള്ള ഏതേലും വീട്ടിൽപോയി വരുമ്പോൾ തല്ലുകൂടി പറിക്കുന്ന മുടന്തനായ ആ അപരിചതന്റെ വീട്ടിലെ ചാംബയ്ക്കയ്ക്ക് ഇതിലും നല്ല നിറമുണ്ടായിരുന്നു, അത് വായിൽ വെക്കുമ്പോൾ തന്നെ കണ്ണ് അറിയാതെ അടഞ്ഞു, വായിൽ വെള്ളം ഊറുമായിരുന്നു.

അടിയും വഴക്കും ഒക്കെയായി തളർന്ന് വീട്ടിൽ വന്നു, രാവിലെയുണ്ടാക്കിയ ദോശയും ഉച്ചയ്ക്കത്തെ സാമ്പാറും കൂട്ടി അടിച്ചു വിഴുങ്ങി എവിടേക്ക് എന്നില്ലാതെ തെണ്ടാൻ ഇറങ്ങി കയ്യിലും കാലിലും മുള്ളുകൊണ്ട് വലിഞ്ഞ ചോരപാടുകളുമായി വീട്ടിലേക്കു കയറിയവാടെ  കയിലിന്റെ പിൻ ഭാഗം കൊണ്ട് അമ്മയുടെ കയ്യിൽ നിന്നും അടിയും വാങ്ങി, മുറ്റത്തെ തൈതെങ്ങിന്റെ ചോട്ടിൽ ഒരു ചെറിയ ബക്കറ്റിൽ ചൂട് വെള്ളത്തിൽ കുളിയും കഴിഞ്ഞു വിളക്കെടുത്ത് നാമവും ജപിച് അച്ചാച്ചൻ കേട്ട് കൊണ്ടിരിക്കുന്ന ആകാശവാണിയിലെ വയലും വീടും പരിപാടിയും വാർത്തയും  തീരുന്നത് വരെ കാതിരുന്ന് ധൂരധർശനിൽ  ജയ്‌ ഹനുമാൻ കണ്ടു കിടന്നുറങ്ങി.

ഇത്തരം ഗ്രിഹാതുരത്വ ഓർമ്മകൾ മനസ്സിൽ മൂടിക്കെട്ടി ഏതെങ്കിലും വലിയ നഗരത്തിന്റെ മൂലയിൽ പണതിനായുള്ള ഓട്ട പാച്ചലിനിടയിൽ തനിക്കു പിറന്ന കുഞ്ഞിനും വീട്ടിലെ അൽഷെഴ്സ്യൻ നായയ്ക്കും ഒരു പോലെ സ്നേഹം അളന്നു കൊടുക്കുന്ന , അടുത്ത പ്രസവത്തിനായി വയറും വീർപ്പിച്ചിരിക്കുന്ന  ഭാര്യ.

വലിയ ആൾ കൂട്ടത്തിനിടയിൽ ഒറ്റപെട്ട ജീവിതം നയിച്ച്‌ കൊണ്ട് ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാതെ ആ കുട്ടി നാളെ ഒരു ബ്രാന്ധനായി മാറും, ആ ഭ്രാന്തൻ നിങ്ങൾ നൽകിയിട്ടുള്ള സ്നേഹത്തിന്റെ പ്രതികാരം നിങ്ങളോട് വീട്ടും. അന്ന് ഇ ഗ്രിഹാതുരത്വ ഓർമകളൊക്കെ ഉണ്ടാവുമോ എന്തോ.. അമ്മെ മാപ്പ്

ഓരോ മാസവും കിട്ടുന്ന പണം മുഴുവൻ ബാറുകളിലും വേശ്യകൾക്കുമായി വീതിച്ചു നൽകി പ്രവാസ ജീവിതം അവൻ ശരിക്കും ആഗോഷിക്കുകയായിരുന്നു. കയ്യിൽ പണം ഒരുപാട് കയറി ഇറങ്ങുമ്പോൾ വന്ന വഴി മറന്നു കൊണ്ട്  അവൻ മുന്ദിയ ബാറുകളിലെയും വേശ്യ തെരുവുകളിലെയും സ്ഥിരം സന്ദർശകനായി.

ഒടുവിൽ ലഹരിയിൽ ഏതോ ഒരു വണ്ടിയുടെ അടിയിൽപെട്ടു അവനിൽ നിന്നും വേർപെട്ട ഹൃദയം അവസാന നിമിഷം പറയുന്നത് തൊട്ടടുത്ത ബാറിൽ നിന്നും ഇറങ്ങി വന്ന ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

"അന്ന് ജോലി കിട്ടി ഇവിടേയ്ക്ക് വരുമ്പോൾ കാശിനു വേണ്ടി പണയം വെച്ച അച്ഛന്റെ ഓർമ്മയ്ക്കായി അമ്മ പൊന്ന് പോലെ കാത്തു വച്ച ആ താലിമാല നിനക്ക് എടുത്തു തരാമായിരുന്നില്ലേ...
അതും തികയാതെ വന്നപ്പോൾ ഉളുക്കിയ കാലുമായി അഞ്ചു കിലോമീറ്റർ ദിവസവും നടന്ന് വയലിൽ ചുട്ടു പൊള്ളുന്ന ചൂടിൽ ചോര വറ്റിക്കുകയും, അതെ ക്ഷീണത്തിൽ രാത്രി വീട്ടിൽ ഉറക്കമില്ലാതെ തയ്യൽ മെഷീൻ ചവിട്ടിയും നിന്നെ ഇ പ്രവാസലോകത്തേക്ക് എത്തിച്ചപ്പോൾ അതിലും വലിയ സ്നേഹം നീ ഈ ബാറുകളിൽ കണ്ടെത്തിയോ?
ലീവിന് നാട്ടിലേക്ക് വരുമ്പോൾ, സുഹ്ർത്തുക്കൾക്ക്‌ വിലകൂടിയ മദ്യം വാങ്ങി ബാഗിൽ വെയ്ക്കുമ്പോഴും ഇതെന്റെ അമ്മയ്ക്ക് എന്ന് പറഞ്ഞു നിനക്ക് എന്തെങ്കിലും ഒക്കെ വാങ്ങി, നിന്റെ അമ്മ ഒന്നും പ്രതീക്ഷിച്ചിട്ടല്ല, ഒരു കപട സ്നേഹമെങ്കിലും കാണിച്ചുകൂടായിരുന്നോ..
തിരിച്ചു പോരുമ്പോൾ കഷ്ടപെട്ട് ഉണ്ടാക്കിയ പലഹാരങ്ങൾ മുഴുവൻ നീ ബാഗിൽ വയ്ക്കുമ്പോഴും, മാഹിയിലെ ബാറുകളിൽ ആരൊക്കെയോ അതും കാത്ത് നിൽപ്പുണ്ടായിരുന്നു അല്ലെ... "

പക്ഷെ യാദ്രശ്ചികം എന്ന് പറയട്ടെ.. അമ്മ ശ്വാസംമുട്ടലിനോട് മല്ലടിച്ച് അവസാന ശ്വാസം വലിക്കുമ്പോൾ, അവനവിടെ ഒരു മുഴു ബോട്ടിൽ മദ്യം തീർത്ത് ഏതോ ഡാൻസ് ബാറിൽ തന്നോടുതന്നെ മല്ലടിക്കുകയായിരുന്നു.

അമ്മ മരിച്ചത് പോലും അവൻ അറിഞ്ഞിരുന്നില്ല.. സ്നേഹം കൊണ്ട് അമ്മയെ തോല്പ്പിക്കാൻ ആവില്ലെന്ന് അവസാന ശ്വാസം മുകളിലോട്ടെടുക്കൊമ്പോൾ അവനു മനസ്സിലായി കാണണം അതുകൊണ്ടായിരിക്കാം അവൻ ചിരിച്ചത്, പെയ്തൊഴിഞ്ഞ മഴപോലെ !

തൊട്ടടുത്ത്‌ നിന്നും ഇതൊക്കെ നോക്കി കാണുമ്പോൾ എൻറെ തലയിൽ ഞാൻ കയറ്റിവെച്ച ലഹരി മുഴുവൻ ഇറങ്ങി കഴിഞ്ഞിരുന്നു. കയ്യും കാലുമൊക്കെ ഒരു പോലെ വിറയ്ക്കുന്നുണ്ടായിരുന്നു, അമ്മയെ ഒരു നിമിഷമെങ്കിലും ഞാൻ മനസ്സിൽ ഓർത്തത്‌ കൊണ്ടാവണം ഇതൊക്കെ കണ്ട് ഞാൻ കരഞ്ഞു പോയത്.

എനിക്ക് സമയം വയ്കിയിട്ടില്ല, എൻറെ അമ്മയുടെ അടുത്ത് കുറച്ചു സമയം ഇരിക്കണം, ചെയ്തു പോയ തെറ്റുകൾക്കൊക്കെ ആ കയ് പിടിച്ച മാപ്പ് പറയണം.
എന്നെ ഞാനാക്കിയ ഒരുപാട് മനുഷ്യ ജീവനുകൾ അവിടെ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ കഷ്ട പെടുമ്പോൾ, പണം അല്ല വലുത് എന്ന് ഞാൻ തിരിച്ചറിയേണ്ടിയിരിക്കുന്നു.

അമ്മെ മാപ്പ്, പനതിനായുള്ള നെട്ടോട്ടത്തിനിടയിൽ ലഹരി തലയ്ക്കു പിടിച്ചപ്പോൾ ഞാൻ മറന്നു പലതും. മാപ്പ്.

കിത്ന?

കിത്ന?
ഇന്നലെ രാത്രി നിക്കൊട്ടിന്റെ കുറവ് ശരീരത്തിൽ അനുഭവപെട്ടപ്പോൾ ഒന്ന് പുറത്തേക്കിറങ്ങിയ സമയത്ത് ഇ ഒരു ചോദ്യം ഒരുപാട് തവണ കേട്ടുകാണും. പക്ഷെ അതൊക്കെ ഒരു സ്ത്രീ ശരീരത്തിന്റെ ഒരു രാത്രിയുള്ള വില അറിയുന്നതിന് വേണ്ടിയായിരുന്നു. അവിടെ പോലും ബാർഗയിൻ നടത്തുന്ന പലരും ഉണ്ട്.
എം ജി റോഡിലുള്ള ഡാൻസ് ബാറുകളുടെ പുറത്ത് കുറഞ്ഞത്‌ മൂവായിരം സ്ത്രീകളെങ്കിലും ഒരു ദിവസം കിത്ന? എന്ന ഇ ഒരു ചോദ്യം പ്രതീക്ഷിച് കാതുനിൽക്കുന്നുണ്ടാവും. ഇത്രയും വലിയ നഗരത്തിൽ ഇത് സ്വാഭാവികം.

ഡൽഹിയിലെ തന്നെ ജീബി റോഡിൽ ഇതിലും കൂടുതൽ സ്ത്രീകള് 250/- എന്ന ഫിക്സഡ് റേറ്റിൽ കാത്തിരിക്കുമ്പോഴും യുവാക്കൾ മുഴുവൻ മദ്യത്തിന്റെ ലഹരിയിൽ ഇവിടുതെക്ക് വരാൻ കാരണമുണ്ട്.

ജീവിത രീതികളും ചിലവും പെട്ടന്ന് പെട്ടന്ന് മാറികൊണ്ടിരിക്കുന്ന സ്വഭാവമുള്ള നഗരങ്ങളില ഒന്നാണ് ഗുർഗോണ്‍
അതുകൊണ്ട് തന്നെ ആഡംബര ജീവിതം ആഗ്രഹിക്കുന്ന പെണ്‍കുട്ടികൾക്ക് വരുമാനം താങ്ങാതെ വരുമ്പോൾ അവർ കണ്ടെത്തുന്ന ആദ്യ വഴി ശരീരം കാഴ്ചയ്ക്ക് വെയ്ക്കുക എന്നതാണ്.
പോയാൽ ഒരു മാനം കിട്ടിയാൽ സുഗവും പൈസയും.. എന്ന ചിന്താഗതിക്കാർ.

കുറച്ചു മോഡേണ്‍ ആയി രാത്രിയാവുമ്പോൾ ഷോപ്പിംഗ്‌ മാളുകളുടെ പുറത്തു കിത്ന? എന്നൊരു ചോദ്യം പ്രതീക്ഷിച് ഇവർ വരും.
ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്ന ജീബി റോഡിലെ ഒറ്റമുറി സെക്സിനെകാളും നല്ലത്, ആഗോഷിക്കാൻ വേണ്ടി മാത്രം ശരീരം വിറ്റ്കൊണ്ട്   ഒരു രാത്രി മുഴുവൻ എവിടെയും വരാൻ തയ്യാറായിട്ടുള്ള ഇ സുന്ദരികൾ തന്നെയാണ്.

ചിലർ ഒറ്റപെടലുകളിൽ നിന്നും രക്ഷപെടാൻ, മറ്റു ചിലർ പതിനോന്നുമിനുട്ടിന്റെ കാമം തീർക്കാൻ, അങ്ങനെ പല കാരണങ്ങൾക്കായി  ഇവരെ തേടി ഇവിടെത്തും.

ആഗോഷങ്ങൾക്ക് വേണ്ടി മാത്രം "സ്ത്രീ, കുടുംബം" എന്നതിന്റെ അർഥം മറക്കുന്ന ഇവർക്കുനെർ, പ്രത്യേകിച്ച് ഇവിടെ വരുന്ന മലയാളി പെണ്‍കുട്ടികൾക്ക് നേർ പുച്ഛം വാരി വിതറി നിക്കൊട്ടിന്റെ കുറവ് തീർക്കാൻ ഞാനൊരു സിഗരറ്റ് അങ്ങട് പുകച്ചു.

പക്ഷെ ഇവർക്ക് വഴി പറഞ്ഞു കൊടുക്കുന്ന ബ്രോക്കർ മാർക്കറിയില്ല കോളേജിൽ പഠിക്കുന്ന അവളുടെ മകളും, കിത്ന? എന്ന ചോദ്യം പ്രതീക്ഷിച് മറ്റൊരു മാളിന്റെ പുറത്തു നില്ക്കുന്നുന്ടെന്നു.

ഒരു സിനിമാ കഥ

വിജയുടെ വേട്ടയ്ക്കാരൻ  റിലീസ് ആകുന്നതുകൊണ്ട്.. രാവിലെ തന്നെ ടാക്കീസിന്റെ മുനിലെത്തി. വിത്ത്‌ ശരത് ആൻഡ്‌ സനി. 
ക്യു നിക്കാൻ വേണ്ടി ശരതിനോട് പറഞ്ഞു..
അപ്പൊ ടിക്കന്ടിന്റെ  പൈസയോ..? അവന്റെ ചോദ്യം..
പൈസ ആണോ അളിയാ വലുത്.. സ്നേഹല്ലേ.. പൈസ ചോദിക്കുന്ന സമയങ്ങളിൽ മാത്രമുള്ള സനിയുടെ മറുപടി.
പക്ഷെ സ്നേഹം കൊടുത്ത ടിക്കറ്റ് തരാൻ .. അവിടെ രമേശേട്ടന്റെ ഓളാണോ   ഉള്ളത് ? ശരത്തിന്റെ ചോദ്യം വീണ്ടും.
(അത് കേട്ട് ഞങ്ങൾ ഞെട്ടിയില്ലെങ്കിലും പോസ്ടറിൽ നിക്കുന്ന അനുഷ്കയെ നോക്കി വെള്ളം ഇറക്കുന്ന സെക്യൂരിറ്റിക്കാരൻ ഞെട്ടി.. രണ്ടു ലടുവും പൊട്ടിച്ചു കാണണം)

എന്റെ കയ്യിൽ പൈസ ഇല്ല എന്ന ഭാവത്തിൽ സനിയുടെ മുഗത്ത്‌ നോക്കിയപ്പോ.. അവൻ ആകാശത്തേക്ക് നോക്കുന്നു.. 
അവിടെ എന്താ.. നിന്റെ അച്ഛൻ ഇരിക്കുന്ന.. എന്ന് വന്നെങ്കിലും ചോദിച്ചില്ല.
അപ്പൊ സംഭവം മൂഞ്ഞിയ സ്ഥിതിക്ക് നിരാശയോടെ പുറത്തിറങ്ങി.
ശരത്തിന്റെ കയ്യിൽ ആകെ ഉള്ള പതുർപ്പ്യക്ക് രണ്ടു ചായ വാങ്ങി മൂന്നു ഗ്ലാസ്സിൽ ആക്കി കുടിച്ചു കൊണ്ടിരിക്കെ 

ഞങ്ങളുടെ പിന്നിൽ നിന്നും..
"ഒരു മാടപ്രാവ് ശരത്തിനെ മാടി മാടി വിളിക്കുന്നു.. " ശരത്തെട്ട.. ശരത്തെട്ട.."
ങേ.. ശരതെട്ടാന്നോ..
ആരാട അവൾ . ഞാൻ അവന്റെ ചെവിയിൽ പതുക്കെ ചോദിച്ചു.
അത്..അത്.. എന്റെ കാമു..!
ആര് കാമുവൊ ..?
കാമു അല്ലെടാ.. കാമുകി . എന്റെ ജീവന്റെ ഉള്ളിലെ തുടിപ്പ്..
ഇവനും കാമുകിയോ എന്ന അർത്ഥത്തിൽ ആവണം.. സനി ഞങ്ങളുടെ മൂന്നു പേരുടെയും മുകത് മാറി മാറി നോക്കി.

നീ എന്താ ഇപ്പോൾ ക്ലാസ്സിൽ വരാതെ ..? മാടപ്രാവിന്റെ ചോദ്യം
ശരത്തിന് ആലോചിക്കാൻ അൽപ്പം സമയം കിട്ടിക്കോട്ടേ എന്ന് വിചാരിച്ചിട്ടാവണം, 

ഹലോ.. ഞാൻ സനിൽ കുമാർ കെ... സനിയുടെ പരിചയപ്പെടൽ.
ഹും.. ഞാൻ കണ്ടിട്ടുണ്ട്.
ങേ. അപ്പൊ കീച്ചേരി കള്ള് ഷാപ്പിനടുതാണോ വീട് ..അത് പറ.."

എന്താ ക്ലാസ്സില്‍ കേറാതിരിക്കുന്നത് എന്ന്???" അവള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ച്‌.. ശരത്തിന്റെ മുഗതെക്ക് നോക്കി..
മൂലക്കുരുവിന്റെ അസ്കിത ഉള്ളത്കൊണ്ട് കൂടുതല്‍ നേരെ ഇരിക്കാന്‍ പറ്റില്ല എന്ന് പറയാൻ പറയെടാ...&%^*&" അവളുടെ ചോദ്യം തീരെ ഇഷ്ടപ്പെടാത്തത് കൊണ്ട് സനി  എന്‍റെ ചെവിയില്‍ പറഞ്ഞു..

"കുടുംബ പ്രാരാ.പ്രാരാരാ..പ്രാരാരാബ്ദം.. അത്ര തന്നെ.."
വിറയുന്ന ശബ്ധത്തിൽ  ശരത്തിന്റെ മറുപടി കേട്ട് അവൾ കണ്ണ് മിഴിച്ചു.. കൂടെ ഞങ്ങളും.
കേട്ട് പ്രായം കഴിഞ്ഞ പെങ്ങൾ
പൊട്ടി വീഴാറായ വീട്ടിനു മുന്നിൽ ദേശാഭിമാനി വായിച്ചു കൊണ്ടിരിക്കുന്ന കിടപ്പിലായ അച്ഛൻ..  ലോണ്‍ തിരിച്ചടയ്ക്കാൻ വേണ്ടി ദിവസും വീട്ടില് കയറി ഇറങ്ങുന്ന ബാങ്കുകാർ. 

അവൾ ഒന്നും മിണ്ടിയില്ല .. പക്ഷെ സനി മിണ്ടി.. നീ ക്ലാസ്സിൽ കയറാതിരുന്നാൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന നിന്റെ പെങ്ങളുടെ കല്ല്യാണം നടക്കുഒ ?
അല്ല.. ഇന്ന് രാവിലവരെ എഴുനേറ്റു..ഇന്റെ മുഗത്ത്‌  രണ്ടു പൊട്ടിച്ചിട്ട്   പണിക്കു പോയ അച്ചനാണോഡാ കിടപ്പിൽ.
പക്ഷെ.. ഞാൻ അവന്റെ വായ അടപ്പിച്ചു.. ഒന്നും കാണാതെ.. ശരത് അങ്ങനെ പറയുല.. അവനാര മ്യോൻ.

അവൻ തുടർന്നു.. "രാത്രി ഞാന്‍ ചായ വില്‍ക്കാന്‍ ടൌണില്‍ പോകും.. അത് കഴിഞ്ഞു ഓട്ടോ ഓടിക്കാന്‍ പോകും.."
"എഹ്.. ഓട്ടോ ഒക്കെ ഓടിക്കുമോ??" അവൾ
"നമ്മള്‍" സിനിമ ചതിച്ചു.. 
"ഞാന്‍ ഓട്ടോ ഓടിക്കില്ല.. മറ്റുള്ളവര്‍ ഓട്ടോ ഓടിക്കുന്ന സ്ഥലത്ത് പോയി ഞാന്‍ ചായ വിക്കും.. അങ്ങനെയ ഞാന്‍ എന്‍റെ കുടുംബം പോറ്റുന്നെ."
ഇതിനിടയിൽ എന്ത് ക്ലാസ്സ് കുട്ടി..

ശരത്തിന്റെ വേദന നിറഞ്ഞ ജീവിത കഥ കെട്ടു അവള്‍ കരഞ്ഞു പോയി..
എന്തിനു.. അവന്റെ ഊളച്ചരിത്രം മൊത്തം അറിയാവുന്ന സനിവരെ കരഞ്ഞുപോയ്‌

ഫീസ്‌ അടച്ചില്ലേൽ എന്നെ  ഇന്ന് കോളേജിൽ നിന്നും പുറത്താക്കും എന്ന് പറഞ്ഞു.. ഫീസടയ്ക്കാൻ കുറച്ചു പൈസ കുറവുണ്ട് .. പൈസ വാങ്ങാൻ ഒരാളെ  കാണാൻ വന്നതാ.
കണ്ണീർ തുടച്ചുകൊണ്ടുള്ള  ശരത്തിന്റെ വാക്കുകൾ..
ശോ.. 
അഭിനയം എങ്ങനുണ്ട്.. എന്ന മാതിരി അവൻ ഞങ്ങളുടെ മുകതെക്ക് നോകി..പൊളിച്ചു എന്ന അർത്ഥത്തിൽ ഞങ്ങളും തിരിച്ചു നോക്കി.

ആട്ടെ.. എത്രെയ കുറവ്.? അവളുടെ ചോദ്യം.
എന്റെയും സനീടെയും തലയിൽ ബൾബ്‌ കത്തി.

200.. സനീടെ ഉത്തരം..അല്ല..300 ഞാൻ.
500.. ഒരു കണ്ണ് തുറന്നു കൊണ്ട് അവളുടെ മുകതെക്ക് അളിഞ്ഞ നോട്ടം നോക്കി കൊണ്ട് അവൻ 500.

"എന്റെ കയ്യിൽ 400 ഉണ്ട്.. അടുത്ത മാസത്തെ ഫീസ്‌ അടയ്ക്കാൻ അച്ഛൻ തന്നതാ.. നീ എടുത്തോ. തല്ക്കാലതെക്ക്." അവൾ
ശോ.. എന്തൊരു സ്നേഹം..കിട്ടുന്നേൽ ഇതുപൊൽതൻ പെണ്ണിനെ തന്നെ കിട്ടണം.. നീ നോക്കി തന്നെ പിടിച്ചല്ലോ..സന്തോഷായി അളിയാ.. എനിക്ക് സന്തോഷായി. എന്റെ മനസ്സ് മന്ത്രിച്ചു.

എന്ന പെട്ടന്ന്..തന്നെ ഇത് അടച്ചിട്റ്റ് വരാം .. നീ പൊക്കൊ.. ഞാൻ വിളിക്കാം.
എന്ടിനാട . അടുത്ത കഥ പറയാനാ..... സനീടെ ചോദ്യം..! ടിം
പൈസ എണ്ണികൊണ്ട്   കുറഞ്ഞു പോയോ എന്ന അർത്ഥത്തിൽ അവൻ നടന്നു..കൂടെ ഞങ്ങളും.

കുടിയൻമാരുടെ പെടാ പാട്

പുലർച്ചെ പതിനൊന്നു മണി.

ഷയ്ജുവെട്ടന്റെ പെണ്ണ് കണ്ടുവന്ന ക്ഷീണത്തിൽ കിടന്നുറങ്ങുമ്പോൾ...
"ആടുങ്ങട മച്ചാ ആടുങ്ങട അഴകാന പെണ്ണെ പാത്തു തേടുങ്ങട"
ഫോണ്‍ ഈസ്‌ റിങ്ങിംഗ്.
മിസ്റ്റർ ദാസപ്പൻ ഈസ് കോളിംഗ്..

എന്താ മിസ്റ്റർ ദാസപ്പൻ അതി രാവിലെ?
ഡാ നമ്മടെ മയ്ക്കിൽ ജാക്സണ്‍ മരിച്ചു നീ അറിഞ്ഞില്ലേ..?

നമ്മടെ മയ്കിൽ ജാക്സണ? അതെപ്പോ..മുതൽ.
നീ പെട്ടന്ന് വാ ഞാനും സനീം ഇവിടുണ്ട്, നമ്മക്കൊന്നു ആഗോഷിക്കണ്ടേ?
ഠിം ..
എന്താ ആഗോഷോ? ഞാൻ തിരിച്ചു ചോദിച്ചു.
അല്ല.. നമുക്ക് വിഷമം തീർക്കണ്ടേ..

ഏതായാലും, അവരുടെ വിഷമത്തിൽ പങ്കെടുത്തു കളയാം എന്ന് കരുതി.
എഴുനേറ്റ് കുളിയൊക്കെ കഴിഞ്ഞു സുന്ദര കുട്ടപ്പനായി, വീണ്ടും കണ്ണാടി നോക്കുമ്പോ...
എവിടെതെക്ക? മാതാസ്രീടെ മുഗത്ത്‌ പുച്ഛം തന്നെ..
അത്.. ദാസപ്പന്റെ അമ്മായിയമ്മ മരിച്ചു..ഞാൻ അങ്ങോട്ട പോവുആണ്.

സീൻ അമ്പല കുളം
ഇതേ പൊട്ടനും പുഷ്പനും ടയിടാനിക്ക് കളിക്കുന്നു..
തുപ്പിക്കളി മതിയാക്കി പരിപാടി പ്ലാൻ ചെയ്യെടാ.. ഞാൻ.

ചെത്ത്‌ പനം കള്ള്.. പുന്നാര തേൻ കള്ള്.. പൊന്നെ നീ എൻ കരളേ..
സനിയുടെ പാട്ട്.

ഞാനും ദാസപ്പനും, ഇതന്നെ പ്ലാൻ എന്നമാതിരി മുഗതോട് മുഗം നോക്കി.
പക്ഷെ..
ഓസ്സിനൊരു ചിലവു കിട്ടാന്‍ എന്താ ഒരു വഴി...??
ദാസപ്പൻ തല ചൊറിഞ്ഞു കൊണ്ട് ആലോചിച്ചു. കൂടെ ഞങ്ങളും.

യുറീക്കാ.. സനി അലറി വിളിച്ചു.
അതാര..? ദാസപ്പൻ ഞെട്ടലോടെ ഉള്ള ചോദ്യം.
കിട്ടി.. അൽപ്പൻവാറു.. സനിയുടെ മറുപടി.

ദാസപ്പൻ  അപ്പോതനെ ഫോണ്‍ എടുത്തു കറക്കി.. അല്ല ഞെക്കി.
മിസ്റ്റർ വാറു, അഞ്ചു ലിറ്റർ കള്ള് വേണം,

എന്തിനാട വാറുവിന്റ ചോദ്യം?
മുഗം കഴുകാൻ
ഠിം ..
ഇത്രേം കള്ളോ പൊട്ടൻ പിന്നേം...
അന്ജില്ല വേണേൽ മൂന്നു ലിറ്റർ തര..

ഹോ.. എന്തൊരു സമാധാനം!!!!.
നീയാട നൻപൻ  അതും പറഞ്ഞു അവൻ ഫോണ്‍ കട്ട് ചെയ്തു.

അപ്പൊ അടുത്ത പ്ലാൻ എന്താ.. വെല്ലെതിയ സ്ഥിതിക്ക് വെള്ളാട്ടം കെട്ടുകയല്ലെ.. ദാസപ്പന്റെ ചോദ്യം.
കൃത്യം നാല് മണിക്ക് എല്ലാവരും പുഴക്കരക്ക് സന്ധിക്ക വേണ്ടും. സനിയുടെ ഉത്തരം.

കൃത്യം നാലുമണി.
എല്ലാവരും കള്ളുമായി വരുന്ന വാറുവിനെ മാത്രം കാതോർത്തിരിക്കുന്നു.

"ചെത്ത് പനം കള്ള്  .. പുന്നാര തേൻ കള്ള് .. കള്ള് നീ എൻ കരളേ..
കാലത്തും ഉച്ചയ്ക്കും വയ്കിട്ടും
നീ എൻ പള്ളയിൽ വാ കരളേ.."
സനിയുടെ മാരക പാട്ട് വീണ്ടും..
കള്ളുമായി വന്ന വാറുവിനെ  കണ്ടവാടെ, ജയഭാരതിയെ കണ്ട ബാലൻ കെ നായരെ പോലെ ദാസപ്പൻ കേറി ഒറ്റ പിടുത്തം.

ഇത്ര വലിയ കാര്യം ചെയ്തിട്ടും നിഷ് കളങ്ങതയോടെ നിൽക്കുന്ന കണ്ട.. ഇ നിഷ്കളങ്കത നിന്നെ ഉയരങ്ങളിൽ ചെന്നെത്തിക്കും...
ദാസപ്പന്റെ വാക്കുകൾ!!!

അതെ.. സനിയുടെ തിരിച്ചുള്ള പന്ജിങ്ങും.

അങ്ങനെ എല്ലാം കഴിഞ്ഞു..
ഇ കോലത്തിൽ വീട്ടിലേക്കു പോയാൽ, മുഗം കിണറ്റിൽ താഴ്ത്തിയ പാനി പാത്രം പോലെ ചപ്ലിങ്ങ ആകും എന്നത് കൊണ്ട് അമ്പലത്തിന്റെ വരാന്ധയിൽ  വിശാലമായി തന്നെ ഞങ്ങൾ കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സനി ഇതാ... മോങ്ങുന്നു.
എന്തിനാ അളിയാ  നീ കരയുന്നെ വാറുവിന്റെ  ചോദ്യം?

അതും കൂടി കേട്ടപ്പോ എനിക്ക് ചിരി വന്നു..
അമ്മാതിരി കരച്ചിലാ ആ പോത്ത്‌ കരയുന്നത്...!!!

അപ്പോഴാണ്‌ ഇചി വീതാൻ പോയ ദാസപ്പന്റെ വരവ്..
സനിയുടെ കരച്ചിൽ കണ്ട ദാസപ്പനും കരഞ്ഞു..
വെറുതെ.. വെറും വെറ്തെ ഒരു കമ്പനിക്ക്.

എന്തിനാട നീ കരയുന്നെ ഇന്റെ അച്ഛനാട ചോയ്ക്കുന്നെ...
വാറുവിന്റെ  ചോദ്യം വീണ്ടും..
അച്ഛനാണ് എന്ന് കരുതി ആണോ  അല്ലെയോ..സനി മറുപടി പറഞ്ഞു..
എനിക്കിപ്പോ ഓളെ കാണണം..
ഞാനും വാറുവും ഒരുപോലെ ഞെട്ടി..

ആരെ .. സൂര്യയെയോ... ? വാറുവിന്റെ ചോദ്യം.
അല്ല..
പിന്നെ? ശാലിനിയെ ..
അല്ല..
വാറു വിന്റെ ചോദ്യം കേട്ട് എന്റെ തലയില ബൾബ്‌ കത്തി... ഇരുണ്ട് പരണ്ട അമ്പലപറമ്പ് മുഴുവൻ  വെളിച്ചം പരന്നു.

പിന്നെ ആര്യാന്നെന്നു പറയ്‌..   നാ$%@ മോനെ..
ദീപികയെ..

ങേ!!

എന്നാ വാ നമുക്ക് ഇപ്പൊ തന്നെ പോയി കാണ  എന്ന് പറഞ്ഞു വാറു എഴുനേറ്റ്.
കൂടെ അവനെയും വലിച് എഴുനെൽപ്പിച്

ന്റെ പള്ളീ... ഞാനില്ല ഈ കളിക്ക്  എന്നും പറഞ്ഞു.. ഞാൻ കണ്ണും അടച്ചു ഒറ്റ കിടത്തം..
വാടാ.. വാറുവിന്റെ  വിളി..
പോടാ... ഞാൻ തിരിച്ചും..

വന്നില്ലേ നീ ഇവിടെ ഓഫാണെന്നു നിന്റെ അച്ഛനെ വിളിച്ചു  ഞാൻ പറയും..
സനിക്ക് വേണ്ടി എന്റെ പോസ്ടിലെക്ക് ഓന്റെ ഒരു ഗോള്..
ഠിം

അപ്പഴും കാര്യം പോലും അറിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന ധാസപ്പനെ നോക്കി,
കരയല്ലേട മൈ@$&*.. മോനെ.
ആ ദേഷ്യം അങ്ങനെയെങ്കിലും കുറയട്ടെ എന്ന് കരുതി.. വെറുതെ.

വാ പോവാം.. വാറുവിന്റെ  വിളി..
വിളി കേട്ട തോന്നും വല്ല ബാറിലെക്കും ആണെന്ന്.. ആളെ പഞ്ഞിക്കിടാൻ അല്ലെ.
പല്ല് കടിച്ചുകൊണ്ട് വാറുവിനെ  നോക്കി മനസ്സ് പറഞ്ഞു.

എങ്ങോട്ടാ..  ദാസപ്പന്റെ ചോദ്യം.
എങ്ങോട്ടാ എന്നറിഞ്ഞാലേ നീ വരൂ.. വാറുവിന്റെ  കലിപ്പ് ചോദ്യം ബീണ്ടും..
ഒരു ചെങ്ങായിക്കു വേണ്ടി ഞാൻ വരും, എങ്ങോട്ടും!!
ദാസപ്പന്റെ മാസ് ടയലോഗ്.. ശോ ഞാൻ ഞെട്ടി.

ചെങ്ങായിക്കു വേണ്ടി!!!!
വെറുതെ എന്ധിന ഒറ്റയ്ക്ക് കിടന്നു പണി വാങ്ങുന്നെ എന്ന്  കരുതിയ.. എന്നിട്ടും ഡയലോഗിനു  ഒരു കുറവും ഇല്ല. ബ്ലഡി..!

അങ്ങനെ ദീപികയുടെ വീട്ടിന്റെ മുന്നില് എത്തി..
എതു വഴി  കയറും? വാറുവിന്റെ  ചോദ്യം.
ഗെയ്റ്റിന്റെ  മുന്നില് പട്ടികൂട് ഉള്ളതിനാൽ പിന്നിലെ മതില് ചാടിയാ മതി എന്ന് സനിയുടെ  മറുപടി..
ങേ.. അപ്പൊ ഇത് നിന്ടെ ദിവസവും ഉള്ള വഴിയാണ? ദാസപ്പന്റെ മാസ് വീണ്ടും.

നീ ഓളെ വിളിച്ച.. സനിയെ..വാറുന്റെ  ചോദ്യം.
മെസേജ്  അയച്ചു .... സനി
ന്ധ അയച്ചേ സനിയെ?
അയാം  കമിംഗ് ഇന് യുവർ.. ഡ്രീം..

ഡ്രീമ.. നേരിൽ ആണ് വരുന്നേ എന്ന് പറയട..ഊളെ... ഞാൻ.!
ഇതെന്ധ ചൈന വൻമതില.. ഇതിനു ഒരു അവസാനം ഇല്ലാലോ..

വാ.. ഇതിലെ കയറാം..
ആദ്യം ഒരുത്തൻ കയറി എന്നെ പിടിച്ചു കയറ്റണം.. സനിയുടെ അയിടിയ.
ആര്? ധാസപ്പന്റെയും  വാറുവിന്ടെയും മുഗത് ഞാൻ മാറി മാറി നോക്കി.
ആര്? അവരുടെ മറു ചോദ്യവും..

ആരേലും കേറെടാ..." എന്നെ കൊണ്ടാവില്ല .. ഞാൻ അലറി.
ആരേലും കേറിയാല്‍ മതിയോ? ദാസന്റെ ചോദ്യം...
ഉം.. മതി.. ഞാന്‍.
എന്നാ നീ തന്നെ കേറ്..
ഞാനാ... ഇന്ടച്ചൻ കേറും..
പിന്നാര് കേറും...???
പിന്നാര് കേറും...???
പിന്നാര് കേറും...???
പിന്നാര് കേറും...???
നാലു ചോദ്യങ്ങള്‍.. നാലു പേര്‍.. നാലു ഉത്തരങ്ങള്‍..!!!
നീ കേറ്
നീ കേറ്
നീ കേറ്
നീ കേറ്
ശെടാ .. ഇതെന്താ ഇമ്പോസിഷന്‍ ആണോ..

എന്നാ നമുക്ക് നറുക്ക് ഇടാം .. ദാസൻ..
പിന്നെ നട്ട പാതിരക്ക് അല്ലെ... നറുക്ക്..

ആദ്യം സനി തന്നെ കയറിയാ മതി.. ഞാൻ ലാസ്റ്റ് കയറാം.
അങ്ങനെ അവൻ വലിഞ്ഞു കേറി..
പിറകെ വാറുവും  ദാസനും.. ഞാനും.

നീ ഇവിടെ നിക്ക് .. എന്നിട്ട് ആരേലും വരുന്നുണ്ടോ നോക്ക്..
എന്നെ നോക്കി കൊണ്ട് വാറുവിന്റെ ഒടർ

പടച്ചോനെ.. ഞാന... ഇബിടെയ..
അല്ല നിന്ടച്ചൻ.
അല്ല.. സവിത തീയെട്ടരിന്ടെ മുന്നി പോയ്‌ നിന്നോ..
ദാസന്റെയും വാറു വിന്റെയും  പഞ്ച് വീണ്ടും.

അങ്ങനെ അവര് മതില് ചാടി ഇറങ്ങി അവളുടെ അടുത്തേക്ക്..
ആൾക്കാര്  എന്നെ കാണാതിരിക്കാൻ ഞാൻ വളപ്പിലുള്ള മരത്തിലെക്കും ...

എകാന്ധയുടെ അപാര തീരത്തേക്ക് അടി വല്ലതും വരുന്നോണ്ടോ എന്ന് നോക്കി നില്ക്കുമ്പോഴാണ്..

പടച്ചോനെ.. ആരോ നടന്നു വരുന്നു.. നടന്നല്ല ഓടിക്കൊണ്ടന്നെ..
ആരാ? ചോയ്ക്കണം  എന്നുന്ടെലും.. ശബ്ദം പുറത്തേക്ക് വന്നില്ല..

ദാസപ്പൻ അല്ലെ..  ഓടി വരുന്നേ.. ങേ പിറകെ ടോണി കുട്ടനും  ണ്ടല്ലോ..
ടോണികുട്ടൻ  ദീപികയുടെ അച്ഛന്റെ പ്രിയപ്പെട്ട നായ.. അത് കൂറ് കാണിക്കുകയ...
ദാസപ്പൻ ഓടി മറ്റൊരു മരത്തിൽ കയറി.. ധാസപ്പനെയും  കാത്തു ടോണികുട്ടൻ താഴെ തന്നെ നിൽക്കുന്ന കണ്ടവാടെ ഞാൻ താഴെ ഇറങ്ങി മതിൽ ചാടാനുള്ള തയ്യാറെടുപ്പ് നടത്തി..
പക്ഷെ സംഭവം മൂഞ്ചി..
പട്ടിയുടെ നോട്ടവും ലക്ഷ്യവും എന്റെ മേത്തേക്ക്..

എന്ധോരം മരം ഇ വളപ്പിൽ ഉണ്ടായിട്ടും ഇവിടെക്കന്നെ ആണല്ലോ നീ പാഞ്ഞു വന്നത് ... @#$& മോനെ.. ഞാൻ dhaasappanodu..

അതും ഇതും പറഞ്ഞു നിക്കാതെ രക്ഷപെടാനുള്ള വഴി പറയ്‌..
നമ്മക് ആദ്യം സനിയെ വിളിക്കാം.. ദാസന്റെ മറുപടി..

ഡാ.. ഞങ്ങള് മൂഞ്ചി..പട്ടി നമ്മളെ മൂന്ജിച്ചു. അവൻ സനിയെ വിളിച്ച പറഞ്ഞു..

വാറു എവിടെ?
ദാസന്റെ ചോദ്യം വീണ്ടും.. അവൻ അടുക്കള ഗെയ്റ്റ് വഴി വീട്ടിലേക്ക് പോയ്‌..

ങേ..
നിങ്ങൾ എങ്ങനേലും രക്ഷപ്പെട്.... ഇവിടെ ഇന്ന് ഞാൻ തീ പാറിച്ച്.. രാവിലയെ വരൂ.. എന്നും പറഞ്ഞ് അവൻ ഫോണ്‍ വെച്ച് .

അവൻ പാറിക്കും പാറിക്കും....  തീയല്ല..$%#@.
ഞാൻ മനസ്സില് പറഞ്ഞു.

ധാസപ്പോ.. ഇപ്പൊ മ്മള് ആരാന്നറിയോ..
ആരാ..
ശശി..ആര്.. ശശി.

എന്റെ ഫോണ്‍ എടുത്തു ഞാൻ സനിയെ വീണ്ടും വിളിച്ചു..
എന്ഥ അളിയാ? അവൻ.
എന്ധാന്നു നിനക്ക് അറീല അല്ലെ..
വന്ന് രക്ഷിക്ക് @#$%& മോനെ..

നിങ്ങൾ എങ്ങനേലും രെക്ഷപ്പെട്... ഞാൻ ബിസിയ....
എന്നെ മരത്തേൽ കയറ്റി  ഓൻ ബിസിയാണ് പൊലു..

പക്ഷെ പട്ടി കുരക്കുന്നതൊന്നും  കേള്ക്കുന്നില്ലല്ലോ ?? അവന്റെ ചോദ്യം..

പട്ടിക്കു തൊണ്ട വേദന ആയിരിക്കും.. എടാ ഞാനിങ്ങനെ അനുഭവിക്കട്ടെ എന്ന് കരുതി ഈ നായിന്റെ മോന്‍ മനപ്പൂര്‍വം പണി തരുന്നതാ... ശവം...

ഉം.. ഏതായാലും നീ ആദ്യം ആ ഫോണ്‍ കട്ട് ചെയ്ത് ,മൊബൈല് സ്വിച് ഓഫ്‌ ചെയ് .."
എന്നിട്ടു?? രക്ഷപ്പെടാനുള്ള എന്തോ ഒരുപായം പറയാന്‍ പോകുവാ എന്നു കരുതി എന്റെ മുഖം തുടുത്തു..
എന്നിട്ടൊന്നുമില്ല.. മൊബൈല് ലൈറ്റ്  കണ്ടാല്‍ ആളുകള്‍ പെട്ടെന്നു ശ്രദ്ധിക്കും.. പിടിക്കപ്പെട്ടാല്‍ എന്റെ മാനം....
അവന്റെ കണ്ടുപിടുത്തം..
നിനക്കു മാനമാണല്ലേടാ വലുത് നായിന്റെ മോനെ ... രോദനം കുറച്ചുച്ചത്തിലായി..

ഭുദ്ധി കുറവാണ് എന്നൊന്നും നോക്കണ്ട... ഇനി ദാസപ്പൻ തന്നെ രക്ഷ..
ദാസപ്പ.. രക്ഷപെടാൻ എന്ധേലും വഴി പറയെടാ..

നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് ഇറങ്ങിയാലോ..
എന്നിട്ട്..
എന്നിട്ട് രണ്ടു ഭാഗതെക്കായി ഓടുക..
അപ്പൊ പട്ടി ഏതെങ്കിലും ഒരാളുടെ ഭാഗതെക്കല്ലേ വരൂ..

അധ് കലക്കും..
അങ്ങനെ രണ്ടു പേര് ഇറങ്ങി ഓടാൻ തീരുമാനിച്ചു..
പക്ഷെ ഞാൻ ധാസപ്പനെ മൂന്ജിച്ചു..
അവൻ ഇറങ്ങി ഓടിയതും പട്ടി അവന്ടെ പുറകെ ഓടി..

നിരീശ്വരവാദി ആണെന്ന് പോലും മറന്നു ഉള്ള എല്ലാ ദൈവങ്ങളെയും വിശ്വസിച്.. മതിലെടുത്തു ഒറ്റ ചാട്ടം..

(ദാസപ്പന്റെ  വീര കഥയുടെ ഭാക്കി ഭാഗം തുടരും..) 

ഇത് നടക്കുഒ.. നടക്കും നടക്കും.

ഇത് നടക്കുഒ.. നടക്കും നടക്കും.
പതിവില്ലാത്ത പോലെ രാവിലെ എഴുനേറ്റു കുളിച്ചു സുന്ദര കുട്ടപനായി കണ്ണാടി നോക്കുന്ന കണ്ടവാടെ മാതാശ്രീടെ ചോദ്യം,

എങ്ങോട്ടാ?
പെണ്ണ് കാണാൻ ഞാൻ തിരിച്ച്.

അത് കേട്ടതും മാതാശ്രീടെം പിതാശ്രീടെം വായ ഒരു പോലെ ഓപ്പണ്‍.

പെണ്ണ് കാണാന ആർക്ക്? മാതാശ്രീ.
നമ്മടെ ഷൈജുവാട്ടനു.
നാല് ഈച്ച കയറിയിട്ടും അടയാത്ത പിതാശ്രീയുടെ വായ അത് കേട്ടപ്പോൾ ആണ് ഒന്നടഞ്ഞത്.

കണ്ടു പടിക്ക് മക്കളല് കല്യാണ പ്രായമായപ്പോ പെണ്ണ് കാണാൻ വിടുന്ന കണ്ട...
അച്ഛൻ ആണത്രേ അച്ഛൻ ,ദേശാഭിമാനിയും കുത്തി പിടിച്ച സോഫയിൽ ചാരി ഇരിക്കുന്ന പിതാശ്രീയുടെ മുഗത്ത്‌ നോക്കി ആത്മഗതനം.

എന്റെ അഹങ്കാരം കേട്ടത് കൊണ്ടാണോ, 
വല്ല പണിക്കും പോയി ലോണ്‍ അടക്കാൻ നോക്കട എന്ന് മാതാശ്രീയുടെ പുച്ഛം കലർന്ന സ്വരം അടുക്കളയിൽ നിന്ന്.
ഇനി ഇബടെ നിന്ന ചോര പുഴ ഒഴുകും എന്നത് കൊണ്ട ഞാൻ വേഗം ഇറങ്ങി.

എല്ലാവരും റെഡി..
വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ടു മ്മടെ ഷൈജു ഇപ്പഴേ മണവാളന്റെ വേഷം കെട്ടി..
ഇതെങ്കിലും നടന്നിട്ട് വേണം ഇ മഴയ്ക്ക് മുന്നേ എനികൊന്നു ഹണിമൂണ്‍ പോവാൻ.

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.. സനി തിരിച്ചടിച്.

അവൾക്കു അനിയത്തി ഉണ്ടേൽ, എന്റെ പെണ്ണ് കാണൽ ഇന്ന് തന്നെ ആയ്കോട്ടെ എന്ന മട്ടിൽ ശരത്തും വണ്ടീ കേറി.
ഇവനൊക്കെ എന്റെ കുടുംബകാരനായി വരുമോ എന്ന പുച്ഛത്തോടെ  ഷയ്ജുവാട്ടനും കയറി വണ്ടിയിൽ.

അങ്ങനെ സീൻ പെണ്ണിന്റെ വീട്ടില് എത്തി..
റോഡ്‌ സൈഡിൽ വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ അകത്തേക്ക് നീങ്ങി.
കൊഴീന്റെ പുറകെ പാഞ്ഞു കൊണ്ടിരിക്കുന്ന പെണ്ണിന്റെ അച്ഛൻ 
ആരാ? ആരാന്ന ചോയ്ച്ചേ?

ബ്രോക്കര് ബാബുവാട്ടനെ കാണധെ ഷയ്ജുവാട്ടൻ നിന്ന് പരുങ്ങി..
ഞങ്ങളെ തിരിഞ്ഞു നോക്കിയ ഷയ്ജുവാട്ടന്റെ കണ്ണ് തള്ളി പുറത്തേക്കു വന്നു..
മാങ്ങ കടിച്ചു നിൽക്കുന്ന സനിയും, മാവിന്റെ മോളിലേക്ക് കല്ലെറിയുന്ന ശരത്തും.
ഷയ്ജുവാട്ടന്റെ കണ്ണ് വീണ്ടും വീണ്ടും തള്ളി..
പടച്ചോനെ!!! അറിയാതെ വിളിച്ചു പോയി..

പിന്നിൽ നിന്നും ബാബുവാട്ടൻ വന്നു പരിജയ പെടുത്തി..
ഇത് ഷയ്ജു.

ഇങ്ങള് അകത്തേക്ക് കേറി ഇരുന്നോളി പെണ്ണിന്റെ അച്ഛന്റെ  മറുപടി.

അപ്പൊ ചായ എടുക്കുഅല്ലേ..
കുറച്ചു നേരം കാത്തിരുന്നതിന് ശേഷം സനീടെ ചോദ്യം.

മ്മള് ചായ കുടിക്കാനാണ്ട ബന്നേ..
ഷയ്ജുവാട്ടന്റെ തിരിച്ചടി പഞ്ച്.

പെണ്ണിനെ കാണട്ടെ എന്നതിന്റെ കൊട് ഭാഷയല്ലേ ഇതൊകെ..ഇത്രേം പെണ്ണ് കാണാൻ പോയിട്ടും ഇങ്ങക്ക് ഇതൊന്നും അറീലെ.. എന്നും പറഞ്ഞു അവൻ വീണ്ടും..അപ്പൊ ചായ..!

മാങ്ങയും കടിചോണ്ടിരിക്കുന്ന സനീനെ നോക്കി പെണ്ണിന്റെ അച്ഛൻ,
ഇപ്പൊ തരാട്ടോ..

ഇങ്ങളെ കുടുംബ പേര്?.. പെണ്ണിന്റെ അച്ഛന്ടെ ചോദ്യങ്ങൾ വീണ്ടു..

മൂലം.. വളരെ പേര്കേട്ട കുടുംബ..
മൂലത്തിൽ ഷയ്ജു.. വളരെ ഫെയ്മസല്ലേ നാട്ടിൽ.
സനീന്ടെ മറുപടി..

ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലായിരുന്നില്ലേ, എന്ന ഭാവത്തിൽ എല്ലാരെയും മാറി മാറി നോക്കി അളിഞ്ഞ ചിരിയുമായി ഷയ്ജുവെട്ടൻ

അങ്ങനെ പെണ്ണ് ചായയും ആയി നാണിച്ചു വന്നു, ഷയ്ജുവാട്ടന്റെ മുന്നില് മട്ട ത്രികോണം വരച്ചു കളിക്കുന്നു..

ഇങ്ങള് ന്തെലും ചോയ്ക്ക്..
ശരത് തോണ്ടിക്കൊണ്ട് പറഞ്ഞു.

ഇന്റെ വീട് എബിടെയ ഷയ്ജുവെട്ടൻ പെണ്ണിനോട്..
ഠിം.

അത് കേട്ടതും പെണ്ണ് ഒറ്റ പോക്ക അകത്തേക്ക്.

ചെക്കനു എന്ധേലും ചോധികാനുണ്ട..അച്ഛന്റെ ചോദ്യം.
ഇതെന്ഥ കോടീശ്വരൻ പരിപാടിയ ചോദ്യം ചോയ്ച് കളിക്കാൻ,
ഷയ്ജുവെട്ടൻ ശരത്തിന്റെ ചെവീല്.
ഏയ്‌ ഇല്ല.. ഒരു ചോദ്യം ചോദിച്ച ക്ഷീണം മാറില.. ശരത്തിന്റെ മറുപടി.

പെണ്ണിന് വല്ല പ്രേമോം ണ്ട?
സനീടെ ചോദ്യം...

ഒരു നിമിഷം ഓന്റെ മുഗതെക്ക് പുച്ഛം കലർന്ന ഭാവത്തോടെ നോക്കീട്ടു..
ഇല്ല പ്രേമിച് കല്യാണം നടക്കുലാന്നു ജ്യോത്സ്യർ പറഞ്ഞിനു.

ങേ.. അവൻ വീണ്ടും ഒരു കടി മാങ്ങക്ക്.

ഞി കുടി ഉണ്ടോ?
പെണ്ണിന്റെ അച്ഛന്റെ ചോദ്യം..

ഷയ്ജുവാട്ടൻ ഉത്തരം പറയാൻ  നോക്കുന്നതിനു മുന്നേ..
മുന്നിലുള്ള മിച്ചര് അല്പ്പം വാരി കയ്യിലെടുതിട്ടു..
വാ .. സാധനം എവിടെ? സനി..
ഠിം.

പെണ്ണിന്റെ അച്ഛൻ ഞെട്ടി..
ഞമ്മളും ഞെട്ടി.. വെർതെ ഒരു കമ്പനിക്ക്.

അതൊരു വല്ലാത്ത പഞ്ചാ.. എന്റെ നെഞ്ചത്തേക്ക് ഓന്റെ ഒരു പഞ്ച്.
ഷയ്ജുവാട്ടന്റെ രോദനം.

ഇവക്കു അനിയത്തി ഉണ്ടോ? ശരത്തിന്റെ ഞെട്ടിച്ചു കൊണ്ടുള്ള ചോദ്യം.

ഉണ്ട് എന്ധെ? അച്ഛന്റെ മറുപടി..
ശരത്തിന്റെ മുഖം പ്രസന്നമായി,വിലകൂട്ടിയ മൻമോഹൻ സിംഗിന്റെ മുഖം പോലെ..!!!
എന്റെയും ഷയ്ജുവെട്ടന്റെയും  മുഖത്ത് പുച്ഛം സംസ്ഥാന സമ്മേളനം വിളിച്ചു ചേര്‍ത്തു..

അവളെയും അയക്കുന്നുണ്ടോ?

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെയോ?
പെണ്ണിന്റെ അച്ഛൻ ഞെട്ടലോടെ..

എന്ന പിന്നെ ഇറങ്ങുഅല്ലേ ബാബുവേട്ടന്റെ ചോദ്യം ചങ്ങിൽ കൊണ്ടത്‌ ഷയ്ജുവെട്ടനു ആയിരുന്നു.
ഠിം..

എന്ന ഇങ്ങള് പൊയ്ക്കോ ഞാൻ കൊറച്ചു കയ്ഞ്ഞു വര.. എന്ന് പറയണം എന്നുന്ടെലും..
സമയ നഷ്ടം, മാനഹാനി ഒക്കെ പേടിച്ചു ഷയ്ജുവെട്ടൻ ഇറങ്ങി കൂടെ.

ഇയ്യ്‌ ഇറങ്ങുന്നോ.. ..?? സനിയെ നോക്കി കൊണ്ട് ഷയ്ജുവെട്ടൻ.

അങ്ങനെ ശശിയെയും സോമനെയും ഒക്കെ കൂട്ടി..വണ്ടി അരിംബ്രെലെക്കു.
ഇതെങ്കിലും നടക്കോ ബാബെട്ട? ഷയുജെവെട്ടൻ
പിന്നെ നടക്കാണ്ട്.. ബാബെട്ടൻ തിരിച്ചും..

നടക്കും നടക്കും..എന്ന് ഞങ്ങളും

മാന്യൻ

ഇന്നലെ വരെ ലടുവും പൊട്ടിച്ചു നടന്ന മാന്യൻ,
കളി തുടങ്ങിയതും കുണ്ടും കുഴിയിലെ രാജമ്മേടെ ബീട്ടിലേക്ക് പതുക്കെ നീങ്ങി..
ആ സമയത്ത് തന്നെ കരണ്ടും പോയി.. പോർട്ട്‌ റം അടിച്ചു നടന്നവന്റെ മുന്നില് ജോണീ വാക്കർ വച്ച പോലെ അവൻ സന്ധോഷം കൊണ്ട് പുളകി മറിഞ്ഞു.

കിട്ടിയ ഗ്യാപ്പിൽ രാജമ്മേടെ വീടിന്റെ അടുക്കള വശം വരെ മാന്യൻ എത്തി.. രാജമ്മേടെ കെട്ട്യോൻ വായനശാലയിൽ ഉണ്ട്, പിള്ലെരാണേൽ വായനശാലയുടെ ബാക്കിലേക്ക്‌ കുപ്പിയും എടുത്തു പോയിട്ടും ഉണ്ട്..

ചിന്ധകളും ഊഹങ്ങളും അയവിറക്കി കൊണ്ട്
വലതുകാലാണോ.. ഇടതു കാലാണോ ആദ്യം വെക്കേണ്ടത് എന്ന സംശയം വിജിലംബിച്ചു നിക്കുമ്പോഴാണ് ...

"അവനവനു വേണ്ടിയല്ലാതെ.. അപരന് ചുടു രക്തം....."
ആരതോ ഫോണടിയുന്നു... ഒരു സംശയം കൊണ്ട് മാന്യൻ പതിയെ ജനൽ വഴി അകത്തേക്ക് നോക്കി...

ഞെട്ടി....! ഞെട്ടി....!ഞെട്ടി....!

മാന്യൻ2.. അതെ നമ്മടെ സെട്ട്രി തന്നെ..

അപ്പൊ അടുത്ത ഊഴം കാത്തു കുറ്റികാട്ടിൽ പതുങ്ങി നിന്ന മറ്റേതോ പ്രജ വിളിച്ചു പറഞ്ഞു... "ചുടു രക്തം ഊറ്റി കുലം വിട്ടു പോയവൻ.. രക്ത സാക്ഷി"