ഗ്രിഹാതുരത്വം.

അവന് അച്ഛൻ വാങ്ങി കൊടുത്ത ചീഞ്ഞ ചാമ്പങ്ങ അവൻ വലിച്ചെറിഞ്ഞപ്പോൾ   വന്നു വീണത്‌ എൻറെ മേത്തേക്ക്, ഞാൻ വെറുതെ  ഒരു കഷണം കടലാസും കൂട്ടി പിടിച് ആ ചീഞ്ഞ ചാമ്പങ്ങ കയ്യിൽ എടുത്തു, അതിന്റെ പുറത്തൊരു സ്റ്റിക്കരും ഉണ്ടായിരുന്നു, രൂപ പത്ത് എന്ന്.

നീല ട്രൌസറും ചെളി പുരണ്ട വെള്ള കുപ്പായവും ഇട്ട്, ഉച്ച കഞ്ഞീടെ കൂടെ പയറും വാങ്ങി കൃഷ്ണേട്ടന്റെ  പീടിയയിലെ അച്ചാറും കൂട്ടി ആ വലിയ മരത്തിന്റെ ചുവട്ടിൽ കഞ്ഞീം കുടിച്  പാത്രം കഴുകാൻ അടുത്തുള്ള ഏതേലും വീട്ടിൽപോയി വരുമ്പോൾ തല്ലുകൂടി പറിക്കുന്ന മുടന്തനായ ആ അപരിചതന്റെ വീട്ടിലെ ചാംബയ്ക്കയ്ക്ക് ഇതിലും നല്ല നിറമുണ്ടായിരുന്നു, അത് വായിൽ വെക്കുമ്പോൾ തന്നെ കണ്ണ് അറിയാതെ അടഞ്ഞു, വായിൽ വെള്ളം ഊറുമായിരുന്നു.

അടിയും വഴക്കും ഒക്കെയായി തളർന്ന് വീട്ടിൽ വന്നു, രാവിലെയുണ്ടാക്കിയ ദോശയും ഉച്ചയ്ക്കത്തെ സാമ്പാറും കൂട്ടി അടിച്ചു വിഴുങ്ങി എവിടേക്ക് എന്നില്ലാതെ തെണ്ടാൻ ഇറങ്ങി കയ്യിലും കാലിലും മുള്ളുകൊണ്ട് വലിഞ്ഞ ചോരപാടുകളുമായി വീട്ടിലേക്കു കയറിയവാടെ  കയിലിന്റെ പിൻ ഭാഗം കൊണ്ട് അമ്മയുടെ കയ്യിൽ നിന്നും അടിയും വാങ്ങി, മുറ്റത്തെ തൈതെങ്ങിന്റെ ചോട്ടിൽ ഒരു ചെറിയ ബക്കറ്റിൽ ചൂട് വെള്ളത്തിൽ കുളിയും കഴിഞ്ഞു വിളക്കെടുത്ത് നാമവും ജപിച് അച്ചാച്ചൻ കേട്ട് കൊണ്ടിരിക്കുന്ന ആകാശവാണിയിലെ വയലും വീടും പരിപാടിയും വാർത്തയും  തീരുന്നത് വരെ കാതിരുന്ന് ധൂരധർശനിൽ  ജയ്‌ ഹനുമാൻ കണ്ടു കിടന്നുറങ്ങി.

ഇത്തരം ഗ്രിഹാതുരത്വ ഓർമ്മകൾ മനസ്സിൽ മൂടിക്കെട്ടി ഏതെങ്കിലും വലിയ നഗരത്തിന്റെ മൂലയിൽ പണതിനായുള്ള ഓട്ട പാച്ചലിനിടയിൽ തനിക്കു പിറന്ന കുഞ്ഞിനും വീട്ടിലെ അൽഷെഴ്സ്യൻ നായയ്ക്കും ഒരു പോലെ സ്നേഹം അളന്നു കൊടുക്കുന്ന , അടുത്ത പ്രസവത്തിനായി വയറും വീർപ്പിച്ചിരിക്കുന്ന  ഭാര്യ.

വലിയ ആൾ കൂട്ടത്തിനിടയിൽ ഒറ്റപെട്ട ജീവിതം നയിച്ച്‌ കൊണ്ട് ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാതെ ആ കുട്ടി നാളെ ഒരു ബ്രാന്ധനായി മാറും, ആ ഭ്രാന്തൻ നിങ്ങൾ നൽകിയിട്ടുള്ള സ്നേഹത്തിന്റെ പ്രതികാരം നിങ്ങളോട് വീട്ടും. അന്ന് ഇ ഗ്രിഹാതുരത്വ ഓർമകളൊക്കെ ഉണ്ടാവുമോ എന്തോ.. No comments:

Post a Comment

വായിച്ചതിനു നന്ട്രി