ഓർമകളുമായി പിന്നിലേക്ക്‌.

ആദ്യമായി എഴുതിയത് ഒരു കവിതയായിരുന്നു, എന്നും കാണുന്നവലോടുള്ള വികാരത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ ദിവസം.
ഇതുവരെ എഴുതുകയോ, കൂടുതലായൊന്നും വായ്ക്കുകയോ പോലും ചെയ്യാത്ത ഒരുവന്റെ പൈങ്കിളി കവിത, അതിന്നു എവിടെയോ ചിതലരിച്ചു കിടക്കുന്നു.

പിന്നീടു അവൾക്കായുള്ള  പ്രേമ ലേഗനവും, ഞാൻ അറിയാതെ എന്റെ മഷിയിൽ നിന്നും ഏതോ നോട്ട് ബുക്കിന്റെ പിറകിൽ പറ്റിപിടിച്ചു, അത് ആരും അറിയാതെ ആൽമരത്തിന്റെ മുകളിൽ അവൾക്കായ്‌ സൂക്ഷിച്ചു വച്ചിരുന്നെങ്കിലും, ഏതോ സമയം തെറ്റി വന്ന മഴ അതിനെ നിർവീര്യമാക്കി.

അവളോടുള്ള സ്നേഹവും, ശുണ്ടിയും, ഒക്കെ ഞാൻ എഴുതി എവിടെയോ ഒളിപ്പിച്ചു, അവൾ എന്നെ തിരിച്ചറിയുന്നതുവരെ.
പ്രണയം ആർക്കും തിരിച്ചറിയാൻ പറ്റാത്ത വികാരമാണ്. ആരെയൊക്കെ, എങ്ങനെയൊക്കെ മാറ്റുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.

ആദ്യ നാളുകളിൽ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോകാരു പോലുമില്ലായിരുന്നു, അവളെ ഞാൻ പുറകിൽ നടന്നു ശല്ല്യപെടുതിയില്ല, നിർബന്ധിച്ചില്ല, എന്നിട്ടും ഞാൻ അവളെ പ്രണയിച്ചു കൊണ്ടിരുന്നു.
പക്ഷെ പ്രനയിതാക്കൾക്കിടയിൽ അവർക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭാഷ ഉണ്ടായത് കൊണ്ടാവണം. അൽപ്പ നാളുകൾക്കു ശേഷം അവളെന്നെ മനസ്സിലാക്കി തുടങ്ങിയത്.

അതെ, ഞാനും അവളും തമ്മിലുള്ള പ്രണയം ധ്രിടമായി  തുടങ്ങി,
മറ്റൊരാൾക്കും മനസ്സിലാകാത്ത രീതിയിൽ അവളെന്നെ മനസ്സിലാക്കി, ഞാൻ അവളെയും. ഓരോ പരിഭവവും ഞങ്ങളെ  കൂടുതൽ അടുപ്പിച്ചു.

അവളുമായി ധേഷ്യപെടുന്ന സമയത്തൊക്കെ ഞാൻ വിരഹത്തെ കുറിച്ചെഴുതി,

പിന്നീടു അവളുമായി അൽപ്പം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ല എന്നായപ്പോൾ  മുഴുവൻ സമയവും, പ്രണയത്തെക്കുറിച്ച് പാടി, പ്രണയ ജോടികളെ  കുറിച്ച് കഥകളെഴുതി. കട്ടിലിന്റടിയിലെ ഏതോ കെട്ടുകൾക്കിടയിൽ ഇന്നത്‌ ചിലപ്പോൾ ചിതലരിക്കുന്നുണ്ടാവം.

അവളു കാരണം ഞാൻ എഴുതാൻ തുടങ്ങി, അതെ, അവളു കാരണം ഞാനെന്റെ അമ്മയെ, കുടുംബക്കാരെ സുഹ്രതുക്കളെ, എല്ലാവരെയും സ്നേഹിക്കാൻ തുടങ്ങി. ഒരു പാട് മാറ്റങ്ങൾ അവളെനിക്കു സമ്മാനിച്ചു.

പ്രണയം എന്നെ ഞാൻ ആക്കി മാറ്റി.
പക്ഷെ കഴിഞ്ഞ വെള്ളിയാഴ്ച അവൾ എന്നെ വിട്ടുപോയി,
അതെന്നെ ദിവസം കഴിയും തോറും മുഴു ബ്രാന്തനാക്കി മാറ്റുകയാണ്‌.
നാട്ടിൽ ലീവിനെതിയാൽ ആദ്യം  കാണാൻ ഓടുന്നത് അവളെയായിരുന്നു,
പരാതികളും പരിഭവങ്ങളും ഒക്കെയായി ഞങ്ങളിരിക്കും.
അതിന്റെ ഓർമ്മകൾ ജീവിക്കാനുള്ള ധൈര്യം നഷ്ടപെടുതുന്നു.

എൻറെ പേനയിലെ മഷിയും തീർന്നിരിക്കുന്നു,
എൻറെ ജീവിതവും ഇനി എത്രനാളെന്നു പറയാൻ പറ്റാത്ത അവസ്ഥ.

ഒരാഗ്രഹം മാത്രം ബാക്കി, ഒന്നുറക്കെ കരയാൻ പറ്റിയെങ്കിൽ എന്ന് മാത്രം.
അനു, ഇന്ന് ഞാനറിയുന്നു, നീ എനിക്ക് ആരായിരുന്നു എന്ന്.

നിർത്തുന്നു, എല്ലാം.
അവളുടെ ഓർമകളുമായി മാത്രം ഇനി.

തനിച്ചാക്കി പോയവൾക്കൊരു കത്ത്

പ്രിയപ്പെട്ട അനു വായിച്ചറിയുവാൻ,

ആത്മാക്കൾക്ക്, മനുഷ്യരെ പോലെ ചുറ്റുവട്ടം മാത്രം കാണാനും, കാണുന്നത് മാത്രം വിശ്വസിക്കാനുമല്ല ഇ ലോകത്തിലെ എല്ലാ കാര്യങ്ങളും കാണാനും അറിയാനും എന്ന് എന്റെ സ്നേഹിതൻ  പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇ കത്ത് ഇവിടെ എഴുതുന്നത്‌.

ഇന്നലെ നീ നിന്റെ ശരീരം വിട്ടു എവിടെക്കോ  മാഞ്ഞുപോയി, എൻറെ ചോധ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പൂർണമാക്കാതെ.
നിനക്കറിയാം നിന്നെ എത്രമാത്രം  ഞാൻ സ്നേഹിച്ചിരുന്നു എന്ന്, നിന്റെ മരണ വാർത്ത എന്നെ ഞാനല്ലാതക്കി , ഒരു മുഴു ബ്രാന്തനാക്കിയ കാര്യം.

എൻറെ മനസ്സ് തൊട്ടറിഞ്ഞ ഒരു സ്ത്രീ ജന്മം ഉണ്ടെങ്കിൽ, അത് നീ മാത്രമാണ് എന്ന് നീ അറിയോ? അറിയണം.
ഒരുമിച്ചു നടക്കുമ്പോഴെല്ലാം എനിക്ക് വേണ്ടി മറ്റു പെണ്‍കുട്ടികളെ നീ ചൂണ്ടി കാട്ടി, അത് നിനക്കെന്നെ ഇഷ്ടമല്ലായിട്ടയിരുന്നോ?
ആയിരിക്കില്ല എന്ന് ഞാൻ വിശ്വസിക്കട്ടെ?

എന്നെ വേധനിപ്പിക്കുന്നതിൽ നീ ഹരം കണ്ടെത്തി, പക്ഷെ നീ ഉള്ളിൽ നീറുകയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. നിന്റെ സന്ധോഷത്തിൽ ഞാൻ എല്ലാ വേദനകളും മറന്നു.

ഇന്ന് ആരെങ്കിലും അത് ചുട്ടു വെണ്ണീർ ആക്കുമായിരിക്കും, അപ്പോൾ  ഞാൻ പൂർണമാക്കാത്ത പലതും അവിടെ വെണ്ണീർ ആകും.
ഞാൻ പൂർണമാക്കാത്ത ഒന്നും നിനക്കിഷ്ടമല്ലല്ലോ, തിരിച്ചു വരൂ അനു...

നീ നല്ലൊരു പെണ്ണാണ്‌, എല്ലാരേയും മനസ്സിലാക്കാനും വേദനകൾ പങ്കിടാനും നിന്നേകളും നന്നായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല, എന്നിട്ടും നീ കണ്ട സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും മുന്നേ നീ ഇ ലോകം വിട്ടു പോയതെന്തിനു?

ഇനി ആർക്കു വേണ്ടി ഞാൻ ആൽമര ചുവട്ടിൽ വൈകുന്നേരങ്ങളിൽ
കാത്തിരിക്കും?
അവിടെ നിനക്ക് വേണ്ടി കാത്തിരുന്ന ആദ്യ കാലങ്ങളിലോക്കെ, നീ മുഗം തിരിഞ്ഞു നടന്നു, അത്: നീ കാരണം പിന്നീട് ആരും ധുക്കിക്കാൻ പാടില്ല എന്നത് കൊണ്ടാണെന്ന് പിന്നീട് പറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു,
എന്നിട്ടും ഇപ്പോൾ നീ...

എൻറെ ലീവ് തീർന്നു മടങ്ങിവരാൻ നേരം ഞങ്ങൾ ആ കുന്നിൻ ചെരുവിൽ കുറച്ചു സമയം നടത്തിയ സംഭാഷണം നീ ഓർക്കുന്നുണ്ടോ?
"വീണു കിട്ടിയ ഇ മുത്തിനെ ഇനി ഞാൻ കൈവിടില്ല" - പക്ഷെ എനിക്കതിനു കഴിഞ്ഞില്ലല്ലോ അനു.
അന്ന് നീ ഒരുപാട് വഴക്കിട്ടു, പക്ഷെ ശുണ്ടി പിടിച്ച നിന്റെ മുഗത്തെ ,ആ ചുണ്ടുകളിലെ വിടർന്ന പുഞ്ചിരി എനിക്ക് ലഹരിയായത് കൊണ്ടായിരുന്നു.

വൈകുന്നേരങ്ങളിൽ നിന്റെ പിറകിലായാണ് നടക്കാരെങ്കിലും നിന്റെ കയ്യിൽ പിടിച്ചു കൊണ്ടാനെന്നുള്ള തോന്നൽ നിന്റെ ഓരോ നോട്ടവും എനിക്ക് സമ്മാനിച്ചു.

ഒരിക്കൽ, നിന്റെ മുന്നിൽ വച്ച് ഞാൻ പൊട്ടികരഞ്ഞപ്പോൾ, നീയും കൂട്ടിനു കരഞ്ഞു കൊണ്ട് എൻറെ തലയിൽ കയ് വെച്ച് പറഞ്ഞതോർമയുണ്ടോ?
"ആണുങ്ങൾ കരയരുത്,- അവർക്ക് വേണ്ടി കരയേണ്ടത് അവരുടെ സ്ത്രീകളാണെന്ന്"
പക്ഷെ ഇന്ന് എൻറെ ആ പെണ്ണിന് വേണ്ടി ഒന്നുറക്കെ കരയാൻ പോലും എനിക്ക് കഴിയാതതെന്തേ അനു?

ഇനിയും ഞാൻ ഇരിക്കും, നിന്നെയും  കാത്തു ആ പഴയ ആൽത്തറയിൽ, നീ വരും, നിനക്ക് വരാതിരിക്കാൻ കഴിയില്ല എന്നറിയാം.എനിക്ക്.
ഇനി നീ വരാത്ത വഴിവക്കിൽ, ഓർമ്മകൾ പേറി പൊട്ടി കരഞ്ഞു കൊണ്ടല്ലാതെ ഇനി എനിക്ക് നടക്കാൻ പറ്റും എന്ന് നിനക്ക് തോന്നുനുണ്ടോ?

ലോകതിലെതോരാളും കൊതിക്കുന്ന സൌന്ദര്യം ആയിരുന്നു നിന്റേതു, എന്ന് നിനക്കറിയോ?
എന്നിട്ടും നീ ചുടുകാട്ടിൽ അത് വലിച്ചെറിഞ്ഞു, ആ ശരീരം അല്ലാതെ മറ്റൊന്നും നിനക്കിവിടുന്നു മായ്ക്കാൻ പറ്റില്ല അനു,

നീ ഓർക്കുന്നുണ്ടോ,
നിന്നെ കൊതിച്ച ഏതാനും ദിവസങ്ങൾ കഴിഞ്ഞു ഞാൻ നിന്നെ കാണാൻ രാത്രി വീട്ടിൽ വന്നത്,
അന്ന് എന്ദായിരുന്നു പരവശം. ദേഹം മുഴുവൻ വിയർത്ത്, വിറയ്ക്കുന്ന കയ്യിൽ ഒരു ഗ്ലാസ് വെള്ളവുമായി വന്ന നീ തന്നെയാണോ, ഇന്ന് എന്നെ കൂട്ടാതെ പോയത്.
ഇത് എന്നെ ശരിക്കും അധ്ബുധപെടുതുന്നു.

എന്തിനാണ് എന്നെ തനിച്ചാക്കി നീ തനിച്ചൊരു യാത്രയ്ക്ക് ഇറങ്ങിയത്‌.

പക്ഷെ ഇപ്പോൾ എനിക്ക് നിന്നെ മനസിലാവുന്നില്ല, എന്റെ എല്ലാ പ്രശ്നങ്ങള്ക്കും നിൻറെ ആ കള്ള ചിരി ഒരു പരിഹാരമായിരുന്നു എന്ന് നിനക്കറിയാം.
എല്ലാ തലത്തിലും നീ എന്നെ മനസിലാക്കി. എന്നിട്ടും ഇവിടെ ..
ഒരു വാക്ക് നീ എന്നോട് പറഞ്ഞിരുന്നെങ്കിൽ.

എനിക്ക് കഴിയില്ല നിൻറെ പുന്ജിരിയില്ലാത്ത ആ മുഗം കാണാൻ, നീയില്ലാത്ത ആ ശരീരം കാണാൻ എനിക്കാവില്ല അനു.
എനിക്കതൊർക്കാൻ കൂടി കഴിയുന്നില്ല, ഒന്ന് പൊട്ടി കരയാൻ കഴിഞ്ഞെങ്കിൽ.

അടുത്ത ജന്മത്തിൽ ഇണയായി മാത്രമേ ഇനി നമ്മൾ കാണുള്ളൂ അല്ലെ?
അടുത്ത ലീവിന് ഞാൻ വരുമ്പോൾ നീ ഉണ്ടാവില്ലേ അനു?

എന്റെ കണ്ണീർ നിനക്ക് കാണാം എന്നെനിക്കറിയാം.
ഞാൻ നിർത്തുന്നു.

അവസാനമായ് ഒരു വാക്കേ എനിക്ക് നിന്നോട് പറയാനുള്ളൂ, "ആദരാഞ്ജലികള്‍"

നിന്നെ ഒരു പാട് സ്നേഹിക്കുന്ന ....
-പ്രജീഷ്

ആമ്പൽ പെണ്ണ്

സൂര്യൻ പുഴയെ ചുംബിച്ചു കൊണ്ടിരിക്കുന്നു,
സൂര്യന്റെ കണ്ണുകൾ മൊത്തം ചുവന്നു പഴുത്തു, പുഴ ഒഴുക്ക് നിർത്തി സൂര്യനെ യാത്രയയക്കാൻ ഒരുങ്ങുന്നു, അവൾ കരയുന്നുണ്ട് ആ കണ്ണീരിൽ സൂര്യന്റെ കണ്ണിലെ ചുവപ്പ് തുടുത് പൊങ്ങുന്നു,

പുഴ സൂര്യനെ ഇത്രയും ഏറെ സ്നേഹിക്കുന്നോ, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

സൂര്യനെ ആസ്വധിപ്പിച്ചു കൊണ്ട് ദേശാടന കിളികൾ തലങ്ങും വിലങ്ങും പറന്നു കൊണ്ടിരുന്നു, കാർ മേഗങ്ങൾ കണ്ണീർ തുടച്ചു കൊണ്ട് സ്വയം അലിഞ്ഞില്ലാതായ്.

വെറും മണിക്കൂറുകൾ മാത്രമേ പിരിഞ്ഞിരിക്കേണ്ടതുള്ളു, എന്നിട്ടും അവൾക്കത് സഹിക്കാൻ കഴിയുന്നില്ല.

മാടിന്റെ കരയിലെ തെങ്ങുകൾ തല കുനിഞ്ഞു, ഓലകൾ പുഴയെ തടവി ആശ്വസിപ്പിച്ചു.
പക്ഷെ അവൾക് ഒഴുകാൻ കഴിയുന്നില, അവൾ അവിടെ നിന്ന് കരയുകയാണ്.

സൂര്യൻ തുടുത്തു ചുവന്നു,
ആാ കണ്ണീർ അവൾ കാണാതിരിക്കാൻ മേഗങ്ങൾ  അത് മറച്ചു പിടിച്ചു.

അവൻ പതുക്കെ താണ് പോയ്‌,
പുഴ നിർത്താതെ കരഞ്ഞു.

സൂര്യന്റെ പിന്നിൽ വന്ന ചന്ദ്രൻ അവളെ നോക്കി കണ്ണിറുക്കി,
താരകങ്ങൾ അവനെ പിന്ധിരിപ്പിക്കാൻ ശ്രമിച്ചു.

അവൻ അതിനു തയ്യാറായില്ല, ആമ്പൽ പെണ്ണിനെ മറന്നു അവൻ പുഴയ്ക്കു പിറകെ പോയ്‌.

പുഴ കണ്ണടച്ച് സൂര്യനെ മാത്രം ഓർത്തു കരയുന്നു.

ചന്ദ്രൻ അവൾക്ക്ക് പ്രേമലേഖനം  നിലാവിൽ ചാർത്തി എഴുതി കൊടുത്തു.

അവൾ അത് കാണാൻ പോലും തയ്യാറാവാതെ കണ്ണടച്ചു, ഒഴുക്ക് നിലച്ചു,സൂര്യനെയും ഒർതവൾ  കരഞ്ഞു.

ചന്ദ്രനെ നക്ഷത്രങ്ങൾ കണ്ണിറുക്കി കളിയാക്കി, പൂവുകളൊക്കെ ചന്ദ്രൻറെ നോട്ടം പേടിച്ചു കുനിഞ്ഞിരുന്നു, പക്ഷെ  തന്റെ പ്രണയം കാണാത്ത ചന്ദ്രനേയും പ്രതീക്ഷിച്ചു ആമ്പൽ പെണ്ണ് മാത്രം മിഴിയടക്കാതെ കാത്തിരുന്നു.

-പ്രജീഷ് 

ചളിയും കണ്ണീരും - ഒരു മാധ്യമ പ്രവർത്തകന്റെ അന്വേഷണം -1

എന്ധൊരു നാശം, ഒരു മഴ പെയ്താൽ റോഡാണോ പുഴയാണോ എന്ന് സംശയത്തോടെ നോക്കേണ്ട അവസ്ഥയാണ് ഇ ഹരിയനൻ റോഡുകൾക്ക്.

എന്ധായാലും നാളെ അവധി, ഇ സ്വാധന്ധ്ര്യം കിട്ടി എന്ന് പറയുന്നത് കൊണ്ടെകെ ഉള്ള ഓരോ ഗുണങ്ങൾ. സ്വന്ധമായി അലക്കാനുള്ള മടികാരണം വസ്ത്രനഗളിൽ ചളി പുരളാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുള്ള ഒരു ഒറ്റയാൻ ഹരിയാനൻ ജീവിതമായിരുന്നു എന്റേത്.
Over half of the slum population lives in 53 million-plus cities. File photo: Ch. Vijaya Bhaskar
കുറച്ചു വൈകി എത്തിയാലും സാരില്ല എന്ന് കരുതി ഞാൻ ഒരു തെരുവിലൂടെ എന്റെ വഴി തിരിച്ചു വിട്ടു. പ്രത്യേകം കാവടങ്ങളും കാവല്ക്കാരും ഒന്നുമില്ലാതെ ഒരു കെട്ടിട സമുച്ചയത്തിന്റെ അഹന്ഗാരം ഒന്നുമില്ലാത്ത കുറെ പാവങ്ങൾ താമസിക്കുന്ന ഒരു വൃത്തികെട്ട തെരുവ്.
എന്ധോക്കെയോ രഹസ്യങ്ങളുടെ ഒരു കൂടാരമാണ് എന്ന് തോന്നിപ്പോകും, ചിലപ്പോൾ ഒന്നും ഉണ്ടാവില്ലെങ്കിൽ കൂടിയും.

വൃത്തികെട്ട പൊടിയിലും ചളിയിലും കൂട്ടി ഒരു സമൂസ കടയാണ് ആദ്യം തന്നെ തെരുവിന്റെ കവാടമായി വച്ചിരുന്നത്, അത് കഴിക്കാൻ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന കോടീശ്വരൻ മാരും.
ചുറ്റും കണ്ണോടിച്ചു കൊണ്ട് ഞാൻ പതിയെ നടന്നു, ചിന്ധിക്കാൻ ഒരു പാട് ഉണ്ടാവുമെങ്കിലും, മുഴുവൻ ശൂന്യമാകുന്ന ഒരു അവസ്ഥ.

പക്ഷെ എന്റെ ശ്രദ്ധ തിരിഞ്ഞു, അവിടെ ഒരു സ്ത്രീ ഒരു യുവാവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു, കരഞ്ഞു കൊണ്ട് എന്ധോക്കെയോ പറയുന്നു,
അത് ശ്രദ്ധിക്കാൻ ആ സ്ത്രീയുടെ കണ്ണീർ എന്നെ പ്രേരിപ്പിച്ചു.
പക്ഷെ ആ യുവാവ് അത് തട്ടി മാറ്റി കൊണ്ട്  നടന്നു പോവുന്നു, ചുറ്റും കണ്ണുകൾ , പക്ഷെ ആ കണ്ണുകൾക്ക്‌ അത് കാണാൻ കഴിയുന്നില്ല.

ആ സ്ത്രീ അവിടെ ഇരുന്നു, ചളിയോ ആള്കൂട്ടമോ ഒന്നും അവർക്ക് പ്രശ്നമായില്ല.
പക്ഷെ അവർ കരയുന്നുണ്ടായിരുന്നു , കയിൽ ഒരു പുസ്തകവും ഉണ്ട്, എന്ധായിരിക്കാം.

ഞാൻ അവിടുത്തേക്ക്‌ ചെന്നു, തിരക്കി പക്ഷെ അവർ ആ ചളി കയ്യും കൊണ്ടെന്നെ നീട്ടി അടിച്ചു.
ചുറ്റും ആളുകള് നിറഞ്ഞു നില്ക്കുന്നുണ്ട്, പക്ഷെ ആവരാരും അത് കാണുന്നില്ല.

പുരുഷന്മാരെയൊക്കെ, അവർ ഒരുപാട് ചീത്ത വിളിക്കുന്നുണ്ടായിരുന്നു.
അതിനാൽ ആ സ്ത്രീയുടെ അടുത്ത് നില്ക്കാൻ എനിക്ക് തോന്നിയില്ല; അവിടുന്ന് ഒഴിയാനും.
ആ സമൂസ കടയിൽ കുറച്ചു സമയം ഇരുന്നുകൊണ്ട്, ഞാൻ ആസ്ത്രീയെ നിരീക്ഷിച്ചു. അവർ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.
ഞാൻ അവിടെയുള്ള കടക്കാരനോട് തിരക്കി, പക്ഷെ അദ്ദേഹം ഒരു നോട്ടം കൊണ്ട് അത് അവസാനിപ്പിച്ചു.

എന്ധിനും പെട്ടന്ന് ഉത്തരം തരാൻ കഴിവുള്ളത് കുട്ടികള്ക്ക് ആണ് എന്നത് മുന്നേ ഞാൻ തിരിച്ചറിഞ്ഞതായിരുന്നു.

ബാഗിലുണ്ടായിരുന്ന കുറച്ചു മിട്ടായ് എടുത്തു അവിടെ മാറി നില്ക്കുന്ന ഒരു പത്തു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഞാൻ കൊടുത്തു.
അപ്പോൾ ചുറ്റും ഉണ്ടായിരുന്ന ആൾക്കാരൊക്കെ എന്നെ ശ്രധിക്കുന്നതായ് എനിക്ക് തോന്നി.
എന്ധായിരിക്കും ചുറ്റും ഉള്ളവർ ചിന്ധിക്കുന്നത്? പക്ഷെ അത് തിരക്കാൻ എനിക്ക് സമയം ഇല്ല.

ആ കുട്ടിയോട് അല്പ്പം മുന്നോട്ടു നടക്കാൻ പറഞ്ഞുകൊണ്ട് ഞങ്ങൾ കുറച്ചു മാറിനിന്നു.

ഞാൻ തിരക്കി, ആ സ്ത്രീ എന്ധുകൊണ്ട് അവിടെ ഇരുന്നു ഭഹളം വയ്ക്കുന്നു, എന്ധുകൊണ്ട് ചുറ്റുമുള്ള ആൾക്കാർ ആ യുവാവിനോട് ഒന്നും ചോദിക്കുന്നില്ല?

പക്ഷെ അവൾ താഴോട്ട് നോക്കി, കുറച്ചു സമയം നിശബ്ധധയോടെ നിന്നു.
ഞാൻ വീണ്ടു ആവർത്തിച്ചു.

അവൾ മറ്റേതോ ഒരു പേര് പിറ് പിറുക്കുന്നു.
"കനിക.. ക.."

അതാരാണ്? ഞാൻ ചോദിച്ചു കൊണ്ടേ ഇരുന്നു,
കുറച്ചു സമയം അവിടെ നിശബ്ദമായി ഇരുന്നപ്പോൾ അവൾ സംസാരിക്കാൻ തുടങ്ങി, മുന്നേ ഒരുപാട് പരിജയമുള്ള ഒരാളെന്നപോലെ,

പക്ഷെ അവൾ സംസാരികുന്നത് മുഴുവൻ കനികയെ പറ്റിയാണ്, എനിക്കറിയേണ്ടത് ആ സ്ത്രീയെ കുറിച്ചും, പക്ഷെ അവളെ ഞാൻ തടഞ്ഞില്ല.

" കനിക ആ തെരുവിൽ ഉള്ള സ്കൂളിൽ പോകുന്ന വിരലിൽ എണ്ണാവുന്ന കുട്ടികളിൽ ഒരുത്തി, അവള് മാത്രമായിരുന്നു, എന്റെ കൂടുകാരി ഇവിടെ.

വൈകുന്നേരങ്ങളിൽ അക്ഷരങ്ങൾ അവൾ എനിക്ക് പറഞ്ഞു തരുമായിരുന്നു. കഴിഞ്ഞയാഴ്ച അവൾ എന്നെ അമ്മ എനെഴുതാൻ പഠിപ്പിച്ചു. (അതവൾ കുറച്ചു ശബ്ധത്തിൽ സന്ധോഷതോടെ പറഞ്ഞു, പക്ഷെ വീണ്ടും ഭാവം മാറി)"

ഞാൻ കേള്ക്കുക മാത്രം ആയി,
വീണ്ടും നിശബ്ദതയുടെ മുഗം. ഞാൻ കയ്യിലുണ്ടായിരുന്ന ഒരു പേന അവൾക്കു നല്കി. അവളുടെ കണ്ണുകൾ കലങ്ങി ഇരുന്നു.

"രണ്ടു ദിവസം മുന്നേ സ്കൂളിൽ പോയ കനിക തിരിച്ചു വന്നിട്ടില്ല, അവൾ എവിടാണെന്ന് ആർക്കും അറിയില്ല"

കുറച്ചു കഴിഞ്ഞു വീണ്ടും ആ പെണ്‍കുട്ടി പതിയെ പറയുന്നു...

"ഇവിടുന്നു കാണാതാവുന്ന ആദ്യത്തെ കുട്ടിയല്ല കനിക, പക്ഷെ അവളുടെ അമ്മ വളർത്തിയത്‌ ഞങ്ങളുടെ വീടുകളെ പോലെയല്ല, അവൾ നല്ലവളായിരുന്നു, എല്ലാം കൊണ്ടും."

ആൾക്കാരുടെ ശ്രദ്ധ ഞങ്ങളുടെ നേർക്ക്‌ മാത്രം ആയപ്പോൾ ഞാൻ ആ കുടിയോടു പോവാൻ പറഞ്ഞു.

ഞാൻ പതിയെ മുന്നെട്ടെക്ക് നടക്കാൻ തുടങ്ങി.
മകളെ കാണാതായാൽ അവർക്ക് പോലീസിൽ പരാതി പെടാലോ?
എന്ധു പോലീസ് ഞങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകരുടെ പരാതികൾ പോലും ചവറ്റുകോട്ടയിൽ തള്ളുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.
അതിന്റെ ഉത്തരം എനിക്ക് പെട്ടന്ന് തന്നെ കിട്ടി.

പക്ഷെ ഇ കുട്ടികൾ എങ്ങനെ അപ്രത്യക്ഷ മാവുന്നു, എല്ലാം അറിയുന്ന ഈ ജീവനുകൾ ആരെ ഭയക്കുന്നു.

പക്ഷെ വീട്ടിലേക്കുള്ള വഴി ഞാൻ മറന്നു. എന്റെ യാത്ര ആ യുവാവിനെ തിരഞ്ഞുള്ളതായ്.
ഞാൻ കണ്ടെത്തി, അയാള് ദൂരെ തനിയെ ഇരിക്കുന്നു. ഞാൻ അയാളോട് ആ സ്ത്രീയുമായി വഴക്കിട്ടതെന്ധിനെന്നു തിരക്കി; പക്ഷെ അയാൾ എന്നെ ചീതവിളിച്ചുകൊണ്ട് മാറി പോവാൻ പറഞ്ഞു,

ഒരു ചെറിയ അക്രമത്തിലൂടെ അയാളെ നേരിടേണ്ടി വന്നു. അയാളോട് തുറന്നു പറയാൻ ഭീഷണിയുടെ സ്വരം ഉപയോഗിച്ച് ഞാൻ ആവശ്യപെട്ടു.

പക്ഷെ, പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല, അയാള് കരയുവാൻ തുടങ്ങി. അയാളുടെ റിക്ഷയിൽ ആയിരുന്നു കനിക അന്ന് തരിച്ചു വന്നിരുന്നത്.
പക്ഷെ അയാള് കൂടുതലൊന്നും തെളിച്ചു പറയുന്നില്ല,

അയാൾ കുതറി മാറി ഓടി,

"ഇതേ അമ്മമാർക്കിടയിൽ, ഇ കുട്ടികൾക്കിടയിൽ മറ്റൊരു കൂട്ടം ചിലർ,
സ്വന്ധം മക്കളെ പോലും വളർത്താൻ എന്ന പേരില് എവിടെക്കോ കടത്തുന്നു,
വളർത്തി മറ്റുള്ളവരുടെ മുന്നിലേക്ക്‌ പുഴുക്കളെ പോലെ ഇഴയുവാൻ, ചീഞ്ഞു നാറിയാൽ അവയവങ്ങൾ കരന്നെടുത്തു  ഏതേലും റോഡരികിൽ വലിച്ചെറിയും.

അവർക്ക് വേണ്ടത് പണം മാത്രമാണ്, പിന്നെ വെറും പതിനൊന്നു മിനുട്ടിന്റെ സുഗവും.

ഇവർ അവരെ കൊൽക്കത്തയിലെ ചുവന്ന തെരുവുകളിൽ വളരതാൻ എല്പ്പിക്കും, അല്പ്പം ശരീര വ്യത്യാസം വന്നെന്നു കണ്ടാൽ വിൽക്കും.

മുന്നേ രക്തം വിൽക്കൽ തൊഴിലാക്കിയവരുടെ നാടായിരുന്നു, കൊൽക്കത്ത.
ഇന്ന് വില്ക്കാനായി മാത്രം മനുഷ്യരെ വളർത്തുന്ന രീതിയിലേക്ക് വളർന്നു എന്ന് മാത്രം."
ഇതിനെ പറ്റി ഞാൻ മുന്നേ കേട്ടിട്ടുണ്ട്, ഞാൻ ഇത് അന്വേഷിക്കും, പക്ഷെ നേരം ഇരുട്ടി, ഇ സമയം ഇവിടെ അത്ര സുരക്ഷിതമല്ല.

വേനൽക്കാലം

കഴിഞ്ഞ ഒരു വേനൽക്കാലം, ആവശ്യത്തിലധികം സമയം മാത്രം ഉള്ള ഒരു കൂട്ടം ചെറുപ്പകാരയിരുന്നു ഞങ്ങൾ, ഇന്നതില്ലെങ്കിലും.


നടന്നും രയ്ട് (Bike Ride)   ചെയ്തും സമയം ചിലവഴിച്ചിരുന്ന ഒരു വർഷം. അങ്ങനെ കഴിഞ്ഞ വേനലിൽ എത്തിച്ചേർന്നത് കർണാടക  അതിർത്തിയിലെ "കാഞ്ഞിരകൊല്ലി " വെള്ളചാട്ടതിനടുതായിരുന്നു,
നാട്ടിലെ ആരും  ശ്രദ്ധിക്കാതെ പോയ ഒരു മനോഹാര സ്ഥലം, അത് എഴുതി ഫലിപ്പിക്കാൻ എനിക്ക് കഴിയില്ല.

ആ  പ്രദേശവും മലനിരകളും ഒക്കെ ഇഷ്ടപെടാൻ ഒരുപാട് കാരണങ്ങളുടായിരുന്നു, വളരെ അല്പ്പം മാത്രം ജനങ്ങള് താമസിക്കുന്ന ഒരു മലയോര പ്രദേശം. ഒരു ചെറിയ വയനാട് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. മഞ്ഞു വീണു ഉറങ്ങി കിടക്കുന്ന ആ പ്രദേശത്തെ വിളിച്ചുണർത്തി കൊണ്ടായിരുന്നു, രാവിലെ ഞങ്ങൾ അവിടെ എത്തി ചേർന്നത്‌.
ഉടുത്തൊരുങ്ങി നിന്ന കാഞ്ഞിരകൊല്ലിയെ കണ്ടപ്പോൾ ഞാൻ അലിഞ്ഞു എന്നത് മറ്റൊരു സത്യം.


പ്രക്രതിയുടെ സുഗന്ധം തിരിച്ചറിഞ്ഞുകൊണ്ട് മലയിലേക്കുള്ള ഓരോ പടികളും കയറി ചെന്നു. കർണാടക അതിർത്തിയിലെ വന നിരകളും അവയെ തലോടി കൊണ്ടിരിക്കുന്ന മഞ്ഞും ആദ്യം എന്നെ തണുപ്പിച്ചു.
ഞങ്ങൾ നടന്നു ആ മലയുടെ മുകളിലെക്കെതി, എന്റെ കണ്ണും കാതും അവിടത്തെ മനോഹാരിതയിൽ മയങ്ങി. ഇതുവരെ കാണാത്ത പല നിറങ്ങളുള്ള പക്ഷികൾ - മുകളിൽ നിന്നും വീഴുന്ന വെള്ളത്തിന്റെ മനോഹാര്യത നിറഞ്ഞ ആ ശബ്ദം എല്ലാം എന്നെ കീഴ്പെടുത്തി കളഞ്ഞിരുന്നു. സമൂഹത്തിന്റെ ആട്ടി തുപ്പലുകൾ എന്റെ കാതുകളിൽ കേള്ക്കാതെ ഞാൻ അവിടെ മുഴുകി ഒരു ദിവസം മുഴുവൻ ഇരുന്നു പോയി. ഞാൻ അത് ആസ്വധിക്കുകയായിരുന്നു എന്ന് ഇന്ന് അത് ഓർക്കുമ്പോൾ തൊട്ടറിയുന്നുണ്ട്.

ആ ഒരു ജീവിതം ഇന്ന് ആാരൊ കരന്നെടുത്തത്‌ പോലെ തോന്നുന്നു.സന്ധോഷതോടെ, ലളിതമായി ജീവിച്ച ഒരു ചെറിയ കാലഗട്ടം, ഇനിയൊരിക്കലും തിരിച്ചു വരാത്ത മനോഹരമായ കാലഗട്ടം.

ഇത് ശരിക്കും പ്രക്രതിയുടെ ഒരു അനുഗ്രഹമാണ്, ജീവിതത്തിലെ ഓരോ പാടങ്ങളും അത് നമ്മളെ ഓർമ പെടുത്തുന്നു, പക്ഷെ ഇ ഒച്ചപാടുകൾകിടയിൽ പ്രക്രതിയുടെ ശബ്ദം കേള്ക്കാതെ പോകുന്നു.

-പ്രജീഷ്