സൂര്യന്റെ കണ്ണുകൾ മൊത്തം ചുവന്നു പഴുത്തു, പുഴ ഒഴുക്ക് നിർത്തി സൂര്യനെ യാത്രയയക്കാൻ ഒരുങ്ങുന്നു, അവൾ കരയുന്നുണ്ട് ആ കണ്ണീരിൽ സൂര്യന്റെ കണ്ണിലെ ചുവപ്പ് തുടുത് പൊങ്ങുന്നു,
പുഴ സൂര്യനെ ഇത്രയും ഏറെ സ്നേഹിക്കുന്നോ, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സൂര്യനെ ആസ്വധിപ്പിച്ചു കൊണ്ട് ദേശാടന കിളികൾ തലങ്ങും വിലങ്ങും പറന്നു കൊണ്ടിരുന്നു, കാർ മേഗങ്ങൾ കണ്ണീർ തുടച്ചു കൊണ്ട് സ്വയം അലിഞ്ഞില്ലാതായ്.
വെറും മണിക്കൂറുകൾ മാത്രമേ പിരിഞ്ഞിരിക്കേണ്ടതുള്ളു, എന്നിട്ടും അവൾക്കത് സഹിക്കാൻ കഴിയുന്നില്ല.
മാടിന്റെ കരയിലെ തെങ്ങുകൾ തല കുനിഞ്ഞു, ഓലകൾ പുഴയെ തടവി ആശ്വസിപ്പിച്ചു.
പക്ഷെ അവൾക് ഒഴുകാൻ കഴിയുന്നില, അവൾ അവിടെ നിന്ന് കരയുകയാണ്.
സൂര്യൻ തുടുത്തു ചുവന്നു,
ആാ കണ്ണീർ അവൾ കാണാതിരിക്കാൻ മേഗങ്ങൾ അത് മറച്ചു പിടിച്ചു.
അവൻ പതുക്കെ താണ് പോയ്,
പുഴ നിർത്താതെ കരഞ്ഞു.
സൂര്യന്റെ പിന്നിൽ വന്ന ചന്ദ്രൻ അവളെ നോക്കി കണ്ണിറുക്കി,
താരകങ്ങൾ അവനെ പിന്ധിരിപ്പിക്കാൻ ശ്രമിച്ചു.
അവൻ അതിനു തയ്യാറായില്ല, ആമ്പൽ പെണ്ണിനെ മറന്നു അവൻ പുഴയ്ക്കു പിറകെ പോയ്.
പുഴ കണ്ണടച്ച് സൂര്യനെ മാത്രം ഓർത്തു കരയുന്നു.
ചന്ദ്രൻ അവൾക്ക്ക് പ്രേമലേഖനം നിലാവിൽ ചാർത്തി എഴുതി കൊടുത്തു.
അവൾ അത് കാണാൻ പോലും തയ്യാറാവാതെ കണ്ണടച്ചു, ഒഴുക്ക് നിലച്ചു,സൂര്യനെയും ഒർതവൾ കരഞ്ഞു.
ചന്ദ്രനെ നക്ഷത്രങ്ങൾ കണ്ണിറുക്കി കളിയാക്കി, പൂവുകളൊക്കെ ചന്ദ്രൻറെ നോട്ടം പേടിച്ചു കുനിഞ്ഞിരുന്നു, പക്ഷെ തന്റെ പ്രണയം കാണാത്ത ചന്ദ്രനേയും പ്രതീക്ഷിച്ചു ആമ്പൽ പെണ്ണ് മാത്രം മിഴിയടക്കാതെ കാത്തിരുന്നു.
-പ്രജീഷ്
No comments:
Post a Comment
വായിച്ചതിനു നന്ട്രി