സൂഡ്

ലഹരിയുടെ അങ്ങേ അറ്റം വരെ ചെന്നെത്തിയത് സ്വന്തം ജീവൻ ചുടുകാട്ടിൽ ചാരമായി മറിയപ്പോഴയിരുന്നു, സമയവും ദിവസവും തിരിച്ചറിയാൻ പറ്റാത്തത്രത്തോളം മനസ്സ് നിയന്ധ്രണം വിട്ടു എങ്ങോ യാത്ര ചെയ്തവസ്ത.

അതിൽ നിന്നും മോക്ഷം കിട്ടിയത് എങ്ങനെയെന്നു ഇപ്പോഴും ഓർത്തെടുക്കാൻ പറ്റുന്നില്ല, പക്ഷെ അപ്പോഴേക്കും ഒരുപാട് യാത്രകൾ പിന്നിട്ടിരുന്നു.
ഒരു "സൂഡ്".

വയനാട്ടിലെ തേയില തോട്ടങ്ങൾ മുതൽ ഹിമാലയം വരെ. എന്ധിനായിരുന്നെന്നോ, എങ്ങനെയോന്നോ അറിയാതെ തീർത്തൊരു യാത്ര.
പലരെയും പരിചയപെട്ടു, ചില സൌഹൃദങ്ങൾ മുതല്കൂട്ടായി. ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാഴ്ചകൾ കണ്ണിന്റെ ഞെട്ട് പറിച്ചെടുത്തു.

ഒരു യുഗത്തിന്റെ അവസാനത്തിൽ നിന്നും പുതിയ യുഗത്തിന്റെ വെളിച്ചം പകരാൻ പ്രണയത്തിന്റെ പ്രകാശം വേണ്ടിവന്നു, പക്ഷെ അതിനും ആയുസ്സ് അൽപ്പം മാത്രം, വീണ്ടും അതെ ചുടുകാട്ടിലെ വെണ്ണീര് നോക്കി കണ്ണീരു പൊഴിക്കുന്ന രാത്രികൾ.

ഒരു പക്ഷെ ഇ തുലാവർഷ പെയ്തു അവൾ നക്ഷത്ര കൂട്ടങ്ങല്കിടയിൽ നിന്നും പൊഴിക്കുന്ന കണ്ണീരാകാം.
ആ പെയ്തിൽ കടലും കരയും വേണ്ടാതെ, മനസ്സ് ശൂന്യമാക്കി ആകാശത്തെ മാത്രം കൊതിച്ചങ്ങു നനയും.

കൂടെയിരുന്നു സംസാരിക്കുമ്പോൾ പുഴയും സൂര്യന്റെയും പ്രണയവേദനയെ  കുറിച്ച് സംസാരിച്ചവൾ.പുഴക്കരയിൽ വീശുന്ന കാറ്റിനെ പിടിക്കാൻ കൊതിച്ചവൾ.

നിര്‍ത്തലില്ലാതെ പറഞ്ഞു കൊണ്ടിരിക്കുമ്പോളും യാത്രയെ കുറിച്ച് ഇടയ്ക്ക് ഒര്മപെടുതും. പോകാനവള്‍ക്ക് ഇഷ്ടമായിരുന്നു, യാത്രയെ കുറിച്ചവള്‍ സ്വപ്നം കണ്ടിരുന്നു, എങ്കിലും എന്റെ സ്നേഹത്തിനു മുന്നില്‍ തോറ്റവള്‍ യാത്ര വേണ്ടെന്നു എപ്പോളോ പറഞ്ഞു.
പക്ഷെ, ഇടയ്ക്ക് ആരൊക്കെയോ വന്നോർമപെടുതുന്നത് പോലെ ആശുപത്രികിടക്കകൾ മാറി മാറി നരകിച്ചൊരു ജീവിതം.
വിട്ടുകൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.

ആ നരക ജീവിതം കണ്ടു നില്ക്കാൻ ത്രാണി ഇല്ലാതെ പുഴക്കരയിൽ ലഹരിയും കൂട്ടുപിടിച്ച് ആകാശതെക്കുയർന്നു താഴ്ന്നു ജീവിച്ചു ആ കാലം.
പക്ഷെ അവിടെ നിന്നും ചുടുകാട്ടിലേക്ക് വലിയ ദൂരം ഉണ്ടായിരുന്നില്ല,
ദേഹത് തീ കൊളുത്തും മുന്നേ ഹൃദയം മുകളിലേക്ക് പറന്നുയരുന്നത് കണ്ടത് ഞാൻ മാത്രമായിരുന്നു.

ആ ഹൃധയതോടോപ്പമാണ് ആദ്യമായി ചെയ്തൊരു യാത്ര, ആ യാത്രയ്ക്കിടയിൽ മദ്യവും എവിടുന്നോ കടന്നുവന്നു, അന്ന് മുതലാണ്‌ മദ്യം   ഏറ്റവും നല്ല സുഹ്ര്തായി മാറിയത്.
പക്ഷെ അതൊരു യാത്രയുടെ തുടക്കം മാത്രമാണെന്ന് തിരിച്ചറിയാൻ വൈകി.

അവസാനത്തെ ശ്വാസം മുകളിലേക്ക് വലികുമ്പോഴും, അത് പുറത്തുവിടാതെ മുറുകെ പിടിച്ചു ആകാശത്ത് തനിച്ചിരിക്കുന്ന ആ മനസ്സിന്ടടുത്തു ചെന്നെത്താൻ  തയ്യാറായി നില്ക്കുമ്പോഴും ഞാൻ ഏതെങ്കിലും ഒരു യാത്രയ്ക്കിടയിൽ എവിടെയെങ്കിലും ആയിരിക്കും. അതെ ഒരു "സൂഡ്".

യാത്ര

ഒറ്റയ്ക്ക് മലയുടെ മുകളില പോയി കൂവാനും, രാത്രി തീരങ്ങളിൽ നക്ഷത്രങ്ങളെ എന്നി കിടയ്ക്കാനും ഒരു യാത്ര.
ഓരോ യാത്രകളും ഓരോ വലിയ നഷ്ടങ്ങളിൽ നിന്നും തുടങ്ങുന്നു. പക്ഷെ അതിന്റെ അവസാനം പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങളിൽ ചെന്നെത്തും.

എവിടെക്കാണ്‌ എന്ന് ചിലപ്പോൾ ആദ്യമേ തീരുമാനിച്ചുറപ്പിച്ചതാവും , പക്ഷെ മറ്റൊന്നിനെ കുറിച്ചും ഒരു മുൻ ധാരണ പോലും ഉണ്ടാവാറില്ല.

ചിലകാര്യങ്ങൾ ഓർക്കാതിരിക്കാനും മറ്റു ചിലത് മാത്രം ചിന്ധകളിലേക്ക് പറിച്ചു നടുന്നതിന് വേണ്ടിയും ചില യാത്രകൾ മാറി പോകാറുണ്ടെങ്കിലും , എല്ലാ താറു മറുകളും യാത്രകൽക്കിടയിലുള്ള കുത്തൊഴുക്കിൽ ഒലിച്ചു പോവാറുണ്ട്.

നിഭന്ധനകൾ ഇല്ല എന്നതും, സമയ നിബിടമാല്ലാത്തതും തനിച്ചുള്ള യാത്രകൾക്ക് പ്രേരിപ്പിക്കുന്നു. എന്റെ ഈണത്തിൽ ഞാൻ സ്വയം ഒഴുകി എന്നൊരു സംത്രപ്തി യാത്രകൾക്ക് ശേഷം മനസ്സിലേക്ക് കടന്നു വരുന്നു.

സ്വപ്നങ്ങള്ക്ക് ചിറകു മുളയ്ക്കുന്നതും ഇതേ യാത്രകളിൽ തന്നെ,
സ്വപ്‌നങ്ങൾ കാണുന്നത് ഇ യാത്രകളുടെ അവസാനവും.
ഉത്തരവാധിതങ്ങളിൽ നിന്ന് ഒളിച്ചോടാതെ ധൈര്യത്തോടെ നേരിടാനുള്ള ശക്തി കണ്ടെത്തുന്നു.

നിനക്ക് നഷ്ടപെട്ടതോന്നും നഷ്ടപെടലുകൾ ആയിരുന്നില്ല, നിലപാടുകൾ നിന്റെതായിരുന്നില്ല, എന്ന് പറഞ്ഞുകൊണ്ട് ചുറ്റും ചിരിച്ചു കൊണ്ട് നീറി ജീവിക്കുന്ന പല ജീവനുകളും മുന്നില് പെടുമ്പോൾ ഉത്തരവാധിതങ്ങളിലേക്ക് മടങ്ങാനും നഷ്ടപെട്ടതിന്ന്റെ ചിതലരിക്കുന്ന ഓർമ്മകൾ മടക്കി വെച്ച് പുതിയത് പലതും നേടിയെടുക്കാൻ തുറക്ക പെടുന്ന വാതിലുകൾ ഇ യാത്രകളിൽ കണ്ടെത്തുന്നു.

അടുത്തൊരു യാത്ര പോവുകയാണ്,
മലകളുടെ രാജകുമാരിയായ മുസ്സൂരിയിലേക്ക്, കുറച്ചു ദിവസം ഹിമാലയത്തിന്റെ മടിത്തട്ടിൽ കിടന്നു ഇ രാജ കുമാരിയോടു സംസാരിക്കണം ഉള്ളുതുറന്നു. അവിടെ നിന്ന് ഹിമാലയത്തിന്റെ അലങ്കാരമായ നൈനിറ്റൽ ചൂടുന്നതിനും.

ലഹരിയിൽ മെനെഞ്ഞെടുത്ത നക്ഷത്രം.

കടൽക്കരയിൽ മദ്യപിച്ചു ലക്ക് കെട്ടിരിക്കറുള്ള എന്നെ നോക്കി നക്ഷത്ര  കൂട്ടങ്ങൾക്കിടയിൽ നിന്ന് കൊണ്ട് ഒരു നക്ഷത്രം മാത്രം കണ്ണിറുക്കി കൊണ്ട് സംസാരിക്കും.

എന്തെന്നറിയോ ?

കഴിഞ്ഞ കാലങ്ങളിലെ നഷ്ട പ്രണയങ്ങളെ കുറിച്, ഇ കരകളിലെ പ്രണയങ്ങളെ കുറിച്.

ഇ കരയിലെ മുലകൾ കയറിപിടിച്ച്, നാവുകൾ നുണഞ്ഞു കൊണ്ട് ഒരു കുടയ്ക്ക് കീഴെ ഇരുന്നു കൊണ്ടുള്ള പ്രണയം ഞാൻ ഉറക്കെ ആ നക്ഷത്രതോട് വിളിച്ചു പറയും.
അത് കേട്ട് ചുറ്റുമുള്ള നക്ഷത്രങ്ങൾ ഉറക്കെ ചിരിക്കും, ചിലത് നാണിച്ചു മേഗങ്ങൾക്കിടയിൽ  മറയും.

പക്ഷെ നെഞ്ചിലെ ചോര വറ്റിയ കാമുകന്മാരെയും കാമുകിമാരെയും കുറിച്ച് ഞാനൊരക്ഷരം പോലും ഉരിയാടാറില്ല.
ആ വറ്റിയ ചോരയുടെ പ്രതീകമായി ചിലത് അവിടെ മിന്നി തെളിയുന്നുണ്ടാവും.

പക്ഷെ ഇന്ന് ആ നക്ഷത്രം അന്വേഷിച്ചത് എന്റെ പ്രണയത്തെ കുറിച്ചായിരുന്നു,
എന്റെ സിരകളിൽ ഒഴുകി കൊണ്ടിരിക്കുന്ന മദ്ധ്യം മുഴുവൻ തലച്ചോറിന്റെ കേന്ദ്ര ഭാഗത്ത്‌ അടിച്ഞ്ഞു ചേർന്നു,

ഒരു കണ്ണുമാത്രം ഉയർത്തി കൊണ്ട് ചോദിച്ചു, നിനക്ക് ചിന്ധിക്കാൻ കഴിയുമോ, നീ പിണഞ്ഞിരുന്ന ഇ ഹൃദയത്തിനു മറ്റേതെങ്കിലും ഹൃദയവുമായി പിണഞ്ഞിരിക്കാൻ കഴിയുമെന്നു.

ഒന്നും മിണ്ടാതെ, മിന്നി തെളിയാതെ ആ നക്ഷത്രം എവിടെയോ ഒളിച്ചു.

അകലങ്ങളിൽ നിന്നോടിയെത്തി കെട്ടിപിടിച്ചു ചുംബിക്കുന്ന തിരകളെയും നോക്കിയിരുന്നപ്പോൾ, കാറ്റ് വന്നു പറഞ്ഞു ഇ കടൽക്കരയിലെ കമിതാക്കൾ  തിരകളെ മാറ്റിയെടുത്തു,  പ്രണയത്തിന്റെ അർഥം ഇവർ മറന്നു തുടങ്ങി, കാമത്തിൽ വരികൾ മെനെഞ്ഞെടുത് കൊണ്ട് ഒഴുകുകയാണവർ.

മദ്ധ്യം തലച്ചോറിന്റെ നിയന്ത്രണത്തെ പൂർണമായും ഏറ്റെടുത്തു, നക്ഷത്രത്തെ വീണ്ടും തെളിഞ്ഞു തുടങ്ങിയിരിക്കുന്നു, പക്ഷെ ആ ഹൃദയം പഴയപോലെ മിന്നുന്നില്ല, ചിലപ്പോൾ അതെന്റെ അഭോധ മനസ്സിന്റെ തോന്നലാവാം; അറിയില്ല.


ഇ പൊൻ നൂല് കൊണ്ട് ചേർത്ത് വച്ച ലോകത്ത് നിന്നും ആ കരയിലേക്കുള്ള ആഴം നിനക്കറിയാമോ?

വീണ്ടും ചോദ്യങ്ങൾ കാതുകളിൽ പതിയുന്നത് പോലെ.
ഇ ആഴം അറിയാൻ ശ്രമിക്കുമ്പോൾ നിന്നെ ചുറ്റി പിണഞ്ഞിരുന്ന ഇ ഹൃദയത്തെ കുറിച്ച് നീ ഓർത്തോ?
ഇ കടല്ക്കരയിലേക്ക് അവിടെക്കുള്ള അകലം അറിയാതെ, കടലിൽ നിന്നും തെറിച്ച ഒരു മത്സ്യത്തെ പോലെ പിടയുന്നത് കണ്ടില്ലെന്നു നടിക്കുന്നത് എന്തിനാണ് നീ.
നീ യാത്ര പോലും പറയാതെ പോവുമ്പോൾ ഉണ്ടായിരുന്ന ഹ്രിധയമല്ലിതു, തകർന്നിരിക്കുന്നു ഒരുപാട്, മനസ്സിനും വലിയ ബലം ഇല്ലാതായ്.

കോടിക്കണക്കിനു നക്ഷത്രങ്ങൾ  മിന്നാമിനുങ്ങുപോലെ  തെളിയുമ്പോൾ അതിൽ എന്നെയെങ്ങേനെ നീ തിരിച്ചറിഞ്ഞു?

നിൻറെ സൌന്ദര്യം ചാരമാക്കി ശവപ്പറമ്പിലെ കാടുകൾക്ക് വളമായി നൽകിയപ്പോൾ, എന്നെ ഭയന്ന് നീ നിൻറെ ഹൃദയവും മനസ്സും കൂടെ കൊണ്ടുപോയ്, ഇന്ന് ചെറിയൊരു നക്ഷത്രത്തിന്റെ ഉടൽ നീ കടമായി അണിഞ്ഞപ്പോൾ നിൻറെ ഹൃധയമിടിപ്പ് അവിടെ മിന്നാമിനുങ്ങിനെ പോലെ മിന്നുന്നത് എനിക്ക് കാണാം, പഴയ അതെ താളത്തിൽ.
എന്നെയൊന്നും ഒർമിപ്പിക്കരുത് താങ്ങാൻ മനസ്സിന് ഭലമില്ല, ഹൃധയമിടിപ്പ്  നിൽക്കാൻ ഇനി ഏതാനും ദിവസങ്ങളെ എനിക്കുള്ളൂ; അതുവരെ ലഹരിയിൽ ഞാനിങ്ങനെ ജീവിച്ചോട്ടെ.


-പ്രജീഷ്