സൂഡ്

ലഹരിയുടെ അങ്ങേ അറ്റം വരെ ചെന്നെത്തിയത് സ്വന്തം ജീവൻ ചുടുകാട്ടിൽ ചാരമായി മറിയപ്പോഴയിരുന്നു, സമയവും ദിവസവും തിരിച്ചറിയാൻ പറ്റാത്തത്രത്തോളം മനസ്സ് നിയന്ധ്രണം വിട്ടു എങ്ങോ യാത്ര ചെയ്തവസ്ത.

അതിൽ നിന്നും മോക്ഷം കിട്ടിയത് എങ്ങനെയെന്നു ഇപ്പോഴും ഓർത്തെടുക്കാൻ പറ്റുന്നില്ല, പക്ഷെ അപ്പോഴേക്കും ഒരുപാട് യാത്രകൾ പിന്നിട്ടിരുന്നു.
ഒരു "സൂഡ്".

വയനാട്ടിലെ തേയില തോട്ടങ്ങൾ മുതൽ ഹിമാലയം വരെ. എന്ധിനായിരുന്നെന്നോ, എങ്ങനെയോന്നോ അറിയാതെ തീർത്തൊരു യാത്ര.
പലരെയും പരിചയപെട്ടു, ചില സൌഹൃദങ്ങൾ മുതല്കൂട്ടായി. ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാഴ്ചകൾ കണ്ണിന്റെ ഞെട്ട് പറിച്ചെടുത്തു.

ഒരു യുഗത്തിന്റെ അവസാനത്തിൽ നിന്നും പുതിയ യുഗത്തിന്റെ വെളിച്ചം പകരാൻ പ്രണയത്തിന്റെ പ്രകാശം വേണ്ടിവന്നു, പക്ഷെ അതിനും ആയുസ്സ് അൽപ്പം മാത്രം, വീണ്ടും അതെ ചുടുകാട്ടിലെ വെണ്ണീര് നോക്കി കണ്ണീരു പൊഴിക്കുന്ന രാത്രികൾ.

ഒരു പക്ഷെ ഇ തുലാവർഷ പെയ്തു അവൾ നക്ഷത്ര കൂട്ടങ്ങല്കിടയിൽ നിന്നും പൊഴിക്കുന്ന കണ്ണീരാകാം.
ആ പെയ്തിൽ കടലും കരയും വേണ്ടാതെ, മനസ്സ് ശൂന്യമാക്കി ആകാശത്തെ മാത്രം കൊതിച്ചങ്ങു നനയും.

കൂടെയിരുന്നു സംസാരിക്കുമ്പോൾ പുഴയും സൂര്യന്റെയും പ്രണയവേദനയെ  കുറിച്ച് സംസാരിച്ചവൾ.പുഴക്കരയിൽ വീശുന്ന കാറ്റിനെ പിടിക്കാൻ കൊതിച്ചവൾ.

നിര്‍ത്തലില്ലാതെ പറഞ്ഞു കൊണ്ടിരിക്കുമ്പോളും യാത്രയെ കുറിച്ച് ഇടയ്ക്ക് ഒര്മപെടുതും. പോകാനവള്‍ക്ക് ഇഷ്ടമായിരുന്നു, യാത്രയെ കുറിച്ചവള്‍ സ്വപ്നം കണ്ടിരുന്നു, എങ്കിലും എന്റെ സ്നേഹത്തിനു മുന്നില്‍ തോറ്റവള്‍ യാത്ര വേണ്ടെന്നു എപ്പോളോ പറഞ്ഞു.
പക്ഷെ, ഇടയ്ക്ക് ആരൊക്കെയോ വന്നോർമപെടുതുന്നത് പോലെ ആശുപത്രികിടക്കകൾ മാറി മാറി നരകിച്ചൊരു ജീവിതം.
വിട്ടുകൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.

ആ നരക ജീവിതം കണ്ടു നില്ക്കാൻ ത്രാണി ഇല്ലാതെ പുഴക്കരയിൽ ലഹരിയും കൂട്ടുപിടിച്ച് ആകാശതെക്കുയർന്നു താഴ്ന്നു ജീവിച്ചു ആ കാലം.
പക്ഷെ അവിടെ നിന്നും ചുടുകാട്ടിലേക്ക് വലിയ ദൂരം ഉണ്ടായിരുന്നില്ല,
ദേഹത് തീ കൊളുത്തും മുന്നേ ഹൃദയം മുകളിലേക്ക് പറന്നുയരുന്നത് കണ്ടത് ഞാൻ മാത്രമായിരുന്നു.

ആ ഹൃധയതോടോപ്പമാണ് ആദ്യമായി ചെയ്തൊരു യാത്ര, ആ യാത്രയ്ക്കിടയിൽ മദ്യവും എവിടുന്നോ കടന്നുവന്നു, അന്ന് മുതലാണ്‌ മദ്യം   ഏറ്റവും നല്ല സുഹ്ര്തായി മാറിയത്.
പക്ഷെ അതൊരു യാത്രയുടെ തുടക്കം മാത്രമാണെന്ന് തിരിച്ചറിയാൻ വൈകി.

അവസാനത്തെ ശ്വാസം മുകളിലേക്ക് വലികുമ്പോഴും, അത് പുറത്തുവിടാതെ മുറുകെ പിടിച്ചു ആകാശത്ത് തനിച്ചിരിക്കുന്ന ആ മനസ്സിന്ടടുത്തു ചെന്നെത്താൻ  തയ്യാറായി നില്ക്കുമ്പോഴും ഞാൻ ഏതെങ്കിലും ഒരു യാത്രയ്ക്കിടയിൽ എവിടെയെങ്കിലും ആയിരിക്കും. അതെ ഒരു "സൂഡ്".

No comments:

Post a Comment

വായിച്ചതിനു നന്ട്രി