ഇന്നലെ ഞാൻ അറിഞ്ഞത് വേദനയെ കുറിച്ചാണ്- ഇന്ന് ഞാൻ പോകുന്നത് ആനന്ദത്തിന്റെ നഗരങ്ങളിൽ രാപാർക്കാനും.

യാത്രയുടെ അവസാന ഗട്ടത്തിൽ, ഉത്തരേന്ദ്യ ഏകദേശം മനസിലാക്കി ധക്ഷിനെന്ധ്യയിലേക്ക് വന്നു കൊണ്ടിരിക്കുന്ന സമയം.

മുംബയിൽ നിന്നും ബംഗ്ലൂരിലെക്കുള്ള ബസ്‌ യാത്ര, ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് പുറപ്പെടേണ്ട ബസും കാത്തു നിന്ന് കൊണ്ട് ഒരു മണിക്കൂർ  മുന്നേ തന്നെ ഞാൻ നഗരത്തിന്റെ ഒരു മൂലയിൽ ഇരിപ്പുണ്ടായിരുന്നു.
എന്നെ ക്കാളും മുന്നേ തന്നെ അച്ഛനും മകളും എന്ന് തോന്നിപ്പിക്കുന്ന രണ്ടുപേര് അവിടെ ഉണ്ടായിരുന്നു, പെണ്‍കുട്ടി കാണാൻ അത്യാവശ്യം സുന്ദരിയായത്‌ കൊണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു. പക്ഷെ അവിടെ നിയന്ധ്രിക്കപെട്ട നിശബ്ധത എന്നിലെ ചില ചോദ്യങ്ങൾ  ചോദിക്കാൻ പ്രേരിപ്പിച്ചു.



ഞാൻ പതുക്കെ ചെന്ന് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, ചില ചില സാധാരണ ചോദ്യങ്ങൾ ചോദിച്ചു ഞാൻ അദ്ധേഹത്തെ ഭുധിമുട്ടിച്ചത് കൊണ്ടായിരിക്കണം അദ്ദേഹം പുകവലിക്കാൻ അടുത്തുള്ള കടയിലേക്ക് മാറിനിന്നു.

ഞാൻ ആ പെണ്‍കുട്ടിയോട് സംസാരിക്കാൻ തുടങ്ങി, അവളുടെ സംസാരത്തിനിടയിൽ നാവുകൾ ഇടർന്നു, വളരെ ചെറുപ്പത്തിലെ വിജയിച്ചു തോറ്റ ഒരു പെന്കുട്ടിയാവം എന്ന് ഞാൻ ഊഹിച്ചു.

പിന്നീടുള്ള എന്റെ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറിയെങ്കിലും എൻറെ വിടാതെയുള്ള ചോദ്യം അദ്ധേഹത്തെ സംസാരിക്കാനും തുറന്നു പറച്ചിലിനും പ്രേരിപ്പിച്ചു.

പറഞ്ഞു തുടങ്ങിയപ്പോൾ ഒരു മലയാളി കുടുംബം, സംഭാഷണത്തിന്റെ  നീളം അൽപ്പം മടുപ്പ് പിടിപ്പിക്കുന്ന രീതിയിലേക്ക് നീണ്ടു അദ്ധേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി.

മുന്നേ കോഴിക്കോട് ജില്ലയിൽ നിന്നും ബിസിനസ്സ് ആവശ്യത്തിനായി കർണാടക സംസ്ഥാനത്തെ  ഉടുപ്പി എന്ന സ്ഥലത്തേക്ക് താമസം മാറ്റിയ കുടുംബ മായിരുന്നു, രണ്ടു പെണ്മക്കളും ഭാര്യയും അടങ്ങുന്ന ഒരു ചെറിയ കുടുംബമായി ജീവിക്കാൻ പാടുപെടുന്ന ഒരു പാവം മിഡിൽ ക്ലാസ് കുടുംബം എന്നാണ്‌ എനിക്ക് തോന്നിയത്.

പക്ഷെ അദ്ദേഹം മുംബയിലേക്ക് വന്നത്, മുംബൈ ആർട്സ് കോളേജിൽ ചിത്രരചന പഠിക്കുന്ന അദ്ധേഹത്തിന്റെ ഇളയ മകളുടെ പഠിത്തം അവസാനിപ്പിച്ചു കൂട്ടി കൊണ്ട് പോകുന്നതിനായിരുന്നു.
കാരണം തിരകുന്നതിനു വേണ്ടി ആ പെണ്‍കുട്ടിയുടെ കണ്ണുകൾ എന്നെ പ്രേരിപ്പിച്ചു.
പക്ഷെ അദ്ദേഹം തുടർന്ന് സംസാരിക്കാൻ താല്പര്യം കാണിച്ചില്ല.
ബസു കർണാടക ചെക്ക് പോസ്റ്റിൽ നിർത്തിയിട്ടു. യാത്രകാരെല്ലാം പുറത്തിറങ്ങി, ഞാനും അദ്ദേഹവും അടക്കം, ആ പെണ്‍കുട്ടി തനിച്ചു ബസിലും.
അദ്ദേഹം പതിയെ സംസാരിക്കാൻ ആരംഭിച്ചു,
'ഞാൻ അടുത്തിടെ അനുഭവിച്ചത്-ശരിക്കും പറഞ്ഞാൽ കഴിഞ്ഞ ഒരു മാസക്കാൾ മായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്' -അയാളുടെ പല്ലുകൾ കൂട്ടിയിടിക്കുന്നതായി തോന്നി.

കഴിഞ്ഞ ജനുവരിയിൽ, അതായത് എട്ടു മാസം മുന്നേ,  ചീഞ്ഞ നരബോജികളുടെ കയ്യിൽപെട്ടു മാനം നഷ്ടപെട്ടവലായിരുന്നു, അദ്ധേഹത്തിന്റെ മൂത്തമകൾ.
പരപീടനതിലെക്കും, ആത്മ പീടനതിലെക്കും- വെധനയിലെക്കും വഴുതി വീണ
കുടുംബ ജീവിതമായിരുന്നെങ്കിൽ കൂടിയും അദ്ദേഹം അത് രണ്ടാമതും തിരിച്ചു കൊണ്ട് വന്നിരുന്നത്രേ, ഒന്നും നടന്നിട്ടില്ല എന്ന് അദ്ധേഹത്തിന്റെ മകളും വിശ്വസിച്ചു,

പക്ഷെ കൂടുതൽ വാർത്തകളിൽ കുടുങ്ങാത്ത ഇ രണ്ടാമത്തെ ജീവിതം നശിക്കാൻ കുറെ കാലങ്ങൾ വേണ്ടി വന്നില്ലത്രേ,
കോടതിയിൽ പരാതിക്കാരി നേരിട്ട് ഹാജരാവണം എന്നുള്ള കോടതിയുടെ ഉത്തരവ് പ്രകാരം പെണ്‍കുട്ടിക്കും അദ്ദേഹത്തിനും കോടതിയിൽ കയറിയിറങ്ങേണ്ടി വന്നു,
മാധ്യമങ്ങൾ പേടമാനിനെ കിട്ടിയ വേട്ട നായ്ക്കളുടെ സ്വഭാവം കാണിച്ചു, മറ്റുള്ളവരിൽ നിന്നുള്ള നോട്ടവും പെരുമാറ്റവും എങ്ങനെയാനുണ്ടാവുക എന്ന് ഊഹിക്കാം.
മനസ്സ് തകർന്ന മകളെ എന്ത് ചെയ്യേണം എന്നറിയാത്ത അദ്ധേഹത്തെ വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാൻ പ്രേരിപ്പിക്കപ്പെട്ടു.

തന്റെ ഇളയ മകളുടെ  പഠിത്തം അവസാനിപ്പിച്ചു അവളെയും കൂട്ടി ഉടുപ്പിയിലേക്ക് പോയി കുടുംബ സമേതം നാളെ നാട്ടിലേക്ക് തിരിക്കാൻ ഇരിക്കുകയാണ്.

അദേഹം ഇതൊരു കഥപോലെ പറഞ്ഞവസാനിപ്പിച്ചു. പിന്നെ കൂടുതലൊന്നും അധെഹത്തോട് ചോദിക്കാൻ  എനിക്ക് കഴിഞ്ഞില്ല, ഞാൻ അധേഹത്തിൽ നിന്നും കുറച്ചു മാറി പുകവലിച്ചു കൊണ്ടിരുന്നു.

ബസ്‌ എടുക്കാം നേരം അകത്തു കയറി കുറച്ചു സമയം ആ പെണ്‍കുട്ടിയുടെ മുഗതെക്ക് തന്നെ സൂക്ഷിച്ചു നോക്കി,
ആ കണ്ണുകളിലെ നനവുകളിലെക്കടിക്കുന്ന വെളിച്ചം എന്റെ മുന്നിലൂടെ പോകുന്നതെനിക്ക് കാണാം ഒരു പകൽ വെളിച്ചം പോലെ,

അതിൽ ഒരു പാട് ചോധ്യങ്ങളുണ്ടായിരുന്നു.
ഇ യാത്ര അവളുടെ ഭാവിയെ തകർത്തു കൊണ്ടാണോ? തന്റെ കൂടപ്പിറപ്പിനു ഇനിയൊരു ജീവിതമുണ്ടോ?
ഒരു ലൈംഗീക തൊഴിലാളിയോടു കാണിക്കുന്ന മാന്യതയെങ്കിലും അവള്ക്കും തന്റെ ചേച്ചിക്കും ഇനി പോകുന്ന നാട്ടിലെങ്കിലും കിട്ടുമോ?

വെറുപ്പിക്കുന്ന കുറെ ചോധ്യങ്ങളുമായി രാവിലെ ബാങ്ങ്ലൂരിൽ എത്തുന്നതുവരെ കണ്ണും തുറന്നിരുന്നു.

ബസിൽ നിന്നും പുറത്തിറങ്ങിയവാടെ, ചായ കുടിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അതിനരികതായുള്ള ഒരു തട്ടുകടയിൽ ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരുന്നു.

അദ്ദേഹം ബസിന്റെ സമയം ചോദിക്കാൻ അവിടുള്ള ഡിപ്പോയിൽ കയറി, ആ സമയം പെന്കുടിയോടു സംസാരിക്കാൻ ഞാൻ ശ്രമിച്ചു.

പക്ഷെ, "എൻറെ ജീവിതം അത്ര രസമുള്ളതല്ല" എന്ന  ഒരു വെധനിപ്പിച്ചുള്ള മറുപടിയോടെ അവൾ ആ സംഭാഷണം അവടെ അവസാനിപ്പിച്ചു.

അദ്ദേഹം അവിടുത്തേക്ക്‌ വരുന്നതിനു മുന്നേ കുടിച്ച മൂന്നു ചായയുടെയും കാശ് കൊടുത്തു "ഇനി നാടിന്നു കാണാം" എന്നും പറഞ്ഞും ഞാൻ അരങ്ങു വിട്ടു.

ഇത് എൻറെ കൂടെ ഇരുന്ന ഒരാളുടെ മാത്രം ജീവിതം, ആ ബസിൽ അതുപോലെ മറ്റു അമ്പതി മൂന്നു ജീവിതങ്ങൾ.
ഓരോ യാത്രയിലും കാണുന്നതും കേൾക്കുന്നതും ആരുടെയെങ്കിലും വെട്ടെയ്ക്കിരയായ ജീവിത കഥകൾ.

- ഇന്നലെ ഞാൻ അറിഞ്ഞത് വേദനയെ കുറിച്ചാണ് ഇന്ന് ഞാൻ പോകുന്നത് ആനന്ദത്തിന്റെ നഗരങ്ങളിൽ  രാപാർക്കാനും.

-പ്രജീഷ്

വിട

കുറുകെ വരച്ച വരകൾക്കടിയിലേക്ക്
ഇനി അവളുടെ ഓർമകളും
മായലോകതെതിച്ച മധുരമായ
ലഹരികളും..!

മഞ്ഞ് അറിയാതെ മൂന്നു നിമിഷം.

നിനക്ക് വേധനിക്കുകയാണേൽ, ഉറക്കെ നിലവിളിക്കു,
അല്ലേൽ എന്നെ കെട്ടിപിടിച്ചു കൊണ്ട് ഒന്ന് കരയു...
ഇതെന്നെ വല്ലാതെ വേദന പെടുത്തുന്നു, നിനക്ക് മുന്നേ ഞാൻ മരിക്കുന്നതായി എനിക്ക് തോന്നുന്നു.
 
  "എനിക്ക് പേടിയാവുന്നു....എന്നെ പഴയ ജീവിതത്തിലേക്ക് കൊണ്ട് പോവുമോ "

എങ്ങനെ..എങ്ങനെ കഴിയും എനിക്ക്.

     " വേദന കൊണ്ട് പൊട്ടുന്നത് പോലെ എന്റെ ഹൃദയം...ഞാൻ നിന്നെ സ്നേഹിക്കുന്നു..ഹൃദയം കത്തി തീരാവുന്നത്ര ഞാൻ സ്നേഹിച്ചു.. ഒരു മരുന്നുകൾക്കും മാറ്റാൻ പറ്റാത്ത വിധം അത് കത്തി തീർന്നിരിക്കുന്നു.

ചുട്ടു പോള്ളുകയാണ് ഹൃദയം.."

അൽപ്പ നേരത്തേക്ക് വേണ്ടി എന്തിനു ഞാൻ നിന്നെ സ്നേഹിച്ചു, നിന്നെ നഷ്ടപെടുത്താൻ എനിക്കാവില്ല .. ഇത് വെറും അസുഗമാണ്‌.

മഴ പെയ്യുകയാണ്, ഇ മഴയ്ക്ക്‌ പോലും . എന്റെ സ്നേഹത്തെ തണുപ്പിക്കാൻ കഴിയില്ല .

ഇ മഴയിൽ, ഒരു മണിക്കൂറെങ്കിലും നീ സ്വപ്നം കണ്ട മുഴുവൻ ജനാലകൾ പതിച്ചുള്ള വീട് കിട്ടുകയാണേൽ..ഞാൻ നിന്നെ രണ്ടുകൈകളിലും എടുത്തു ചുംബിക്കുമായിരുന്നു...
ഞാനത് മുന്നേ ചെയ്തിട്ടുണ്ടെങ്കിൽ കൂടിയും.

സ്വപ്നങ്ങളിലും നീ എന്നെ പിന്തുടർന്ന് കൊണ്ടിരിക്കുന്നു, എപ്പോഴെല്ലാം രാത്രി കാലങ്ങളിൽ മൂടൽ മഞ്ഞിന്റെ സുഗന്ധം നിന്റെ കൂടെ ഞാൻ ആസ്വദിച്ചോ, അപ്പോഴെല്ലാം ഞാൻ തിരിച്ചറിയുകയായിരുന്നു..ഓരോ ദിവസത്തിന്റെയും സ്പർശം.

പക്ഷെ ഇപ്പോഴെനിക്കറിയാം, കണ്ണുകൾ അടങ്ങുകയാണെങ്കിൽ കൂടിയും  നിനക്കതു കാണാൻ സാധിക്കുമെന്ന്.

വിഡ്ഢീ, നിന്നോട് ഞാൻ പറഞ്ഞതല്ലേ, ഞാൻ കാത്തിരിക്കുന്നുണ്ടെന്ന്, എന്നീട്ടും.

     " എനിക്കറിയില്ല ഒന്നും...ഒരുപക്ഷെ ഇതൊക്കെ വായിക്കുന്നതിനു മുന്നേ ഞാൻ മരിച്ചേക്കാം"


എപ്പഴാണ് നീ ആദ്യമായി ചുംബിച്ചത്..?

    " എനിക്കറിയില്ല...പക്ഷെ അത് നിയായിരുന്നു"

നിനക്കറിയോ..എന്തുകൊണ്ട് ആ സമയം നീ കണ്ണുകൾ അടച്ചു പിടിച്ചതെന്ന്..?

    " അത്രത്തോളം ധീപ്തമായിരുന്നു..നിന്റെ സ്നേഹം.."

ആ നിമിഷങ്ങളിൽ എന്റെ കണ്ണുകളും അടഞ്ഞിരുന്നു..എനിക്ക് നീ നഷ്ടപെടുകയാനെന്നോർത്തു...

         "എപ്പോഴായിരുന്നു..?"

എന്ത് ?

        "നീ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്...?"

നീ എന്റെ മുന്നിൽ ആദ്യമായി വന്നത് തൊട്ട്.....പക്ഷെ എനിക്ക് കഴിഞ്ഞില്ല നിനെ മടക്കി കൊണ്ടുവരാൻ.

    " വിഡ്ഢി, നിയെന്റെ സന്തോഷം കളയരുത്..ഇ തണുപ്പിൽ നിൻറെ മടിയിൽ കിടന്നു കൊണ്ട് ... ഒരു നിമിഷത്തേക്ക് ഞാനൊന്നുറങ്ങട്ടെ...

ഉം..
ഇ മഞ്ഞുകൾക്ക് ഇത് ആധ്യമായിരിക്കും... കിടക്കാം..പക്ഷെ മൂന്നു നിമിഷം മാത്രം.

-പ്രജീഷ്

കണ്ണ് നിറയുന്ന വേശികൾ

രാവിലെ തലസ്ഥാന  നഗരി ചുറ്റി കാണാൻ ഇറങ്ങിയതായിരുന്നു,
റെയിൽവേ സ്റ്റെഷനിൽ വണ്ടി ഇറങ്ങി സിബീഷിന്റെ കൂടെ പുക വലിക്കാൻ വേണ്ടി നേരെ നടന്നു, ഏകദേശം ഒരു അഞ്ചു മിനുട്ട് നടന്നു കാണും.

ഒരു കടയുടെ സൈഡിൽ നിന്നും വലിക്കുന്നതിനിടയിൽ എതിർവശത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നും കൈ കാട്ടി വിളിക്കുന്ന സ്ത്രീകള് എന്റെ കണ്ണിൽ പെട്ടു.

ജീവിതത്തിൽ ആദ്യമായി ഒരു വേശിയെ കാണുന്ന ഞെട്ടൽ,അറപ്പ്,എല്ലാം എനിക്കുമുണ്ടായിരുന്നു.

ഞാൻ മുറികൾ എണ്ണാൻ തുടങ്ങി..കണ്ണിനു ചെല്ലാൻ പറ്റുന്ന ധൂരതെക്കളും വേശ്യാലയങ്ങൾ നീണ്ടു കിടക്കുന്നു.
കുറഞ്ഞത്‌ രണ്ടായിരം സ്ത്രീകളെങ്കിലും ഇ തൊഴിലുകൊണ്ട് ജീവിക്കുന്നുണ്ടാവും ഇ ഒരു ഏര്യയിൽ മാത്രം.

തെരുവുകളിലൂടെ നടന്നു പോവുന്നവരെ കൈപിടിച്ച് നിർബന്ധിചു കൂട്ടിപോവുന്ന സ്ത്രീകളും,
കെട്ടിടത്തിന്റെ മുകളിൽ നഗ്നത കാണിച്ചു മയക്കി എടുക്കുന്ന സ്ത്രീകളും ..

അവര്ക്കൊക്കെ കാവലായി എന്തിനും തയ്യാറായി നില്ക്കുന്ന ഒരു കൂട്ടം മധ്യ വയസ്ക പുരുഷന്മാരെയും കാണാം.

നിറങ്ങൾ കൊണ്ടാലങ്ങരിച്ച ഇ വേശ്യലയങ്ങളുടെ നടുവിൽ നോക്കുകുത്തി വച്ചത് പോലെ ഒരു പൊലീസ്റ്റെഷനും ഉണ്ട്.

ആ തെരുവുകളിൽ  എത്തിപെടുന്ന ഏതൊരാളുടെയും കണ്ണും കാതും ആ സ്ത്രീകളിലെക്കെതിപെടും വിധം അലങ്ങരിച്ചു വച്ച നൂറിൽ പരം വേശ്യാലയങ്ങൾ.
ഞങ്ങളുടെ കണ്ണുകളും അവിടെക്കെതിപെട്ടു.
സിബീഷ് ഒന്ന് പരീക്ഷിക്കാം എന്ന് പറഞ്ഞപ്പോ ഞാനെതിര്തോന്നും പറഞ്ഞില്ല,
കുറച്ചു മുന്നോട്ടു നടന്നു പല സ്ത്രീകളായി ഞങ്ങളെ വിളിച്ചു കൊണ്ടിരുന്നു,

എല്ലാ സ്ത്രീ വില്പ്പന കടയും കണ്ടു നല്ലത് നോക്കി തിരഞ്ഞെടുക്കാ എന്നതായിരുന്നു ലക്‌ഷ്യം.
നടക്കുന്നതിനിടയിൽ സ്ത്രീകള് കൈ പിടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു.

ഓടുവിൽ അവൻ നടത്തം അവസാനിപ്പിച്ചു,
ഒരു കടയിലെ ഗോണി പടിയുടെ താഴെ നില്ക്കുന്ന ഒരു സ്ത്രീയോട് അവൻ വില ചോദിച്ചു
250 രൂപ , ഒരു സ്ത്രീയുടെ മാനത്തിന്റെ വില. അതാണത്.

പക്ഷെ അവൻ അവിടെ നില്ക്കാനുണ്ടായ പ്രധാന കാരണം ഗോണി പടിയുടെ മുകളിലായി കൌമാരമോ ചെറുപ്പമോ  എന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത കുറച്ചു പെണ്‍കുട്ടികളെ കണ്ടത് കൊണ്ടായിരുന്നു.

ഞങ്ങൾ ഓരോ പടികളായി കയറി.
അകത്തേക്ക് പ്രവേശിക്കുമ്പോൾ ആകെ വരുന്നത് സൌന്ദര്യ ഉപഭോഗ വസ്തുക്കളുടെ സുഗന്ധം മാത്രം,

ഓരോ നിലകളായി  മുകളിലേക്ക് കയറുമ്പോഴും പ്രായം കുറഞ്ഞു വരികയും അമ്പതു രൂപ കൂടുകയും ചെയ്യും എന്ന് താഴെ നിന്നും ഒരു സ്ത്രീ നിർദേശം തന്നിരുന്നു.

ഞങ്ങൾ ഏറ്റവും മുകളിലത്തെ നലയിൽ എത്തി ..
അവിടെ പണം മാറിൽ തിരുകുകയും അടുത്ത പുരുഷന്റെ കൂടെ കിടക്കാൻ തയ്യാറായി നില്ക്കുകയും ചെയ്യുന്ന നൂറിൽ പരം ചെറുപ്പകാരികൾ.

ഞങ്ങൾ ആ മുറിയില കയറിയപാടെ ഒരു പെണ് കുട്ടി എന്റെ കയ്യിൽ വന്നു പിടിച്ചു.
ഞാൻ മുഴുവൻ വിറക്കുന്നുണ്ടായിരുന്നു,
അവൾ എന്നെയും കൂട്ടി അകത്തേക്ക് നടന്നു,
എല്ലാ തരാം ലഹരിയും ലഭ്യമാകുന്ന തലസ്ഥാന നഗരിയുടെ മറ്റൊരു രൂപം ഞാൻ അവിടെ കണ്ടു, പറഞ്ഞു കേട്ടതിൽ നിന്നും വിപരീതമായി.

അവൾ എന്നെ തനിച്ചു ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോവുകയാണ്.
പക്ഷെ എന്റെ ഭയം വിട്ടുമാറിയില്ല , ഞാൻ അവളെ തടഞ്ഞു,

അവൾ എന്നെ സൂക്ഷിച്ചു നോക്കി,

അവൾക്കു വേണ്ടത് പണം മാത്രമാണ്,
ജീവിക്കാൻ.., ഒരു നേരത്തെ ആഹാരം കഴിക്കാൻ ശരീരം വിലക്കേണ്ടി വരുന്നവളുടെ വേദനയും, വെല്ലുവിളികളെ നേരിടാൻ ഞാനെന്ധും സഹിക്കും എന്നുള്ള വാശിയും ഞാനവളുടെ ആ നോട്ടത്തിൽ കണ്ടു.

കുറച്ചു സമയം കാത്തു നില്ക്കാൻ പറഞ്ഞു കൊണ്ട് അവൾക്കു മൂന്നു നൂറു രൂപ നോട്ടു ഞാൻ നൽകി,

അവൾ ആ നോട്ടും മാറിൽ തിരുകി, ചിരിച്ചു കൊണ്ട് എന്റെ കൂടെ നിന്നു.

അവളുടെ പേരെന്താണെന്ന് ഞാൻ തിരക്കി,
പക്ഷെ ആ ചോദ്യം നിരസിച്ചു കൊണ്ട് അവൾ എന്റെ മുഗത്ത്‌ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
"നിങ്ങൾ വന്നകാര്യം സാധിച്ചാൽ പോരെ എന്ന്"

ഞാനവളുടെ മുഗതെക്ക് സൂക്ഷിച്ചു നോക്കി,
രാവിലെ ചെയ്ത മകപ്പോക്കെ പോയിരിക്കുന്നു,
എന്നാലും അവൾ സുന്ദരിയാണ്...,
സുന്ധരിയാത് കൊണ്ടായിരിക്കും ഇ ചെറിയ പ്രായത്തിൽ തന്നെ ഇ വിധി അവൾക്കുണ്ടായത്.

വിധ്യാബ്യാസവും സ്വാതന്ധ്ര്യവും നിഷേധിക്കപെട്ട
അവളുടെ  കണ്ണുകളിലെ ഭയം മാറി കഴിഞ്ഞിരുന്നു.
ഇ ലോകത്തിനു പുറത്തൊരു ലോകം ഇനി അവൾക്കുണ്ടാവില്ല എന്നും വ്യക്തമായി അവളുടെ കണ്ണുകളിൽ തെളിയുന്നുണ്ട്.

ഏകദേശം പത്തുമിനുട്ട് കഴിഞ്ഞപാടെ സിബീഷ് പുറത്തിറങ്ങി,
അവൾ എന്നെ അകത്തു കയറാൻ നിർഭന്ധിചു,

പക്ഷെ,
അവളോടെ "ഇത് കാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്"
എന്നും പറഞ്ഞു ഞാൻ താഴേക്കിറങ്ങി.

സത്യത്തിൽ
അവരാരും അവിടെ സ്വയം വന്നു ചേർന്നതായിരുന്നില്ല,
പടിനി മൂലം പെണ്‍കുട്ടികളെ വിലക്കാൻ തയ്യാറായിട്ടുള്ള കുടുംബങ്ങള ഇ രാജ്യത്തു ഒരുപാടുണ്ട്.
ചതിയിൽ പെട്ട് എത്തിച്ചേരുന്ന ജീവിതങ്ങള വേറെയും.

അവളെ ഞാൻ വെറും പത്തു മിനുട്ട് നേരം മാത്രമേ കണ്ടിട്ടുള്ളു,
ഇനി കാണുകയില്ലെന്നും ഉറപ്പാണ്.
പക്ഷെ അവളെ ഞാൻ ഭഹുമാനിക്കുന്നു, സ്നേഹിക്കുന്നു.

അവൾ അവിടെ എങ്ങനെ എത്തി എന്നനിക്കറിയില്ല,
പക്ഷെ ജീവിതത്തോട് പൊരുതാൻ അവൾ തയ്യാറാണ്,
എന്തിനോടും പോരുതപെടാനും.

-പ്രജീഷ് 

കാലൻ

രാവിലെ ഉറക്കം ഞെട്ടുമ്പോൾ പുതച്ച പുതപ്പിനടിയിൽ എന്റെ കൂടെ ആരോ കിടക്കുന്നു.
ഞാൻ ഭയത്തോടെ ചോദിച്ചു.
ആരാ ..?

ചിരിച്ചു കൊണ്ട് മറുപടി, നിന്റെ ജീവന് മറ്റൊരാൾ കാത്തു നിൽക്കുന്നു വേഗം തയ്യാറാവു.
രാവിലെ എഴുനേൽക്കുമ്പോൾ തന്നെ എന്നെയും കൊണ്ട് പോവാൻ വന്നതാണ്.
ഇത്രയും നാളും പറ്റിച്ചു നടന്നു; ഇനി അതിനു കഴിയുമെന്നു തോന്നുന്നില്ല.

കാലൻ എന്നോട് തയ്യാറായികൊള്ളാൻ  പറഞ്ഞു,
ഞാൻ കേണപേക്ഷിച്ചു കാലൻ സമ്മതിച്ചില്ല,

വീട്ടിൽ എന്നെയും കാത്തു...എന്റെ വരവും കാത്തു അമ്മ കാതിരിപുണ്ടെന്നു പറഞ്ഞു
കാലനു അലിവു തോന്നിയില്ല

എന്നെ കാത്തു സുഹ്ര്തുക്കളും കാമുകിയും ഉണ്ടെന്നു പറഞ്ഞു..
കാലൻ കനിഞ്ഞില്ല,

സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറ്റിവച്ചു തയ്യാറായികൊള്ളാൻ കല്പ്പിച്ചു.

എനിക്ക് വേണ്ടത്ര സമയം തന്നു കഴിഞ്ഞു, പക്ഷെ ഇ ലോകം വീട്ടു പോവാൻ എനിക്ക് കഴിയുന്നില്ല.
സ്നേഹം നൊമ്പരവും ചതിയും ചങ്ങാത്തവും ഒക്കെയായി എന്നെ ഇവിടെ ജീവിക്കാൻ വിടൂ ...ഞാൻ കാലന്റെ മുന്നിൽ പൊട്ടി കരഞ്ഞു.

ഇത്രയ്ക്കും നീജനാണോ കാലൻ.
ദയ കാലന്റെ നിഗണ്ടുവിൽ ഇല്ല എന്നെനിക്കു മനസിലായി.

കാലൻ ആജ്ഞാപിച്ചു, തയ്യാറാവു വേഗം.
അവസാനത്തെ ആഗ്രഹം വല്ലതും ഉണ്ടേൽ ചെയ്യു.
ഞാൻ എന്റെ അവസാനത്തെ ആഗ്രഹം കാലനോട്‌ പറഞ്ഞു. കാലനോട്‌ കണ്ണടയ്ക്കാനും.

കാലൻ കണ്ണടച്ചതും ഞാൻ എന്റെ പുതപ്പു കൊണ്ട് കാലനെ മൂടി, ഒരു കയറെടുത്തു കെട്ടിയിട്ടു.
എല്ലാം സ്വപ്നം പോലെ കഴിഞ്ഞു. കാലൻ എന്റെ കട്ടിനടിയിൽ തന്നെയുണ്ട്, ആരെങ്കിലും ആ കെട്ടഴിച്ചാൽ .. ആരെങ്കിലും ആ പുതപ്പൊന്നു വലിച്ചാൽ കാലൻ പുറത്തു വരും.

ഇനി അവധി കിട്ടില്ല കാലൻ എന്നെയും കൊണ്ടേ പോവു.

-പ്രജീഷ് 

ഒരു കാസർഗോടൻ മുക്കുത്തി കാവ്യം

എന്റെ വിദ്യാഭ്യാസം തുടങ്ങിയതു തന്നെ ഒരു രക്തരൂക്ഷിത വിപ്ലവത്തിലൂടെയാണെന്നു ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട് അതുകൊണ്ടാവണം,പന്ത്രണ്ടു കഴിഞ്ഞു എങ്ങോട്ട് പോണംന്ന് വല്ല്യ പിടുതമില്ലായിരുന്നു
ഭാവിയില ജോലി സാധ്യത ഏറെ എന്ന് പറഞ്ഞു, പിതാശ്രീ എന്നെ കണ്ണൂര് ഐ ടി യിൽ കൊണ്ട് ചേർത്തു.
എന്തോ,അവിടുത്തെ പെണ്‍കുട്ടികൾ ഇല്ലാത്ത കാലാവസ്ഥ  എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു സവിതാ തീയ്യേട്ടരിലും പയ്യാമ്പലം ബീച്ചിലും എത്തിച്ചു.
പത്തു ദിവസം കഴിഞ്ഞു പിതാശ്രീയുടെ സ്നേഹ പ്രകടനം കൊണ്ട് മുഗം വണ്ണം വെച്ച് ഒരു പല്ല് ഇളകിയോ എന്ന സംശയത്തിൽ നിന്നപ്പോഴാണ് ഡിസ്മിസ് ലെറ്റർ വീട്ടില് വന്ന കാര്യം അറിഞ്ഞത്.
ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു അമ്പലത്തിന്റെ ആൽത്തറയിൽ കിടന്നു ഭാവി പ്ലാൻ ചെയ്യാൻ തുടങ്ങി.

ശാസ്ത്രഞ്ഞനായാലോ എന്നാദ്യം ആലോചിച്ചു, പക്ഷെ കണ്ട അണ്ടനും അടകോടനും കൈ വെക്കാൻ പറ്റുന്നതല്ല ശാസ്ത്രം എന്നെ തിരിച്ചറിവ് നാസയിൽ ഇരുന്ന എന്നെ വീണ്ടും ആൽത്തറയിൽ എത്തിച്ചു.
എന്റെ ചിന്തകള്‍, സാഹിത്യം,സംസ്കാരം, കല എന്നീ വലിയ വലിയ വിഷയങ്ങളിലൂടെ സഞ്ചരിച്ചു അയലത്തെ ചേച്ചിയുടെ മകളില്‍ വരെ എത്തിയിരുന്നു.
അങ്ങനെയിരിക്കെ കാസർകോടൻ മൂക്കുത്തി പെണ്‍കുട്ടികളെ പറ്റി ഒരു ചങ്ങായി വന്നു പറയുന്നത്.
ഇ ലോകത്തില സുന്ദരികളുള്ളത് അവിടെ മാത്രമാണെന്ന് അവൻ ഊന്നി ഊന്നി പറഞ്ഞു. പ്രത്യേകിച്ച് ഐശ്വര്യാറായ് അവിടത് കാരിയാണെന്ന് കേട്ടപ്പോ എന്നിലെ ലക്ഷ്യ ഭോധം കാസർഗോട് പോളീ ടെക്നിക്കിൽ എത്തിച്ചു.
വിവരം വീട്ടിലറിയിച്ചു,
പിതാശ്രീയുടെ മുഖം കേരള ബംബർ അടിച്ച പോലെയായി.പക്ഷെ മാതാശ്രീയുടെ മുഖത്ത് ബുഷിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട ഭാവം. ലളിതമായി പറഞ്ഞാല്‍ ‘പുച്ഛം’.
പക്ഷെ പണി പാളി
അവിടെ വിവരം കൂടിയവരെ എടുക്കാത്തത് കൊണ്ടാണോ എന്നറിയില്ല അഡ്മിഷൻ കിട്ടിയില്ല.
ചിന്തകള് കാസർകോട്ടെ  ഗ്രാമങ്ങളിൽ കുടിയേറി പാർക്കാൻ തുടങ്ങി.
അങ്ങനെ തലപുകഞ്ഞ് പുകഞ്ഞ് കത്തുമെന്ന അവസ്ഥയിലിരിക്കുമ്പോഴാണ് എന്റെ പുന്നാര ചങ്ങായി കാഞ്ഞങ്ങാടിന്റെ കാര്യം പറയുന്നത്...
കാഞ്ഞങ്ങാട് ഞാൻ അഡ്മിഷൻ വാങ്ങിച്ചു, അതും എന്റെ കാസർഗോടൻ മൂക്കുതികൾക്ക് വേണ്ടി.
ക്ലാസ്സ് തുടങ്ങി.
ആദ്യ ദിവസം മൂക്കുതികളെയും സ്വപ്നം കണ്ടു നേരത്തെ ക്ലാസിൽ എത്തിയ ഞാൻ
"ഒരു മൂക്കുതിയുടെ നാദം കേള്ക്കാൻ തുടങ്ങി,
ഞാന്‍ ചെവി വട്ടം പിടിച്ചു.ആ മണിശബ്ദത്തിന്റെ ബഹളത്തിനിടയിലും ഞാന്‍ കേട്ടു അവളുടെ മനോഹര ശബ്ദം.. ഞാന്‍ ‘പുളകിതനായി’പ്പോയി. ദൈവമേ. ധാ വരുന്നു ചുവന്ന ധാവണിയുംമുല്ല പൂവും ചൂടി എന്റെ മൂക്കുത്തി, മഴ പെയ്യാൻ തുടങ്ങി."
പക്ഷെ ആ പെരുമഴ തോര്‍ന്നപ്പോള്‍ ബാക്ക് ഗ്രൌണ്ട് മുഴങ്ങിയിരുന്ന മണിശബ്ദവും എന്റെ മുന്നിലെ ഇരുട്ടും മാത്രം ബാക്കിയായി.
പെട്ടെന്ന് ക്ലാസിലെ ഇരുട്ടിനെ കീറിമുറിച്ച് പിള്ളേരെല്ലാം ക്ലാസിൽ കയറി.
എന്റെ കണ്ണുകള്‍ പരതി ‘എന്റെ മൂക്കുതിയെവിടെ’? കണ്ണുകള്‍ക്ക് മൂക്കുതിയെ കണ്ടെത്താനായില്ലെങ്കിലും മറ്റൊരു രൂപത്തെ അത് കണ്ടെത്തി. എന്റെ തലക്കിട്ടു ഒരടിയും തന്നു കലിതുള്ളി നില്‍ക്കുന്ന എന്റെ സാറിനെ ....

കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അൽപ്പം  സമയം വേണ്ടി വന്നു.
എന്റെ മൂക്കുത്തിയും തിരഞ്ഞു ക്ലാസ് മുഴുവൻ കണ്ണോടിച്ചു,
പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളും യു ഡി എഫിന്റെ വാഗ്ധാനങ്ങൽ  പോലെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന നിഗമനത്തിൽ എന്നെ ചെന്നെതിച്ചു.
ആകെ ഉള്ളത് മുപ്പത്തേഴു ആണ്‍ പിള്ളേർക്ക് കൂടി മൂന്നു പെണ് പിള്ളേര്, അതും..(വേണ്ട പറഞ്ഞാൽ മോശമായി പോവും).
ഇന്റർവെൽ സമയത്ത് മറ്റു ക്ലാസുകളിലെ മൂക്കുതികളെയും തപ്പി നടക്കാൻ എന്നെ അത് പ്രേരിപ്പിച്ചു.
പ്രതീക്ഷകൾ മൊത്തം പാളി, ദോഷം പറയുരുതല്ലോ,ഒട്ടു മിക്ക പെണ്‍പിള്ളേർക്കും മൂക്കുത്തി ഉണ്ടായിരുന്നു. കാണാനും കൊള്ളാം.
പക്ഷെ ഒരു വലിയ മത്സരം തന്നെ നേരിടേണ്ടി വരും എന്ന ശങ്ക എന്നെ ക്ലാസിൽ നിന്നും കാന്റീനിൽ എത്തിച്ചു.
കാന്റീനിലെ ഊള ചായ കുടിക്കുന്നതിനിടയിൽ എന്നിൽ ഒരു ഉൾ വിളി ഉണ്ടായി,
കൊടുത്ത കാശിൻറെ ലോണ്‍ അടയ്ക്കാൻ തന്റെ പിതാശ്രീക്ക് തീരെ താല്പര്യം ഇല്ലാത്തത് കാരണവും, ലോണ്‍ എന്റെ പേരില് തന്നെ ആയതിനാലും, രാവിലെ അഞ്ചു മണിക്ക് നാല് മണിക്കൂർ യാത്ര നടത്തി വരുന്നത് പഠിക്കാനാണെന്നും വായി നോക്കാനല്ലെന്നും
ഉള്ള ഉൾവിളി.
ഒരാഴ്ച തള്ളി നീക്കി.
ഞാൻ സ്ഥിരമായി ക്ലാസിൽ കയറാൻ ശ്രമിച്ചു കൊണ്ടിരുന്നു.
പഠനത്തിന്റെ മാസ്മരികത ഞാന്‍ അറിയുകയായിരുന്നു. ആ അറിവ് എന്നില്‍ അധികമായപ്പോള്‍ ഉറക്കം പതിവായി. എന്നോട് ഉറങ്ങിക്കോളൂ എന്ന് ആംഗ്യം കാണിക്കുന്ന എന്റെ ഗുരുവിന്റെ മുഖത്തെ ദയനീയത അവ്യക്തമായി ഞാൻ എന്നും കാണും. അവിടെ തുടങ്ങുന്ന ഹ്രസ്വമായ നിദ്രക്കു ഭംഗം വരുന്നത് എന്തെങ്കിലും ഞെട്ടലോടെയാണെന്ന് ഉറപ്പാണ് എനിക്ക്.
ഒരാള് നന്നാവാൻ തുടങ്ങുന്നതിനിടയിലാണ്
എന്റെ ഹൃദയത്തില്‍ കുളിര്‍ കാറ്റ് വീശിക്കൊണ്ട് റെയിൽവേ സ്റ്റെഷനിൽ കാസർകോട്ടെ  പോളിയിൽ പഠിക്കുന്ന ആ മൂക്കുതിയെ ഞാൻ കണ്ടത്.
( കൂടെ ഉള്ളവൻ പിരി കേറ്റി തരികയും ചെയ്തു. അല്ലേലും ഒരുത്തൻ നന്നാവുന്നത് മലയാളീസിന് പണ്ടേ കണ്ടൂടല്ലോ .)
അപ്പോഴേക്കും ക്ലാസിൽ ഒന്ന് രണ്ടു പേരെ സുഹൃത്തുക്കളായി കിട്ടിയിരുന്നു.
നമ്മുടെ ‘സ്റ്റാന്‍റേര്‍ഡിനു‘ പറ്റിയവരെ കിട്ടുകയും വേണമല്ലോ.
പിന്നെ പഠിത്തം റെയിൽവേ സ്റെഷനിലെക്കാക്കി.

ആദ്യമൊക്കെ സ്റ്റെഷനിൽ മാത്രമായിരുന്നു പഠനമെങ്കിൽ പിന്നീട് ഞങ്ങൾ കാസർഗോട് കോളേജു വരെ എത്തിച്ചു.
പഠനം ഒരിടത് നിന്നല്ല ഞങ്ങൾ എല്ലാ കോളേജും കയറി ഇറങ്ങി പഠിക്കണം എന്ന കൂട്ടുകാരന്റെ വജനം. എന്നിൽ അത്രയേറെ സ്വാധീനം ചെലുത്തി.

അങ്ങനെ ഞങ്ങൾ ഞങ്ങളുടെ കോളേജു ഏതാണെന്ന് പോലും മറന്നു.
പിന്നെ നേരെ കാസർഗോട് പോളീയിൽ പോകാൻ തുടങ്ങി.
എന്തോ ഒരു ഉൾവിളിയുടെ ഫലമായാണ് ഒരു ദിവസം ഞങ്ങൾ സ്വന്തം ക്ലാസിൽ കയറാൻ തീരുമാനിച്ചത്.
പക്ഷെ ആ നോടീസ് ബോർഡിൽ കണ്ട വാർത്ത ഞങ്ങളെ തളർത്തി.
സ്വന്തമായി കോളേജുകൾ കയറി ഇറങ്ങി പഠിച്ചു കൊണ്ടിരിക്കുന്ന ഞങ്ങൾ ഇനി ഇ ക്ലാസിൽ കയറണമെങ്കിൽ  പിതാശ്രീയും കൂട്ടി വരണമെന്ന്.

പിതാശ്രീയെ ഭുധിമുട്ടിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ലാത്തതിനാലും, കോളേജിന്റെ അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ നയതിനെതിരെയും കൂതറ പ്രിൻസിക്കെതിരെയും  പ്രതിഷേധിച്ചു കൊണ്ട് അന്ന് അവിടുന്നി പടി ഇറങ്ങി.

എന്നെ 'എഡിസണ്‍""' ആയി കാണാനുള്ള എന്റെ പിതാശ്രീയുടെ അതിമോഹം അന്നത്തോടെ തീർന്നു.

നമ്മക്ക് ഇവ്ടുത്തെ പട്ടിണി ഒക്കെ മാറ്റി, ഒരു വികസനം ഒക്കെ കൊണ്ട് വരണ്ടേ.

മൂന്നാം ലോക അവികസിത രാജ്യങ്ങൾ വരുത്തി വക്കുന്ന ഓരോരോ വിനകൾ!
ചൈനക്കാരാ.. നിന്റെ കമ്മ്യൂണിസം ഭയങ്കര സംഭവം ആണെന്ന് ഞങ്ങളൊക്കെ പറഞ്ഞതല്ലേ..
ഇന്ത്യക്കാരാ നിങ്ങടെ ആർഷ ഭാരത സംസ്കാരം.. ധർമ്മപുരാണങ്ങൾ..ഗാന്ധിജി ഒക്കെ നല്ലതാണെന്ന് നിങ്ങളോടും പറഞ്ഞതല്ലേ.. നിങ്ങക്കൊക്കെ ആ കേട്ടതിന്റെ സുഖം കൊണ്ട് വയറ് നിറച്ച് കിടന്നു.

എന്ത് നടന്നാലും, ഗാന്ധിജി ഒക്കെ അങ്ങനെ പറഞ്ഞു എന്ന് നടന്നത് കൊണ്ടല്ലേ, കിടപ്പാടം മുഴുവൻ റിലയന്സിനു എഴുതി കൊടുക്കേണ്ടി വന്നത്, ഇനിയെങ്കിലും വയറു നിറച്ചു കിടക്കാതെ, ഒന്നെഴുന്നെല്ക്ക്,ഇല്ലേൽ നിൽക്കുന്ന സ്ഥാലം അവരുടെതാണെന്ന് പറഞ്ഞു ചവിട്ടി പുറത്താക്കും.

ചൈനക്കാര നിങ്ങളു ചെയ്തത് ശെരിയാണോ എന്നെനിക്കറിയില്ല,
പക്ഷെ സ്വന്തം പാർട്ടിയെ തീറെഴുതി കൊടുക്കാൻ നിങ്ങൾ തയ്യാറാകാത്തത് ഒരു സംഭവം തന്നെ എന്ന് ലോകം അംഗീകരിക്കുന്നു,
അഴിമതി കാണിച്ച കേന്ദ്രമന്ദ്രിയെ ജയിലിൽ പിടിചിടാനുള്ള സംസ്കാരം നിങ്ങൾ പാരമ്പര്യമായി നേടിയതാണോ?

ഇവിടെ എന്നാൽ അങ്ങനോന്ന്നുമല്ല എന്ന് നിങ്ങൾക്കറിയോ?
ഇവിടെ മന്ത്രി ആകണമെങ്കിൽ കുറഞ്ഞത്‌ ഒരു ലക്ഷം കൊടിയുടെയെങ്കിൽ അഴിമതി കാണിച്ചു പരിജയമുണ്ടാകണം.

അപ്പോഴേ ഞാൻ പറഞ്ഞതാണ്, ഇന്ത്യക്കാരുടെ സംസ്കാരം നല്ലതാണ് നല്ലതാണെന്ന്, പക്ഷെ ഇവർക്കതു വേണ്ട, ഇവർക്ക് ഇറ്റലിയുടെ സംസ്കാരം മതീത്രേ.

ആയിക്കോട്ടെ, അവര് ഇറ്റലിയുടെ സംസ്കാരം എടുക്കുമ്പോ ഞാൻ പറഞ്ഞു, നമ്മക്ക് ചൈനക്കാരന്റെ സംസ്കാരം എടുക്കാന്നു, അപോ ഇവരു എന്റെ കഴുത്തിന്‌ കതിവചു പറഞ്ഞു നീ ചൈന ചാരനല്ലേ, ബുധമതകാരനല്ലെ, ഹിന്ദുവിന്റെ മണ്ണിൽ കളിക്കണ്ടാന്നു.
അപോ നിങ്ങളൊന്നും മിണ്ടീല.

പക്ഷെ കുറച്ചു പേര് വന്നൂട്ട, അവരൊന്നും നോക്കീല ഡിഷ്യും ഡിഷ്യും..
രണ്ടു വെടി അപോ തീർന്നു, അവന്ടൊക്കെ ഹിന്ദു രാജ്യം.

ചൈനക്കാര നമ്മളേം ഒന്ന് സഹായിക്കു,
നമ്മക്ക് ഇ ലോകം ഒന്ന് ചുവപ്പിക്കണ്ടേ, സോഷ്യലിസവും കമ്മ്യുണിസവും കൊണ്ട് നല്ല്ലൊരു സമൂഹത്തെ ഉണ്ടാക്കണ്ടേ.

ഇന്ത്യക്കാര നിങ്ങളും നമ്മളെ ഒന്ന് സഹായിക്ക്,
ഗാന്ധിയുടെ ആധർഷങ്ങൽ വയറു നിരക്കില്ല്യ, പോര് നമ്മള് കമ്മ്യുണിസ്റ്റ് കാരോടൊപ്പം,
നമ്മക്ക് ഇവ്ടുത്തെ പട്ടിണി ഒക്കെ മാറ്റി, ഒരു വികസനം ഒക്കെ കൊണ്ട് വരണ്ടേ.
അല്ലാതെ ഇങ്ങനെ തിണ്ണമിടുക്ക് കാണിക്കണോ?.

-പ്രജീഷ് 

രക്തം കൊണ്ട് വിളഞ്ഞവൻ

കാലു കൊണ്ട് ചവിട്ടി തെറിപ്പിച്ചൊരു വിത്തിനെ,
നാളെ ആർക്കു തണലാകും എന്നറിയാതൊരു വിത്തിനെ,

മനസ്സ് പിടച്ചു,
കരിയുന്ന നെഞ്ചുമായി , മറ്റൊരു-
വിത്തെടുത്തു നട്ടീ മണ്ണിൽ.

തണലേകും  മുന്നേ  വെട്ടി മാറ്റാൻ വന്നു ചിലർ,
മഴു ഒന്നുന്നവരുടെ മുന്നിലേക്ക്‌ വച്ച് കാട്ടി  എൻ ശിരസ്സ്.

മഴു - എനിക്ക് മുന്നിൽ വിറചെങ്കിലും
കൈ വിറച്ചില്ല,
വീണു ശിരസ്സ്‌,
വാർന്നൊലിച്ച രക്തം വളമായി.

ചവിട്ടി തെറിക്കപെട്ട വിത്തുപോലെ,
രക്തം വാർന്നു മരിച്ച എന്നെ പോലെ,
ആവില്ല ആ വൃക്ഷം.

സൂക്ഷിക്കുക വേടന്മാരെ,
അതിന്റെ ഒരു ചില്ല വീണാൽ
ഭൂമിക്കടിയിലേക്ക് - എന്നെന്നും ഇല്ലാതായി തീരും.

-പ്രജീഷ് 

ജന്മം

ജന്മം നല്കുന്നതിന് മുന്നേ
അവർക്കറിയില്ലായിരുന്നു,
ഞാൻ ഞാനാണെന്ന്,
വെറുമൊരു ഗർഭപാത്രത്തിൽ നിന്നല്ല
രണ്ടു സ്വപ്ന ഹൃദയങ്ങളിൽ നിന്നാണു ജന്മം.
എന്തിനെന്നറിയാത്ത ഒരു പാഴ്ജന്മം.

ആദ്യം കുടിച്ചത്,മതം കലർത്തിയ പാലും
കണ്ടത് ചുവന്ന തെരുവുകളും.

ആരാജകത്വതിൻ മണ്ണിൽ ഇ ജന്മം
ഇനി എന്ത് ചെയ്യാൻ.

-പ്രജീഷ് 

അങ്ങനെയാണ് പുരുഷു, ഞാൻ ഇ ഗോവയിലെത്തിയത് .

ഒരു ഗോവൻ ചിത്രം 
ജോലിയും മതിയാക്കി ഡൽഹി മെട്രോയിൽ വായി നോക്കി കൊണ്ടിരുന്ന കാലം,
അവിടുത്തെ കമ്പനിയിൽ മലയാളികൾ ആരും ഇല്ലാത്തതു കൊണ്ടും, ഹിന്ദിയോടും,ഇന്ഗ്ലീഷിനോടും പരമ പുച്ചമായിരുന്നതിനാലും (അറിയാഞ്ഞിട്ടല്ല )
വായി തുറക്കാൻ പറ്റാതെ ഒരാഴ്ച ഞാൻ പിടിച്ചു നിന്നു. ഇനി തുടരാൻ ആകാത്തത് കൊണ്ട് ജോലി ഞാൻ മെട്രോ സ്റ്റെഷനകതെക്കു  മാറ്റി.

അങ്ങനിരിക്കെയാണ്‌, അപ്രതീക്ഷിതമായി ഒരു കോൾ വന്നത്, നൊർതിന്ദ്യൻ സുന്ദരികളുടെ സൌന്ദര്യം ആസ്വദിക്കുന്നതിനിടയിൽ , മനസ്സില്ല മനസ്സോടെ ഞാൻ അത് അറ്റന്റു ചെയ്തു.

പടച്ചോനെ, ഞാൻ ഞെട്ടി ഇന്ഗ്ലീഷ്,
" hay  prajeesh  Iam  Udaya calling  from  dotahead  goa "

ഞാനൊന്നും പറഞ്ഞില്ല, ഫോണ്‍  കട്ട് ചെയ്തു പോക്കറ്റിലിട്ടു, ജോലി തുടർന്നു.
പിന്നെ കളി മലയാളീസോട് അതും ഇന്ഗ്ലീഷിൽ.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അന്ധരാത്മാവിൽ നിന്നും നിർഗളം നിമർഗമനം ഒരു തോന്നൽ,
ഒന്ന് തിരിച്ചു വിളിച്ചാലോ,ചിലപ്പോ വല്ല ഭാഗ്യോം ഇന്ഗ്ലീഷിന്റെ രൂപത്തിൽ വന്നതാന്നെങ്കിലൊ,

ആദ്യം ഞാൻ ഈസും വാസും തപ്പി പിടിച്ചൊരു സങ്ങതിയുണ്ടാക്കി.
തയ്യാറെടുപ്പോടെ വിളിച്ചു.
"ഹലോ, അയ്‌ ഗോട്ട് എ കാൾ ഫ്രം ദിസ്‌ നമ്പര് " ശരിയോ എന്തോ, ഞാനങ്ങു കാച്ചി.

അപോ അവ്ടുന്നു അതിലും വേഗത്തിൽ..
"yes  prajeesh Iam  Udaya  from  dotahead  goa "
ഉദയന്നുള്ള പേരും ഗോവ എന്ന സ്ഥലവും ആണെന്ന  സംഗതി പിടികിട്ടി.

പടച്ചോനെ പിന്നേം കെണിഞ്ഞു..

"I saw your portfolio, are u interest in working with our ടീം"
സംഭവം മനസിലായില്ലേലും എന്തോ ജോലീ കാര്യാണെന്ന് പിടികിട്ടി.

അപ്പൊ തന്നെ, എല്ലാ മലയാളി ഭാഗവാന്മാരെയും മനസ്സില് ധ്യാനിച്ച്‌, ഈസും വാസും ഇട്ടു അഷ്ടമി രാഗതിലൊരു  സാധനങ്ങട്  കാച്ചി.

പറഞ്ഞു മുഴുവിപ്പിക്കാൻ നിന്നില്ല, അവർ ഫോണ്‍ മറ്റാർക്കോ കൊടുത്തു ..
ഹോ ആശ്വാസായി,
ആ മലയാളി സംഭവം വിശദീകരിച്ചു, അവരെന്നെ ഇന്റർവ്യൂനു ക്ഷണിച്ചത,

ഇങ്ങ്ലീഷുകാരി കൽപ്പിച്ചതും  ജോലി, ഞാൻ ഇച്ചിച്ചതും ജോലി ആയതുകൊണ്ട്, ഒന്നും നോക്കീല വരാന്നു പറഞ്ഞു.
അങ്ങനെ നിസാമുധീനിൽ നിന്നും എറണാകുളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു ഞാൻ ഗോവയി ഇറങ്ങാൻ തീരുമാനിച്ചു.

പുലർച്ചെ രണ്ടുമണി...

പടച്ചോനെ വീണ്ടും കെണിഞ്ഞു,
കാറെടുത്ത് സ്റ്റെഷനിൽ കൂട്ടാൻ വരുന്നത് ഹിന്ദിക്കാരൻ,
എന്നിൽ ഉറങ്ങി കിടന്നിരുന്ന ഭാഷാ സ്നേഹി ശടകുടഞ്ഞെഴുന്നേറ്റു ഹിന്ദി രാഷ്ട്ര ഭാഷയാണെന്ന് പോലും നോക്കാതെ, പ്ര്യാകി, ആ ഭാക്ഷ  കണ്ടു പിടിച്ച കോപ്പനെയും.

ആരോ ചെയ്ത പുണ്യം അയാളെന്നെ കണ്ടു പിടിച്ചു.

മൂന്നു പേര് ഇന്റർവ്യു  നടത്തി.ഒരാള് മലയാളി എന്നതൊഴിച്ചാൽ മറ്റേതൊക്കെ ഇന്ഗ്ലീഷും.
നോ രക്ഷ ( ഒടുക്കത്തെ ഇങ്ങ്ലീഷ്‌ ) സോണിയാ ഗാന്ധിയുടെ മുന്നില് മൻ മോഹനേട്ടൻ ഇരിക്കുന്നത് പോലെ ഞാൻ ഇരുന്നു കൊടുത്തു, ഒന്നും മിണ്ടാതെ.

അത് കൊണ്ടുതന്നെ ആയിരിക്കണം ആ രണ്ടു ഇന്റർവ്യൂവും അഞ്ചു മിനുട്ടിൽ കൂടുതൽ പോയില്ല.

അവസാനം "ഞങ്ങൾ വിളിക്കാം നീ പൊയ്ക്കോ എന്ന്  മലയാളി വന്നു പറഞ്ഞു"
എനിക്ക് ആ മറുപടിയില്‍ ഒരതിശയവും തോന്നിയില്ല. കാരണം അത്ര മികച്ച പ്രകടനമാണ് ഞാൻ കാഴ്ചവെച്ചത്.

ലോകകപ്പിൽ ചാൻസ് പോലും കിട്ടാത്ത ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അത്രോളം വരുന്ന വിഷമത്തിൽ ഞാൻ.
പന്ത്രണ്ടു മണിയുടെ ട്രെയിനിനു വൈകിട്ട് നാല് മണിക്ക് തന്നെ നേരെ സ്റ്റെഷനിലെക്കു വിട്ടു,

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ,

വീണ്ടും അന്തരാത്മാവില്‍ ഒരു നിമിര്‍ഗമനം  തലേന്ന് കഴിച്ച ബിയർന്ടെത് എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ അല്ല, ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ, മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ...മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ എന്ന്.
അന്തരാത്മാവിന്റെ പ്രശ്നമല്ലേ. അതങ്ങനെ തള്ളികളയാന്‍ പാടില്ലല്ലോ. ഞാന്‍ എഴുനേറ്റു.

ഞെട്ടികൊണ്ടാണ്, ആ മെയിൽ ഞാൻ കണ്ടത്..
വരുന്ന മാസം ഇരുപത്തിനാലിന് ജോയിണ്‍ ചെയ്യണംന്നും പറഞ്ഞു.
ടീവിയിലെ ടെലിഷോപ്പിങ്ങ് പരിപാടിയിലെ ഇളക്കക്കാരി മദാമ്മയെ പോലെ ഞാനും അറിയാതെ നിലവിളിച്ചുപോയി. "Woooooow "

ഞാൻ മെയിൽ ഒന്നിരുത്തി വായിച്ചു. സാലറി കൂടെ കണ്ടപ്പോൾ ഞാന്‍ മദാമ്മയുടേ “Woooo...w" ഒന്നുകൂടി വിളിച്ചുപോയി.

എനിക്ക് നില്‍ക്കണമോ അതോ ഇരിക്കണമോ അതോ ഇതു രണ്ടുമല്ല കിടക്കണമോ എന്ന് പോലും അറിയാത്ത അവസ്ഥ. ഞാന്‍ പല പല പ്രാവശ്യം എന്റെ ആ‘ഭാഗ്യ മെയില്‍‘ വായിച്ചു. മനസ്സിലാകാത്ത പല വാക്കുകളുടെയും അര്‍ത്ഥം ഡിക്ഷ്നറി എടുത്ത് കൊണ്ട് വന്ന് അതില്‍ നോക്കി മനസ്സിലാക്കി.
ഒരിക്കലുമില്ലാത്തത് പോലെ ഡിക്ഷ്നറി എടുത്ത് കൊണ്ട് പോകുന്ന എന്നെ കണ്ടപ്പോള്‍ എന്റെ മാതാശ്രീയുടെ മുഖത്തുണ്ടായ അവിശ്വസനീയത ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.
ഇതിന് മുന്‍പ്, ഇത്ര വലിയ ഡിക്ഷ്നറിക്ക് എത്ര വില വരും എന്ന ഉദ്വേഗമാണ് എന്നെകൊണ്ട് ആ ഡിക്ഷ്നറി തുറപ്പിച്ചത്. അന്ന് വില നോക്കി അടച്ച് വച്ച ആ പുസ്തകത്തിന് ഇങ്ങനെയും ചില ഉപയോഗവുമുണ്ടെന്ന് ബോധ്യമായത് ഈ ഒരവസരത്തിലാണെന്ന് മാത്രം.

അങ്ങനെ ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തു, ഇയർ ഓഫ് ദി ശശി അവാർഡും വാങ്ങി  മതിയാക്കുകയും ചെയ്തു.

-പ്രജീഷ്

എന്റെ ഒരൊന്നൊന്നര പ്രണയകാവ്യം

വീട്ടിനടുത്തുള്ള ഒരു പെണ്ണിനെ പ്രേമിക്കാൻ തുടങ്ങീട്ടു കുറച്ചു കാലമായി, ഇന്ന് എന്തായാലും തുറന്നു പറയണം എന്ന് ഉറപ്പിച്ചാണ് കഷ്ടപ്പെട്ട് രാവിലെ ഏഴുമണിക്ക് എണീറ്റത്. പുലർച്ചെ  ഏഴു മണിയൊക്കെ കണ്ട അപൂർവ്വം ദിവസങ്ങളിൽ ഒന്നായിരുന്നു ഇത്.
എനിക്കറിയാം, നീ എന്നെക്കുറിച്ചാണ്
ഓർക്കുന്നതെന്ന്... അല്ലെടീ പാറുപ്പെണ്ണേ.
എഴുനേറ്റ പാടെ പോയി കുളിയും കഴിഞ്ഞു മുടിയിൽ അല്പ്പം ജെല്ലും പുരട്ടി ബസ് സ്ടോപ്പിലെക്കോടാൻ തയ്യാറെടുക്കുകയാണ്.
അപ്പോഴത പുറകിൽ നിന്നും മാതാശ്രീയുടെ ആശരീതി, പല്ലുതെച്ചിട്ടു ചമയട ശവമേ എന്ന്.അതിലൊരു പുച്ഛം ഉണ്ടായിരുന്നോ എന്നൊരു സംശയമുണ്ടായിരുന്നു.
വേണ്ടാത്ത എല്ലാ കുന്ധ്രാണ്ടാവും കണ്ടു പിടിക്കുന്ന ശാസ്ത്രഞ്ഞന്മാരെ വെറുക്കുന്നത് ഇതുപോലുള്ള സമയത്താണ്.

വായിനോട്ടം കഴിഞ്ഞാ വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ടും, പല്ല് തെക്കലിനെ  താത്വീകമായി വെറുക്കുന്നത് കൊണ്ടും,  ഏഴേ പതിനന്ജിനു ബസ് വരും എന്നത് കൊണ്ടും ആ സാഹസത്തിനു ഞാൻ മുതിർന്നില്ല. വായിൽ ഒരു സ്പ്രേ എടുതടിച്ചിട്ടു ഞാൻ ഓടി.

ഹും എന്തോ ഭാഗ്യം, ബസ് സ്ടോപ്പിലെക് ഓടുന്ന വഴി അവൾ എന്റെ മുന്നി പെട്ടു.
ഞാൻ ഓട്ടം നിർത്തി പതുക്കെ അവളുടെ പിന്നിലായി നടന്നു.
അവൾ തിരുഞ്ഞു നോക്കി ...
അറിയാത്ത ഭാവത്തിൽ, ഞാൻ ചുമ്മാ ചോദിച്ചു, നീ എന്തിനാ ഇത്ര നേരത്തെ ക്ലാസിനു പോകുന്നെ എന്ന്,
"ട്യൂഷന് പോകാറുണ്ട് "എന്ന് അവൾ തിരിച്ചും.
എന്റെ മുഖത്ത് ചിരിയും പുച്ചവും ഒരു പോലെ കയറി വിജിലംബിച്ചു.
ഇവളുടെ പത്താം ക്ലാസിലെ മാർക്ക്‌ ലിസ്റ്റ് ഞാൻ കണ്ടതാ, പാസ്സായത്‌ തന്നെ ആരോ ചെയ്ത പുണ്യം.

വിശാലമായ ഗ്രൌണ്ടിന്റെ നടുവിലാണ് ഞങ്ങൾ ഇപ്പോൾ.
പറയാൻ പറ്റിയ അവസരം, ഇനി വേറെ കിട്ടീ എന്ന് വരില്ല, ഞാൻ എല്ലാ കടപുളെയും ഒരുമിച്ചു മനസ്സിൽ ധ്യാനിച്ച്‌

പറയാൻ തുടങ്ങിയപ്പോഴേക്കും,
പെട്ടന്ന്, ആരുടെയോ അമ്മായിക്ക് വായു ഗുളിക വാങ്ങാൻ പോകുന്ന തിരക്കിൽ  ആ പാട്ട ബസും വന്നു,
അറിയാവുന്ന ഭാഷയിലൊക്കെ ഞാനാ ഡ്രൈവറെ പിരാകി.

ആകെ ട്യൂഷന് പോകുന്ന ഇത് പോലുള്ള കുറച്ചു ജന്മങ്ങളും,
രാവിലെ കള്ളുഷാപ്പ് തുറക്കാൻ പോകുന്ന ആ കിളവനും അല്ലാതെ മറ്റൊരാളും  ഇ ബസിൽ കയറാത്തത് കൊണ്ടും,
അവൾ ഓടി ഗ്രൌണ്ടിന്റെ അറ്റം പിടിക്കുന്നതുവരെ ആ പാട്ട അവിടെ ഒരുമാതിരി ശ്രീനിവാസന്റെ പാട്ട് പൊൽതൻ ഹോണും അടിച്ചോണ്ട് നിന്നു.

ഞാനും വിട്ടില്ല, ഞാനും ഓടി ബസിൽ കയറി,
അയ്ശ്വര്യമായി കണ്ടക്ടർ കന്നി  ടിക്കറ്റ് മുറിക്കാൻ എന്റടുത്തു വന്നു, ഞാൻ പെഴ്സേടുതിരുന്നില്ല അല്ല എടുക്കാൻ തന്നെ അതിൽ ഒന്നും ഉണ്ടായിരുന്നുമില്ല , അതുകൊണ്ട് അയ്ശ്വര്യമായി രാവിലെ തന്നെ കടവും പറഞ്ഞു.

ആകെ നാറി, അപോ ഇനി എന്തായാലും അവളോട്‌ പറഞ്ഞെ പറ്റു എന്നുറപ്പിച്ചു, ബസിൽ അവളെയും നോക്കി ഞാൻ സൈഡ് കമ്പിയിൽ ചാര്ന്നു നിന്നു.
അവൾ തിരിഞ്ഞു നോക്കി
ജയനെ നോക്കി സീമ ചേച്ചി ചിരിച്ച അതെ രീതിയിൽ ഒരു ചിരി.
ഞാനാകെ പുളകിതനായി,
ബാഗ്രൌണ്ടിൽ ഇളയരാജ മ്യൂസിക്.
രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പതിച്ചോ എന്നൊരു ശങ്ക. ഇ ബസിന്റെ അകതു അതിനു സാധ്യതയില്ലാതില്ല.

പിന്നെ ഒന്നും നോക്കീല ബസ് ഇറങ്ങിയതും
അവളോട്‌ അത് പറയാൻ ഞാൻ തലേന്ന് തയ്യാറെടുത്തത് പോലെ, അലയ്പായുതത്തിലെ മാധവനെ പോലെ നടന്നു,
പിന്നിൽ ഇളയരാജ മ്യൂസിക്  മാത്രം,
അവളുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ കാലിന്റെ ചെറുവിരൽ തൊട്ടു മുടിവരെ വിറക്കുന്നുണ്ടായിരുന്നു.

എന്താ സംഭവിച്ചത് എന്നൊന്നും ഓർമയില്ല ,
പ്ലാനിങ്ങു മുഴുവൻ തെറ്റി,

എങ്ങനെ തുടങ്ങണം..
എവിടെ തുടങ്ങണം എന്നൊന്നുമറിയില്ല,,
എന്തോ ഒരിത്..

പറയാനോങ്ങുമ്പോള്‍ വിക്കെടുക്കുന്നു...
എന്നാലും കണ്ണും മൂക്കും അടച്ചുപിടിച്ച്  ധൈര്യം സംഭരിച്ച്
പറഞ്ഞു, ഞാൻ അതെ വിറയലോടെ തിരിഞ്ഞു നടന്നു,
അവള്ക്കൊന്നും തിരിച്ചു പറയാൻ പറ്റാത്ത വിധത്തിലായിരുന്നു സംഗതിയുടെ കിടപ്പ്.

തിരിച്ചു നടക്കുമ്പോൾ പിന്നിൽ പിന്നെയും ഇളയരാജ മ്യൂസിക്‌ വന്നു,
കോള്‍മയിര്‍ കൊണ്ടുപോയ ഞാന്‍, ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ എന്റെ കൈയ്യില്‍ നുള്ളി നോക്കി. എന്നിട്ടും വിശ്വാസമാകാതെ ഒരു പിന്‍ കൊണ്ടും കുത്തി വിശ്വാസയോഗ്യമാക്കി.

തിരിച്ചു പോകാൻ ബസിനു കാശില്ലാതെ നില്ക്കുമ്പോഴാണ് ഒരു സിഗരറ്റും വലിച്ചു ഒരു പഴയ ചങ്ങായി നില്ക്കുന്നത് കണ്ടത്, അവനെ ചുറ്റി പറ്റിയത് കൊണ്ട് ഒരു പുക കിട്ടി, അതും വലിച്ചിരിക്കുംബോഴാണ്,
അവൾ തിരിച്ചു വന്നു എന്നോട് പറയുന്നത് ഏട്ടനോട് എനിക്ക് സംസാരിക്കണം ഒന്ന് അങ്ങോട്ട്‌ വരുഒ എന്ന്.

ഇരന്നു വാങ്ങിയ വലി പോയാൽ  എന്താ ,
പിന്നിൽ പിന്നെയും ഇളയരാജ മ്യൂസിക്‌,
ദൈവമേ ഇതു സത്യമോ? ദൈവം അതെ എന്നു പറഞ്ഞത് പോലെ രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പിന്നെയും പതിച്ചോ, മഴതുള്ളിയല്ല പെരുമഴതന്നെ.

ഞാൻ പോയി, അവൾ നാണിചെന്റെ  മുഖത്ത്  നോക്കാൻ  മടിച്ചിട്ട് താഴെ കാലുകൊണ്ട് മട്ട ത്രികോണം വരച്ചു കളിക്കുന്നു.

അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ  അവളെ വാരി എടുത്തു കറക്കാൻ തയ്യാറായി നില്ക്കുകയാണ് ഞാൻ.

അങ്ങനെ അവൾ പറയാൻ തുടങ്ങി,
"ഞാൻ, ...ഞാൻ..."

ഞാൻ പറഞ്ഞു നീ പറഞ്ഞോ, എന്നോടല്ലേ,

"എനിക്ക് വേറൊരാളെ ഇഷ്ടാണ്..."

നെഞ്ച് തകർന്നു, മഴപോയി, ഇളയരാജ മ്യൂസികും.

എന്റെ കണ്ട്രോൾ പോയി,ആരാത് ന്നു അല്പ്പം ഉച്ചത്തിൽ ഞാൻ ചോദിച്ചു.
"ഞാൻ ഷിജൊയുമായി പ്രേമത്തിലാണ്, ഏട്ടൻ ഒനും വിജാരിക്കരുത്"

ഏതു, ആ ബസിലെ കിളിയോ,
"ഉം," അവൾ മൂളി, പിന്നെ അവൾ നിന്നില്ല...

ആകാശവാണി വാർത്ത കേട്ട  ഇങ്ങ്ലീഷു കാരനെ പോലെ ഞാൻ നിന്നു, ഒന്നും മനസിലാകാതെ.

ഇളയരാജ മ്യൂസിക്‌ പോയി,
എനിക്കു എത്ര നാഡികളാണു ഉള്ളതെന്നു അപ്പോ മനസ്സിലായി..സപ്ത..പറയാന്‍ വയ്യ..ഒരു വിളി മനസ്സിലു ..ഇതു എന്നോടു വേണ്ടായിരുന്നെടീ..(#$%&)

അവനിട്ട് രണ്ടു പൊട്ടിച്ചാലോ എന്ന് കൂടി ഞാൻ ആലോചിച്ചു.
ആ കിളിയുടെ ശരീരവും, ആരോഗ്യവും എന്റെ മനസ്സില് നിറഞ്ഞു,
പുള്ളിയുടെ കൈക്ക് പണിയുണ്ടാക്കേണ്ട എന്ന് കരുതി ഞാന്‍,
അങ്ങ് വിട്ടു.
അങ്ങനെ ആ അനശ്വര (അനവസര) പ്രേമം അവിടെ അവസാനിച്ചു..

കൂട്ടിചേര്‍ക്കല്‍: :

ഇതായിരുന്നു, എന്റെ അവസാനത്തെ പ്രേമം, ഇതും കൂടെ ചീറ്റിയപ്പോൾ ഞാൻ മറ്റൊരു പെണ്ണിനും കയറാൻ തല വച്ച് കൊടുത്തിട്ടില്ല.

ഇത് പോലുള്ള കൂതറ ബസിൽ ഇതുപോലുള്ള കിളികളുള്ള കാലത്തോളം ആ ബസിൽ ട്യൂഷന് പോകുന്ന പെണ്‍കുട്ടികളെ നോക്കാൻ പാടില്ല എന്നാ കാര്യം ഞാൻ ഓര്മിപ്പിക്കുന്നു.

വിട

അർദ്ധ നഗ്നതയിൽ മുങ്ങിയിരിക്കെഞ്ഞാൻ-
കണ്ടു പിടയുന്ന ബാലികതൻ നഗ്ന ജഡം.

വലിച്ചു കീറിയ ജീവനിലും
മറച്ചു  പിടിച്ചവൾ മാറും മാനവും.

അടഞ്ഞു മനുഷ്യത്വം അവൾക്കു മുന്നിൽ
വന്നു മൃത്യു കഴുകനെപോൽ.

രക്തം ഉണങ്ങുന്നതിന് മുന്നേ,
അവളെ പുതപ്പിച്ചു തിരിഞ്ഞു നടന്നു ഞാൻ.