എന്റെ ഒരൊന്നൊന്നര പ്രണയകാവ്യം

വീട്ടിനടുത്തുള്ള ഒരു പെണ്ണിനെ പ്രേമിക്കാൻ തുടങ്ങീട്ടു കുറച്ചു കാലമായി, ഇന്ന് എന്തായാലും തുറന്നു പറയണം എന്ന് ഉറപ്പിച്ചാണ് കഷ്ടപ്പെട്ട് രാവിലെ ഏഴുമണിക്ക് എണീറ്റത്. പുലർച്ചെ  ഏഴു മണിയൊക്കെ കണ്ട അപൂർവ്വം ദിവസങ്ങളിൽ ഒന്നായിരുന്നു ഇത്.
എനിക്കറിയാം, നീ എന്നെക്കുറിച്ചാണ്
ഓർക്കുന്നതെന്ന്... അല്ലെടീ പാറുപ്പെണ്ണേ.
എഴുനേറ്റ പാടെ പോയി കുളിയും കഴിഞ്ഞു മുടിയിൽ അല്പ്പം ജെല്ലും പുരട്ടി ബസ് സ്ടോപ്പിലെക്കോടാൻ തയ്യാറെടുക്കുകയാണ്.
അപ്പോഴത പുറകിൽ നിന്നും മാതാശ്രീയുടെ ആശരീതി, പല്ലുതെച്ചിട്ടു ചമയട ശവമേ എന്ന്.അതിലൊരു പുച്ഛം ഉണ്ടായിരുന്നോ എന്നൊരു സംശയമുണ്ടായിരുന്നു.
വേണ്ടാത്ത എല്ലാ കുന്ധ്രാണ്ടാവും കണ്ടു പിടിക്കുന്ന ശാസ്ത്രഞ്ഞന്മാരെ വെറുക്കുന്നത് ഇതുപോലുള്ള സമയത്താണ്.

വായിനോട്ടം കഴിഞ്ഞാ വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ടും, പല്ല് തെക്കലിനെ  താത്വീകമായി വെറുക്കുന്നത് കൊണ്ടും,  ഏഴേ പതിനന്ജിനു ബസ് വരും എന്നത് കൊണ്ടും ആ സാഹസത്തിനു ഞാൻ മുതിർന്നില്ല. വായിൽ ഒരു സ്പ്രേ എടുതടിച്ചിട്ടു ഞാൻ ഓടി.

ഹും എന്തോ ഭാഗ്യം, ബസ് സ്ടോപ്പിലെക് ഓടുന്ന വഴി അവൾ എന്റെ മുന്നി പെട്ടു.
ഞാൻ ഓട്ടം നിർത്തി പതുക്കെ അവളുടെ പിന്നിലായി നടന്നു.
അവൾ തിരുഞ്ഞു നോക്കി ...
അറിയാത്ത ഭാവത്തിൽ, ഞാൻ ചുമ്മാ ചോദിച്ചു, നീ എന്തിനാ ഇത്ര നേരത്തെ ക്ലാസിനു പോകുന്നെ എന്ന്,
"ട്യൂഷന് പോകാറുണ്ട് "എന്ന് അവൾ തിരിച്ചും.
എന്റെ മുഖത്ത് ചിരിയും പുച്ചവും ഒരു പോലെ കയറി വിജിലംബിച്ചു.
ഇവളുടെ പത്താം ക്ലാസിലെ മാർക്ക്‌ ലിസ്റ്റ് ഞാൻ കണ്ടതാ, പാസ്സായത്‌ തന്നെ ആരോ ചെയ്ത പുണ്യം.

വിശാലമായ ഗ്രൌണ്ടിന്റെ നടുവിലാണ് ഞങ്ങൾ ഇപ്പോൾ.
പറയാൻ പറ്റിയ അവസരം, ഇനി വേറെ കിട്ടീ എന്ന് വരില്ല, ഞാൻ എല്ലാ കടപുളെയും ഒരുമിച്ചു മനസ്സിൽ ധ്യാനിച്ച്‌

പറയാൻ തുടങ്ങിയപ്പോഴേക്കും,
പെട്ടന്ന്, ആരുടെയോ അമ്മായിക്ക് വായു ഗുളിക വാങ്ങാൻ പോകുന്ന തിരക്കിൽ  ആ പാട്ട ബസും വന്നു,
അറിയാവുന്ന ഭാഷയിലൊക്കെ ഞാനാ ഡ്രൈവറെ പിരാകി.

ആകെ ട്യൂഷന് പോകുന്ന ഇത് പോലുള്ള കുറച്ചു ജന്മങ്ങളും,
രാവിലെ കള്ളുഷാപ്പ് തുറക്കാൻ പോകുന്ന ആ കിളവനും അല്ലാതെ മറ്റൊരാളും  ഇ ബസിൽ കയറാത്തത് കൊണ്ടും,
അവൾ ഓടി ഗ്രൌണ്ടിന്റെ അറ്റം പിടിക്കുന്നതുവരെ ആ പാട്ട അവിടെ ഒരുമാതിരി ശ്രീനിവാസന്റെ പാട്ട് പൊൽതൻ ഹോണും അടിച്ചോണ്ട് നിന്നു.

ഞാനും വിട്ടില്ല, ഞാനും ഓടി ബസിൽ കയറി,
അയ്ശ്വര്യമായി കണ്ടക്ടർ കന്നി  ടിക്കറ്റ് മുറിക്കാൻ എന്റടുത്തു വന്നു, ഞാൻ പെഴ്സേടുതിരുന്നില്ല അല്ല എടുക്കാൻ തന്നെ അതിൽ ഒന്നും ഉണ്ടായിരുന്നുമില്ല , അതുകൊണ്ട് അയ്ശ്വര്യമായി രാവിലെ തന്നെ കടവും പറഞ്ഞു.

ആകെ നാറി, അപോ ഇനി എന്തായാലും അവളോട്‌ പറഞ്ഞെ പറ്റു എന്നുറപ്പിച്ചു, ബസിൽ അവളെയും നോക്കി ഞാൻ സൈഡ് കമ്പിയിൽ ചാര്ന്നു നിന്നു.
അവൾ തിരിഞ്ഞു നോക്കി
ജയനെ നോക്കി സീമ ചേച്ചി ചിരിച്ച അതെ രീതിയിൽ ഒരു ചിരി.
ഞാനാകെ പുളകിതനായി,
ബാഗ്രൌണ്ടിൽ ഇളയരാജ മ്യൂസിക്.
രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പതിച്ചോ എന്നൊരു ശങ്ക. ഇ ബസിന്റെ അകതു അതിനു സാധ്യതയില്ലാതില്ല.

പിന്നെ ഒന്നും നോക്കീല ബസ് ഇറങ്ങിയതും
അവളോട്‌ അത് പറയാൻ ഞാൻ തലേന്ന് തയ്യാറെടുത്തത് പോലെ, അലയ്പായുതത്തിലെ മാധവനെ പോലെ നടന്നു,
പിന്നിൽ ഇളയരാജ മ്യൂസിക്  മാത്രം,
അവളുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ കാലിന്റെ ചെറുവിരൽ തൊട്ടു മുടിവരെ വിറക്കുന്നുണ്ടായിരുന്നു.

എന്താ സംഭവിച്ചത് എന്നൊന്നും ഓർമയില്ല ,
പ്ലാനിങ്ങു മുഴുവൻ തെറ്റി,

എങ്ങനെ തുടങ്ങണം..
എവിടെ തുടങ്ങണം എന്നൊന്നുമറിയില്ല,,
എന്തോ ഒരിത്..

പറയാനോങ്ങുമ്പോള്‍ വിക്കെടുക്കുന്നു...
എന്നാലും കണ്ണും മൂക്കും അടച്ചുപിടിച്ച്  ധൈര്യം സംഭരിച്ച്
പറഞ്ഞു, ഞാൻ അതെ വിറയലോടെ തിരിഞ്ഞു നടന്നു,
അവള്ക്കൊന്നും തിരിച്ചു പറയാൻ പറ്റാത്ത വിധത്തിലായിരുന്നു സംഗതിയുടെ കിടപ്പ്.

തിരിച്ചു നടക്കുമ്പോൾ പിന്നിൽ പിന്നെയും ഇളയരാജ മ്യൂസിക്‌ വന്നു,
കോള്‍മയിര്‍ കൊണ്ടുപോയ ഞാന്‍, ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ എന്റെ കൈയ്യില്‍ നുള്ളി നോക്കി. എന്നിട്ടും വിശ്വാസമാകാതെ ഒരു പിന്‍ കൊണ്ടും കുത്തി വിശ്വാസയോഗ്യമാക്കി.

തിരിച്ചു പോകാൻ ബസിനു കാശില്ലാതെ നില്ക്കുമ്പോഴാണ് ഒരു സിഗരറ്റും വലിച്ചു ഒരു പഴയ ചങ്ങായി നില്ക്കുന്നത് കണ്ടത്, അവനെ ചുറ്റി പറ്റിയത് കൊണ്ട് ഒരു പുക കിട്ടി, അതും വലിച്ചിരിക്കുംബോഴാണ്,
അവൾ തിരിച്ചു വന്നു എന്നോട് പറയുന്നത് ഏട്ടനോട് എനിക്ക് സംസാരിക്കണം ഒന്ന് അങ്ങോട്ട്‌ വരുഒ എന്ന്.

ഇരന്നു വാങ്ങിയ വലി പോയാൽ  എന്താ ,
പിന്നിൽ പിന്നെയും ഇളയരാജ മ്യൂസിക്‌,
ദൈവമേ ഇതു സത്യമോ? ദൈവം അതെ എന്നു പറഞ്ഞത് പോലെ രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പിന്നെയും പതിച്ചോ, മഴതുള്ളിയല്ല പെരുമഴതന്നെ.

ഞാൻ പോയി, അവൾ നാണിചെന്റെ  മുഖത്ത്  നോക്കാൻ  മടിച്ചിട്ട് താഴെ കാലുകൊണ്ട് മട്ട ത്രികോണം വരച്ചു കളിക്കുന്നു.

അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ  അവളെ വാരി എടുത്തു കറക്കാൻ തയ്യാറായി നില്ക്കുകയാണ് ഞാൻ.

അങ്ങനെ അവൾ പറയാൻ തുടങ്ങി,
"ഞാൻ, ...ഞാൻ..."

ഞാൻ പറഞ്ഞു നീ പറഞ്ഞോ, എന്നോടല്ലേ,

"എനിക്ക് വേറൊരാളെ ഇഷ്ടാണ്..."

നെഞ്ച് തകർന്നു, മഴപോയി, ഇളയരാജ മ്യൂസികും.

എന്റെ കണ്ട്രോൾ പോയി,ആരാത് ന്നു അല്പ്പം ഉച്ചത്തിൽ ഞാൻ ചോദിച്ചു.
"ഞാൻ ഷിജൊയുമായി പ്രേമത്തിലാണ്, ഏട്ടൻ ഒനും വിജാരിക്കരുത്"

ഏതു, ആ ബസിലെ കിളിയോ,
"ഉം," അവൾ മൂളി, പിന്നെ അവൾ നിന്നില്ല...

ആകാശവാണി വാർത്ത കേട്ട  ഇങ്ങ്ലീഷു കാരനെ പോലെ ഞാൻ നിന്നു, ഒന്നും മനസിലാകാതെ.

ഇളയരാജ മ്യൂസിക്‌ പോയി,
എനിക്കു എത്ര നാഡികളാണു ഉള്ളതെന്നു അപ്പോ മനസ്സിലായി..സപ്ത..പറയാന്‍ വയ്യ..ഒരു വിളി മനസ്സിലു ..ഇതു എന്നോടു വേണ്ടായിരുന്നെടീ..(#$%&)

അവനിട്ട് രണ്ടു പൊട്ടിച്ചാലോ എന്ന് കൂടി ഞാൻ ആലോചിച്ചു.
ആ കിളിയുടെ ശരീരവും, ആരോഗ്യവും എന്റെ മനസ്സില് നിറഞ്ഞു,
പുള്ളിയുടെ കൈക്ക് പണിയുണ്ടാക്കേണ്ട എന്ന് കരുതി ഞാന്‍,
അങ്ങ് വിട്ടു.
അങ്ങനെ ആ അനശ്വര (അനവസര) പ്രേമം അവിടെ അവസാനിച്ചു..

കൂട്ടിചേര്‍ക്കല്‍: :

ഇതായിരുന്നു, എന്റെ അവസാനത്തെ പ്രേമം, ഇതും കൂടെ ചീറ്റിയപ്പോൾ ഞാൻ മറ്റൊരു പെണ്ണിനും കയറാൻ തല വച്ച് കൊടുത്തിട്ടില്ല.

ഇത് പോലുള്ള കൂതറ ബസിൽ ഇതുപോലുള്ള കിളികളുള്ള കാലത്തോളം ആ ബസിൽ ട്യൂഷന് പോകുന്ന പെണ്‍കുട്ടികളെ നോക്കാൻ പാടില്ല എന്നാ കാര്യം ഞാൻ ഓര്മിപ്പിക്കുന്നു.

No comments:

Post a Comment

വായിച്ചതിനു നന്ട്രി