![]() |
ഒരു ഗോവൻ ചിത്രം |
അവിടുത്തെ കമ്പനിയിൽ മലയാളികൾ ആരും ഇല്ലാത്തതു കൊണ്ടും, ഹിന്ദിയോടും, ഇംഗ്ളീഷിനോടും പരമ പുച്ചമായിരുന്നതിനാലും (അറിയാഞ്ഞിട്ടല്ല )
വായി തുറക്കാൻ പറ്റാതെ ഒരാഴ്ച ഞാൻ പിടിച്ചു നിന്നു. ഇനി തുടരാൻ ആകാത്തത് കൊണ്ട് ജോലി ഞാൻ മെട്രോ സ്റ്റേഷനകത്തേക്ക് മാറ്റി.
അങ്ങനിരിക്കെയാണ്, അപ്രതീക്ഷിതമായി ഒരു കോൾ വന്നത്, നോർത്തിന്ത്യൻ സുന്ദരികളുടെ സൌന്ദര്യം ആസ്വദിക്കുന്നതിനിടയിൽ , മനസ്സില്ല മനസ്സോടെ ഞാൻ അത് അറ്റന്റു ചെയ്തു.
പടച്ചോനെ, ഞാൻ ഞെട്ടി ഇംഗ്ലീഷ്,
" hay prajeesh Iam Udaya calling from dotahead goa "
ഞാനൊന്നും പറഞ്ഞില്ല, ഫോണ്‍ കട്ട് ചെയ്തു പോക്കറ്റിലിട്ടു, ജോലി തുടർന്നു.
പിന്നെ കളി മലയാളീസോട് അതും ഇംഗ്ലീഷിൽ.
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അന്ധരാത്മാവിൽ നിന്നും നിർഗളം നിമർഗമനം ഒരു തോന്നൽ,
ഒന്ന് തിരിച്ചു വിളിച്ചാലോ,ചിലപ്പോ വല്ല ഭാഗ്യോം ഇന്ഗ്ലീഷിന്റെ രൂപത്തിൽ വന്നതാന്നെങ്കിലൊ,
ആദ്യം ഞാൻ ഈസും വാസും തപ്പി പിടിച്ചൊരു സങ്ങതിയുണ്ടാക്കി.
തയ്യാറെടുപ്പോടെ വിളിച്ചു.
"ഹലോ, അയ് ഗോട്ട് എ കാൾ ഫ്രം ദിസ് നമ്പര് " ശരിയോ എന്തോ, ഞാനങ്ങു കാച്ചി.
അപോ അവ്ടുന്നു അതിലും വേഗത്തിൽ..
"yes prajeesh Iam Udaya from dotahead goa "
ഉദയന്നുള്ള പേരും ഗോവ എന്ന സ്ഥലവും ആണെന്ന സംഗതി പിടികിട്ടി.
പടച്ചോനെ പിന്നേം കെണിഞ്ഞു..
"I saw your portfolio, are u interest in working with our ടീം"
സംഭവം മനസിലായില്ലേലും എന്തോ ജോലീ കാര്യാണെന്ന് പിടികിട്ടി.
അപ്പൊ തന്നെ, എല്ലാ മലയാളി ഭാഗവാന്മാരെയും മനസ്സില് ധ്യാനിച്ച്, ഈസും വാസും ഇട്ടു അഷ്ടമി രാഗതിലൊരു സാധനങ്ങട് കാച്ചി.
പറഞ്ഞു മുഴുവിപ്പിക്കാൻ നിന്നില്ല, അവർ ഫോണ്‍ മറ്റാർക്കോ കൊടുത്തു ..
ഹോ ആശ്വാസായി,
ആ മലയാളി സംഭവം വിശദീകരിച്ചു, അവരെന്നെ ഇന്റർവ്യൂനു ക്ഷണിച്ചത,
ഇങ്ങ്ലീഷുകാരി കൽപ്പിച്ചതും ജോലി, ഞാൻ ഇച്ചിച്ചതും ജോലി ആയതുകൊണ്ട്, ഒന്നും നോക്കീല വരാന്നു പറഞ്ഞു.
അങ്ങനെ നിസാമുധീനിൽ നിന്നും എറണാകുളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു ഞാൻ ഗോവയി ഇറങ്ങാൻ തീരുമാനിച്ചു.
പുലർച്ചെ രണ്ടുമണി...
പടച്ചോനെ വീണ്ടും കെണിഞ്ഞു,
കാറെടുത്ത് സ്റ്റെഷനിൽ കൂട്ടാൻ വരുന്നത് ഹിന്ദിക്കാരൻ,
എന്നിൽ ഉറങ്ങി കിടന്നിരുന്ന ഭാഷാ സ്നേഹി ശടകുടഞ്ഞെഴുന്നേറ്റു ഹിന്ദി രാഷ്ട്ര ഭാഷയാണെന്ന് പോലും നോക്കാതെ, പ്ര്യാകി, ആ ഭാക്ഷ കണ്ടു പിടിച്ച കോപ്പനെയും.
ആരോ ചെയ്ത പുണ്യം അയാളെന്നെ കണ്ടു പിടിച്ചു.
മൂന്നു പേര് ഇന്റർവ്യു നടത്തി.ഒരാള് മലയാളി എന്നതൊഴിച്ചാൽ മറ്റേതൊക്കെ ഇന്ഗ്ലീഷും.
നോ രക്ഷ ( ഒടുക്കത്തെ ഇങ്ങ്ലീഷ് ) സോണിയാ ഗാന്ധിയുടെ മുന്നില് മൻ മോഹനേട്ടൻ ഇരിക്കുന്നത് പോലെ ഞാൻ ഇരുന്നു കൊടുത്തു, ഒന്നും മിണ്ടാതെ.
അത് കൊണ്ടുതന്നെ ആയിരിക്കണം ആ രണ്ടു ഇന്റർവ്യൂവും അഞ്ചു മിനുട്ടിൽ കൂടുതൽ പോയില്ല.
അവസാനം "ഞങ്ങൾ വിളിക്കാം നീ പൊയ്ക്കോ എന്ന് മലയാളി വന്നു പറഞ്ഞു"
എനിക്ക് ആ മറുപടിയില്‍ ഒരതിശയവും തോന്നിയില്ല. കാരണം അത്ര മികച്ച പ്രകടനമാണ് ഞാൻ കാഴ്ചവെച്ചത്.
ലോകകപ്പിൽ ചാൻസ് പോലും കിട്ടാത്ത ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അത്രോളം വരുന്ന വിഷമത്തിൽ ഞാൻ.
പന്ത്രണ്ടു മണിയുടെ ട്രെയിനിനു വൈകിട്ട് നാല് മണിക്ക് തന്നെ നേരെ സ്റ്റെഷനിലെക്കു വിട്ടു,
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ,
വീണ്ടും അന്തരാത്മാവില്‍ ഒരു നിമിര്‍ഗമനം തലേന്ന് കഴിച്ച ബിയർന്ടെത് എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ അല്ല, ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ, മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ...മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ എന്ന്.
അന്തരാത്മാവിന്റെ പ്രശ്നമല്ലേ. അതങ്ങനെ തള്ളികളയാന്‍ പാടില്ലല്ലോ. ഞാന്‍ എഴുനേറ്റു.
ഞെട്ടികൊണ്ടാണ്, ആ മെയിൽ ഞാൻ കണ്ടത്..
വരുന്ന മാസം ഇരുപത്തിനാലിന് ജോയിണ്‍ ചെയ്യണംന്നും പറഞ്ഞു.
ടീവിയിലെ ടെലിഷോപ്പിങ്ങ് പരിപാടിയിലെ ഇളക്കക്കാരി മദാമ്മയെ പോലെ ഞാനും അറിയാതെ നിലവിളിച്ചുപോയി. "Woooooow "
ഞാൻ മെയിൽ ഒന്നിരുത്തി വായിച്ചു. സാലറി കൂടെ കണ്ടപ്പോൾ ഞാന്‍ മദാമ്മയുടേ “Woooo...w" ഒന്നുകൂടി വിളിച്ചുപോയി.
എനിക്ക് നില്‍ക്കണമോ അതോ ഇരിക്കണമോ അതോ ഇതു രണ്ടുമല്ല കിടക്കണമോ എന്ന് പോലും അറിയാത്ത അവസ്ഥ. ഞാന്‍ പല പല പ്രാവശ്യം എന്റെ ആ‘ഭാഗ്യ മെയില്‍‘ വായിച്ചു. മനസ്സിലാകാത്ത പല വാക്കുകളുടെയും അര്‍ത്ഥം ഡിക്ഷ്നറി എടുത്ത് കൊണ്ട് വന്ന് അതില്‍ നോക്കി മനസ്സിലാക്കി.
ഒരിക്കലുമില്ലാത്തത് പോലെ ഡിക്ഷ്നറി എടുത്ത് കൊണ്ട് പോകുന്ന എന്നെ കണ്ടപ്പോള്‍ എന്റെ മാതാശ്രീയുടെ മുഖത്തുണ്ടായ അവിശ്വസനീയത ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.
ഇതിന് മുന്‍പ്, ഇത്ര വലിയ ഡിക്ഷ്നറിക്ക് എത്ര വില വരും എന്ന ഉദ്വേഗമാണ് എന്നെകൊണ്ട് ആ ഡിക്ഷ്നറി തുറപ്പിച്ചത്. അന്ന് വില നോക്കി അടച്ച് വച്ച ആ പുസ്തകത്തിന് ഇങ്ങനെയും ചില ഉപയോഗവുമുണ്ടെന്ന് ബോധ്യമായത് ഈ ഒരവസരത്തിലാണെന്ന് മാത്രം.
അങ്ങനെ ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തു, ഇയർ ഓഫ് ദി ശശി അവാർഡും വാങ്ങി മതിയാക്കുകയും ചെയ്തു.
-പ്രജീഷ്
No comments:
Post a Comment
വായിച്ചതിനു നന്ട്രി