ഒരു കാസർഗോടൻ മുക്കുത്തി കാവ്യം

എന്റെ വിദ്യാഭ്യാസം തുടങ്ങിയതു തന്നെ ഒരു രക്തരൂക്ഷിത വിപ്ലവത്തിലൂടെയാണെന്നു ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട് അതുകൊണ്ടാവണം,പന്ത്രണ്ടു കഴിഞ്ഞു എങ്ങോട്ട് പോണംന്ന് വല്ല്യ പിടുതമില്ലായിരുന്നു
ഭാവിയില ജോലി സാധ്യത ഏറെ എന്ന് പറഞ്ഞു, പിതാശ്രീ എന്നെ കണ്ണൂര് ഐ ടി യിൽ കൊണ്ട് ചേർത്തു.
എന്തോ,അവിടുത്തെ പെണ്‍കുട്ടികൾ ഇല്ലാത്ത കാലാവസ്ഥ  എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു സവിതാ തീയ്യേട്ടരിലും പയ്യാമ്പലം ബീച്ചിലും എത്തിച്ചു.
പത്തു ദിവസം കഴിഞ്ഞു പിതാശ്രീയുടെ സ്നേഹ പ്രകടനം കൊണ്ട് മുഗം വണ്ണം വെച്ച് ഒരു പല്ല് ഇളകിയോ എന്ന സംശയത്തിൽ നിന്നപ്പോഴാണ് ഡിസ്മിസ് ലെറ്റർ വീട്ടില് വന്ന കാര്യം അറിഞ്ഞത്.
ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു അമ്പലത്തിന്റെ ആൽത്തറയിൽ കിടന്നു ഭാവി പ്ലാൻ ചെയ്യാൻ തുടങ്ങി.

ശാസ്ത്രഞ്ഞനായാലോ എന്നാദ്യം ആലോചിച്ചു, പക്ഷെ കണ്ട അണ്ടനും അടകോടനും കൈ വെക്കാൻ പറ്റുന്നതല്ല ശാസ്ത്രം എന്നെ തിരിച്ചറിവ് നാസയിൽ ഇരുന്ന എന്നെ വീണ്ടും ആൽത്തറയിൽ എത്തിച്ചു.
എന്റെ ചിന്തകള്‍, സാഹിത്യം,സംസ്കാരം, കല എന്നീ വലിയ വലിയ വിഷയങ്ങളിലൂടെ സഞ്ചരിച്ചു അയലത്തെ ചേച്ചിയുടെ മകളില്‍ വരെ എത്തിയിരുന്നു.
അങ്ങനെയിരിക്കെ കാസർകോടൻ മൂക്കുത്തി പെണ്‍കുട്ടികളെ പറ്റി ഒരു ചങ്ങായി വന്നു പറയുന്നത്.
ഇ ലോകത്തില സുന്ദരികളുള്ളത് അവിടെ മാത്രമാണെന്ന് അവൻ ഊന്നി ഊന്നി പറഞ്ഞു. പ്രത്യേകിച്ച് ഐശ്വര്യാറായ് അവിടത് കാരിയാണെന്ന് കേട്ടപ്പോ എന്നിലെ ലക്ഷ്യ ഭോധം കാസർഗോട് പോളീ ടെക്നിക്കിൽ എത്തിച്ചു.
വിവരം വീട്ടിലറിയിച്ചു,
പിതാശ്രീയുടെ മുഖം കേരള ബംബർ അടിച്ച പോലെയായി.പക്ഷെ മാതാശ്രീയുടെ മുഖത്ത് ബുഷിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട ഭാവം. ലളിതമായി പറഞ്ഞാല്‍ ‘പുച്ഛം’.
പക്ഷെ പണി പാളി
അവിടെ വിവരം കൂടിയവരെ എടുക്കാത്തത് കൊണ്ടാണോ എന്നറിയില്ല അഡ്മിഷൻ കിട്ടിയില്ല.
ചിന്തകള് കാസർകോട്ടെ  ഗ്രാമങ്ങളിൽ കുടിയേറി പാർക്കാൻ തുടങ്ങി.
അങ്ങനെ തലപുകഞ്ഞ് പുകഞ്ഞ് കത്തുമെന്ന അവസ്ഥയിലിരിക്കുമ്പോഴാണ് എന്റെ പുന്നാര ചങ്ങായി കാഞ്ഞങ്ങാടിന്റെ കാര്യം പറയുന്നത്...
കാഞ്ഞങ്ങാട് ഞാൻ അഡ്മിഷൻ വാങ്ങിച്ചു, അതും എന്റെ കാസർഗോടൻ മൂക്കുതികൾക്ക് വേണ്ടി.
ക്ലാസ്സ് തുടങ്ങി.
ആദ്യ ദിവസം മൂക്കുതികളെയും സ്വപ്നം കണ്ടു നേരത്തെ ക്ലാസിൽ എത്തിയ ഞാൻ
"ഒരു മൂക്കുതിയുടെ നാദം കേള്ക്കാൻ തുടങ്ങി,
ഞാന്‍ ചെവി വട്ടം പിടിച്ചു.ആ മണിശബ്ദത്തിന്റെ ബഹളത്തിനിടയിലും ഞാന്‍ കേട്ടു അവളുടെ മനോഹര ശബ്ദം.. ഞാന്‍ ‘പുളകിതനായി’പ്പോയി. ദൈവമേ. ധാ വരുന്നു ചുവന്ന ധാവണിയുംമുല്ല പൂവും ചൂടി എന്റെ മൂക്കുത്തി, മഴ പെയ്യാൻ തുടങ്ങി."
പക്ഷെ ആ പെരുമഴ തോര്‍ന്നപ്പോള്‍ ബാക്ക് ഗ്രൌണ്ട് മുഴങ്ങിയിരുന്ന മണിശബ്ദവും എന്റെ മുന്നിലെ ഇരുട്ടും മാത്രം ബാക്കിയായി.
പെട്ടെന്ന് ക്ലാസിലെ ഇരുട്ടിനെ കീറിമുറിച്ച് പിള്ളേരെല്ലാം ക്ലാസിൽ കയറി.
എന്റെ കണ്ണുകള്‍ പരതി ‘എന്റെ മൂക്കുതിയെവിടെ’? കണ്ണുകള്‍ക്ക് മൂക്കുതിയെ കണ്ടെത്താനായില്ലെങ്കിലും മറ്റൊരു രൂപത്തെ അത് കണ്ടെത്തി. എന്റെ തലക്കിട്ടു ഒരടിയും തന്നു കലിതുള്ളി നില്‍ക്കുന്ന എന്റെ സാറിനെ ....

കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അൽപ്പം  സമയം വേണ്ടി വന്നു.
എന്റെ മൂക്കുത്തിയും തിരഞ്ഞു ക്ലാസ് മുഴുവൻ കണ്ണോടിച്ചു,
പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളും യു ഡി എഫിന്റെ വാഗ്ധാനങ്ങൽ  പോലെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന നിഗമനത്തിൽ എന്നെ ചെന്നെതിച്ചു.
ആകെ ഉള്ളത് മുപ്പത്തേഴു ആണ്‍ പിള്ളേർക്ക് കൂടി മൂന്നു പെണ് പിള്ളേര്, അതും..(വേണ്ട പറഞ്ഞാൽ മോശമായി പോവും).
ഇന്റർവെൽ സമയത്ത് മറ്റു ക്ലാസുകളിലെ മൂക്കുതികളെയും തപ്പി നടക്കാൻ എന്നെ അത് പ്രേരിപ്പിച്ചു.
പ്രതീക്ഷകൾ മൊത്തം പാളി, ദോഷം പറയുരുതല്ലോ,ഒട്ടു മിക്ക പെണ്‍പിള്ളേർക്കും മൂക്കുത്തി ഉണ്ടായിരുന്നു. കാണാനും കൊള്ളാം.
പക്ഷെ ഒരു വലിയ മത്സരം തന്നെ നേരിടേണ്ടി വരും എന്ന ശങ്ക എന്നെ ക്ലാസിൽ നിന്നും കാന്റീനിൽ എത്തിച്ചു.
കാന്റീനിലെ ഊള ചായ കുടിക്കുന്നതിനിടയിൽ എന്നിൽ ഒരു ഉൾ വിളി ഉണ്ടായി,
കൊടുത്ത കാശിൻറെ ലോണ്‍ അടയ്ക്കാൻ തന്റെ പിതാശ്രീക്ക് തീരെ താല്പര്യം ഇല്ലാത്തത് കാരണവും, ലോണ്‍ എന്റെ പേരില് തന്നെ ആയതിനാലും, രാവിലെ അഞ്ചു മണിക്ക് നാല് മണിക്കൂർ യാത്ര നടത്തി വരുന്നത് പഠിക്കാനാണെന്നും വായി നോക്കാനല്ലെന്നും
ഉള്ള ഉൾവിളി.
ഒരാഴ്ച തള്ളി നീക്കി.
ഞാൻ സ്ഥിരമായി ക്ലാസിൽ കയറാൻ ശ്രമിച്ചു കൊണ്ടിരുന്നു.
പഠനത്തിന്റെ മാസ്മരികത ഞാന്‍ അറിയുകയായിരുന്നു. ആ അറിവ് എന്നില്‍ അധികമായപ്പോള്‍ ഉറക്കം പതിവായി. എന്നോട് ഉറങ്ങിക്കോളൂ എന്ന് ആംഗ്യം കാണിക്കുന്ന എന്റെ ഗുരുവിന്റെ മുഖത്തെ ദയനീയത അവ്യക്തമായി ഞാൻ എന്നും കാണും. അവിടെ തുടങ്ങുന്ന ഹ്രസ്വമായ നിദ്രക്കു ഭംഗം വരുന്നത് എന്തെങ്കിലും ഞെട്ടലോടെയാണെന്ന് ഉറപ്പാണ് എനിക്ക്.
ഒരാള് നന്നാവാൻ തുടങ്ങുന്നതിനിടയിലാണ്
എന്റെ ഹൃദയത്തില്‍ കുളിര്‍ കാറ്റ് വീശിക്കൊണ്ട് റെയിൽവേ സ്റ്റെഷനിൽ കാസർകോട്ടെ  പോളിയിൽ പഠിക്കുന്ന ആ മൂക്കുതിയെ ഞാൻ കണ്ടത്.
( കൂടെ ഉള്ളവൻ പിരി കേറ്റി തരികയും ചെയ്തു. അല്ലേലും ഒരുത്തൻ നന്നാവുന്നത് മലയാളീസിന് പണ്ടേ കണ്ടൂടല്ലോ .)
അപ്പോഴേക്കും ക്ലാസിൽ ഒന്ന് രണ്ടു പേരെ സുഹൃത്തുക്കളായി കിട്ടിയിരുന്നു.
നമ്മുടെ ‘സ്റ്റാന്‍റേര്‍ഡിനു‘ പറ്റിയവരെ കിട്ടുകയും വേണമല്ലോ.
പിന്നെ പഠിത്തം റെയിൽവേ സ്റെഷനിലെക്കാക്കി.

ആദ്യമൊക്കെ സ്റ്റെഷനിൽ മാത്രമായിരുന്നു പഠനമെങ്കിൽ പിന്നീട് ഞങ്ങൾ കാസർഗോട് കോളേജു വരെ എത്തിച്ചു.
പഠനം ഒരിടത് നിന്നല്ല ഞങ്ങൾ എല്ലാ കോളേജും കയറി ഇറങ്ങി പഠിക്കണം എന്ന കൂട്ടുകാരന്റെ വജനം. എന്നിൽ അത്രയേറെ സ്വാധീനം ചെലുത്തി.

അങ്ങനെ ഞങ്ങൾ ഞങ്ങളുടെ കോളേജു ഏതാണെന്ന് പോലും മറന്നു.
പിന്നെ നേരെ കാസർഗോട് പോളീയിൽ പോകാൻ തുടങ്ങി.
എന്തോ ഒരു ഉൾവിളിയുടെ ഫലമായാണ് ഒരു ദിവസം ഞങ്ങൾ സ്വന്തം ക്ലാസിൽ കയറാൻ തീരുമാനിച്ചത്.
പക്ഷെ ആ നോടീസ് ബോർഡിൽ കണ്ട വാർത്ത ഞങ്ങളെ തളർത്തി.
സ്വന്തമായി കോളേജുകൾ കയറി ഇറങ്ങി പഠിച്ചു കൊണ്ടിരിക്കുന്ന ഞങ്ങൾ ഇനി ഇ ക്ലാസിൽ കയറണമെങ്കിൽ  പിതാശ്രീയും കൂട്ടി വരണമെന്ന്.

പിതാശ്രീയെ ഭുധിമുട്ടിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ലാത്തതിനാലും, കോളേജിന്റെ അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ നയതിനെതിരെയും കൂതറ പ്രിൻസിക്കെതിരെയും  പ്രതിഷേധിച്ചു കൊണ്ട് അന്ന് അവിടുന്നി പടി ഇറങ്ങി.

എന്നെ 'എഡിസണ്‍""' ആയി കാണാനുള്ള എന്റെ പിതാശ്രീയുടെ അതിമോഹം അന്നത്തോടെ തീർന്നു.

No comments:

Post a Comment

വായിച്ചതിനു നന്ട്രി