Showing posts with label കവിതപോലെ. Show all posts
Showing posts with label കവിതപോലെ. Show all posts

രക്തം കൊണ്ട് വിളഞ്ഞവൻ

കാലു കൊണ്ട് ചവിട്ടി തെറിപ്പിച്ചൊരു വിത്തിനെ,
നാളെ ആർക്കു തണലാകും എന്നറിയാതൊരു വിത്തിനെ,

മനസ്സ് പിടച്ചു,
കരിയുന്ന നെഞ്ചുമായി , മറ്റൊരു-
വിത്തെടുത്തു നട്ടീ മണ്ണിൽ.

തണലേകും  മുന്നേ  വെട്ടി മാറ്റാൻ വന്നു ചിലർ,
മഴു ഒന്നുന്നവരുടെ മുന്നിലേക്ക്‌ വച്ച് കാട്ടി  എൻ ശിരസ്സ്.

മഴു - എനിക്ക് മുന്നിൽ വിറചെങ്കിലും
കൈ വിറച്ചില്ല,
വീണു ശിരസ്സ്‌,
വാർന്നൊലിച്ച രക്തം വളമായി.

ചവിട്ടി തെറിക്കപെട്ട വിത്തുപോലെ,
രക്തം വാർന്നു മരിച്ച എന്നെ പോലെ,
ആവില്ല ആ വൃക്ഷം.

സൂക്ഷിക്കുക വേടന്മാരെ,
അതിന്റെ ഒരു ചില്ല വീണാൽ
ഭൂമിക്കടിയിലേക്ക് - എന്നെന്നും ഇല്ലാതായി തീരും.

-പ്രജീഷ് 

ജന്മം

ജന്മം നല്കുന്നതിന് മുന്നേ
അവർക്കറിയില്ലായിരുന്നു,
ഞാൻ ഞാനാണെന്ന്,
വെറുമൊരു ഗർഭപാത്രത്തിൽ നിന്നല്ല
രണ്ടു സ്വപ്ന ഹൃദയങ്ങളിൽ നിന്നാണു ജന്മം.
എന്തിനെന്നറിയാത്ത ഒരു പാഴ്ജന്മം.

ആദ്യം കുടിച്ചത്,മതം കലർത്തിയ പാലും
കണ്ടത് ചുവന്ന തെരുവുകളും.

ആരാജകത്വതിൻ മണ്ണിൽ ഇ ജന്മം
ഇനി എന്ത് ചെയ്യാൻ.

-പ്രജീഷ് 

വിട

അർദ്ധ നഗ്നതയിൽ മുങ്ങിയിരിക്കെഞ്ഞാൻ-
കണ്ടു പിടയുന്ന ബാലികതൻ നഗ്ന ജഡം.

വലിച്ചു കീറിയ ജീവനിലും
മറച്ചു  പിടിച്ചവൾ മാറും മാനവും.

അടഞ്ഞു മനുഷ്യത്വം അവൾക്കു മുന്നിൽ
വന്നു മൃത്യു കഴുകനെപോൽ.

രക്തം ഉണങ്ങുന്നതിന് മുന്നേ,
അവളെ പുതപ്പിച്ചു തിരിഞ്ഞു നടന്നു ഞാൻ.