തനിച്ചാക്കി പോയവൾക്കൊരു കത്ത്

പ്രിയപ്പെട്ട അനു വായിച്ചറിയുവാൻ,

ആത്മാക്കൾക്ക്, മനുഷ്യരെ പോലെ ചുറ്റുവട്ടം മാത്രം കാണാനും, കാണുന്നത് മാത്രം വിശ്വസിക്കാനുമല്ല ഇ ലോകത്തിലെ എല്ലാ കാര്യങ്ങളും കാണാനും അറിയാനും എന്ന് എന്റെ സ്നേഹിതൻ  പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇ കത്ത് ഇവിടെ എഴുതുന്നത്‌.

ഇന്നലെ നീ നിന്റെ ശരീരം വിട്ടു എവിടെക്കോ  മാഞ്ഞുപോയി, എൻറെ ചോധ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പൂർണമാക്കാതെ.
നിനക്കറിയാം നിന്നെ എത്രമാത്രം  ഞാൻ സ്നേഹിച്ചിരുന്നു എന്ന്, നിന്റെ മരണ വാർത്ത എന്നെ ഞാനല്ലാതക്കി , ഒരു മുഴു ബ്രാന്തനാക്കിയ കാര്യം.

എൻറെ മനസ്സ് തൊട്ടറിഞ്ഞ ഒരു സ്ത്രീ ജന്മം ഉണ്ടെങ്കിൽ, അത് നീ മാത്രമാണ് എന്ന് നീ അറിയോ? അറിയണം.
ഒരുമിച്ചു നടക്കുമ്പോഴെല്ലാം എനിക്ക് വേണ്ടി മറ്റു പെണ്‍കുട്ടികളെ നീ ചൂണ്ടി കാട്ടി, അത് നിനക്കെന്നെ ഇഷ്ടമല്ലായിട്ടയിരുന്നോ?
ആയിരിക്കില്ല എന്ന് ഞാൻ വിശ്വസിക്കട്ടെ?

എന്നെ വേധനിപ്പിക്കുന്നതിൽ നീ ഹരം കണ്ടെത്തി, പക്ഷെ നീ ഉള്ളിൽ നീറുകയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. നിന്റെ സന്ധോഷത്തിൽ ഞാൻ എല്ലാ വേദനകളും മറന്നു.

ഇന്ന് ആരെങ്കിലും അത് ചുട്ടു വെണ്ണീർ ആക്കുമായിരിക്കും, അപ്പോൾ  ഞാൻ പൂർണമാക്കാത്ത പലതും അവിടെ വെണ്ണീർ ആകും.
ഞാൻ പൂർണമാക്കാത്ത ഒന്നും നിനക്കിഷ്ടമല്ലല്ലോ, തിരിച്ചു വരൂ അനു...

നീ നല്ലൊരു പെണ്ണാണ്‌, എല്ലാരേയും മനസ്സിലാക്കാനും വേദനകൾ പങ്കിടാനും നിന്നേകളും നന്നായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല, എന്നിട്ടും നീ കണ്ട സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും മുന്നേ നീ ഇ ലോകം വിട്ടു പോയതെന്തിനു?

ഇനി ആർക്കു വേണ്ടി ഞാൻ ആൽമര ചുവട്ടിൽ വൈകുന്നേരങ്ങളിൽ
കാത്തിരിക്കും?
അവിടെ നിനക്ക് വേണ്ടി കാത്തിരുന്ന ആദ്യ കാലങ്ങളിലോക്കെ, നീ മുഗം തിരിഞ്ഞു നടന്നു, അത്: നീ കാരണം പിന്നീട് ആരും ധുക്കിക്കാൻ പാടില്ല എന്നത് കൊണ്ടാണെന്ന് പിന്നീട് പറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു,
എന്നിട്ടും ഇപ്പോൾ നീ...

എൻറെ ലീവ് തീർന്നു മടങ്ങിവരാൻ നേരം ഞങ്ങൾ ആ കുന്നിൻ ചെരുവിൽ കുറച്ചു സമയം നടത്തിയ സംഭാഷണം നീ ഓർക്കുന്നുണ്ടോ?
"വീണു കിട്ടിയ ഇ മുത്തിനെ ഇനി ഞാൻ കൈവിടില്ല" - പക്ഷെ എനിക്കതിനു കഴിഞ്ഞില്ലല്ലോ അനു.
അന്ന് നീ ഒരുപാട് വഴക്കിട്ടു, പക്ഷെ ശുണ്ടി പിടിച്ച നിന്റെ മുഗത്തെ ,ആ ചുണ്ടുകളിലെ വിടർന്ന പുഞ്ചിരി എനിക്ക് ലഹരിയായത് കൊണ്ടായിരുന്നു.

വൈകുന്നേരങ്ങളിൽ നിന്റെ പിറകിലായാണ് നടക്കാരെങ്കിലും നിന്റെ കയ്യിൽ പിടിച്ചു കൊണ്ടാനെന്നുള്ള തോന്നൽ നിന്റെ ഓരോ നോട്ടവും എനിക്ക് സമ്മാനിച്ചു.

ഒരിക്കൽ, നിന്റെ മുന്നിൽ വച്ച് ഞാൻ പൊട്ടികരഞ്ഞപ്പോൾ, നീയും കൂട്ടിനു കരഞ്ഞു കൊണ്ട് എൻറെ തലയിൽ കയ് വെച്ച് പറഞ്ഞതോർമയുണ്ടോ?
"ആണുങ്ങൾ കരയരുത്,- അവർക്ക് വേണ്ടി കരയേണ്ടത് അവരുടെ സ്ത്രീകളാണെന്ന്"
പക്ഷെ ഇന്ന് എൻറെ ആ പെണ്ണിന് വേണ്ടി ഒന്നുറക്കെ കരയാൻ പോലും എനിക്ക് കഴിയാതതെന്തേ അനു?

ഇനിയും ഞാൻ ഇരിക്കും, നിന്നെയും  കാത്തു ആ പഴയ ആൽത്തറയിൽ, നീ വരും, നിനക്ക് വരാതിരിക്കാൻ കഴിയില്ല എന്നറിയാം.എനിക്ക്.
ഇനി നീ വരാത്ത വഴിവക്കിൽ, ഓർമ്മകൾ പേറി പൊട്ടി കരഞ്ഞു കൊണ്ടല്ലാതെ ഇനി എനിക്ക് നടക്കാൻ പറ്റും എന്ന് നിനക്ക് തോന്നുനുണ്ടോ?

ലോകതിലെതോരാളും കൊതിക്കുന്ന സൌന്ദര്യം ആയിരുന്നു നിന്റേതു, എന്ന് നിനക്കറിയോ?
എന്നിട്ടും നീ ചുടുകാട്ടിൽ അത് വലിച്ചെറിഞ്ഞു, ആ ശരീരം അല്ലാതെ മറ്റൊന്നും നിനക്കിവിടുന്നു മായ്ക്കാൻ പറ്റില്ല അനു,

നീ ഓർക്കുന്നുണ്ടോ,
നിന്നെ കൊതിച്ച ഏതാനും ദിവസങ്ങൾ കഴിഞ്ഞു ഞാൻ നിന്നെ കാണാൻ രാത്രി വീട്ടിൽ വന്നത്,
അന്ന് എന്ദായിരുന്നു പരവശം. ദേഹം മുഴുവൻ വിയർത്ത്, വിറയ്ക്കുന്ന കയ്യിൽ ഒരു ഗ്ലാസ് വെള്ളവുമായി വന്ന നീ തന്നെയാണോ, ഇന്ന് എന്നെ കൂട്ടാതെ പോയത്.
ഇത് എന്നെ ശരിക്കും അധ്ബുധപെടുതുന്നു.

എന്തിനാണ് എന്നെ തനിച്ചാക്കി നീ തനിച്ചൊരു യാത്രയ്ക്ക് ഇറങ്ങിയത്‌.

പക്ഷെ ഇപ്പോൾ എനിക്ക് നിന്നെ മനസിലാവുന്നില്ല, എന്റെ എല്ലാ പ്രശ്നങ്ങള്ക്കും നിൻറെ ആ കള്ള ചിരി ഒരു പരിഹാരമായിരുന്നു എന്ന് നിനക്കറിയാം.
എല്ലാ തലത്തിലും നീ എന്നെ മനസിലാക്കി. എന്നിട്ടും ഇവിടെ ..
ഒരു വാക്ക് നീ എന്നോട് പറഞ്ഞിരുന്നെങ്കിൽ.

എനിക്ക് കഴിയില്ല നിൻറെ പുന്ജിരിയില്ലാത്ത ആ മുഗം കാണാൻ, നീയില്ലാത്ത ആ ശരീരം കാണാൻ എനിക്കാവില്ല അനു.
എനിക്കതൊർക്കാൻ കൂടി കഴിയുന്നില്ല, ഒന്ന് പൊട്ടി കരയാൻ കഴിഞ്ഞെങ്കിൽ.

അടുത്ത ജന്മത്തിൽ ഇണയായി മാത്രമേ ഇനി നമ്മൾ കാണുള്ളൂ അല്ലെ?
അടുത്ത ലീവിന് ഞാൻ വരുമ്പോൾ നീ ഉണ്ടാവില്ലേ അനു?

എന്റെ കണ്ണീർ നിനക്ക് കാണാം എന്നെനിക്കറിയാം.
ഞാൻ നിർത്തുന്നു.

അവസാനമായ് ഒരു വാക്കേ എനിക്ക് നിന്നോട് പറയാനുള്ളൂ, "ആദരാഞ്ജലികള്‍"

നിന്നെ ഒരു പാട് സ്നേഹിക്കുന്ന ....
-പ്രജീഷ്

No comments:

Post a Comment

വായിച്ചതിനു നന്ട്രി