ചുടുകാട്ടിലേക്ക്

അകത്തളത് നിന്നും പ്രിയപ്പെട്ടവളെ കതിയെരിച്ച സ്മശാനതിലേക്ക് നടക്കാൻ ഇത്രനാളും ജീവിച്ചു തീർത്ത സമയം പോരാതെ വരും ചിലപ്പോൾ.

വൈകുന്നേരങ്ങളിൽ ആരും കാണാതെ പ്രിയപ്പെട്ടവളുമായി സംസാരിച്ചു മതിവരാത്ത, കാടുകൾ നിറഞ്ഞ കാവിലെ ഓർമ്മകൾ വാരിയെടുത് ഈ തോൾ സഞ്ചിയിൽ നിറയ്ക്കണം. അവൾക്കു വേണ്ടി കാത്തിരുന്ന ആൽത്തറയിൽ അവസാനമായി കുറച്ചു സമയമിരിക്കണം.
അവളും ഞാനും കരഞ്ഞു തീർത്ത കുളപ്പടവിൽ ഇരുന്ന്; ഞങ്ങളുടെ കണ്ണുനീരുകളെ ഒപ്പിയെടുത്ത കുളത്തിലെ വെള്ളത്തിൽ തല താഴ്തി ഓർമകളുടെ ഭാരം മുഴുവൻ ഇറക്കി വയ്ക്കണം. പ്രിയപ്പെട്ടവളുടെ കൂടെ നടന്നു തീർത്ത വഴികളിലൂടെ അവളുടെ മണവും തേടി കണ്ണടച്ചുകൊണ്ട് നടന്നു തീർക്കണം.

പക്ഷെ, സ്വഭോധതാൽ എനിക്കൊരിക്കലും സാധിക്കില്ല. അതിനു മുന്നേ ഇത്രയും നാളും ഓർമ്മകൾ കഴുകി കളഞ്ഞ മദ്യത്തെ ഒരിക്കൽ കൂടി ആശ്രയിക്കണം. മദ്യത്തിന്റെ ലഹരിയില്ലാതെ ഒരിക്കലും എനിക്ക് അവളുടെ ഓർമകളിലേക്ക് കടന്നു ചെല്ലാൻ സാധിച്ചിട്ടില്ല.

ഞാൻ കാവിലേക്ക് നടന്നു ചെന്നു, അവിടെ ഭണ്ടാര തറയിലിരുന്നുകൊണ്ട് തോൾ സഞ്ചിയിൽ നിന്നും ഓൾഡ്‌ മങ്ക്  റം ബോട്ടിൽ പുറത്തേക്കെടുത്തു.
ഗ്ലാസിലേക്ക് ഒഴിക്കും മുന്നേ എന്റെ കണ്ണുകൾ നനഞ്ഞു തുടങ്ങി, ഗ്ലാസിലേക്ക് ഒഴിക്കാതെ, മദ്യത്തിന്റെ കാഠിന്യം കുറയ്ക്കാതെ മുഴുവൻ അകത്താക്കാൻ ശ്രമിച്ചു. നടന്നില്ല, ഒന്നും കഴിക്കാത്തത് കൊണ്ടാണോ, അതോ മദ്യത്തെ അവൾ വെറുക്കുന്നത് കൊണ്ടോ; കുടിച്ച മദ്യം മുഴുവൻ തിരിച്ചു പുറത്തേക്കു തന്നെ വന്നു.

അതിന്റെ മുകളിലായി ഞാൻ കിടന്നു, കാരണങ്ങൾ ഒന്നുമില്ലാതെ ഞാൻ പൊട്ടി കരഞ്ഞു.

എനിക്ക് കാണാം. കാവിലെ കാടുപിടിച്ച വഴിയിലൂടെ അനു കടന്നു വരുന്നത്, പിന്നാലെ ഞാനും.
അവൾ കരയുകയാണ്, അവളുടെ കണ്ണുനീർ അവൻ വിരൽ കൊണ്ട് ഒപ്പിയെടുത്തു. അവളെയൊന്നു നെഞ്ചോടു ചേർത്ത് കെട്ടി പിടിക്കണം എന്നുണ്ട് അവന്. പക്ഷെ പ്രിയപ്പെട്ടവളെ നെഞ്ചോടു ചേർത്ത് പിടിക്കാനുള്ള ദൈര്യം പോലും അവനില്ല.
അവൾ തറയിൽ ഇരുന്നു, അവൾക്കു തൊട്ടരികിലായ് അവനും.
ഭ്രാന്തനായ അവളുടെ അച്ഛൻ കാട്ടി കൂട്ടുന്ന പരാക്രമങ്ങളെ കുറിച് അവൾ അവനോടു പറയുകയാണ്‌, വിഷമങ്ങൾക്ക് മുന്നിൽ എന്നും അവൾക്ക് പിടിച്ചു നിൽക്കാൻ സാധിച്ചിട്ടുണ്ട്.

"ഇതിനൊക്കെ മുന്നിൽ നിനക്കെങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുന്നു, അനു?, ഞാനാണെങ്കിൽ ഇപ്പോൾ ആത്മഹത്യക്ക് മുന്നിൽ കീഴടങ്ങി കാണും"

" നീ ഒരു ഭീരുവാണ്, ആൾക്കാരുടെ മുന്നിൽ നിന്ന് കൊണ്ട് എന്നോട് സംസാരിക്കാൻ പോലും കഴിയാത്ത ഭീരു."

"എനിക്കൊരിക്കലും നിന്നെ പോലെയാവാൻ കഴിയില്ല."

"ഈ അന്ധവിശ്വാസങ്ങൾ നിറഞ്ഞ കാവില്ലെങ്കിൽ, നിനക്കൊരിക്കലും എന്നോട് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല, അല്ലെ?"

അവൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു.

ചർധിച മദ്യതിന്റെ വൃത്തികെട്ട മണം. ഞാൻ എഴുനേറ്റു നടക്കാൻ ശ്രമിച്ചു. പക്ഷെ ലഹരി തലയ്ക്കു പിടിച്ചിരിക്കുന്നു. അവരിരിക്കുന്ന സ്ഥലത്തേക്ക് ഞാൻ മുട്ടിലിഴഞ്ഞു നീങ്ങി. എന്റെ കൈകൾ അവരെ തിരഞ്ഞു. പക്ഷെ!

കാവിലെ വള്ളികളിൽ ചാർന്നു നിന്ന് കൊണ്ട് അവൾ കരയുകയാണ്, അവളെ അവൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
എന്തായിരിക്കും ഞാൻ അവളോടന്നു പറഞ്ഞു കാണുക, അവളെ വേദനിപ്പിച്ച വാക്കുകളൊക്കെ അനുവാദം കൂടാതെ നാവിൻ തുംബിലെക്ക് വന്നവയും ഓർമകളിൽ തങ്ങി നിൽക്കാത്തവയുമായിരുന്നു. ആ വാക്കുകൾ തേടേണ്ടതില്ല, അവൾക്ക് കരയാനുള്ള കാരണം എന്നും ഞാൻ മാത്രമായിരുന്നു.

എനിക്ക് പൊട്ടി കരയണം, ഞാൻ ആൽ തറയിലേക്ക് നടന്നു.
തറയിൽ അൽപ്പ നേരം കിടന്നു, മദ്യത്തിന്റെ ലഹരിയിൽ കരയാൻ ആരംഭിച്ചു. ഉറക്കെ, സ്വർഗത്തിൽ നിന്നും അവൾ കേൾക്കും വിധം ഞാൻ പൊട്ടി കരഞ്ഞു.
ചുറ്റുമുള്ള ആരും തന്നെ എനിക്കൊരു വിഷയമായിരുന്നില്ല. അവർ എന്ത് കരുതും, എന്നതിനെ പറ്റി ഞാൻ ചിന്തിച്ചില്ല. അല്ലെങ്കിലും മരണം തേടി നടക്കുന്നൊരുവന്റെ ചിന്തകളിലേക്ക് അതൊന്നും തന്നെ കടന്നു വരില്ലല്ലോ.

ഞാൻ കണ്ണ് തുറന്നു, എനിക്ക് ചുറ്റും പല മുഖങ്ങൾ, പരിചയമുള്ള മുഖങ്ങൾ. കുറച് വെള്ളം തന്നു അവർ എന്നോട് മുഖം കഴുകാൻ ആവശ്യപ്പെട്ടു, ഞാൻ മുഖം കഴുകി.
കൈകൾ മുഴുവൻ രക്തത്തിന്റെ നിറം പുരണ്ടു.

ലഹരിയുടെ കെട്ടടങ്ങും മുന്നേ, കണ്ണുനീരിനു പകരം രക്തം വരുന്ന കണ്ണുകൾ അടയുന്നതിനു മുന്നേ, ചുടു കാട്ടിലേക്ക് നടന്നു.

കാടുകൾ മൂടി കിടയ്ക്കുന്നു, പക്ഷെ ഈ കൂരിരുട്ടതും കാടുകൾ താണ്ടി ചുടുകാട്ടിലെക്ക് പോകുവാനുള്ള ദൈര്യം എനിക്കിന്നുണ്ട്, ഞാൻ നടന്നു.

വിക്ര്തമായ ഒരു രൂപം എന്നെ ചുടുകാട്ടിലേക്ക് ക്ഷണിക്കുക്കുന്നു, അത് അവളല്ല, എന്റെ അനു.

പക്ഷെ,

" വരൂ പ്രിയനേ, ഇത്രയും കാലം ഈ ചുടുകാട്ടിന്റെ അതിർ വരംബ് ഭേധിച് എനിക്ക് കടന്നു വരാൻ പറ്റിയില്ല, നീ ക്ഷമിക്കൂ."

അല്ല ഇത് എന്റെ അനുവല്ല.

" നീ വിശ്വസിച്ചേ പറ്റു, ഈ ചുടുകാട്ടിൽ ഞാൻ കതിയെരിയുന്നത് നീയും കണ്ടതല്ലേ, ശരീരം കത്തിയെരിയാൻ വിട്ടുകൊടുതവൾക്ക് ഇതിലും ഭംഗി വേണമെന്ന് നീ വാശി പിടിക്കരുത്."

ചുടുകാട്ടിലെക്കുള്ള വഴിയിൽ ഞാനിരുന്നു, കരയാനുള്ള ദൈര്യം നഷ്ടപ്പെട്ട്.

No comments:

Post a Comment

വായിച്ചതിനു നന്ട്രി