ഗുൽമോർഗ്

ചുടുകാട്ടിലെ വഴിയിൽ റമിൻറെ ബലതാൽ ഭോധമില്ലാതെ കിടന്നു.

നിന്നെ ഓർത്തെടുക്കുക എന്നുള്ളത് മരണത്തിൻറെ ഗന്ധം അറിയുന്നതിനേക്കളും കഠിനമാണ്. അതുകൊണ്ട് തന്നെ ലഹരിയെ കൂട്ടുപിടിക്കാത്ത ഒരു നിഷം പോലും നിൻറെ മരണത്തിനു ശേഷം എനിക്കുണ്ടായിട്ടില്ല.

ഇവിടെ നഷ്ടങ്ങൾ എനിക്ക് മാത്രമല്ല,

നീ രാഷ്ട്രീയം ഓതിക്കൊടുത്ത കുളക്കടവിലെ കാട്ടു  ചെംബകതിനും, ഉറക്കമള ചിരുന്നെഴുതിയ കവിതകൾ പാടി കേൾപ്പിച്ച പരമീനുകൾക്കും, ഗുൽമോർഗിനെ കുറിച് പറഞ്ഞു കൊതിപ്പിച് കൂടെ വരാൻ തയാറായി നിന്ന ദിവസവും വയ്കുന്നേരങ്ങളിൽ കാവിലെ വള്ളികളിൽ വന്നിരിക്കുന്ന ചുവന്ന വാലുള്ള പക്ഷികൾക്കും കൂടിയാണ്.

നിൻറെ ശരീരം കത്തിയെരിയുമ്പോൾ ചുവന്ന വാലുള്ള പക്ഷികൾ നിനക്ക് മുകളിലായ് വട്ടമിട്ടു പറക്കുന്നത് ഞാൻ കണ്ടു, അതിലൊന്ന് പുകകൾക്കിടയിൽ ശ്വാസം മുട്ടി നീ എരിയുന്ന ചിതയിലേക്ക് വീണു കത്തിയെരിഞ്ഞു. മറ്റുള്ളവ പിന്നെ കാവുകളിലെക്ക് വന്നിട്ടില്ല എന്ന് ഉക്കു പറയുന്നത് കേട്ടു, ചിലപ്പോൾ നിൻറെ സ്വപ്നങ്ങളിലെ ഗുൽമോർഗും തേടി പോയതാവാം. പക്ഷെ, അവ ഗുൽമോർഗിലെ പക്ഷികൾ കരയാറില്ല എന്ന നിൻറെ വാദം പൊളിചെഴുതും.

ഭ്രാന്തനായ നിൻറെ അച്ഛൻ വിറകുകൾ അടുക്കി വച്ച കൂടയിലെ ചങ്ങല കുരുക്കിൽ നിന്നും അക്രമിക്കാൻ വേണ്ടി ഒരു ശരീരത്തെ തേടി അലമുറയിടുകയാണ്, വഴിയരികിലെ തുളസി ചെടികൾ ആരും പിചിയെട്ക്കുവാനില്ലാതെ വിരസതയോടെ ഉറങ്ങുകയാണ്.

നീ വരുത്തി വെച്ച നഷ്ടങ്ങൾ ഒരിക്കലും എനിക്ക് മാത്രമല്ല അനു.

വരൂ, നമുക്ക് വീണ്ടും കുളക്കടവിലേക്ക് പോകാം, പട്ടിണികൾ പങ്കിടാം ഇന്നെനിക്കതില്ലെങ്കിൽ കൂടിയും.

അനു,
മരണം തേടി ഹിമാലയതിലേക്ക് നടന്നു നീങ്ങുമ്പോൾ ഞാൻ ഗുൽമോർഗ് വഴി പോവും. നിനക്ക് വേണ്ടിയെഴുതിയ പ്രണയ ലേഖനങ്ങൾ മുഴുവൻ നിനക്ക് ഏറ്റവും പ്രിയപ്പെട്ട അലപതെർ തടാകതിലെറിയും, കൂടെ നിൻറെ ഓർമകളും. പിന്നീടങ്ങോട്ട് നിൻറെ വാസം ഗുൽമോർഗിലായിരിക്കും.

"പ്രിയനേ, നീ എന്തിനെന്നെ ഇത്രയും സ്നേഹിക്കുന്നു"

"പ്രണയിച്ചു പോയി ഞാൻ നിന്നെ"

"ഇത് പ്രണയമല്ല, ഇത് ഭ്രാന്താണ് വെറും ഭ്രാന്ത്, നീ ജീവിക്കുക, സ്വപ്നങ്ങളുടെ തേരിലേറി കൊടുമുടികൾ കീഴടക്കുക"

"നീയില്ലാതെ എനിക്കെങ്ങനെ കഴിയും. ലഹരികളെനിക്ക് മടുത്തു, യാത്രകളും. ഇനിയെൻറെ മുന്നിലുള്ള ഒരേ ഒരു വഴി മരണമാണ്. നീ സ്വപ്നം കണ്ടത് പോലെ ഹിമാലയത്തിലെ തണുപ്പിൽ ശ്വാസം കിട്ടാതെയുള്ള മരണം. ദേശാടന പക്ഷികളുടെ മരണം. അത് കീഴടക്കാൻ വേണ്ടിയുള്ള യാത്രയിലാണ് ഞാൻ."

"ഈ ചുടുകാട്ടിൽ നിന്നും നീ തിരിച്ചു പോവുക, ജീവിതത്തെ കുറിച് സ്വപ്നം കാണാൻ ആത്മാക്കൾക്കനുവാധമില്ല, കരയുക, ശബ്ദമില്ലാതെ ഈ ചുടുകാട്ടിൻറെ മതിലുകൾക്കുള്ളിൽ നിന്ന് വിങ്ങി കരയുക, അതാണെൻറെ വിധി.

"എങ്കിൽ ഈ സ്മാശനത്തിലെ തീ ചുളയിൽ ചാടി ഞാൻ സ്വയം  പ്രണയത്തിൻറെ  ചാവേറായി മാറാം. ശരീരമില്ലാത്ത രണ്ടാത്മാക്കളായി നമുക്ക് പ്രണയിക്കാം."

"പ്രിയനേ, ഇവിടെ അതിനും അനുവാദമില്ല, കതിയെരിഞ്ഞവരുടെ വിധി വിങ്ങി കരയുക എന്നത് മാത്രമാണ്. ഇവിടെ മറ്റൊന്നിനും അനുവാദമില്ല."

"അനു, നീ എന്നെ ഇനിയെങ്കിലും വെറുക്കാൻ ശീലിക്കുക"

"നീ തന്ന ചുംബനത്തിൻറെ ചൂട് ഇപ്പോഴും എൻറെ നെറ്റിയിലുണ്ട്, പൊയ്ക്കൊള്ളുക മരണത്തെ തേടിയല്ല, ജീവിതം തേടി."


ലഹരിയുടെ കെട്ടിറങ്ങിയപ്പോൾ കണ്ണുകൾ പാതി തുറന്നു, എനിക്കറിയാമായിരുന്നു നടക്കുന്നതൊക്കെ മിഥ്യാഭോധമാണെന്ന്, മിഥ്യയാണെങ്കിൽ കൂടിയും കണ്ണിലെ ചോര നിറം മാറാതെ നിൽക്കുകയാണ്. ഒടുവിൽ പ്രിയപ്പെട്ടവളെ കതിയെരിച്ച സ്മശാന കുഴിക്കടുതേക്ക് ചെന്നു.

ശരീരം മുഴുവൻ വിറകു കൊള്ളികൾ വച്, തിരിച്ചറിവില്ലാതെ ആ ഭ്രാന്തൻ അവളുടെ ശരീരത്തിന് തീ കൊളുത്തി, ദൂരെ മാറി നിന്ന് ഉണങ്ങി വീഴാറായ മരത്തിൽ അവൻ ചാരി നിൽക്കുകയായിരുന്നു, ഒരു തുള്ളി കണ്ണീരു പൊഴിക്കുവാൻ ശക്തിയില്ലാതെ.
കത്തി തീരും മുന്നേ അവൾ അവനെ വന്നു കെട്ടി പിടിക്കുന്നു, പക്ഷെ അവനത്‌ തിരിച്ചറിയുന്നില്ല. അവൾ ആക്രാന്തത്തോടെ അവനെ ചുംബിച്ചു, അവൻറെ  മുന്നിൽ നിന്ന് അലമുറയിട്ടു കരയുന്നു, അവൻ അറിയുന്നില്ല. കൂടി നില്ക്കുന്ന ആരും അത് കാണുന്നില്ല.

അനു, എനിക്കത് അന്നറിയാൻ കഴിഞ്ഞെങ്കിൽ ആ ചിതയിൽ ഞാനും വരുമായിരുന്നു, നിൻറെ കൂടെ.

അവൾ, അവന്റെ മുന്നിൽ നിന്നും മാഞ്ഞു പോയി, ചുടുകാട്ടിൽ നിന്നും മനുഷ്യരെല്ലാം ഒഴിഞ്ഞു പോയി. പക്ഷെ, കത്തിയെരിയുന്ന ചിതയ്ക്ക് മുന്നിൽ ഭ്രാന്തനും,  ഉണങ്ങി വീഴാറായ മര കൊമ്പിൻറെ ബലതാൽ നിലത്തു വീഴാതെ അവനും അവിടെ തന്നെ നിന്നു, പ്രിയപ്പെട്ടവൾ ഓർമ്മകൾ മാത്രമായി എന്ന തിരിച്ചറിവില്ലാതെ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി